ഒറ്റ ഇടിക്ക് ചിലവ് രണ്ടര ലക്ഷം രൂപ! ഫൈറ്റിൽ മാഫിയ ശശിയെ വെല്ലും മാർക്കോയിലെ ഡിഫൻഡറും ജി വാഗണും
ചോരക്കളിയും വെട്ടും കുത്തുമായി മാർക്കോ ബോക്സോഫീസ് കളക്ഷനുകൾ തകർത്ത് കൊണ്ട് എല്ലാ തീയേറ്ററുകളിലും നിറഞ്ഞോടിക്കൊണ്ടിരിക്കുകയാണ്. കളക്ഷൻ 60 കോടി പിന്നിട്ടു എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. സിനിമ കണ്ട എല്ലാവർക്കും ചിത്രത്തിലെ വാഹനങ്ങളുടെ വമ്പൻ നിര ഇഷ്ടപ്പെട്ടു എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. നായകനും വില്ലനും എല്ലാം വരുന്നതും പോകുന്നതും ലാൻഡ് റോവർ ഡിഫൻഡർ, മെർസിഡീസ് ബെൻസ് ജി വാഗൺ എന്നീ ആഡംബര എസ്‌യുവികളിലാണ്. 14 ഡിഫൻഡറാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. അതിൽ ഒരു ഡിഫൻഡർ ചിത്രത്തിൻ്റെ നിർമാതാവായ ഷെരീഫിൻ്റേതാണ്.
ഉണ്ണിമുകുന്ദൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു ചിത്രത്തിൽ ഡിഫൻഡർ പരസ്പരം ഇടിക്കുന്ന സീനുണ്ട്, ഒരു തവണ വാഹനം ഇടിച്ചാൽ രണ്ടര ലക്ഷം രൂപയോളം വരും വാഹനത്തിൻ്റെ റിപ്പയറിങ്ങിന്. സിനിമയ്ക്ക് വേണ്ടി ഏതറ്റം വരെ പോകുന്ന ഒരു നിർമാതാവിനെ കിട്ടിയതാണ് ഈ സിനിമയുടെ വിജയം എന്നും ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു. ഇനി വാഹനത്തിൻ്റെ വിശേഷങ്ങളിലേക്ക് വന്നാൽ ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഓഫ്‌റോഡര്‍ എസ്‌യുവികളില്‍ ഒന്നാണ് ഡിഫെന്‍ഡര്‍.

ഇന്ത്യന്‍ സെലിബ്രിറ്റികള്‍ക്കിടയില്‍ ഏറ്റവും ജനപ്രിയമായ കാറുകളിലൊന്നാണ് ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍. പല ബോളിവുഡ് സെലിബ്രിറ്റികള്‍ക്കും ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ എസ്‌യുവി സ്വന്തമായുണ്ട്. അമിതാഭ് ബച്ചന്‍, കരീന കപൂര്‍, സഞ്ജയ് ദത്ത്, സണ്ണി ഡിയോള്‍, അര്‍ജുന്‍ കപൂര്‍, സുനില്‍ ഷെട്ടി എന്നിവരാണ് ഡിഫെന്‍ഡര്‍ ഉടമകളായ ബോളിവുഡ് താരങ്ങളില്‍ ചിലര്‍.
ആകര്‍ഷകമായ ഓഫ്-റോഡിംഗ് കഴിവുകള്‍ക്ക് പേരുകേട്ടതാണെങ്കിലും ഏറ്റവും പുതിയ സാങ്കേതികവിദ്യയും കണക്റ്റിവിറ്റി ഫ്രീച്ചറുകളും സജ്ജീകരിച്ച ഇതിന്റെ ക്യാബിനാണ് എസ്‌യുവിയുടെ ഏറ്റവും വലിയ ഹൈലൈറ്റുകളില്‍ ഒന്ന്. പിവി പ്രോ കണക്റ്റഡ് കാര്‍ ടെക്, മെറിഡിയന്‍ പ്രീമിയം സൗണ്ട് സിസ്റ്റം, ക്ലിയര്‍സൈറ്റ് റിയര്‍ വ്യൂ മിറര്‍, ഡ്രൈവര്‍ അസിസ്റ്റന്‍സ് ഫംഗ്ഷനുകള്‍ എന്നിവയ്ക്കൊപ്പം വലിയ 11.4 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ എന്നിവ ആകര്‍ഷണങ്ങളില്‍ ഉള്‍പ്പെടുന്നു.
ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ മൂന്ന് ബോഡി സ്റ്റൈലുകളില്‍ ലഭ്യമാണ്. 90 (ഷോര്‍ട്ട് വീല്‍ബേസ്), 110 (സ്റ്റാന്‍ഡേര്‍ഡ് വീല്‍ബേസ്), 130 (ലോംഗ് വീല്‍ബേസ്) എന്നിവയാണവ. ഇതില്‍ ഏത് വേരിയന്റാണ് സോഹം ഷാ തെരഞ്ഞെടുത്തതെന്ന് വ്യക്തമല്ല. ഒന്നിലധികം പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ഡിഫെന്‍ഡര്‍ വാങ്ങാന്‍ സാധിക്കും.
518 bhp പവറും 625 Nm ടോര്‍ക്കും പുറത്തെടുക്കാന്‍ ശേഷിയുള്ള 5.0 ലിറ്റര്‍ സൂപ്പര്‍ചാര്‍ജ്ഡ് എഞ്ചിനാണ് ഒന്നാമത്തേത്. രണ്ടാമത്തെ 4.4 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് V8 മില്‍ 626 bhp പവറും 750 Nm ടോര്‍ക്കും വികസിപ്പിക്കുന്നു. 3.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് ഇന്‍ലൈന്‍ 6 സിലിണ്ടര്‍ എഞ്ചിന്‍ 296 bhp പവറും 650 Nm ടോര്‍ക്കും നല്‍കുന്നു.

അവസാനത്തെ 2.0 ലിറ്റര്‍ 4 സിലിണ്ടര്‍ എഞ്ചിന്‍ 296 bhp പവറും 400 Nm ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. നാല് വീലുകളിലേക്കും പവര്‍ അയക്കുന്ന ഒരു ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായിട്ടാണ് ഈ എഞ്ചിനുകള്‍ ഇണചേര്‍ത്തിരിക്കുന്നത്. ഇന്ത്യയില്‍ ഈ മോഡലിന്റെ പ്രാരംഭ വില 97 ലക്ഷം രൂപയാണ്. ടോപ് സ്‌പെക്ക് വേരിയന്റിന് 2.30 കോടി രൂപയാണ് വില. എക്സ്-ഷോറൂം വിലകളാണിത്.
ഡിഫൻഡർ പോലെ തന്നെ ചിത്രത്തിൽ റോളുളള ആളാണ് മെർസിഡീസ് ബെൻസ് ജി വാഗൺ. G400d (ഡീസല്‍), G63 AMG എന്നിങ്ങനെ രണ്ട് പതിപ്പുകളില്‍ എസ്‌യുവി ഇന്ത്യയില്‍ വാങ്ങാം. G400d AMG ലൈന്‍, G400d അഡ്വഞ്ചര്‍ എഡിഷനുകള്‍ എന്നിവയ്ക്ക് 2.55 കോടി രൂപയാണ് ഇന്ത്യയിലെ പ്രാരംഭ എക്സ്-ഷോറൂം വില. നികുതികളും ഇന്‍ഷൂറന്‍സ് അടക്കമുള്ള മറ്റ് നിരക്കുകളും കൂടി ചേരുമ്പോള്‍ ആഡംബര എസ്‌യുവി നിരത്തിെലത്തിക്കാന്‍ 3 കോടിക്ക് മുകളില്‍ മുടക്കുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








