ലക്ഷങ്ങൾ റോഡ് ടാക്സ് അടച്ചവൻ ശശി! റോഡിലെ കുഴിയിൽ ചാടി കോടികൾ വിലയുളള ലംബോർഗിനി ഹുറക്കാൻ, വൈറൽ വീഡിയോ
ഒരു ലക്ഷ്വറി വാഹനം വാങ്ങുമ്പോൾ ലക്ഷങ്ങളാണ് റോഡ് ടാക്സ് എന്ന പേരിൽ ഈടാക്കുന്നത്, എന്നാൽ കാശ് വാങ്ങുന്നതിൻ്റെ അൽപ്പമെങ്കിലും ആത്മാർത്ഥത ജനങ്ങളോട് ഭരണകൂടം കാണിക്കുന്നുണ്ടോ എന്നത് സംശയമാണ്. വാങ്ങുന്ന വാഹനം റോഡ് ടാക്സ് അടച്ച് നല്ല വഴിയിലൂടെ ഓടിക്കാൻ സാധിക്കുന്നില്ല എങ്കിൽ പിന്നെ എന്തിനാണ് ഈ ക്രൂരത ജനങ്ങളോട് ചെയ്യുന്നത്. റോഡ് ടാക്സ് വാങ്ങി ഖജനാവ് നിറയ്ക്കാതെ ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ അത് ചിലവഴിക്കാൻ പല സർക്കാരുകളും ശ്രമിക്കുന്നില്ല എന്നതാണ് പ്രശ്നം. രാജ്യത്ത് ഒരുപാട് സൂപ്പർ കാറുകളും സ്പോർട്സ് കാറുകളുമുണ്ട്. എന്നാൽ അവയ്ക്കൊന്നും സഞ്ചരിക്കാനുള്ള മികച്ച റോഡുകളില്ല എന്നതാണ് നേരിടുന്ന വെല്ലുവിളി.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന ഒരു വീഡിയോ ആണ് ലംബോർഗിനി ഹുറക്കാൻ റോഡിലെ കുഴിയിൽ ചാടി പോകുന്നത്. വീഡിയോയിലേക്ക് നോക്കിയാൽ ഒരു കറുത്ത് ലംബോർഗിനി ഹുറക്കാൻ വരുന്നത് കാണാം. പെട്ടെന്ന് വാഹനം ഒരു സ്പീഡ് ബ്രേക്കറിലൂടെ കയറി ഇറങ്ങുകയും അതിന് ശേഷം ഒരു കുഴിയിലേക്ക് ഇറങ്ങുകയാണ്. എടുത്തു ചാടിയാണ് വാഹനം കുഴിയിൽ നിന്ന് കയറി പോകുന്നതെന്ന് വീഡിയോ ശ്രദ്ധിക്കുമ്പോൾ മനസിലാകും.

2014-ലാണ് ഹുറാകാന്‍ ഇന്ത്യന്‍ മണ്ണില്‍ അരങ്ങേറിയത്. ലംബോര്‍ഗിനി ഗല്ലാര്‍ഡോയുടെ പകരക്കാരനായി കമ്പനിയുടെ എന്‍ട്രി ലെവല്‍ മിഡ് എഞ്ചിന്‍ഡ് സൂപ്പര്‍ കാറായി ഹുറാകാന്‍ മാറി. 2021-ല്‍ STO (സൂപ്പര്‍ ട്രോഫിയോ ഒമലോഗറ്റ) പതിപ്പ് ബ്രാന്‍ഡിന്റെ റേസ കാറിന്റെ റോഡ്-ലീഗല്‍ ഹോമോലോഗേറ്റഡ് പതിപ്പ് കൊണ്ടുവന്നതോടെ വീണ്ടും ഹുറാകാന്‍ വീണ്ടും വലുതായി. മോഡലിന്റെ ഉല്‍പ്പാദനം അവസാനിച്ചതോടെ 2022-ല്‍ ഹുറാകാന്‍ ടെക്നിക്ക, ഹുറാകാന്‍ സ്റ്റെറാറ്റോ എന്നിവ കൊണ്ടുവന്നു.
