ഇനി ജോബിയാണ് ദി റിയൽ ബോസ്; ലംബോർഗിനി ഉറൂസ് സ്വന്തമാക്കി മലയാളത്തിൻ്റെ ഹിറ്റ് നിർമാതാവ്
ബോളിവുഡിൽ സിനിമ നടൻമാരാണ് സാധാരണ സൂപ്പർ കാറുകളും ആഡംബര കാറുകളും സ്വന്തമാക്കുന്നത്, പക്ഷേ ഇങ്ങ് കേരളത്തിൽ സംഭവം വേറെയാണ് ഭായ്. ഹിറ്റ് പടങ്ങളുടെ നിർമാതാവായ ജോബി ജോർജ് പുത്തൻ ലംബോർഗിനി ഉറൂസ് സ്വന്തമാക്കിയിരിക്കുകയാണ്. ഈ വർഷമാദ്യമാണ് കേരളത്തിലെ ആദ്യ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി ലോങ്ങ് വീല്‍ബേസ് മോഡല്‍ സ്വന്തമാക്കിയത്. 3.15 കോടി രൂപ മുതലാണ് ലംബോർഗിനി ഉറൂസിൻ്റെ വില ആരംഭിക്കുന്നത്. വാഹനത്തിൻ്റെ ഡെലിവറി വീഡിയോ അദ്ദേഹം തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കു വച്ചത്.
മോളിവുഡിൽ യുവതാരങ്ങളായ പൃഥ്വിരാജ്, ഫഹദ് ഫാസില്‍ എന്നിവർക്കാണ് ഇതിന് മുൻപ് ലംബോർഗിനി ഉറൂസ് ഉണ്ടായിരുന്നത്. വളരെ പ്രായോഗികമായി വാഹനമാണ് ഉറുസ് എന്നത് വളരെ ശ്രദ്ധേയമാണ്. ലംബോർഗിനിയുടെ നിരയിലെ ആദ്യ എസ്‍യുവിയാണ് ഉറുസ്. സൂപ്പർ എസ്‍യുവി എന്ന പേരിൽ വിപണിയിലെത്തുന്ന മോഡൽ ഏറ്റവും വേഗമുള്ള സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളിൽ ഒന്നാണ്. 2018 ജനുവരിയിലാണ് ലംബോര്‍ഗിനിയുടെ ആദ്യ എസ്‌യുവി മോഡലായ ഉറുസ് ആഗോളതലത്തില്‍ അവതരിപ്പിക്കുന്നത്.
പിന്നീട് സെപ്റ്റംബര്‍ മാസത്തോടെ ഈ വാഹനം ഇന്ത്യയിലും എത്തി. ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയില്‍ നിന്നുള്ള ഏറ്റവും വിജയകരമായ കാറുകളിലൊന്നാണ് ഉറുസ് എന്നതും ശ്രദ്ധേയമാണ്. ആദ്യ കാലങ്ങളില്‍ സൂപ്പര്‍ സ്‌പോര്‍ട് കാര്‍ മാത്രം നിര്‍മfച്ചിരുന്ന ബ്രാന്‍ഡിന്റെ പുതുചിന്തയായിരുന്നു ഈ എസ്‌യുവി.
ഇരട്ട-ടർബോചാർജ്‌ഡ് 4.0 ലിറ്റർ V8 എഞ്ചിനാണ് ലംബോർഗിനിയുടെ ആദ്യ എസ്‌യുവിക്ക് കരുത്ത് പകരുന്നത്. ഇതിന് 6000 rpm-ൽ പരമാവധി 641 bhp പവറും 2250 rpm-ൽ 850 Nm torque ഉം ഉത്പാദിപ്പിക്കാൻ വരെ ശേഷിയുള്ളതാണ്. ഓൾ-വീൽ-ഡ്രൈവ് ഉറുസിന് വെറും 3.6 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനാവും. അതേസമയം 12.8 സെക്കൻഡിനുള്ളിൽ വാഹനം 200 കിലോമീറ്റർ വേഗതയും കൈയെത്തിപ്പിടിക്കും.

ലംബോർഗിനി ഉറുസിന്റെ പരമാവധി വേഗത 305 കിലോമീറ്ററാണ്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സിനൊപ്പം ഏത് ടെറൈനിലും ഓടിക്കാന്‍ കഴിയുന്ന ആറ് ഡ്രൈവിംഗ് മോഡുകളും ഉറുസിനുണ്ട്. സാധാരണ ഓണ്‍-റോഡ് ഡ്രൈവിംഗിനായി സ്ട്രാഡ (സ്ട്രീറ്റ്), സ്പോര്‍ട്ട്, കോര്‍സ (ട്രാക്ക്) എന്നിവയും കൂടാതെ ഓഫ്-റോഡിംഗിനായി സബ്ബിയ (സാന്‍ഡ്), ടെറ (ഗ്രാവല്‍), നീവ് (സ്‌നോ എന്നിവയുമാണ് ഇറ്റാലിയൻ ബ്രാൻഡ് ഒരുക്കിയിരിക്കുന്നത്.
