പൂഷ്പയല്ല ലംബോർഗിനിയാണ് ശരിക്കും 'ഫയർ'! കത്തിയത് 5 കോടിയുടെ കാർ, വൈറൽ വീഡിയോ
കോടികൾ മുടക്കി ഒരു കാർ വാങ്ങിയിട്ട് അത് കത്തിപ്പോയാലുളള അവസ്ഥ എന്തായിരിക്കും അല്ലേ. ഏതൊരു വണ്ടിപ്രാന്തൻ്റേയും ഇഷ്ടപ്പെട്ട വാഹനമാണ് ലംബോർഗിനി. ലംബോർഗിനിയെ കുറിച്ച് അടുത്ത കാലത്തായി നിരവധി പരാതികളും മോശം അഭിപ്രായങ്ങളും ഉയർന്ന് വരുന്നുണ്ട്. റെയ്മണ്ട് ഉടമ ഗൗതം സിംഘാനിയ ആണ് മുംബൈയിൽ കോസ്റ്റൽ ഏരിയയിൽ ലംബോർഗിനി ഹുറാക്കാൻ തീപിടിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കുറച്ചുനാളായി ഇറ്റാലിയൻ സൂപ്പർകാർ ബ്രാൻഡിനെ വിമർശിക്കുന്നയാളാണ് അദ്ദേഹം എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. വീഡിയോയുടെ കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
വീഡിയോയിൽ കാണാൻ സാധിക്കുന്നത് പോലെ വാഹനത്തിന്റെ പിന്നിൽ നിന്ന് പുക ഉയരുന്നത് നമുക്ക് കാണാം. ഉടമ തൻ്റെ കാറിൽ അസാധാരണമായ എന്തോ ഒന്ന് ശ്രദ്ധിച്ചത് കൊണ്ട്, വാഹനം നിർത്തി പരിശോധിക്കവേയാണ് തീ പിടിക്കുന്നത്. ഉടമ ഒരു അഗ്നിശമന ഉപകരണവുമായി കാറിനടുത്ത് നിൽക്കുന്നുണ്ട്, അത് ഉപയോഗിച്ചിട്ടും ഒരു ഫലവും കാണാൻ സാധിച്ചില്ല എന്നതാണ് സത്യം.

വീഡിയോയുടെ അവസാന ഭാഗത്തേക്ക്, കാറിന്റെ പിൻഭാഗത്തും നിന്ന് തീ ഉയരുന്നത് കാണാൻ സാധിക്കുന്നുണ്ട്. ലംബോർഗിനിയുടെ എഞ്ചിൻ ബേയിൽ തീ പടരുകയും. കാർ പൂർണ്ണമായും നശിക്കുന്നതിനുമുമ്പ് ഉടമയ്ക്ക് തീ നിയന്ത്രിക്കാൻ സാധിച്ചുവെന്ന് വേണം കരുതാൻ. സൂപ്പർ കാറിന് തീപിടിക്കാൻ പല കാരണങ്ങളുണ്ട്. അതിൽ ഒന്നാണ് അമിതമായി ചൂടാകുന്നത്. ഇലക്ട്രിക് പ്രശ്‌നങ്ങളും ഷോർട്ട് സർക്യൂട്ടുകളും ഇത്തരം സംഭവങ്ങൾക്ക് സാധാരണ കാരണങ്ങളാണ്.
ലംബോയുടെ ഈ സ്പോർട്‌സ് കാറിന് ഏകദേശം നാലരക്കോടിയോളം രൂപ വിലയുണ്ട്. ഗല്ലാർഡോയുടെ പിൻഗാമിയായാണ് ഹുറാക്കൻ രൂപമെടുത്തിരിക്കുന്നത്. 100 കിലോമീറ്ററിന് 11.9 ലിറ്റർ ഇന്ധന ഉപഭോഗമാണ് വാഹനത്തിനുള്ളതെന്നാണ് കമ്പനി പറയുന്നത്. 5.2 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് V10 എഞ്ചിനാണ് ഈ സൂപ്പർ കാറിന്റെ ഹൃദയം. ഇത് പരമാവധി 572 bhp കരുത്തിൽ 540 Nm torque വരെ ഉത്പാദിപ്പിക്കാനാവും. 7 സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയർബോക്‌സ്.
പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 3.4 സെക്കൻഡ് മാത്രം മതിയാവുന്ന ലംബോർഗിനി ഹുറാക്കൻ LP 580 എന്ന റിയര്‍ വീല്‍ ഡ്രൈവ് പതിപ്പിന് പരമാവധി 320 കിലോമീറ്റർ വേഗതയാണ് പുറത്തെടുക്കാനാവുന്നത്. പാഡിൽ ഷിഫ്റ്റുകൾ, സ്പോർട്ട് മോഡുകൾ തുടങ്ങിയ സംവിധാനങ്ങളും ഈ സൂപ്പർ കാറിന്റെ പ്രത്യേകതകളാണ്.
രണ്ട് സീറ്റർ മോഡലായ ലംബോർഗിനി ഹുറാക്കന്റെ വലിപ്പത്തിന്റെ കാര്യത്തിലേക്ക് നോക്കിയാൽ 4459 mm നീളം 1924 mm വീതി, 1165 mm ഉയരം 2620 mm വീൽബേസ് എന്നിവയാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. 2014-ലാണ് ഹുറാകാന്‍ ഇന്ത്യന്‍ മണ്ണില്‍ അരങ്ങേറിയത്. 2021-ല്‍ STO (സൂപ്പര്‍ ട്രോഫിയോ ഒമലോഗറ്റ) പതിപ്പ് ബ്രാന്‍ഡിന്റെ റേസ കാറിന്റെ റോഡ്-ലീഗല്‍ ഹോമോലോഗേറ്റഡ് പതിപ്പ് കൊണ്ടുവന്നതോടെ വീണ്ടും ഹുറാകാന്‍ വീണ്ടും വലുതായി. മോഡലിന്റെ ഉല്‍പ്പാദനം അവസാനിച്ചതോടെ 2022-ല്‍ ഹുറാകാന്‍ ടെക്നിക്ക, ഹുറാകാന്‍ സ്റ്റെറാറ്റോ എന്നിവ കൊണ്ടുവന്നു.

ഇന്ത്യന്‍ ഭൂപ്രകൃതിക്ക് അനുയോജ്യമായ ഗ്രൗണ്ട് ക്ലിയറന്‍സും ഓള്‍-വീല്‍ ഡ്രൈവും ഉള്ള സൂപ്പര്‍കാറിന്റെ ആദ്യ ഓള്‍-ടെറൈന്‍ പതിപ്പാണ് ഹുറാകാന്‍ സ്‌റ്റെറാറ്റോ. നാചുറലി ആസ്പരേറ്റഡ് പവര്‍ട്രെയിനിന്റെ സാന്നിധ്യമാണ് ഹുറകാനെ പ്രധാന എതിരാളികളായ ഫെറാറി, മക്‌ലാരന്‍ എന്നിവയില്‍ നിന്ന് മാറ്റി നിര്‍ത്തിയത്. ലംബോര്‍ഗിനി ഹുറാകാന്‍ ഡിസൈന്‍, എഞ്ചിനീയറിംഗ്, പെര്‍ഫോമന്‍സ് എന്നിവയില്‍ ബ്രാന്‍ഡിന്റെ മികവിന്റെ പ്രതീകമായി നിലകൊള്ളുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








