ലംബോര്‍ഗിനിയേക്കാള്‍ മൂല്യമുണ്ട് ആ ഉമ്മക്ക്! മകന് 4.50 കോടിയുടെ കാര്‍ സമ്മാനിച്ച് അച്ഛന്‍ ചെയ്തത്

ഉപാധികളില്ലാത്ത സ്‌നേഹത്തിന്റെ ഉദാഹരണമായി നമുക്ക് കാണാന്‍ പറ്റുന്നത് മാതാപിതാക്കള്‍ക്ക് മക്കളോടുള്ള ഇഷ്ടമാണ്. അവര്‍ എത്ര തന്നെ വലുതായി കഴിഞ്ഞാലും അച്ഛനമ്മമാര്‍ക്ക് മക്കള്‍ അവരുടെ കുഞ്ഞോമനകള്‍ തന്നെയാണ്. അതുകൊണ്ട് തന്നെ അവരുടെ ഓരോ നേട്ടങ്ങളിലും സന്തോഷിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യും. തങ്ങളുടെ സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ചുള്ള സമ്മാനങ്ങളായിരിക്കും മാതാപിതാക്കള്‍ മക്കള്‍ക്ക് നല്‍കുക. ഇപ്പോള്‍ ഒരു അച്ഛനും മകനും തമ്മിലുള്ള ഊഷ്മളമായ ബന്ധം കാണിക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സ്വന്തം മകന് ഒരു പിതാവ് കോടികള്‍ വിലമതിക്കുന്ന ലംബോര്‍ഗിനി കാര്‍ സമ്മാനിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്.

വര്‍ധന്‍ വോഗ് ആണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. 4.5 കോടി രൂപ വിലമതിക്കുന്ന ലംബോര്‍ഗിനി ഹുറാക്കന്‍ ടെക്‌നിക്കയാണ് ഇവിടെ അച്ഛന്‍ മകന് സമ്മാനിച്ചിരിക്കുന്നത്. മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം എത്തിയാണ് യുവാവ് കാറിന്റെ താക്കോല്‍ സ്വീകരിച്ചത്. അച്ഛുനം അമ്മക്കും സഹോദരിക്കുമൊപ്പം പുത്തന്‍ സൂപ്പര്‍ കാറിന്റെ കവര്‍ നീക്കിയ ശേഷം യുവാവ് അവരെ ആശ്ലേഷിക്കുന്നത് വീഡിയോയില്‍ കാണാം.

dad gifts son lamborghini huracan

ശേഷം അച്ഛന്‍ മകനെ കെട്ടിപ്പിടിച്ച് കവിളില്‍ മുത്തം കൊടുക്കുന്നുണ്ട്. കോടികളുടെ കാറിനേക്കാള്‍ വിലയുണ്ട് ആ ഉമ്മക്കെന്നാണ് നെറ്റിസണ്‍സ് കമന്റിലൂടെ പറയുന്നത്. കാരണം ഇന്നും പിതാക്കന്‍മാരില്‍ നിന്ന് ഒരു ചുംബനമോ ചേര്‍ത്ത് നിര്‍ത്തലോ ലഭിക്കാത്ത ഒത്തിരി ആണ്‍കുട്ടികളുണ്ട്. ഗൗരവക്കാരായ പിതാക്കന്‍മാര്‍ക്ക് സ്‌നേഹമില്ലാഞ്ഞിട്ടല്ല, പക്ഷേ അവര്‍ക്ക് അത് പ്രകടിപ്പിക്കാന്‍ അറിയില്ല. അത്തരമൊരു സാഹചര്യത്തിലാണ് ഈ വീഡിയോ നെറ്റിസണ്‍സ് ഏറ്റെടുത്തത്.

