നാലാം ട്രാന്‍സ്‌ഫോമറില്‍ ലംബോര്‍ഗിനി
മൈഖേല്‍ ബേയുടെ ട്രാന്‍സ്‌ഫോമേഴ്‌സ് സീരീസിലെ അടുത്ത പടം, 'ഏജ് ഓഫ് എക്സ്റ്റിംക്ഷന്‍' തിയേറ്ററുകളിലേക്ക് അടുത്തുതന്നെ പുറപ്പെടും. മൈഖേല്‍ ബേയുടെ എല്ലാ പടങ്ങളെയും പോലെ വന്‍ ബജറ്റിലൊരുങ്ങുന്ന ഏജ് ഓഫ് എക്സ്റ്റിംക്ഷന്‍ എത്തിച്ചേരാനായി ആരാധകര്‍ അക്ഷമരായി കാത്തിരിക്കുകയാണ്.
മുന്‍ പതിപ്പുകളില്‍ കണ്ടതുപോലെ, ഈ നാലാം എഡിഷനിലും ഒരു സൂപ്പര്‍കാര്‍ സുപ്രധാനമായ റോളിലെത്തുമെന്ന കാര്യത്തില്‍ സന്ദേഹിക്കേണ്ടതില്ല. മനസ്സിലാക്കാന്‍ കഴിയുന്നത്, ഇത്തവണത്തെ താരം ഒരു ലംബോര്‍ഗിനിയാണെന്നാണ്.
മുന്‍ പതിപ്പുകളില്‍ ഫെരാരിയും പോഷെയുമെല്ലാം കഥാപാത്രങ്ങളായിട്ടുണ്ട്. ഇത്തവണ ലംബോര്‍ഗിനി അവന്റഡോര്‍ ആയിരിക്കും ഈ സ്ഥാനം ഏറ്റെടുക്കുക.
താഴെ ഇന്നത്തെ ഫേസ്ബുക്ക് വീഡിയോയില്‍ നാലാം ട്രാന്‍സ്‌ഫോമറില്‍ ലംബോര്‍ഗിനി ചെയ്യുന്നതെന്താണെന്നതിലേക്ക് ചില സൂചനകള്‍ ലഭിക്കും.


Click it and Unblock the Notifications








