കോടികളുടെ കാര്‍ 'ടോള്‍ ഫ്രീ'യാക്കി ലംബോര്‍ഗിനി ഉടമ! കാശുണ്ടായാല്‍ പോര ലേശം 'ഉളുപ്പ്' വേണമെന്ന് നെറ്റിസണ്‍സ്‌

ഇന്ത്യയില്‍ ദേശീയപാതകളിലും എക്‌സ്പ്രസ് ഹൈവേകളിലും സഞ്ചരിച്ചവര്‍ ടോള്‍ പ്ലാസകള്‍ കണ്ടിട്ടുണ്ടാകും. റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കും പരിപാലനത്തിനും വേണ്ടിയാണ് ദേശീയപാതാ അതോറിറ്റി ടോള്‍ പിരിക്കുന്നത്. പണ്ട് നാട്ടിന്‍പുറങ്ങളില്‍ പാലങ്ങളും മറ്റും വന്നാല്‍ അതിനും ടോള്‍ പിരിക്കാറുണ്ടായിരുന്നു. ഇന്ത്യയിലെ ചില ഉള്‍നാടുകളില്‍ വ്യാജ ടോള്‍ പ്ലാസകള്‍ സ്ഥാപിച്ച് പണം തട്ടുന്നവരുമുണ്ട്. ഇതിനെല്ലാം തടയിലാനും ടോള്‍ പ്ലാസകളിലെ നീണ്ട വരി കുറയ്ക്കാനുമായി കേന്ദ്ര സര്‍ക്കാര്‍ ഫാസ്ടാഗ് സംവിധാനം കൊണ്ടുവന്നത്. ഫാസ്ടാഗ് റീചാര്‍ജ് ചെയ്താല്‍ അത് ഓട്ടോമാറ്റിക്കായി റീഡ് ചെയ്ത് പണം അക്കൗണ്ടില്‍ നിന്ന് ഓട്ടേമാറ്റിക്കായി ഈടാക്കുന്നു.

ഭീമന്‍ ടോള്‍ കാരണം പലപ്പോഴും ടോള്‍ ബൂത്തിലെ ജീവനക്കാരും വാഹന ഉപയോക്താക്കളും തമ്മില്‍ വഴക്കുകള്‍ അരങ്ങേറാറുണ്ട്. ടോള്‍ ബൂത്തിലെത്തുന്ന വാഹനങ്ങള്‍ പണം കൊടുക്കാതെ രക്ഷപ്പെടാതിരിക്കാനായി ടോള്‍ ബൂത്തുകളില്‍ ഗെയിറ്റുകളും തടസ്സങ്ങളും സ്ഥാപിക്കാറുണ്ട്. എന്നാല്‍ സൂപ്പര്‍ കാര്‍ ടോള്‍ ബൂത്തില്‍ സ്ഥാപിച്ച ഗെയിറ്റിന് കീഴിലൂടെ ഓടിച്ച് പണം നല്‍കാതെ രക്ഷപ്പെട്ട ചില വിരുതരുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

lamborghini passes under toll barrier wihouth paying

കാറിന്റെ ഉയരം വളരെ കുറവായതിനാലാണ് ഗെയ്റ്റിന് കീഴിലൂടെ എളുപ്പം കടന്ന് പോകാന്‍ സാധിച്ചത്. സൂപ്പര്‍ കാറുകള്‍ പൊതുവേ ഉയര്‍ന്ന വേഗതയുള്ളവയാണ്. അതുകൊണ്ട് കൂടിയാണ് ഇവര്‍ക്ക് ടോള്‍ഗേറ്റില്‍ നിന്ന് പണം നല്‍കാതെ രക്ഷപ്പെടാന്‍ സാധിച്ചത്. ഈ കാറില്‍ ഫാസ്റ്റ് ടാഗ് ഘടിപ്പിച്ചിട്ടുണ്ടോ എന്ന് അറിയില്ല. അതുപോലെ, കാറിന് നമ്പര്‍ പ്ലേറ്റ് ഉണ്ടെന്നും തോന്നുന്നില്ല. അതുകൊണ്ടാണ് അവര്‍ ടോള്‍ നല്‍കാതെ ധൈര്യത്തില്‍ ഗെയ്റ്റിന് കീഴിലൂടെ ഓടിച്ച് രക്ഷപ്പെട്ടത്.

