ആശുപത്രിക്കിടക്കയിലും ലംബോര്‍ഗിനി സ്വപ്നം കണ്ട ബാലന്‍, ആഗ്രഹം പൂര്‍ത്തീകരിച്ച് കമ്പനി! ഇനി ധോണിയെ കൂടി കാണണം

മുംബൈയിലെ ടാറ്റ മെമ്മോറിയല്‍ ആശുപത്രിയില്‍ അര്‍ബുദത്തോട് പോരാടുന്ന 11 വയസുകാരന്റെ സ്വപ്നം സഫലമാക്കി ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനി. തനിക്ക് ഏറെ പ്രിയപ്പെട്ട ലംബോര്‍ഗിനിയുടെ വാഹനത്തില്‍ ഒരിക്കല്‍ എങ്കിലും കയറണമെന്ന മുകുന്ദ് എന്ന ബാലന്റെ ആഗ്രഹമാണ് ലംബോര്‍ഗിനി അധികൃതര്‍ നേരിട്ടെത്തി നിറവേറ്റിയത്. ഈ കാരുണ്യപ്രവര്‍ത്തി ലംബോര്‍ഗിനി മുംബൈ ഡീലര്‍ഷിപ്പിന് സോഷ്യല്‍ മീഡിയയില്‍ ഏറെ കൈയ്യടി നേടിക്കൊടുത്തു. മഹാരാഷ്ട്രയിലെ ജല്‍ഗാവ് സ്വദേശിയായ മുകുന്ദ് മുംബൈയിലെ ടാറ്റ മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ആണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ രണ്ട് ആഗ്രഹങ്ങള്‍ തുറന്നു പറഞ്ഞതെന്ന് ഫ്രീ പ്രസ് ജേണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

അതില്‍ ഒന്ന് സ്വാഭാവികമായും ഒരിക്കലെങ്കിലും ലംബോര്‍ഗിനിയുടെ ഏതെങ്കിലുമൊരു കാറില്‍ കയറണമെന്നതായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം എംഎസ് ധോണിയെ നേരിട്ട് കാണണമെന്നതാണ് 11-കാരന്റെ രണ്ടാമത്തെ ആഗ്രഹം. മുകുന്ദിന്റെ അഭിലാഷം മനസ്സിലാക്കിയ ഇംപാക്റ്റ് ഫൗണ്ടേഷനാണ് ഇതിനായി കച്ചകെട്ടി ഇറങ്ങിയത്. ഇംപാക്റ്റ് ഫൗണ്ടേഷനാണ് മുകുന്ദിന്റെ ചികിത്സയ്ക്കും മറ്റും സഹായിക്കുന്നത്.

lamborghini fulfilled cancer patients dream

ഇംപാക്റ്റ് ഫൗണ്ടേഷന്‍ മുകുന്ദിന്റെ ആഗ്രഹം ലംബോര്‍ഗിനിയുടെ മുംബൈയിലെ ഡീലര്‍ഷിപ്പ് അധികൃതരെ അറിയിച്ചപ്പോള്‍ അതിവേഗത്തില്‍ വളരെ പോസിറ്റീവായാണ് അവര്‍ പ്രതികരിച്ചത്. ഒരു ലംബോര്‍ഗിനി കാര്‍ നേരിട്ട് ആശുപത്രി വളപ്പില്‍ എത്തിച്ച ഡീലര്‍ഷിപ്പുകാര്‍ കൈയ്യോടെ കൂട്ടിക്കൊണ്ടുവന്ന് മുകുന്ദിന്റെ സ്വപ്‌നം സഫലമാക്കി. അതേ കാറില്‍ അമ്മയോടൊപ്പം ഒരു സിറ്റി ഡ്രൈവ് കൂടി സാധ്യമാക്കിയതോടെ മുകുന്ദിന്റെ സന്തോഷം ഇരട്ടിയായി.

സര്‍പ്രൈസുകള്‍ അവിക്കൊണ്ടും തീര്‍ന്നില്ല. ഡ്രൈവിന് ശേഷം മുകുന്ദിനെ മുംബൈയിലെ ലംബോര്‍ഗിനി ഷോറൂമിലേക്ക് ക്ഷണിച്ച അധികൃതര്‍ ഷോറൂമിലുണ്ടായിരുന്ന മറ്റ് അത്യാധുനിക സൂപ്പര്‍കാര്‍ മോഡലുകളെ ബാലന് പരിചയപ്പെടുത്തി. കാറുകളെ കുറിച്ചുള്ള മുകുന്ദിന്റെ സംശയങ്ങള്‍ക്ക് ഷോറൂം ജീവനക്കാര്‍ മറുപടി നല്‍കുകയും കുറച്ച് സമയം കൂടെ ചിലവഴിക്കുകയും ചെയ്തു. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസമായിരുന്നു ഇന്ന് എന്നായിരുന്നു അവിസ്മരണീയമായ നിമിഷങ്ങള്‍ക്ക് ശേഷമുള്ള മുകുന്ദിന്റെ പ്രതികരണം.

