ആഢംബര കാറുകള്‍ നിറഞ്ഞൊരു കല്ല്യാണം, നിരയില്‍ ലംബോര്‍ഗിനി അവന്റഡോര്‍ SVJ -യും

ഇന്ത്യയിലെ വിവാഹങ്ങള്‍ ലോക പ്രസിദ്ധമാണ്. വിവിധ ചടങ്ങളുകളും ആചാരങ്ങളുമാണ് ഇന്ത്യന്‍ വിവാഹങ്ങളെ വ്യത്യസ്തമാക്കുന്നത്. ഇവ കൂടാതെ തങ്ങളുടെ സമ്പത്ത് ലോകത്തിന് മുന്നില്‍ തുറന്നുകാട്ടാനും ചിലര്‍ വിവാഹ ചടങ്ങുകള്‍ ആഢംബരമാക്കാറുണ്ട്. ചില സെലിബ്രിറ്റി വിവാഹങ്ങളില്‍ ഒട്ടനവധി ആഢംബര കാറുകള്‍ പങ്കുകൊള്ളുന്ന കാഴ്ച വരെ നമ്മള്‍ കണ്ടിട്ടുണ്ട്. അത്തരത്തിലൊരു വിവാഹത്തെ കുറിച്ചാണ് താഴെ നല്‍കിയിരിക്കുന്നത്.

ആഢംബര കാറുകള്‍ നിറഞ്ഞൊരു കല്ല്യാണം, നിരയില്‍ ലംബോര്‍ഗിനി അവന്റഡോര്‍ SVJ -യും

കര്‍ണാടകയില്‍ നടന്ന ഈ വിവാഹത്തില്‍ നിരവധി ആഢംബരകാറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. സൂപ്പര്‍കാറായ ലംബോര്‍ഗിനി അവന്റഡോര്‍ SVJ -യാണ് വിവാഹ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ച കാറുകളില്‍ ഏറ്റവും മൂല്യമേറിയത്.

ആഢംബര കാറുകള്‍ നിറഞ്ഞൊരു കല്ല്യാണം, നിരയില്‍ ലംബോര്‍ഗിനി അവന്റഡോര്‍ SVJ -യും

ഇന്ത്യന്‍ വിവാഹങ്ങളില്‍ കാണാറുള്ള മാതൃകയില്‍ പൂക്കള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട് ആ ആഢംബര കാറുകളെലെല്ലാം തന്നെ. ആഢംബര കാറുകള്‍ നിരവധിയുണ്ടെങ്കിലും ചുവപ്പ് നിറത്തിലുള്ള ലംബോര്‍ഗിനി അവന്റഡോര്‍ SVJ തന്നെയാണ് വിവാഹ ചടങ്ങുകള്‍ക്കായി ഉപയോഗിച്ചവയില്‍ സൂപ്പര്‍സ്റ്റാര്‍.

ആഢംബര കാറുകള്‍ നിറഞ്ഞൊരു കല്ല്യാണം, നിരയില്‍ ലംബോര്‍ഗിനി അവന്റഡോര്‍ SVJ -യും

ലോകത്താകെ 900 യൂണിറ്റ് അവന്റഡോര്‍ SVJ മാത്രമെ ലംബോര്‍ഗിനി നിര്‍മ്മിച്ചിട്ടുള്ളൂ. ഏകദേശം 8.5 കോടി രൂപ മുതല്‍ 9 കോടി രൂപ വരെയാണ് ലംബോര്‍ഗിനി അവന്റഡോര്‍ SVJ -യുടെ വില.

ആഢംബര കാറുകള്‍ നിറഞ്ഞൊരു കല്ല്യാണം, നിരയില്‍ ലംബോര്‍ഗിനി അവന്റഡോര്‍ SVJ -യും

ഇന്ത്യയില്‍ കാറിന്റെ ഓണ്‍റോഡ് ഏതാണ്ട് 12 കോടി രൂപയോളം വരും. മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് വീഡിയോയിലെ അവന്റഡോര്‍ SVJ ഇന്ത്യയിലെത്തിയത്. അറാന്‍സിയോ അര്‍ഗോസ് ഓറഞ്ച് ഷേഡാണ് കാറിനുള്ളത്.

