കമലഹാസന്‍റെ പാതി മൃഗം
കലാകരന്മാര്‍ക്ക് സൃഷ്ടികള്‍ ജനങ്ങളിലെത്തിക്കണമെങ്കില്‍ ചില മൗലികവാദികളുടെയും നിക്ഷിപ്തതാല്‍പര്യക്കാരുടെയും അപ്രൂവല്‍ ലഭിക്കേണ്ടതുണ്ട് എന്ന അവസ്ഥ വരുന്നത് അങ്ങേയറ്റം ദയനീയമാണ്. കമലഹാസനെപ്പോലൊരു കലാകാരന് പ്രസ്തുത ഗതികേട് വന്നുപെട്ടിരിക്കുന്നു എന്നത് വളരെ ഭയപ്പാടോടെ കാണേണ്ട ഒന്നാണ്. യുക്തിവാദിയും കമ്മ്യൂണിസ്റ്റ് നിലപാടുകാരനുമായ കമലഹാസ്സന്‍ തന്‍റെ സിനിമയിലൂടെ വര്‍ഗീയത പ്രചരിപ്പിക്കുമെന്ന് സാമാന്യബോധമുള്ളവര്‍ ചിന്തിക്കുകയില്ല.
നിരവധി പ്രതിബന്ധങ്ങള്‍ നേരിട്ട് വിശ്വരൂപം റിലീസ് ചെയ്തുവെങ്കിലും എതിര്‍പ്പുകള്‍ തുടരുകയാണ്. ഇത്തരത്തില്‍ എതിര്‍പ്പുകളുന്നയിക്കുന്നവരോട് സിദ്ധാന്തം പറഞ്ഞുനിന്നാല്‍ നമ്മുടെ വിലപ്പെട്ട സമയം നഷ്ടമാകും. അതിനാല്‍ നമുക്ക് കമലഹാസന്‍റെ വണ്ടിയെക്കുറിച്ച് സംസാരിക്കാം.
റേയ്ഞ്ച് റോവര്‍ ഇവോക്ക് എന്ന എസ്‍യുവിയാണ് കമലഹാസന്‍ ഏറ്റവുമൊടുവില്‍ സ്വന്തമാക്കിയത്. വാഹനത്തിന്‍റെ വിലയടക്കമുള്ള കൂടുതല്‍ കാര്യങ്ങള്‍ ദാ താഴെയുണ്ട്.

ലാന്‍ഡ് റോവര്‍ റേയ്ഞ്ച് റോവര്‍ ഇവോക്ക്
ലാന്‍ഡ് റോവര്‍ റേയ്ഞ്ച് റോവര്‍ നിലവില്‍ ഇന്ത്യന്‍ കമ്പനിയായ ടാറ്റയുടെ ഉടമസ്ഥതയിലാണുള്ളത്. ഈ ബ്രിട്ടിഷ് കമ്പനിയുടെ വാഹനങ്ങള്‍ക്ക് ലോകത്തെമ്പാടും വലിയ സ്വീകാര്യതയാണുള്ളത്. സ്റ്റൈലിംഗിലും പ്രകടനത്തിലും താരതമ്യത്തിനതീതമായ നിര്‍മികളാണ് ഇവ.

ലാന്‍ഡ് റോവര്‍ റേയ്ഞ്ച് റോവര്‍ ഇവോക്ക്
നാല് പതിപ്പുകളാണ് ഈ എസ്‍യുവിക്കുള്ളത്. ഇതില്‍ രണ്ട് എന്‍ജിന്‍ പതിപ്പുകളുണ്ട്. ഡീസല്‍ എന്‍ജിനാണ് എല്ലാ പതിപ്പുകള്‍ക്കുമുള്ളത്

പതിപ്പുകള്‍
റേയ്ഞ്ച് റോവര്‍ ഇവോക്ക് പ്യുവര്‍ 2.2
റേയ്ഞ്ച് റോവര്‍ ഇവോക്ക് ഡൈനമിക് 2.2
റേയ്ഞ്ച് റോവര്‍ ഇവോക്ക് പ്രസ്റ്റിജ് 2.2
റേയ്ഞ്ച് റോവര്‍ ഇവോക്ക് ഡൈനമിക് 2.0

