'ബ്രിട്ടീഷുകാരെ' ഇങ്ങനെയുണ്ടോ അപമാനിക്കല്‍! ഡിഫെന്‍ഡറില്‍ ചാണകം കയറ്റുന്ന വീഡിയോ

നൂറ്റാണ്ടുകള്‍ ഇന്ത്യ അടക്കിഭരിച്ച ബ്രിട്ടനില്‍ നിന്നുള്ള ജാഗ്വാര്‍ ആന്‍ഡ് ലാന്‍ഡ് റോവര്‍ എന്ന ലക്ഷ്വറി ബ്രാന്‍ഡ് നമ്മുടെ സ്വന്തം ടാറ്റ മോട്ടോര്‍സ് സ്വന്തമാക്കിയപ്പോള്‍ എല്ലാവരും ഏറെ അഭിമാനിച്ചു. ജെഎല്‍ആര്‍ ടാറ്റയുടെ കൈകളില്‍ എത്തിയ ശേഷം ടാറ്റക്ക് വെച്ചടി വെച്ചടി കയറ്റമായിരുന്നു. ഇന്ത്യക്കാര്‍ക്ക് തന്നെ ടാറ്റ കാറുകളോട് ഉണ്ടായിരുന്ന സമീപനം തന്നെ മാറി. മാത്രമല്ല ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ജെഎല്‍ആര്‍ മോഡലുകള്‍ സുലഭമായി. അതില്‍ തന്നെ ലാന്‍ഡ് റോവര്‍ പുറത്തിറക്കുന്ന ലോകോത്തര എസ്‌യുവിയായ ഡിഫെന്‍ഡര്‍ രാജ്യത്ത് ഇപ്പോള്‍ ട്രെന്‍ഡിംഗ് ആണ്.

എന്നാല്‍ ബ്രിട്ടീഷുകാരോടുള്ള പഴയ ദേഷ്യം ഇപ്പോള്‍ അവരുടെ കാറുകളോട് തീര്‍ക്കുകയാണോ ചില ഇന്ത്യക്കാര്‍ എന്ന് തോന്നിപ്പിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ എസ്‌യുവി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ സെലിബ്രിറ്റികള്‍, ബിസിനസുകാര്‍, കായിക താരങ്ങള്‍ എന്നിങ്ങനെ വളരെ പ്രശസ്തരും സമ്പന്നരുമായ ആളുകള്‍ അവരുടെ യാത്രകള്‍ക്കായി ഉപയോഗിക്കുന്ന ഒരു കാര്‍ എന്നതാകും ഓര്‍മ വരിക.

defender cow dung cakes

ഇന്ത്യയില്‍ തന്നെ ഡിഫെന്‍ഡര്‍ എസ്‌യുവി ചാണക വറളി (Cow Dung Cake) കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ചിലരുണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?. വിശ്വസിച്ചേ മതിയാകൂ. കാരണം തെളിവായി ചുവടെ നിങ്ങള്‍ക്ക് വീഡിയോ കാണാം. ചാണക വറളി കൊണ്ടുപോകാന്‍ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ ഉപയോഗിക്കുന്ന വീഡിയോ ഭാട്ടി 6004 എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് പ്രത്യക്ഷപ്പെട്ടത്. ഈ ചെറിയ ക്ലിപ്പില്‍ വെള്ള നിറത്തിലുള്ള ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ 110 ആഡംബര എസ്‌യുവിയാണ് കാണാനാകുക.

'ഭാട്ടി 6004' എന്ന ഇന്‍സ്റ്റ ഐഡി കാറിന്റെ വശങ്ങളില്‍ സ്റ്റിക്കറായി പതിച്ചതിനാല്‍ ഇദ്ദേഹത്തിന്റെ കാര്‍ തന്നെയാകും ഇതെന്ന് മനസ്സിലാക്കാം. 'ദേസി ലൈഫ്' എന്ന അടിക്കുറിപ്പിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഗ്രാമീണ ജീവിതത്തെ എടുത്തുകാണിക്കാനാണെന്ന് തോന്നുന്നു ഇന്‍സ്റ്റഗ്രാം ഉപയോക്താവ് ഡിഫെന്‍ഡറിന്റെ ബൂട്ടില്‍ 8 ചാണക വറളികള്‍ നിരത്തി വെച്ചത് കാണിക്കുന്നു. തൊട്ടുപിന്നാലെ, ഒരു പ്രായമായ സ്ത്രീ രണ്ട് ചാണക വറളി കൂടി വാഹനത്തിനുള്ളില്‍ വെയ്ക്കുന്നു.