വാഹനത്തിന് നമ്പര്‍ ഉണ്ടെങ്കില്‍ അത് നോക്കി ടോള്‍ പ്ലാസ അധികൃതര്‍ക്ക് എളുപ്പം ഉടമയെ തിരഞ്ഞ് പിടിക്കാം. ഏതായാലും വളരെ വിലകൂടിയ കാറില്‍ എത്തിയ ശേഷം വളരെ തുച്ഛമായ തുക ടോള്‍ നല്‍കാതെ രക്ഷപ്പെട്ട സൂപ്പര്‍ കാര്‍ ഉടമകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഒരു സൂപ്പര്‍ കാറിന് എളുപ്പം കടന്ന് പോകാന്‍ സാധിക്കുന്ന സാഹചര്യമാണെങ്കില്‍ വരും ദിവസങ്ങളില്‍ ടോള്‍ ഗേയ്റ്റുകള്‍ കൂടുതല്‍ താഴ്ത്തി സ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

lamborghini passes under toll barrier wihouth paying

ഇവിടെ ടോള്‍ ഗേറ്റിന് കീഴിലൂടെ സുഖകരമായി കടന്ന് പോയ കാര്‍ മോഡല്‍ ലംബോര്‍ഗിനി ഹുറാക്കന്‍ ആണ്. ഈ കാര്‍ മോഡലിന്റെ വില 4 കോടി രൂപ മുതലാണ് ആരംഭിക്കുന്നത്. ടോപ് എന്‍ഡ് വേരിയന്റിന് 4.99 കോടി രൂപ മുടക്കണം. എക്‌സ്-ഷോറൂം വില മാത്രമാണിത്. ഈ കാറില്‍ നിരത്തിലെത്തിക്കാന്‍ ലക്ഷങ്ങള്‍ വീണ്ടും പൊടിയും.

ലംബോര്‍ഗിനി ഹുറാക്കന്‍ സൂപ്പര്‍ കാറിന്റെ യൂസ്ഡ് മോഡലിനും കോടികള്‍ വില വരുമെന്ന് ഓര്‍ക്കുക. ഇത്രയും പണം കൊടുത്ത് കാര്‍ വാങ്ങിയിട്ടും എന്തുകൊണ്ടാണ് ടോള്‍ അടയ്ക്കാത്തതെന്നാണ് പലരും ചോദിക്കുന്നത്. ചിലപ്പോള്‍ കാറിനകത്തുണ്ടായിരുന്നവര്‍ ഒരു രസത്തിന് ചെയ്തതാകാം. ഏതായാലും ഇത് ഒരിക്കലും പ്രോത്സാഹിപ്പിക്കാവുന്ന സംഗതിയല്ല.

lamborghini passes under toll barrier wihouth paying

5.2 ലിറ്റര്‍ V10 മോട്ടോറാണ് ഈ കാറിന്റെ ഹൃദയം. പരമാവധി 640 bhp പവറും 565 Nm ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. പെര്‍ഫോമന്‍സ് വശം നോക്കിയാല്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ കാറിന് വെറും 3.2 സെക്കന്‍ഡുകള്‍ മാത്രം മതി.

ലംബോര്‍ഗിനി ഹുറാക്കന്റെ പരമാവധി വേഗത മണിക്കൂറില്‍ 325 കിലോമീറ്ററാണ്. ലംബോര്‍ഗിനി ഹുറാക്കന്‍ സൂപ്പര്‍കാറിന് 7-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനും മൂന്ന് വ്യത്യസ്ത ഡ്രൈവിംഗ് മോഡുകളും ലഭിക്കുന്നു. രാജ്യത്ത് പല ഭാഗങ്ങളിലും ടോള്‍ പ്ലാസകള്‍ക്കെതിരെ പ്രതിഷേധങ്ങള്‍ ഉയരാറുണ്ട്. എന്നാല്‍ ഇവിടെ ലംബോര്‍ഗിനി ഉടമകള്‍ ടോള്‍ നല്‍കാതെ മുങ്ങിയത് എന്ത് ഉദ്ദേശത്തിലാണെന്നത് വ്യക്തമല്ല.

Take a Poll

സൂപ്പര്‍കാര്‍ ഉടമകള്‍ക്ക് ടോള്‍ നല്‍കാതെ എങ്ങനെ കടന്ന് പോകാമെന്ന ഐഡിയ കൂടിയാണ് ഇവിടെ ലംബോര്‍ഗിനി ഉടമകള്‍ കാണിച്ച് കൊടുത്തിരിക്കുന്നത്. ഏാതായാലും സംഗതി വൈറലായതിനാല്‍ അധികാരികള്‍ അധികം വൈകാതെ ഗെയിറ്റുകള്‍ താഴ്ത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് തോന്നുന്നത്. ഇവിടെ സൂപ്പര്‍ കാര്‍ ഉടമകള്‍ ചെയ്ത പ്രവര്‍ത്തിയെ നിങ്ങള്‍ എങ്ങിനെ നോക്കിക്കാണുന്നു. അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സിലൂടെ രേഖപ്പെടുത്തൂ.

More from DriveSpark

Article Published On: Friday, March 14, 2025, 8:30 [IST]
English summary
Lamborghini huracan supercar passes under toll barrier without paying viral video
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X