ആഢംബര കാറുകള്‍ നിറഞ്ഞൊരു കല്ല്യാണം, നിരയില്‍ ലംബോര്‍ഗിനി അവന്റഡോര്‍ SVJ -യും

കാഴ്ചയില്‍ ആക്രമണോത്സുത ആവോളം തോന്നിക്കുന്നുണ്ട് SVJ -യ്ക്ക്. സൂപ്പര്‍വെലോസ് ജോത്ത എന്നാണ് SVJ -യുടെ പൂര്‍ണ്ണരൂപം. 6.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിനാണ് കാറിനുള്ളത്.

Most Read: ജുപിറ്റര്‍ ഗ്രാന്‍ഡെ എഡിഷനെ ടിവിഎസ് നിര്‍ത്തി, പകരം കൂടുതല്‍ ഫീച്ചറുകളുമായി ZX എത്തി

ആഢംബര കാറുകള്‍ നിറഞ്ഞൊരു കല്ല്യാണം, നിരയില്‍ ലംബോര്‍ഗിനി അവന്റഡോര്‍ SVJ -യും

ഇത് 770 bhp കരുത്തും 720 Nm torque ഉം കുറിക്കും. ഏഴ് സ്പീഡ് സിംഗിള്‍ ക്ലച്ച് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സാണ് ലംബോര്‍ഗിനി അവന്റഡോര്‍ SVJ -യ്ക്കുള്ളത്.

Most Read: ഡസ്റ്ററിനെ പുതുക്കി റെനോ, ചിത്രങ്ങൾ പുറത്ത്

ആഢംബര കാറുകള്‍ നിറഞ്ഞൊരു കല്ല്യാണം, നിരയില്‍ ലംബോര്‍ഗിനി അവന്റഡോര്‍ SVJ -യും

പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ തൊടാന്‍ വെറും 2.8 സെക്കന്‍ഡുകള്‍ മാത്രം മതി ഈ സൂപ്പര്‍കാറിന്. ലംബോര്‍ഗിനി അവന്റഡോറിനെക്കാളും 0.1 സെക്കന്‍ഡ് അധിക വേഗമുണ്ട് SVJ -യ്ക്ക്.

Most Read: കുടിവെള്ളം ഉപയോഗിച്ച് കാര്‍ കഴുകി, വിരാട് കോഹ്‌ലിക്ക് പിഴ

മണിക്കൂറില്‍ 349 കിലോമീറ്ററാണ് അവന്റഡോര്‍ SVJ -യുടെ പരമാവധി വേഗം. കാര്‍ബണ്‍ ഫൈബറും അലുമിനിയവും ചേര്‍ത്ത് നിര്‍മ്മിച്ച നിരിയോ വീലുകളാണ് കാറിലുള്ളത്. കൂടാതെ പിരെലി P സീറോ കോര്‍സ ടയറുകളും കാറിലുള്ളത്.

ആഢംബര കാറുകള്‍ നിറഞ്ഞൊരു കല്ല്യാണം, നിരയില്‍ ലംബോര്‍ഗിനി അവന്റഡോര്‍ SVJ -യും

റോള്‍സ് റോയ്‌സ് ഗോസ്റ്റ്, ലംബോര്‍ഗിനി ഉറൂസ്, മസരെറ്റി ക്വാഡ്രോപോര്‍ടെ, ലാന്‍ഡ് റോവര്‍ സ്‌പോര്‍ട്, മെര്‍സിഡീസ് ബെന്‍സ് E-ക്ലാസ്, ബിഎംഡബ്ല്യു 5 സീരീസ്, മെര്‍സിഡീസ് ബെന്‍സ് GLS എന്നിവയാണ് വിവാഹത്തിന് ഉപയോഗിച്ചിരുന്ന മറ്റു കാറുകള്‍.

Source: SupercarsInBangalore

More from DriveSpark

Article Published On: Monday, June 10, 2019, 15:15 [IST]
English summary
Here's The Lamborghini Aventador SVJ Supercar Has Used As A Wedding Car In India. Read In Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X