സാധാരണയായി കോടിക്കണക്കിന് രൂപ വില വരുന്ന ആഡംബര കാറുകളില്‍ ഇത്തരം സാധനങ്ങള്‍ കയറ്റുന്നത് കാണാറില്ല. ഒരു കാറില്‍ എന്ത് കയറ്റണമെന്നത് അതിന്റെ ഉടമയുടെ ഇഷ്ടമാണ്. എന്നിരുന്നാലും നല്ല വണ്ടിപ്രാന്തന്‍മാര്‍ക്ക് ഇത്തരം കാഴ്ച അത്ര സുഖിച്ച് കൊള്ളണമെന്നില്ല. ഇന്ത്യയില്‍ ഇതാദ്യമായല്ല ഇത്തരം സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

കുറച്ചു മുമ്പ് രണ്ട് കോടി രൂപ വിലമതിക്കുന്ന ഒരു വെള്ള നിറത്തിലുള്ള മെര്‍സിഡീസ് ബെന്‍സ് G550 ആഡംബര എസ്‌യുവി റോഡരികില്‍ പാര്‍ക്ക് ചെയ്ത് അതില്‍ സിമന്റ് കയറ്റുന്ന വീഡിയോ വൈറലായിരുന്നു. ഡല്‍ഹിയിലെ തിരക്കേറിയ ഒരു റോഡിന്റെ അരികില്‍ പാര്‍ക്ക് ചെയ്തായിരുന്ന രണ്ട് തൊഴിലാളികള്‍ ഈ ആഡംബര എസ്‌യുവിയുടെ ബൂട്ടിലേക്ക് സിമന്റ് ബാഗുകള്‍ കയറ്റിയത്. ഏകദേശം 5-6 ബാഗുകള്‍ കാറിന്റെ ബൂട്ടില്‍ കയറ്റുന്ന ദൃശ്യം വൈറലായെന്ന് പറയേണ്ട കാര്യമില്ലെല്ലോ.

land rover defender

അതുപോലെ തന്നെ മുമ്പ് വിലയേറിയ മറ്റൊരു ആഡംബര കാറില്‍ കര്‍ഷകന്‍ വൈക്കോല്‍ കയറ്റിയ വീഡിയോയും വൈറലായിരുന്നു. എന്തായാലും ഇവിടെ ഡിഫെന്‍ഡറില്‍ ചാണകം കയറ്റിയത് വൈറലാകാന്‍ വേണ്ടിയാണോ അതോ ഇതെല്ലാം അവരുടെ ജീവിതത്തിന്റെ ഭാഗാമാണോ എന്ന കാര്യം തീര്‍ച്ചയില്ല. ഡിഫെന്‍ഡറിനെ കുറിച്ച് പറയുമ്പോള്‍ ഈ എസ്‌യുവി ഇന്ത്യയില്‍ മൂന്ന് വ്യത്യസ്ത കോണ്‍ഫിഗറേഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്.

3 ഡോര്‍ മോഡലായ 90, 5 ഡോര്‍ മോഡലായ 110, ഏറ്റവും നീളം കൂടിയ മോഡലായ 130 എന്നിവയാണവ. പെട്രോള്‍, ഡീസല്‍, ഹൈബ്രിഡ്, ഏറ്റവും ശക്തമായ V8 തുടങ്ങി അഞ്ച് എഞ്ചിന്‍ ഓപ്ഷനുകള്‍ ഓഫറിലുണ്ട്. 1.05 കോടി രൂപ മുതലാണ് ഇന്ത്യയിലെ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡറിന്റെ വില ആരംഭിക്കുന്നത്. ടോപ് സ്‌പെക് ഒക്ട വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില 2.79 കോടി രൂപയാണ്.

More from DriveSpark

Article Published On: Friday, September 12, 2025, 10:36 [IST]
English summary
Land rover defender 110 luxury suv used to carry cow dung cakes viral video
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X