പതിപ്പുകള്‍
നേരത്തെ പറഞ്ഞുവല്ലോ, രണ്ട് എന്‍ജിന്‍ പതിപ്പുകളാണ് ഉള്ളത്. 2.2 ലിറ്റര്‍ എന്‍ജിനും 2 ലിറ്ററിന്‍റെ മറ്റൊരെന്‍ജിനും. 2.2 ലിറ്റര്‍ എന്‍ജിന്‍ ലിറ്ററിന് 8.14 കിമി മൈലേജ് നല്‍കുമ്പോള്‍ 2 ലിറ്റര്‍ എന്‍ജിന്‍ 7.4 കിമി മൈലേജ് നല്‍കുന്നു.

എക്സ്റ്റീരിയര്‍ നിറങ്ങള്‍
ഫിജി വൈറ്റ് മാത്രമാണ് സോളിഡ് നിറമായിട്ടുള്ളത്. മെറ്റാലിക്കിലാണ് മറ്റുള്ളവ. അവ ഇനി വായിക്കാം.

എക്സ്റ്റീരിയര്‍ നിറങ്ങള്‍
ബാള്‍ടിക് ബ്ലൂ
കോലിമ ലൈം
ഗാല്‍വേ ഗ്രീന്‍
ഇന്‍ഡസ് സില്‍വര്‍

എക്സ്റ്റീരിയര്‍ നിറങ്ങള്‍
ഇപനീമ സാന്‍ഡ്
മോറിറ്റിയസ് ബ്ലൂ
ഓര്‍ക്നി ഗ്രേ
സാന്‍റോരിനി ബ്ലാക്

എക്സ്റ്റീരിയര്‍ സൗന്ദര്യം
ആരെയും ആകര്‍ഷിക്കുന്ന മസിലന്‍ ശരീരമാണ് ഇവോക്കിനുള്ളത്. നിരത്തിലിറക്കിയാല്‍ ഇവനില്‍ ഒന്നു കണ്ണുവെക്കാതെ ഒരാള്‍ക്കും മുമ്പോട്ട് നീങ്ങാനാവില്ല.

എക്സ്റ്റീരിയര്‍ സൗന്ദര്യം
ഇലക്ട്രിക് അഡ്ജസ്റ്റമെന്‍റുള്ള എക്സ്റ്റീരിയര്‍ മിററില്‍ പഢില്‍ ലാമ്പുകള്‍ കാണാവുന്നതാണ്. ഡയറക്ഷന്‍ ഇന്‍ഡിക്കേറ്ററുകള്‍, മെമറി ഫങ്ഷന്‍ എന്നിവയും ഇതില്‍ സന്നാഹപ്പെടുത്തിയിരിക്കുന്നു.

എക്സ്റ്റീരിയര്‍ സൗന്ദര്യം
സിനണ്‍ എല്‍ഇഡി ഹെഡ്‍ലാമ്പുകളാണ് വാഹനത്തിന്. റിയര്‍ പാര്‍ക്കിംഗ് എയ്‍ഡ് ഘടിപ്പിച്ചിരിക്കുന്നു.

എക്സ്റ്റീരിയര്‍ സൗന്ദര്യം
ചെന്നൈയിലെ ചൂടുള്ള സാഹചര്യത്തില്‍ കമലഹാസനെ സഹായിക്കാന്‍ ഈ വാഹനത്തിന്‍റെ ഇന്‍ഫ്രീറെഡ് റിഫ്ലക്ടിവ് കോട്ടിംഗ് ഉള്ള ഗ്ലാസുകള്‍ക്ക് കഴിയും. വാഹനത്തിനകത്ത് തണുപ്പ് പ്രദാനം ചെയ്യാന്‍ ഈ സന്നാഹം ഉപകരിക്കും.