lamborghini fulfilled cancer patients dream

ലോകമെമ്പാടുമുള്ള കാര്‍ പ്രേമികളുടെ സ്വപ്നവാഹനമാണ് ലംബോര്‍ഗിനി. ഉയര്‍ന്ന വേഗതയും അത്യാധുനിക സാങ്കേതിക വിദ്യയും ചേര്‍ന്ന ഈ വാഹനങ്ങള്‍ കുട്ടികളുടെയും യുവാക്കളുടെയും ഹരമാണ്. കഠിനമായ ചികിത്സാ മുറകളിലൂടെ കടന്നുപോകുന്ന കുട്ടിക്ക് മറക്കാനാകാത്ത അനുഭവം സമ്മാനിച്ച ലംബോര്‍ഗിനിയുടെ നടപടിയെ എത്ര പ്രശംസിച്ചാലും മതിയാകില്ലെന്നാണ് നെറ്റിസണ്‍സ് പറയുന്നത്. ലോകമെമ്പാടുമായി ലക്ഷക്കണക്കിന് കുട്ടികളാണ് സൂപ്പര്‍ കാറുകളോടും സ്‌പോര്‍ട്‌സ് ബൈക്കുകളോടും വലിയ ആരാധന വെച്ചുപുലര്‍ത്തുന്നത്.

അത്തരക്കാര്‍ക്ക് ലംബോര്‍ഗിനി എന്നത് ഒരു വികാരമാണ്. ഈ സര്‍പ്രൈസ് സന്ദര്‍ശനത്തിലൂടെ മുകുന്ദിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും മാനസിക ഉല്ലാസം നല്‍കാനും കമ്പനിക്ക് സാധിച്ചു. സൂപ്പര്‍കാര്‍ കമ്പനികള്‍ പലപ്പോഴും തങ്ങളുടെ ബ്രാന്‍ഡ് മൂല്യം ഉയര്‍ത്തുന്നതിനൊപ്പം ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും പങ്കാളികളാകാറുണ്ട്. കോടികള്‍ മുടക്കി പരസ്യം ചെയ്താല്‍ കിട്ടാത്ത അത്രയും റീച്ചാണ് ലളിതമെന്ന് തോന്നാവുന്ന ഒരു പ്രവര്‍ത്തി കൊണ്ട് ലംബോര്‍ഗിനിക്ക് കൈവന്നത്.

lamborghini fulfilled cancer patients dream

മുകുന്ദിന്റെ ആദ്യ ആഗ്രഹം ലംബോര്‍ഗിനി നിറവേറ്റിയതോടെ അവന്റെ അടുത്ത ലക്ഷ്യം ക്യാപ്റ്റന്‍ കൂള്‍ ധോണിയെ കാണുക എന്നതാണ്. ലംബോര്‍ഗിനിയുടെ ഈ സ്‌നേഹപ്രകടനം വൈറലായതോടെ രണ്ടാമത്തെ ആഗ്രഹവും ഉടന്‍ സഫലമാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. അര്‍ബുദ രോഗബാധിതനായി ചികിത്സയില്‍ കഴിയുന്ന മുകുന്ദിന് ലംബോര്‍ഗിനി നല്‍കിയ ഈ സമ്മാനം അവന് നല്‍കിയ ഊര്‍ജ്ജം ചില്ലറയായിരിക്കില്ല.

വാഹന ലോകത്തെ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഒരു കൊച്ചു ബാലന്റെ സ്വപ്‌നം സഫലമാക്കാന്‍ കൂടെനിന്ന ലംബോര്‍ഗിനിയുടെ സല്‍പ്രവര്‍ത്തിയാണ് അടുത്തിടെ ഏറ്റവും സന്തോഷം നല്‍കിയ വാര്‍ത്തകളില്‍ ഒന്ന്. ആഗ്രഹ പൂര്‍ത്തികരണത്തിലൂടെ ലഭിച്ച ഊര്‍ജ്ജത്തില്‍ ക്യാന്‍സറിനെ തോല്‍പിച്ച് പുതുജീവിതത്തിലേക്ക് കടക്കാനും ഭാവിയില്‍ ഒരു ലംബോര്‍ഗിനി തന്നെ വാങ്ങാനും മുകുന്ദിന് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.

More from DriveSpark

Article Published On: Saturday, January 31, 2026, 10:04 [IST]
English summary
Lamborghini fulfills dream of 11 year old cancer patient mumbai malayalam
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X