ഡിങ്കനെക്കാള്‍ വലിയ അവന്‍റഡോര്‍ ഭഗവാന്‍

Posted By:

ഓട്ടോമൊബൈലുകളില്‍ ദൈവീകമായ അവതാരങ്ങള്‍ എക്കാലത്തും സംഭവിക്കാറുണ്ട്. ഭ്രാന്ത് പിടിച്ച ചക്രങ്ങളുടെ പുറത്തേറി, അതറുന്ന ഡിസൈനുകളില്‍, പൊട്ടിത്തെറിക്കുന്ന എന്‍ജിന്‍ കരുത്തോടെ അവന്‍/അവള്‍ വരും. ലംബോര്‍ഗിനി എവന്‍റഡോര്‍ എന്ന അവതാരം 700 കുതിരകള്‍ വെകിളി പിടിച്ചു നില്‍ക്കുന്ന, വി12, ഫോര്‍ വീല്‍ ഡ്രൈവിലേറിയാണ് വന്നത്. 2011ല്‍. സംഭവത്തിന് സാക്ഷിയായിരുന്ന ഡിങ്കഭഗവാന്‍ പോലും നമസ്കരിച്ചുപോയി!

എല്ലാ ദിവസവുമെന്നോണം സൂപ്പര്‍കാറുകള്‍ വിപണിയിലിറങ്ങുമ്പോഴും ഇങ്ങനെ ചില അവതാരങ്ങള്‍ സനാതന ദൈവങ്ങളായി ഓട്ടോമൊബൈല്‍ ഉലകത്തില്‍ വാണരുളും. അവന്‍റഡോര്‍ എന്ന 2011 മോഡല്‍ ദൈവവും ഈ ചരിത്രം ആവര്‍ത്തിക്കും. പിറന്നുവീണതിന് ശേഷം 2000 അവന്‍റഡോര്‍ അവതാരങ്ങള്‍ വിപണിയിലെത്തുകയുണ്ടായി. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഇത് ഒരാഘോഷം തന്നെയാക്കി മാറ്റി വിശുദ്ധ അഗത ബോലോഗ്ന പ്ലാന്‍റിലെ തൊഴിലാളികള്‍.

ലംബോര്‍ഗിനി മഴ്സിലാഗോയുടെ പിന്‍ഗാമിയായി വന്ന അവന്‍റഡോര്‍ ലോകത്തെ ഒട്ടും നിരാശപ്പെടുത്തിയില്ല. മഴ്സിലാഗോയുടെ ഇതിഹാസമാനമായ ചരിത്രം അവന്‍റഡോര്‍ ആവര്‍ത്തിക്കുമ്പോള്‍ നമ്മളും ഒന്ന് പങ്കുചേരണ്ടേ?

To Follow DriveSpark On Facebook, Click The Like Button
Lamborghini Aventador Production Hits 2000th

English summary
Lamborghini Aventador production has been hit the 2000th mark.
Story first published: Monday, June 10, 2013, 18:21 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark