മണ്ണിൽ താഴ്ന്ന ലോറി വലിച്ചു കയറ്റി ലാൻഡ് ക്രൂയിസർ... പഴകുന്തോറും വീര്യം കൂടുന്ന മൊതല്, വൈറൽ വീഡിയോ കാണാം

വാഹനപ്രേമികളുടെ പ്രത്യേകിച്ച് ഓഫ്റോഡ് ഭ്രാന്തൻമാർക്കും ഭ്രാന്തികൾക്കും ഒരു പടി സ്നേഹം കൂടുതലുളള ഐറ്റമാണ് ടൊയോട്ട ലാൻഡ് ക്രൂയിസർ. ഏതൊരു പ്രതിസന്ധി നിറഞ്ഞ റോഡിലൂടേയും കയറി പോകാൻ മിടുക്കനാണിവൻ. കേരളത്തിലെ ഓഫ്റോഡ് പ്രേമികൾക്കിടയിലെ രാജാവാണ് ലാൻഡ് ക്രൂയിസർ. കേരളത്തിലെ എറണാകുളം ജില്ലയിലെ ഉദയംപേരൂരിൽ വച്ച് മണ്ണിൽ താഴ്ന്ന പോയ ഒരു ലോറി വലിച്ചു കയറ്റുന്ന വീഡിയോ ആണ് ഇപ്പോൾ വൈറൽ.

ഫറാസ് എന്ന വ്യക്തിയുടെ ഇൻസ്റ്റാഗ്രാം പേജിലാണ് ആദ്യം ഈ വീഡിയോ വന്നത്. പ്രമുഖ ദിനപത്രങ്ങളിലെല്ലാം ഇത് വാർത്തയായിരുന്നു. എറണാകുളത്തേക്ക് പോകുകയായിരുന്ന ഫറാസും കൂട്ടുകാരും വഴിയിൽ വലിയ ബ്ലോക്കിൻ്റെ കാരണം തിരക്കിയപ്പോഴാണ് ടൈൽസുമായി വന്ന ലോറി ലോഡ് ഇറക്കിയതിന് ശേഷം പോകാൻ കഴിയാതെ മണ്ണിൽ താഴ്ന്ന് കുടുങ്ങി കിടക്കുകയാണ് എന്ന് അറിഞ്ഞത്. അവർ ചെന്ന് ഞങ്ങൾ വലിച്ചു കയറ്റാൻ സഹായിക്കാം എന്ന് പറയുകയായിരുന്നു.

സംഭവ സ്ഥലത്ത് പൊലീസ് എത്തിയിരുന്നു എങ്കിലും അവർ ശ്രമിച്ചിട്ടും കാര്യമായ പുരോഗതി ഒന്നും സംഭവിച്ചില്ല. അങ്ങനെ ഫറാസും കൂട്ടുകാരും കൂടെ ലോറി വലിച്ചു കയറ്റുന്നതിനായി ലാൻഡ് ക്രൂയിസർ ലോറിയുടെ അടുത്തേക്ക് എത്തിച്ചു, ആദ്യം ശ്രമത്തിൽ കയർ പൊട്ടി പോകുകയായിരുന്നു, എന്നാൽ രണ്ടാം ശ്രമത്തിൽ വാഹനം വളരെ എളുപ്പത്തിൽ തന്നെ മണ്ണിൽ നിന്ന് കയറുകയും ചെയ്തു. കൂടി നിന്ന ആളുകൾ എല്ലാം വലിയ ആർപ്പുവിളിയും കൈയടിയും നൽകുന്നത് വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്.

2018 -ൽ കേരളത്തെ നടുക്കിയ പ്രളയത്തിൽ ഏറ്റവും കൂടുതൽ രക്ഷാപ്രവർത്തനം നടത്തിയത് കടലിൻ്റെ മക്കളായ മത്സ്യത്തൊഴിലാളികളും ഓഫ്റോഡ് വാഹനയുടമകളുമായിരുന്നു. കാരണം പൊലീസ് വണ്ടിയോ ഫയർഫോഴ്സിൻ്റെ വണ്ടിയോ എത്തിപ്പെടാൻ സാധിക്കാത്ത സ്ഥലങ്ങളിൽ സ്വന്തം ജീവൻ പണയം വച്ചാണ് ഓരോ ഓഫ്റോഡ് വാഹനങ്ങളും പ്രവർത്തിച്ചത്. വഴിയിൽ വച്ച് ചെക്കിങ്ങിനിടെ എംവിഡി മാമൻമാർ അത് മറക്കുമെങ്കിലും ഇതു പോലെയുളള വാഹനങ്ങളുടെ ഉപയോഗം എപ്പോഴാണ് വരിക എന്ന് ആർക്കും പറയാൻ സാധിക്കില്ല.

