ബോണ്ട് ഫ്രാഞ്ചൈസിയുടെ 60 -ാം വാർഷികം ആഘോഷിക്കാൻ സ്പെഷ്യൽ എഡിഷൻ Defender അവതരിപ്പിച്ച് Land Rover
'ദി നെയിം'സ് ബോണ്ട്, ജെയിംസ് ബോണ്ട്!' - ഒരുപക്ഷേ, ജെയിംസ് ബോണ്ട് ഫ്രാഞ്ചൈസിയിൽ നിന്ന് ഇതുവരെ വന്നിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച ഡയലോഗുകളിൽ ഒന്നാണ് ഇത്. ഈ വർഷം ഈ ഐതിഹാസിക സിനിമാ പരമ്പര 60 -ാം വാർഷികം ആഘോഷിക്കുകയാണ്.

ലോകമെമ്പാടും വളരെയധികം പ്രശംസ നേടിയ സിനിമ ഈ ചരിത്ര നാഴികക്കല്ലിൽ എത്തിയതിന്റെ ആഘോഷത്തിൽ, ബ്രിട്ടീഷ് ഓഫ്-റോഡിംഗ് എസ്‌യുവി നിർമ്മാതാക്കളായ ലാൻഡ് റോവർ ഒരു പ്രത്യേക ലിവറി ഡിഫെൻഡർ 90 റാലി സ്പെഷ്യൽ അവതരിപ്പിച്ചിരിക്കുകയാണ്.

ഈ മാസം 26 -ന് നടക്കുന്ന നോർത്ത് വെയിൽസ് ലെഗിൽ ജെയിംസ് ബോണ്ട് സ്റ്റണ്ട് ഡ്രൈവർ മാർക്ക് ഹിഗ്ഗിൻസിനൊപ്പം 2022 ബൗളർ ഡിഫൻഡർ ചലഞ്ചിൽ ഈ റാലി സ്പെക്ക് ബോണ്ട് ഡിഫൻഡർ പങ്കെടുക്കും.

ഫ്രാഞ്ചൈസിയുടെ 60 -ാം വാർഷിക ആഘോഷത്തെ പ്രതിഫലിപ്പിക്കുന്ന 007 ലോഗോകളും ഡോറുകളിലും റൂഫിലും ഗോൾഡ് നിറം പൂശിയ 60 എന്ന നമ്പറും പ്രതിഫലിപ്പിക്കുന്ന വൺ ഓഫ് ബ്ലാക്ക് ആൻഡ് ഗോൾഡ് ഡിഫൻഡർ ലിവറി സെലിബ്രേറ്ററി ഡിഫൻഡർ 90 അവതരിപ്പിക്കുന്നു. കൂടാതെ, ബോണറ്റിലും ടെയിൽഗേറ്റിലും എല്ലാ ജെയിംസ് ബോണ്ട് സിനിമകളുടെയും പേരുകളും കാണാം.

കോംപറ്റീഷൻ റെഡി ബോണ്ട് ഡിഫൻഡർ നിലവിലെ ഡിഫൻഡർ 90 അടിസ്ഥാനമാക്കിയുള്ളതാണ്, ഇത് P300 ഇൻജീനിയം പവർപ്ലാന്റാണ് നൽകുന്നത്. കംപ്ലീറ്റ് റോൾ കേജ്, എഞ്ചിനും ട്രാൻസ്മിഷനും മെച്ചപ്പെട്ട കൂളിംഗ്, സ്‌പോർട്‌സ് എക്‌സ്‌ഹോസ്റ്റ്, പുനർരൂപകൽപ്പന ചെയ്ത റിയർ റൂഫ് സ്‌പോയിലർ എന്നിവയും മറ്റ് സേഫ്റ്റി ഫീച്ചറുകളിലുണ്ട്.

റാലി-സ്‌പെക്ക് മോഡലിലെ മറ്റ് മെച്ചപ്പെടുത്തലുകളിൽ 18 -ഇഞ്ച് ബൗളർ വീലുകൾ, ഓൾ-ടെറൈൻ ടയറുകൾ, പരിഷ്‌ക്കരിച്ച സബ്‌ഫ്രെയിമുകളുള്ള ഒരു ബെസ്‌പോക്ക് സസ്‌പെൻഷൻ ഡിസൈൻ, പുതിയ സ്‌പ്രിംഗുകൾ, ഇൻക്രീസ്ഡ് സ്റ്റിഫ്നെസ്സിനായി യുണീക്ക് ട്യൂററ്റുകൾ എന്നിവ ഉൾപ്പെടുന്നു.