എക്സ്റ്റീരിയര്‍ സൗന്ദര്യം
മഴസംവേദകത്വമുള്ള വിന്‍ഡ്‍സ്‍ക്രീന്‍ വൈപ്പറുകളാണ് ഇവോക്കിനുള്ളത്. ഹീറ്റഡ് റിയര്‍ സ്ക്രീന്‍, റൂഫ് സ്പോയ്‍ലര്‍ എന്നിവയും പ്രത്യേകതകളാണ്.

എക്സ്റ്റീരിയര്‍ സൗന്ദര്യം
17 ഇഞ്ച് സ്പാര്‍ക്ള്‍ സില്‍വര്‍ അലോയ് വീലുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇത് നാല് പതിപ്പുകള്‍ക്കും സ്റ്റാന്‍ഡേഡാണ്.

എക്സ്റ്റീരിയര്‍ സൗന്ദര്യം
പ്യുവര്‍ പതിപ്പില്‍ പനോരമിക് റൂഫ് ലഭ്യമാണ്.

ഇന്‍റീരിയര്‍ സൗന്ദര്യം
ഇന്‍റീരിയര്‍ മൂന്ന് നിറങ്ങളില്‍ ലഭിക്കുന്നു.
എസ്പ്രസ്സോ ഗ്രെയ്ന്‍ഡ് ലതര്‍
എബണി ഗ്രെയ്ന്‍ഡ് ലതര്‍
സിറസ്/ല്യൂനാര്‍ ഗ്രെയ്ന്‍ഡ് ലതര്‍

ഇന്‍റീരിയര്‍ സൗന്ദര്യം
മികച്ച സുഖസൗകര്യങ്ങള്‍ വാഹനത്തിനകത്ത് ഒരുക്കിയിരിക്കുന്നു. മള്‍ടി ഫങ്ഷന്‍ എച്ച്ഡി കളര്‍ ഡിസ്പ്ലേ അടക്കമുള്ളവ. ഇന്‍റീരിയര്‍ മൂഡ് ലൈറ്റിംഗ് എങ്ങനെ വേണമെങ്കിലും സെറ്റ് ചെയ്യാവുന്നതാണ്. ഓക്സ്ഫഡ് ലതര്‍ പൊതിഞ്ഞ സ്റ്റീയറിംഗ് വീലുകളാണുള്ളത്.

ഇന്‍റീരിയര്‍ സൗന്ദര്യം
പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്

ഇന്‍റീരിയര്‍ സൗന്ദര്യം
2.2 ലിറ്റര്‍ എന്‍ജിന്‍ 187.40 കുതിരകളുടെ കരുത്ത് പകരുന്നു. 2 ലിറ്റര്‍ എന്‍ജിന്‍ പകരുന്നത് 236.71 കുതിരകളുടെ ശേഷിയാണ്. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് എന്‍ജിനോട് ഘടിപ്പിച്ചിരിക്കുന്നത്.

ഇന്‍റീരിയര്‍ സൗന്ദര്യം
സ്റ്റീയറിംഗ് വീലില്‍ ഷിഫ്റ്റ് കണ്‍ട്രോള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. മാന്വലായി ഗിയര്‍ ഷിഫ്റ്റ് ചെയ്യാന്‍ ഇത് സഹായകമാകും.

വിലകള്‍ (ദില്ലി എക്സ്ഷോറൂം)
റേയ്ഞ്ച് റോവര്‍ ഇവോക്ക് പ്യുവര്‍ 2.2 - 45,00,000
റേയ്ഞ്ച് റോവര്‍ ഇവോക്ക് ഡൈനമിക് 2.2 - 51,00,000
റേയ്ഞ്ച് റോവര്‍ ഇവോക്ക് പ്രസ്റ്റിജ് 2.2 - 53,00,000
റേയ്ഞ്ച് റോവര്‍ ഇവോക്ക് ഡൈനമിക് 2.0 - 58,00,000


Click it and Unblock the Notifications








