ഇജ്ജാതി കസ്റ്റമൈസേഷൻ സ്വപ്നങ്ങളിൽ മാത്രമല്ല, ഹോണ്ട സിവിക്കിൽ നിന്ന് ലംബോർഗിനി സെൻ്റനാരിയോ, വീഡിയോ വൈറൽ

വാഹനങ്ങളുടെ രൂപം മാറ്റുന്നത് നമ്മൾ പലതവണ കണ്ടിട്ടുണ്ട്, എന്നാൽ ഒരു ഹോണ്ട സിവിക്കിനെ ലംബോർഗിനി സെൻ്റനാരിയോ മോഡലിലേക്ക് മാറ്റുന്നത് നിങ്ങൾ ഇതു വരെ കണ്ടു കാണില്ല. രാജ്യത്തെ മിടുക്കരായ മെക്കാനിക്കുകളാണ് ഇത് പോലെയുളള ഞെട്ടിക്കുന്ന കൺവേർഷന് പിന്നിൽ. ഹോണ്ട സിവിക്കിനെ സംബന്ധിച്ചിടത്തോളം ഏതൊരു സ്പോർട്സ് കാറായി മാറാനും സാധിക്കുന്ന ഡിസൈനാണ്. യൂട്യൂബിൽ MAGNETO 11-എന്ന ചാനലിലാണ് ഈ ഞെട്ടിക്കുന്ന വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഈ ലംബോർഗിനി ഒരു സിനിമയിൽ ഉപയോഗിക്കുന്നതിന് വേണ്ടി നിർമിച്ചിരിക്കുന്നതാണ്.48 മണിക്കൂർ കൊണ്ടാണ് ഹോണ്ട സിവിക്കിനെ ലംബോർഗിനി ആക്കി മാറ്റിയത്.

മുൻവശത്ത്, ചെരിഞ്ഞ ബോണറ്റും മെലിഞ്ഞ ഹെഡ്‌ലാമ്പുകളുമുള്ള മൂർച്ചയുള്ള ബമ്പർ ആണ് നൽകിയിരിക്കുന്നത്. വശങ്ങളിൽ, കോണ്ടൂർ ഡിസൈനുള്ള സിസർ ഡോറുകളും വലിയ അലോയ് വീലുകളും ഉണ്ട്. പിൻഭാഗത്ത് ഒരു ഗ്ലാസ് സെക്ഷനോടുകൂടിയ ഒരു സാധാരണ ലംബോർഗിനി ടെയിൽ പ്രൊഫൈൽ കൊടുത്തിട്ടുണ്ട്.പുറത്ത് മാത്രമല്ല അകത്തും ലംബോർഗിനി തന്നെയാണ്. കാർബൺ-ഫൈബർ-ടൈപ്പ് ഫിനിഷിനായി ഡാഷ്‌ബോർഡ് ഹൈഡ്രോ-ഡിപ്പ് ചെയ്‌തിരിക്കുന്നു.

ഡോർ പാനലുകളും മറ്റ് ഘടകങ്ങളും സാധാരണ സിവിക്കിൽ നിന്ന് അൽപ്പം മുന്നോട്ട് മാറ്റി സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ, അപ്ഹോൾസ്റ്ററി പുതിയതാണ്, അത് മാത്രമല്ല കൺവേർട്ടബിൾ റൂഫിന് വേണ്ടിയുളള മോട്ടോർ അസംബ്ലി പിൻവശത്തുള്ള ബൂട്ട് കമ്പാർട്ട്മെൻ്റിനുള്ളിലാണ് സ്ഥാപിച്ചിരിക്കുന്നത്. യഥാർത്ഥ മോഡലിനെ പറ്റി പറഞ്ഞാൽ 770 bhp ഉത്പാദിപ്പിക്കുന്ന 6.5 ലിറ്റർ വി12 എഞ്ചിനാണ് ലഭിക്കുന്നത്.

7-സ്പീഡ് ഗിയർബോക്സുമായി എഞ്ചിൻ ജോടിയാക്കിയിരിക്കുന്നു. മണിക്കൂറിൽ 350 കിലോമീറ്ററാണ് വാഹനത്തിൻ്റെ പരമാവധി വേഗത. പൂജ്യത്തിൽ നിന്ന് 100 -ലേക്ക് എത്താൻ 2.7 സെക്കൻഡ് മതി. 2022 -ൽ കമ്പനി തങ്ങളുടെ V12 എഞ്ചിൻ മോഡലുകൾ നിർത്തലാക്കിയിരുന്നു. ഇന്ത്യന്‍ വിപണി ബ്രാന്‍ഡിന്റെ പ്രധാന വിപണികളില്‍ ഒന്നാണ്. ജര്‍മ്മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഭാഗമായ ഇറ്റാലിയന്‍ സൂപ്പര്‍ സ്പോര്‍ട്സ് കാര്‍ നിര്‍മ്മാതാക്കളുടെ ആഗോളതലത്തില്‍ അതിവേഗം വളരുന്ന വിപണിയായി ഇന്ത്യ ഉയര്‍ന്നുവന്നു.

ഫീച്ചറുകളുടെ കാര്യത്തിൽ ഹോണ്ട സിവിക്കും ഒട്ടും മോശമല്ല. ഇലക്ട്രിക് സൺറൂഫ്, ആറു എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ലെതർ സീറ്റുകള്‍, കൊളീഷന്‍ വാര്‍ണിംഗ്, ക്രൂയിസ് കണ്‍ട്രോള്‍, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിങ്ങനെ ഫീച്ചറുകളുടെ ഒരു നീണ്ട നിര തന്നെയുണ്ട് വാഹനത്തിൽ.

ആദ്യമായി നിരത്തിലിറങ്ങിയ ഹോണ്ട അമേസിന്റെ മൂന്നാംതലമുറയുടെ സ്പൈ ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സിറ്റിക്കും എലിവേറ്റിനും അടിവരയിടുന്ന പ്ലാറ്റ്‌ഫോമിൻ്റെ പരിഷ്‌കരിച്ച പതിപ്പായിരിക്കും വരാനിരിക്കുന്ന ഹോണ്ട അമേസും ഉപയോഗിക്കുകയെന്നാണ് വിവരം. പക്ഷേ ഇതിൽ മാറ്റങ്ങളുമുണ്ടാവുമെന്ന് പറയേണ്ടതില്ലല്ലോ.

നീളം നാല് മീറ്ററിൽ താഴെയായി നിലനിർത്താൻ ശ്രമിക്കുന്നതിന്റെ ഫലമായി അമേസിൻ്റെ ഈ മോഡലിന് സിറ്റിയെയും എലിവേറ്റിനെയും അപേക്ഷിച്ച് വളരെ കുറഞ്ഞ വീൽബേസ് ഉണ്ടായിരിക്കും. അടിസ്ഥാന രൂപം ഏകദേശം ഒന്നായിരിക്കുമെങ്കിലും ചില ആധുനിക ഫീച്ചറുകളും ഡിസൈൻ എലമെന്റുകളും ഉപയോഗിച്ച് കാറിനെ മോഡേണാക്കാൻ ജാപ്പനീസ് വാഹന നിർമാതാക്കൾക്ക് സാധിച്ചേക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, October 20, 2024, 10:45 [IST]
English summary
Lamborghini centenario replica made out of honda civic viral video
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X