2 കോടിയുടെ ഡിഫൻഡർ ലോക്കൽ വർക്‌ഷോപ്പിൽ, ആനയെ വാങ്ങാം തോട്ടി വാങ്ങാൻ കാശില്ലേ, വീഡിയോ വൈറൽ
ഒരു ആഢംബര എസ്‌യുവി വാങ്ങുക എന്നത് ഒരാളെ സംബന്ധിച്ച് വലിയ ഒരു സ്വപ്നം തന്നെയാണ്. അത്യാവശം സമ്പന്നനായ വ്യക്തികളാണ് പുതിയ ആഡംബര വാഹനങ്ങൾ വാങ്ങുന്നത്. എന്നാൽ ലാൻഡ് റോവർ ഡിഫൻഡർ വാങ്ങി വാഹനത്തിൻ്റെ ഇൻ്റീരിയറിൽ ജോലികൾക്കായി ഒരു ലോക്കൽ കടയിൽ പോയാലോ. മുതലാളി ഭയങ്കര പിശുക്കാണെന്ന് തോന്നിയേക്കാം അല്ലെ. ചില വ്യക്തികൾ ബേസ് വേരിയൻ്റ് വാഹനങ്ങൾ വാങ്ങിയതിന് ശേഷം കടകളിൽ പോയി ടോപ്സ്പെക്ക് വേരിയൻ്റിലേക്ക് മാറ്റുകയാണ് പതിവ് കാഴ്ച്ച. ഡൽഹിയിലെ കരോൾ ബാഗിലാണ്ഒരു സംഭവം നടന്നത്. ഒരു ആഡംബര കാറിൻ്റെ ഫിനിഷിങ്ങ് ആഫ്റ്റർ മാർക്കറ്റിൻ്റെ ഫിറ്റിങ്ങുമായി താരതമ്യം ചെയ്യാനാകില്ല.
പുതിയ ലാൻഡ് റഏാവർ എന്തിനാണ് ഇതു പോലെയുളകടകളിൽ വരുന്നതെന്ന് ആർക്കായാലും തോന്നിപോകും. സ്റ്റോക്ക് കോൺഫിഗറേഷനിൽ, അപ്ഹോൾസ്റ്ററി, സ്റ്റിയറിംഗ് വീൽ, ഡോർ പാനലുകൾ, ഡാഷ്‌ബോർഡ്, സെൻ്റർ കൺസോൾ മുതലായവ ഉൾപ്പെടെ ക്യാബിനിലുടനീളം പ്രീമിയം സാമഗ്രികൾ ഡിഫൻഡറിൽ ലഭിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ സ്റ്റോക്കായി വരുന്നതിലും ഉയർന്ന നിലവാരമുള്ള ഏതെങ്കിലും ആഫ്റ്റർ മാർക്കറ്റ് ആക്‌സസറി ഉണ്ടായിരിക്കുമെന്ന് തോന്നുന്നില്ല.

ഡിഫൻഡറിനെ കുറിച്ച് നോക്കുകയാണെങ്കിൽ ബ്രിട്ടീഷ് വാഹന നിർമ്മാതാക്കളായ ലാൻഡ് റോവറിന്റെ വളരെ ജനപ്രിയ മോഡലുകളിൽ ഒന്നാണിത്. ഡിഫൻഡർ 90, 110 എന്നിങ്ങനെ രണ്ട് ഓപ്ഷനുകളിൽ എസ്‌യുവി ലഭ്യമാണ്. ഒട്ടനവധി എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പം ഡിഫൻഡർ ലാൻഡ് റോവർ വാഗ്ദാനം ചെയ്യുന്നുണ്ട്. 296 bhp പവറും 650 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന 3.0 ലിറ്റർ ഡീസൽ, 296 bhp പരമാവധി പവറും 400 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ടർബോ പെട്രോൾ എന്നിവയാണ് ഇവയിൽ ഏറ്റവും പ്രധാനമായവ.
കൂടാതെ 394 bhp മാക്സ് പവറും 550 Nm പീക്ക് torque ഉം നൽകുന്ന P400 പെട്രോൾ എഞ്ചിൻ വേരിയന്റുകളും ഡിഫൻഡറിലുണ്ട്. അവസാനമായി 517 bhp പവറും, 625 Nm പീക്ക് torque എന്നീ പവർ ഔട്ട്പുട്ട് എന്നിങ്ങനെ പെർഫോമൻസ് വാഗ്ദാനം ചെയ്യുന്ന 5.0 ലിറ്റർ V8 എഞ്ചിൻ ഓപ്ഷനും ഡിഫൻഡറിൽ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിൽ 2.0 ലിറ്റർ പെട്രോൾ HSE മോഡലാണ് താരം സ്വന്തമാക്കിയത്.