ലാൻഡ് ക്രൂയിസറിൻ്റെ വിശേഷങ്ങളിലേക്ക് വന്നാൽ വീഡിയോയിൽ കാണുന്നത് പഴയ തലമുറ മോഡലാണ്. എത്ര പഴകിയാലും വീര്യം കുറയില്ല എന്നതാണ് പ്രത്യേകത. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന എസ്‌യുവികളിലൊന്നാണ് ടൊയോട്ട ലാൻഡ് ക്രൂയിസർ. നിലവിലെ തലമുറ ലാൻഡ് ക്രൂയിസർ എസ്‌യുവി കഴിഞ്ഞ വർഷമാണ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. അതിനുശേഷം സമ്പന്നരായവരിൽ നിന്നും ഗംഭീര വരവേൽപ്പാണ് വണ്ടിക്ക് ലഭിച്ചിരിക്കുന്നത്. 2.10 കോടി രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ലാൻഡ് ക്രൂയിസർ ഇന്ത്യയിൽ വിപണനം ചെയ്യുന്നത്.

അന്താരാഷ്ട്ര തലത്തിൽ ടൊയോട്ട ലാൻഡ് ക്രൂയിസറിന് പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളോട് കൂടിയാണ് വിൽപ്പനയ്ക്ക് എത്തിക്കുന്നതെങ്കിലും. ഇന്ത്യയിൽ ഡീസൽ എഞ്ചിൻ ഓപ്ഷൻ മാത്രമേ ലഭിക്കൂ. 3.3 ലിറ്റർ V6 ടർബോ ഡീസലിന് 309 bhp കരുത്തിൽ പരമാവധി 700 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്റ്റാൻഡേർഡായി തന്നെ 10-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് വാഹനം വരുന്നത്.

എസ്‌യുവിയിലെ ഭാരം വിതരണം മെച്ചപ്പെടുത്തിയതിനു പകരം സസ്പെൻഷൻ സാങ്കേതികവിദ്യയും വ്യത്യസ്തമായാണ് ക്രമീകരിച്ചിരിക്കുന്നത്. ലാൻഡ് ക്രൂയിസറിലെ കൈനറ്റിക് ഡൈനാമിക് സസ്പെൻഷൻ സിസ്റ്റം അർഥമാക്കുന്നത് എസ്‌യുവിയുടെ ഓഫ്-റോഡ് കഴിവുകൾ ഗണ്യമായി മെച്ചപ്പെടുത്തിയിട്ടുണ്ടെന്നതാണ്. മുൻ പതിപ്പുകൾ പോലെ തന്നെ, ലാൻഡ് ക്രൂയിസറും 4×4 ഒരു സ്റ്റാൻഡേർഡ് ഫീച്ചറായി വരുന്നുണ്ട്.

TNGA അടിസ്ഥാനമാക്കിയുള്ള GA-F പ്ലാറ്റ്‌ഫോമിലാണ് ലാൻഡ് ക്രൂയിസർ പണികഴിപ്പിച്ചിരിക്കുന്നത്. ടൊയോട്ടയിൽ നിന്നുള്ള ഫ്ലാഗ്ഷിപ്പ് മോഡലായാണ് എസ്‌യുവി വിപണിയിലെത്തുന്നത് എന്നതിനാൽ ആഡംബര ഫീച്ചറുകൾക്കൊന്നും യാതൊരു കുറവും സംഭവിച്ചിട്ടില്ല. ഓൾ-എൽഇഡി ഹെഡ്‌ലാമ്പുകൾ, 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ലെതർ അപ്‌ഹോൾസ്റ്ററി, 14-സ്പീക്കർ ജെബിഎൽ ഓഡിയോ സിസ്റ്റം എന്നിവയും അതിലേറെയും ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു.

More from DriveSpark

Article Published On: Wednesday, March 27, 2024, 8:30 [IST]
English summary
Land cruiser pull out stuck truck in kerala video goes viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X