അവന്റഡോര്‍ ബസ്സുമായി കൂട്ടിയിടിച്ചു: ചിത്രങ്ങള്‍
കൊടുംവേഗതയുള്ള കാറുകളുടെയും ബൈക്കുകളുടെയും കാര്യത്തില്‍ ചൈനയും ഇന്ത്യയുമെല്ലാം ദരിദ്രരായിരുന്ന ഒരു കാലമുണ്ടായിരുന്നു. അക്കാലത്തെ ന്യൂ ജനറേഷന്‍ പിള്ളാരെല്ലാം 800 സിസി കാറുകളിലും 100 സിസി ബൈക്കുകളിലും പരമാവധി വേഗതയില്‍ പാഞ്ഞുനടന്ന് അപകടങ്ങളുണ്ടാക്കി. എന്നാല്‍ ഇവര്‍ക്കൊന്നുംതന്നെ ഏറ്റവും പുതിയ ന്യൂ ജനറേഷന്‍കാര്‍ സൃഷ്ടിക്കുന്ന അത്രയും കടുത്ത ആഘാതം സമൂഹത്തില്‍ സൃഷ്ടിക്കാന്‍ കഴിയുകയുണ്ടായില്ല.
ചൈനയില്‍ നിന്നാണ് ഈ വാര്‍ത്ത വരുന്നത്. ഒരുത്തന്‍ തിരക്കേറിയ ഹൈവേയിലൂടെ തന്റെ ലംബോര്‍ഗിനിയുടെ കുതിരശക്തി പരിശോധിക്കുകയായിരുന്നു. എതിരെവന്ന ബസ്സിനിട്ടും സ്വന്തം കാറിനിട്ടും അവന്‍ പണിനല്‍കി.

ലംബോര്‍ഗിനി അവന്റഡോര്‍ എല്‍പി700-4 കാറാണ് ബസ്സില്‍ ഇടിക്കുവാനായി ഉപയോഗിച്ചത്. കാറിന്റെയും ബസ്സിന്റെയും മുന്‍വശം തകര്‍ന്നു.

കാറിന്റെ ഒരുവശം അമ്പേ തകര്‍ന്നുപോയെങ്കിലും ഡ്രൈവര്‍ക്ക് കാര്യമായൊന്നും പറ്റിയില്ല.

ചൈനയിലെ അന്‍ഹൂയി പ്രവിശ്യയിലെ ഹെഫേയി എന്ന സ്ഥലത്താണ് അപകടം നടന്നത്. സമാധാനപരമായി ഓടിച്ചുനീങ്ങുകയായിരുന്ന ലോക്കല്‍ ബസ്സിനെ ലംബോര്‍ഗിന് അവന്റഡോര്‍ അതിവേഗത്തില്‍ വന്ന് ആക്രമിക്കുകയായിരുന്നു.

ഒരു കാറിനെ അതിവേഗത്തില്‍ മറികടക്കുക എന്ന ലക്ഷ്യം മുന്നില്‍ക്കണ്ട് ലംബോര്‍ഗിനി ഡ്രൈവര്‍ ഇടംവലം നോക്കാതെ വണ്ടിയെടുത്തതാണ് പ്രശ്‌നമായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇന്ത്യന്‍ നിലവാരത്തില്‍ 3,69,00,000 രൂപ എക്‌സ്‌ഷോറൂം വിലവരുന്നതാണ് ഈ വാഹനം. കാറുടമയുടെ മുഖം വ്യക്തമാക്കുന്ന ചിത്രങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.

വന്‍തോതിലുള്ള പണിയാണ് അവന്റഡോറിന് ലഭിച്ചിരിക്കുന്നത് എന്നതിനാല്‍ റിപ്പയര്‍ ചെയ്തുകിട്ടുക പ്രയാസമായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.


Click it and Unblock the Notifications