ഈ ഓഫ് റോഡ് എസ്‌യുവിയ്ക്ക് വെറും 7.4 സെൻഡുകൾക്ക് ഉള്ളിൽ മണിക്കൂറിൽ 100 കിലോമീറ്റർ സ്പീഡ് കൈവരിക്കാനാവും. ജാഗ്വാർ ലാൻഡ് റോവറിന്റെ D7x ആർക്കിടെക്ച്ചറിനെ അടിസ്ഥാനമാക്കിയാണ് ഈ എസ്‌യുവി ഒരുങ്ങുന്നത്. വളരെ ഭാരം കുറഞ്ഞ അലുമിനിയം മോണോകോക്ക് ഷാസിയിലാണ് നിർമ്മാണം എന്നതും ശ്രദ്ധേയമാണ്. 5028 mm നീളവും 2105 mm വീതിയും 1967 mm ഉയരവും 3022 mm വീൽബേസുമാണ് എസ്‌യുവിയുടെ അളവുകൾ.
സ്റ്റാൻഡേർഡായി 218 mm ഗ്രൗണ്ട് ക്ലിയറൻസുമായിട്ടാണ് ഡിഫൻഡർ വരുന്നത്. എന്നാൽ ഓഫ് റോഡ് മോഡിൽ ആക്ടീവ് എയർ സസ്പെൻഷൻ സംവിധാനം ഉള്ളതിനാൽ ഇത് 291 mm വരെ ഉയർത്താനാവും. അകത്തളത്തിൽ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ സപ്പോർട്ടുള്ള 10 ഇഞ്ച് ഇൻഫർട്ടെയിൻമെന്റ് സിസ്റ്റമാണ് വരുന്നത്. ഇതോടൊപ്പം എസ്‌യുവിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും നൽകുന്ന ഫുൾ ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്ററും നിർമ്മാതാക്കൾ ഒരുക്കിയിട്ടുണ്ട്. മെമ്മറി ഫംഗഷനോടു കൂടിയ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും വാഹനത്തിൽ ലഭ്യമാണ്.

കൂടാതെ ക്രൂയിസ് കൺട്രോൾ, ഡ്രൈവർ കണ്ടീഷൻ മോണിറ്ററിംഗ്, 360 ഡിഗ്രി ക്യാമറ തുടങ്ങിയ നിരവധി ഡ്രൈവർ അസിസ്റ്റ് സംവിധാനങ്ങളും 3D മെറിഡിയൻ സറൗണ്ട് സൗണ്ട് സിസ്റ്റവും എസ്‌യുവിയിൽ ലാൻഡ് റോവർ ഒരുക്കിയിരിക്കുന്നു. സേഫ്റ്റിയുടെ കാര്യത്തിൽ ആറ് എയർബോഗുകൾ, ABS, ട്രാക്ഷൻ കൺട്രോൾ തുടങ്ങിയ നിരവധി സുരക്ഷ സംവിധാനങ്ങളും ലാൻഡ് റോവർ പുതിയ ഡിഫെൻഡറിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








