ദില്ലിയില്‍ ഹോട്ടല്‍ ജീവനക്കാരന്‍ ലംബോര്‍ഗിനി തകര്‍ത്തു!
ന്യൂ ദില്ലിയിലെ ലെ മെറിഡിയന്‍ ഹോട്ടലില്‍ നടന്ന ഒരു ലംബോര്‍ഗിനി ഗല്ലാര്‍ഡോ സ്‌പൈഡര്‍ അപകടത്തിന്റെ സിസിടിവി വീഡിയോ ദൃശ്യങ്ങള്‍ വൈറലാവുകയാണ് ഇന്റര്‍നെറ്റില്‍. ഇന്ത്യയില്‍ ഇത്തരം 'ആഡംബര' അപകടങ്ങള്‍ വളരെ അപൂര്‍വമാണ്. രണ്ടുദിവസം മുന്‍പു നടന്ന അപകടത്തില്‍ ആര്‍ക്കും അപായമൊന്നും സംഭവിച്ചിട്ടില്ല.
താഴെ ചിത്രങ്ങളും വീഡിയോയും കാണുക.

ചിത്രങ്ങളും വീഡിയോയും കാണാന്‍ ക്ലിക്കി നീങ്ങുക.

ഹോട്ടല്‍ എന്‍ട്രന്‍സില്‍ മറ്റു കാറുകള്‍ക്കൊപ്പം വന്നു നില്‍ക്കുന്ന ലംബോര്‍ഗിനി ഗല്ലാര്‍ഡോ സ്‌പൈഡറിനെയാണ് വീഡിയോയുടെ തുടക്കത്തില്‍ നമ്മള്‍ കാണുന്നത്.

പ്രശ്‌നങ്ങള്‍ക്ക് തുടക്കമാകുന്നതും ഇവിടെനിന്നു തന്നെ. ഗല്ലാര്‍ഡോയുടെ ധൈര്യശാലിയായ ഉടമ കാറിന്റെ കീ ഹോട്ടലിലെ വാലറ്റിന് നല്‍കുന്നു. അയാള്‍ ഡ്രൈവര്‍ സീറ്റിലേക്ക് കയറുന്നു.

പിന്നീട് കാറിനകത്ത് എന്തുസംഭവിച്ചുവെന്നത് നമുക്കൂഹിക്കാനേ കഴിയൂ. കൊടും വേഗതയില്‍ കുതിച്ചുചാടിയ ഗല്ലാര്‍ഡോ മുമ്പില്‍ നില്‍ക്കുകയായിരുന്ന ടൊയോട്ട കാറിനെ ഇടിച്ച് തള്ളിമാറ്റി നേരെ പോയി ചുവരിലിടിച്ച് നില്‍ക്കുന്നു! ഇതിനിടയില്‍ രണ്ട് ഹോട്ടല്‍ ജീവനക്കാര്‍ സ്വന്തം തടിയും കൊണ്ട് ഓടി രക്ഷപെടുന്നതായും കാണാം. ഒരു നിമിഷാര്‍ദ്ധം കൊണ്ടു സംഭവിച്ചതാണ് ഇതെല്ലാം. ഭാഗ്യം കൊണ്ടാണ് ആര്‍ക്കും പരിക്കൊന്നും പറ്റാതിരുന്നത്.

കാറിനു പറ്റിയ പരിക്കുകള്‍ ഏതാണ്ട് രണ്ട് കോടിയുടേതാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

500 കുതിരകളാണ് ലംബോര്‍ഗിനി ഗല്ലാര്‍ഡോ സ്‌പൈഡറില്‍ വെകിളി പിടിച്ചുനില്‍ക്കുന്നത്. വളരെ പെട്ടെന്നു പ്രതികരിക്കുന്ന ഈ വാഹനത്തിന്റെ എന്‍ജിന്‍ പരിചയസമ്പത്തില്ലാത്തവര്‍ക്ക് മുട്ടന്‍ പണിതരും. ലെ മെറിഡിയനിലെ വാലറ്റ് മിക്കവാറും എല്ലാത്തരം സാധനങ്ങളെയും കണ്ടുപരിചയിച്ച ആളായിരിക്കാം. അവയില്‍ നിന്നെല്ലാം വ്യത്യസ്തനാണ് ലംബോര്‍ഗിനി എന്നൊരു പുതിയ പാഠം അദ്ദേഹത്തിനു ലഭിച്ചിരിക്കുന്നു ഇപ്പോള്‍.
വീഡിയോ കാണുക.


Click it and Unblock the Notifications