സുരക്ഷയുടെ കാര്യത്തിലും ഏറെ മുന്‍പന്തിയിലുള്ള ഈ വാഹനം ആഗോളതലത്തില്‍ പോലും ലംബോര്‍ഗിനിയുടെ ടോപ്പ് സെല്ലിങ്ങ് മോഡലായി മാറിയിട്ടുണ്ട്. അസാധാരണമായ പെർഫോമൻസിന്റെയും വൈവിധ്യമാര്‍ന്ന കഴിവുകളുടെയും സമന്വയമാണ് ലംബോര്‍ഗിനി ഉറുസ് എസ്‌യുവിയെന്ന് തറപ്പിച്ചു പറയാനാവും. കേരളത്തിലെ ആദ്യ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി ലോങ്ങ് വീല്‍ബേസ് മോഡല്‍ സ്വന്തമാക്കിയത് ഇദ്ദേഹമായിരുന്നു.
റേഞ്ച് റോവറിന്റെ അഞ്ചാം തലമുറയെ അത്യാഡംബരങ്ങളോടെ കഴിഞ്ഞ വർഷമാണ് ബ്രിട്ടീഷ് ബ്രാൻഡ് പുറത്തിറക്കിയത്. 2.38 കോടി രൂപ മുതൽ 3.52 കോടി രൂപ വരെയാണ് പുതുതലമുറ മോഡലിന്റെ എക്സ്ഷോറൂം വില വരുന്നത്. ആരുംകൊതിക്കുന്ന ആഡംബര സവിശേഷതകളുമായാണ് ഓട്ടോബയോഗ്രഫി വേരിയന്റ് ഒരുങ്ങിയിരിക്കുന്നതെന്നു വേണം പറയാൻ. കമ്പനിയുടെ പുതിയ MLA-Flex പ്ലാറ്റ്‌ഫോമിലാണ് എസ്‌യുവിയുടെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. ഇമേജ് പ്രൊജക്‌ഷനുള്ള ഡിജിറ്റൽ എൽഇഡി ഹെഡ്‌ലാംമ്പും സിഗ്നേച്ചർ ഡിആർഎല്ലും തന്നെയാണ് മുന്നിലെ ശ്രദ്ധാകേന്ദ്രം.
ഇത് സ്പ്ലിറ്റ് ടെയിൽഗേറ്റും ഫ്ലോട്ടിംഗ് റൂഫും റോഞ്ച് റോവറിന്റെ ചാരുത നിലനിർത്താനും സഹായിച്ചിട്ടുണ്ടെന്നു വേണം പറയാൻ. വാഹനത്തിന്റെ അകത്തളം കണ്ടാൽ ആരും ഞെട്ടും. അത്യാഡംബര യാത്രകൾ സമ്മാനിക്കുന്നതിനായി ലാൻഡ് റോവർ പുതിയ റേഞ്ച് റോവർ ഓട്ടോബയോഗ്രഫിയിൽ ഇന്റീരിയറിൽ സെമി അനിലൈൻ ലെതർ സീറ്റുകളാണ് ഒരുക്കിയിരിക്കുന്നത്. ഏറ്റവും പുതിയ പിവി പ്രോ സിസ്റ്റത്തെ പിന്തുണയ്ക്കുന്ന പുതുതായി രൂപകൽപ്പന ചെയ്ത 13.1 ഇഞ്ച് കർവി ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് വിനോദത്തിനായി സജ്ജീകരിച്ചിരിക്കുന്നതും.
4.4 ലിറ്റർ ട്വിൻ ടർബോ ചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ലാലേട്ടൻ സ്വന്തമാക്കിയിരിക്കുന്ന ലാൻഡ് റോവർ റേഞ്ച് റോവർ ഓട്ടോബയോഗ്രഫി ലോംഗ് വീൽബേസ് എസ്‌യുവിയുടെ ഹൃദയം. ഇത് 530 bhp കരുത്തിൽ പരമാവധി 750 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മണിക്കൂറിൽ പരമാവധി 255 കിലോമീറ്റർ വേഗത കൈവരിക്കാനാവുന്ന മോഡലിന് ലാൻഡ് റോവറിന്റെ ടെറൈൻ റെസ്‌പോൺസ് 2 സിസ്റ്റം, ഇലക്‌ട്രോണിക് എയർ സസ്‌പെൻഷൻ തുടങ്ങിയ സവിശേഷതകളുമുണ്ട്.


Click it and Unblock the Notifications








