വിസ്മയിപ്പിക്കുന്നൊരു ബസ് യാത്ര ചൈനയിലുടൻ യാഥാർത്ഥ്യമാകും
ചൈനയിൽ ട്രാൻസിറ്റ് എക്സ്പ്ലോർ ബസ് എന്ന ബെയിജിംഗ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനി പുതിയൊരു കൺസ്പെറ്റ് ബസിനെ പുറത്തിറക്കി. ബെയിജിംഗിൽ ഈയടുത്ത് നടന്ന പത്തൊമ്പതാമത് ഇന്റർനാഷണൽ ഹൈ-ടെക്ക് എക്സോപോയിലായിരുന്നു ബസിന്റെ ആദ്യ പ്രദർശനം നടത്തിയിരുന്നത്.
ഈ ചെറുവിമാനം വൈകാതെ നിങ്ങളുടെ വീട്ടുമുറ്റത്തും
ചൈനയിലെ ഗതാഗത കുരുക്കിന് പരിഹാരമായിട്ടാണ് ഈ കൺസ്പെറ്റിന് തുടക്കം കുറിച്ചിരിക്കുന്നത്. മറ്റ് ചില വാഹനങ്ങൽ കുരുക്കിൽപ്പെട്ടു കിടക്കുമ്പോൾ അതിനു മുകളിലൂടെ തെന്നിപ്പോകുന്നൊരു ബസ് വളരെ വിചിത്രം തന്നെ.

റോഡിന് ഇരുവശത്തായി നിർമിച്ചിട്ടുള്ള ട്രാക്കിലൂടെയാണ് ബസ് തെന്നിമാറുക. ആറടി ഉയരമുള്ള വാഹനങ്ങൾക്ക് അനായേസേന ഈ ബസിന് അടിവശത്ത് കൂടി കടന്ന്‌പോകാനും കഴിയും.

ഈ ഭീമൻ ബസിന് റോഡിൽ പ്രത്യേകിച്ച് സ്ഥലം വേണ്ടെന്ന് മാത്രമല്ല അന്തരീക്ഷ മലിനീകരണമുണ്ടാക്കില്ലെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

സ്റ്റോപ്പിൽ ഇറങ്ങാനായി മടക്കി വയ്ക്കാവുന്ന തരത്തിലുള്ള റാംമ്പ് ഉപയോഗിച്ച് യാത്രക്കാർക്ക് പുറത്തിറങ്ങാനും സാധിക്കും.

ആയിരത്തിലധികം യാത്രക്കാരെ വഹിക്കാൻ കഴിയുന്ന ഈ ബസ് മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കുക.

ഓരോ വർഷവും എണ്ണൂറ് ടൺ ഇന്ധനം ലാഭിക്കുന്നതോടൊപ്പം രണ്ടായിരത്തിലധികം ടൺ കാർബൺ എമിഷനും കുറയ്ക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്.

റോഡിലെ ആവശ്യമായി വരുന്ന നല്ലൊരു ശതമാനം സ്പേസും ലാഭിക്കാൻ ഈ ബസിന് കഴിയും. ട്രാഫിക്ക് കുരുക്കുകളും ഇതിനെ ബാധിക്കില്ല. കൂടാതെ മറ്റ് വാഹനങ്ങൾക്ക് തടസം കൂടാതെ ഇതിനടിയിൽ കൂടി സഞ്ചരിക്കുകയുമാകാം.

ചൈനയിലെ ജനങ്ങള്‍ ഈ എലിവേറ്റഡ് ട്രാൻസിറ്റ് ബസിന് കൂടുതൽ താല്പര്യമാണ് പ്രകടിപ്പിച്ചിരിക്കുന്നത്. ജൂലൈ അല്ലെങ്കിൽ ഓഗസ്റ്റോടുകൂടി പരീക്ഷണയോട്ടം ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.

നടുകടലിലും ആകാശക്കാഴ്ച സമ്മാനിക്കുന്ന ഷദായ്

ബസ് ഡ്രൈവറായ ഒരു പാവപ്പെട്ട സൂപ്പർ കാറുടമ


Click it and Unblock the Notifications








