ടെക്നിക്കൽ പ്രശ്നമോ അശ്രദ്ധയോ എന്താണെന്ന് അറിയില്ല! വഴിയിൽ കത്തിയെരിഞ്ഞത് കോടികളുടെ മുതൽ
ലക്ഷങ്ങളും കോടകളും പോലും മുടക്കി വാങ്ങുന്ന വാഹനങ്ങൾ പെട്ടെന്ന് ഒരു നാൾ നശിച്ചു പോയാൽ നമുക്ക് അത് താങ്ങാനാവില്ല. അടുത്തിടെയായി നമ്മുടെ രാജ്യത്തിന്റെ പല ഭാഗത്തും വാഹനങ്ങൾ ഓട്ടത്തിനിടയിൽ പോലും തീ പിടിച്ച് കത്തി നശിച്ചു പോയ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുൻ കാലങ്ങളെക്കാൾ ഇപ്പോൾ ഇത്തരം സംഭവങ്ങൾ അല്പം കൂടിയിട്ടുണ്ട് എന്ന് തന്നെ പറയാം. പെട്ടെന്ന് ഇവ എല്ലാം ഇങ്ങനെ തീ പിടിക്കുന്നത് എന്താണ് എന്നതിന് കൃത്യമായ കാരണങ്ങൾ ഒന്നും തന്നെ നമുക്ക് ലഭ്യമല്ല.
അടുത്തിടെയും കോടികൾ വില വരുന്ന ലാൻഡ് റോവർ എസ്‌യുവിയും നിന്നു കത്തുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ കാണാൻ ഇടയായി. 1.6 കോടി രൂപ ചെലവിട്ട് വാങ്ങിയ വാഹനം, പാർക്ക് ചെയ്‌തതിന് ശേഷം ഒരു ദിവസം അവിടെ കിടന്ന് കത്തിത്തുടങ്ങും എന്ന് ആരും തന്നെ ഒരിക്കലും പ്രതീക്ഷിക്കില്ല.

നിർഭാഗ്യവശാൽ, ഈ ഡിഫൻഡർ ഉടമയ്ക്ക്, പ്രതീക്ഷിക്കാത്ത അതിയായി പോയി ഇത് എന്നു തന്നെ പറയാം. അടുത്തിടെ, ഗുജറാത്തിലാണ് സംഭവം നടക്കുന്നത്. വഴിയരികിൽ പാർക്ക് ചെയ്തിരിക്കുന്ന ലാൻഡ് റോവർ ഡിഫൻഡർ കത്തി ചാരമാകുന്ന വളരെ സങ്കടകരമായ നിമിഷം കാണിക്കുന്ന വീഡിയോ യുട്യൂബിലാണ് ഷെയർ ചെയ്തിട്ടുള്ളത്.
ഈ ചെറു ക്ലിപ്പിൽ, ഫ്യൂജി വൈറ്റ് നിറത്തിലുള്ള ലാൻഡ് റോവർ ഡിഫെൻഡർ 110 മോഡൽ വെന്ത് വെണ്ണീറാവുന്നത് കാണാം. വീഡിയോയിൽ ഉടനീളം തീ തുടർച്ചയായി വർധിച്ചുകൊണ്ടിരിക്കുകയാണ് എന്നും നമുക്ക് ശ്രദ്ധിക്കാം. ഭാഗ്യവശാൽ, അഗ്നിശമന സേനാംഗങ്ങൾ കൃത്യസമയത്ത് സ്ഥലത്തെത്തി, എസ്‌യുവിയിൽ വെള്ളം സ്പരേ ചെയ്യുന്നതും വീഡിയോയിൽ കാണാം.