ലംബോര്‍ഗിനിയുടെ ലോകോത്തര കാറായ ഹുറകാന്റെ ഏറ്റവും പുതിയ അവതാരമാണ് ലംബോര്‍ഗിനി ഹുറകാന്‍ ടെക്‌നിക. ലംബോര്‍ഗിനിയില്‍ നിന്നുള്ള അവസാന നാച്ചുറലി ആസ്പിറേറ്റഡ് V10 മോഡല്‍ കൂടിയാണ് ഹുറകാന്‍ ടെക്നിക. കടും നീല ഷെയ്ഡിലുള്ള ബ്ലൂ ആസ്‌േട്രയസ് കളര്‍ ഓപ്ഷനാണ് ഇവിടെ യുവാവ് തെരഞ്ഞെടുത്തിരിക്കുന്നത്. യെല്ലോ കാലിപ്പറുകളുള്ള 21 അലോയ് വീലുകള്‍ ഈ സ്‌പോര്‍ട്‌സ് കാറിന്റെ മാറ്റ് കൂട്ടുന്നു.

dad gifts son lamborghini huracan

യെല്ലോ സ്റ്റിച്ചിംഗുകളോട് കൂടിയ ഫുള്ളി ബ്ലാക്ക് അല്‍ക്കന്റാര ഇന്റീരിയറാണ് മറ്റൊരു പ്രധാന ആകര്‍ഷണം. 5.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് V10 മോട്ടോറാണ് ഈ സൂപ്പര്‍ കാറിന്റെ ഹൃദയം. 640 bhp പവറും 565 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ട്രാന്‍സ്മിഷന്‍ ചുമതലകള്‍ കൈകാര്യം ചെയ്യുന്നു.

പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ വെറും 3.2 സെക്കന്‍ഡിനുള്ളില്‍പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് കഴിയും. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 9.2 സെക്കന്‍ഡ് സമയം മതി. മണിക്കൂറില്‍ പരമാവധി 325 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കാനും ലംബോര്‍ഗിനി ഹുറാക്കന്‍ ടെക്‌നിക്കക്ക് സാധിക്കും. ട്രാക്ക് ഫോക്കസ് ചെയ്ത STO വേരിയന്റും ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായതിനാല്‍ വില്‍പ്പനയിലുള്ള ഏറ്റവും ശക്തമായ ഹുറാകാന്‍ അല്ലിതെന്നും ഓര്‍മിപ്പിക്കട്ടെ.

dad gifts son lamborghini huracan

പ്രശസ്ത ബോളിവുഡ് നടി ശ്രദ്ധ കപൂര്‍ കഴിഞ്ഞ വര്‍ഷം ലംബോര്‍ഗിനി ഹുറാക്കന്‍ ടെക്‌നിക്ക സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 4.5 കോടി രൂപ വിലമതിക്കുന്ന സൂപ്പര്‍കാര്‍ സ്വന്തമാക്കിയ നടി നിരവധി തവണ അതില്‍ പൊതുപരിപാടികള്‍ക്ക് എത്തിയിരുന്നു. റോസ്സോ മാര്‍സ് ഷേഡാണ് ശ്രദ്ധ കപൂര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. അവസാന V10 മോഡലായ ഹുറാക്കന്‍ ടെക്‌നിക്കക്ക് പകരമായി ലംബോര്‍ഗിനി ടെമരാരിയോ ആണ് കളംനിറയാന്‍ പോകുന്നത്.

4.0 ലിറ്റര്‍, ട്വിന്‍-ടര്‍ബോ V8 എഞ്ചിനും മൂന്ന് ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കിയ 3.8 kWh ബാറ്ററി പായ്ക്കുമായാണ് ഈ സൂപ്പര്‍ കാര്‍ വരുന്നത്. ഈ എഞ്ചിന് മൊത്തം 907 bhp പവറും 730 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. ഇതില്‍ 789 bhp മോട്ടോറില്‍ നിന്നും ബാക്കിയുള്ളത് ഹൈബ്രിഡ് സംവിധാനത്തിലൂടെയാണ് ഉത്പാദിപ്പിക്കുന്നത്. 8-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോടൊപ്പം AWD സിസ്റ്റവും ലഭിക്കുന്നു.

More from DriveSpark

Article Published On: Thursday, December 19, 2024, 13:10 [IST]
English summary
Lamborghini huracan tecnica worth rs 4 5 crore gifted by father to his son viral video
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X