ഇന്ത്യന്‍ ഭൂപ്രകൃതിക്ക് അനുയോജ്യമായ ഗ്രൗണ്ട് ക്ലിയറന്‍സും ഓള്‍-വീല്‍ ഡ്രൈവും ഉള്ള സൂപ്പര്‍കാറിന്റെ ആദ്യ ഓള്‍-ടെറൈന്‍ പതിപ്പാണ് ഹുറാകാന്‍ സ്‌റ്റെറാറ്റോ. നാചുറലി ആസ്പരേറ്റഡ് പവര്‍ട്രെയിനിന്റെ സാന്നിധ്യമാണ് ഹുറകാനെ പ്രധാന എതിരാളികളായ ഫെറാറി, മക്‌ലാരന്‍ എന്നിവയില്‍ നിന്ന് മാറ്റി നിര്‍ത്തിയത്. പവര്‍ട്രെയിനിനെക്കുറിച്ച് പറയുകയാണെങ്കില്‍, ലംബോര്‍ഗിനി ഹുറാകാന്‍ 602 bhp പവറും 560 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന 5.2 ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ്, V10 എഞ്ചിനാണ് ഉപയോഗിക്കുന്നത്.

കൂടാതെ, ഈ എഞ്ചിന്‍ 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു. കൂടാതെ സൂപ്പര്‍കാറിന്റെ മിക്ക വേരിയന്റുകളും ഓള്‍വീല്‍ഡ്രൈവാണ്. ലംബോര്‍ഗിനി ഹുറാകാന്‍ ഡിസൈന്‍, എഞ്ചിനീയറിംഗ്, പെര്‍ഫോമന്‍സ് എന്നിവയില്‍ ബ്രാന്‍ഡിന്റെ മികവിന്റെ പ്രതീകമായി നിലകൊള്ളുന്നു. സൂപ്പര്‍ സ്പോര്‍ട്സ് കാറിന്റെ ആകര്‍ഷകമായ രൂപവും അസാധാരണമായ ഡ്രൈവിംഗ് അനുഭവവും ഇന്ത്യയിലെ കാര്‍ പ്രേമികള്‍ക്കിടയില്‍ ഹുറകാനെ ഒരു ജനപ്രിയ ഓപ്ഷനാക്കി മാറ്റി.
അടുത്തിടെ ചെന്നൈയിൽ ഓടിക്കൊണ്ടിരുന്ന ലംബോർഗിനി അവൻ്റഡോറിൻ്റെ ടയർ ഊരി പോയത് വലിയ വൈറലായിരുന്നു. ചെന്നൈയില്‍ നടന്ന സംഭവത്തിന് വിവിധ കാരണങ്ങളുണ്ടാകാം. ഒന്നാമത്തെ കാരണം കാറിന്റെ ഉടമസ്ഥന്‍ ടയറുകള്‍ ശരിയായ രീതിയില്‍ പരിപാലിക്കാത്തതാവാം. ടയര്‍ തേഞ്ഞതോ അല്ലെങ്കില്‍ മറ്റ് പ്രശ്‌നമോ നാള്‍ക്കുനാള്‍ വഷളാകുന്നത് ഉടമ ശ്രദ്ധിച്ചിട്ടുണ്ടാകില്ല. ടയര്‍ ഇത്തരത്തില്‍ കേടാകാന്‍ ഒരു കാരണം മതിയായ അളവിലുള്ള ടയര്‍ പ്രഷര്‍ ഉണ്ടായിരിക്കില്ല എന്നതാണ്.
ടയറുകളില്‍ മതിയായ എയര്‍ ഇല്ലെങ്കില്‍ കാര്യങ്ങള്‍ തകിടം മറിയും. ഇതെല്ലാം അനുമാനങ്ങള്‍ മാത്രമാണ്. ഇവിടെ കാര്‍ ടയര്‍ തകരാറിലാകാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. സിംഘാനിയയെ പോലെ ഒരാള്‍ ഒന്നിലേറെ തവണ കാറിന്റെ നിര്‍മാണ നിലവാരത്തെ കുറിച്ച് അതൃപ്തി പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ ലംബോര്‍ഗിനി ഈ വിഷയം ഗൗരവമായി പരിഗണിക്കണമെന്നാണ് ഞങ്ങളുടെ അഭിപ്രായം. സോഷ്യല്‍ മീഡിയക്ക് അത്രയും പവറുള്ള ഇന്നത്തെ കാലത്ത് ബ്രാന്‍ഡ് ഇമേജ് കേടാകാന്‍ ഇത്തരത്തില്‍ ഒന്നോ രണ്ടോ വീഡിയോകള്‍ മതി.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