മറ്റ് വാഹനങ്ങളിലേക്കോ കെട്ടിടങ്ങളിലേക്കോ തീ പടരുന്നത് തടയാനും വലിയ അപകടം ഒഴിവാക്കാനും സ്ഥിതിഗതികൾ നിയന്ത്രിക്കാനും അംഗ്നിശമന സേനയ്ക്ക് കഴിഞ്ഞു, എന്നിരുന്നാലും നിർഭാഗ്യവശാൽ, ഡിഫൻഡറെ രക്ഷിക്കാൻ അവർക്ക് കഴിഞ്ഞില്ല. തീപിടിക്കുന്ന സമയത്ത് വാഹനത്തിനുള്ളിൽ ആരും ഉണ്ടായിരുന്നില്ല എന്നാണ് വീഡിയോ വ്യക്തമാക്കുന്നത്. വാഹനം വഴിയരികിൽ പാർക്ക് ചെയ്ത് അവസ്ഥയിലായിരുന്നു.
ഈ തീപിടിത്തത്തിന് പിന്നിലെ യഥാർത്ഥ കാരണം വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ ഒന്നും തന്നെ ഇതുവരെ പുറത്തു വന്നിട്ടില്ല. എന്നിരുന്നാലും, വാഹനത്തിനുള്ളിലെ ഏതെങ്കിലും ഘടകങ്ങളുടെ ഇലക്ട്രിക് ഷോർട്ട് സർക്യൂട്ട് അല്ലെങ്കിൽ വാഹനത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന ഏതെങ്കിലും വസ്തു മൂലം ആവാം ഈ തീപിടുത്തം ഉണ്ടായത് എന്ന് അനുമാനമുണ്ട്.

പൊതുവേ, ഇന്ത്യൻ പൊതുനിരത്തുകളിൽ വാഹനങ്ങൾക്ക് തീപിടിക്കുന്നതിന് പ്രധാന കാരമായി ചൂണ്ടിക്കാട്ടുന്നത് അല്ലെങ്കിൽ പഴി കേൾക്കുന്നത് ആഫ്റ്റർ മാർക്കറ്റ് ഇലക്ട്രിക്കൽ പാർട്‌സുകളുടെ ഉപയോഗത്തെയാണ്. എന്നിരുന്നാലും, ഈ ലാൻഡ് റോവർ ഡിഫെൻഡർ പോലുള്ള ഹൈ എൻഡ് വാഹനങ്ങളുടെ കാര്യത്തിൽ, അത്തരത്തിൽ ആഫ്റ്റർ മാർക്കറ്റ് ആക്‌സസറികൾ ഒന്നും ചേർത്തിട്ടില്ല എന്ന് നമുക്ക് അനുമാനിക്കാം.
ഈ സംഭവത്തിൽ വാഹനത്തിൻ്റെ മധ്യഭാഗത്താണ് തീ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് എന്നും നമുക്ക് കാണാം. അതിനാൽ ബോണറ്റിനടിയിൽ ഒരു പ്രശ്നം സംഭവിക്കാൻ സാധ്യതയില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. അങ്ങനെ എങ്കിൽ വാഹനത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന എന്തെങ്കിലുമാവാം പ്രശ്നക്കാരൻ. അത് ഇപ്പോൾ എന്ത് എന്ന് ഉടമയ്ക്ക് മാത്രമേ വ്യക്തമാക്കാൻ കഴിയൂ.
ഇതിന് മാരകമായ ഒന്നും വേണമെന്നില്ല നാം വല്യ കാര്യമാക്കാതെ വാഹനത്തിനുള്ളിൽ വിട്ടിട്ടുപോവുന്ന പെർഫ്യൂം, സാനിറ്റൈസർ, സോഫ്റ്റ് ഡിങ്ക്സ്, എന്തിനധികം ഒരു കുപ്പി വെള്ളം പോലും ഇത്തരം തീപിടുത്തങ്ങൾക്ക് കാരക്കാരാവാം എന്നതും ശ്രദ്ധിക്കണം. എന്തു തന്നെ ആയാലും കോടികളുടെ മുതലാണ് നടു റോഡിൽ കത്തി ചാമ്പലായി മാറിയത്.


Click it and Unblock the Notifications