ഈ പ്രത്യേക ഡിഫൻഡറിന്റെ സ്റ്റിയറിംഗിന്റെ കമാൻഡ് എടുക്കുന്നത് മാർക്ക് ഹിഗ്ഗിൻസ് ആയിരിക്കും. മൂന്ന് തവണ ബ്രിട്ടീഷ് റാലി ചാമ്പ്യനും ബോണ്ട് സ്റ്റണ്ട് ഡ്രൈവറുമായ അദ്ദേഹം മാർച്ച് 26 -ന് നോർത്ത് വെയിൽസിൽ സഹ-ഡ്രൈവർ ക്ലെയർ വില്യംസിനൊപ്പം റാലി റേസിംഗിലേക്ക് മടങ്ങി എത്തും. ക്വാണ്ടം ഓഫ് സോളസ്, സ്‌കൈഫാൾ, സ്പെക്‌റ്റർ, നോ ടൈം ടു ഡൈ തുടങ്ങി നാല് ജെയിംസ് ബോണ്ട് ചിത്രങ്ങളിൽ ഹിഗ്ഗിൻസാണ് ഡ്രൈവ് ചെയ്തത്.

പുതിയ ഡിഫൻഡർ പ്രൊഡക്ഷൻ നിരയിൽ നിന്ന് പുറത്തുപോകുമ്പോൾ തന്നെ വളരെ ബോൾഡും കഴിവുള്ളതുമായ വാഹനമാണ്, നോ ടൈം ടു ഡൈ എന്ന സിനിമയുടെ സെറ്റിൽ അത് ശരിക്കും വെല്ലുവിളി നിറഞ്ഞ സ്റ്റണ്ടുകൾ ചെയ്യുന്നത് താൻ കണ്ടു എന്ന് ജെയിംസ് ബോണ്ട് സ്റ്റണ്ട് ഡ്രൈവറും റാലി ചാമ്പ്യനുമായ മാർക്ക് ഹിഗ്ഗിൻസ് പറഞ്ഞു. ബൗളർ ടീമിന്റെ റേസ് റെഡി അപ്പ്ഡേഷനുകളും തന്റെയൊപ്പം ക്ലെയറും ഉണ്ടെങ്കിൽ തങ്ങൾക്ക് മികച്ച റിസൾട്ട് നേടാനാകുമെന്ന് ഉറപ്പുണ്ട് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

യുണൈറ്റഡ് കിംഗ്ഡത്തിൽ അരങ്ങേറുന്ന 12 ടീമുകളുള്ള വൺ-മേക്ക് റാലി പരമ്പരയായ ബൗളർ ചലഞ്ചിൽ സ്പെഷ്യൽ ലിവറി മോഡൽ മത്സരിക്കും. ഓരോ ടീമും സമാനമായ റാലിക്ക് റഎഡി ഡിഫൻഡർ മോഡലുകൾ ഡ്രൈവ് ചെയ്യുന്നു.

പരിചയസമ്പന്നരായ ഡ്രൈവർമാർക്കും അനുഭവപരിചയമില്ലാത്ത ഡ്രൈവർമാർക്കും ഈ സീരീസ് ഓപ്പണാണ്. ഐതിഹാസികമായ ഡാക്കർ റേസ് പോലുള്ള ലോകമെമ്പാടുമുള്ള റാലി മത്സരങ്ങൾക്കുള്ള ഫീഡർ സീരീസായി ഇവന്റ് പ്രവർത്തിക്കുന്നു.

ബ്രിട്ടീഷ് മോട്ടോറിംഗ് ബ്രാൻഡിൽ നിന്നുള്ള എസ്‌യുവികൾ 40 വർഷത്തിലേറെയായി 11 ബോണ്ട് സിനിമകളിൽ ഇടംപിടിച്ചതിനാൽ ലാൻഡ് റോവറുകളും ജെയിംസ് ബോണ്ടും തമ്മിൽ ദീർഘകാല ബന്ധമുണ്ട്. ലാൻഡ് റോവർ മോഡലുകൾ 1983 -ലെ "ഒക്ടോപസി" മുതൽ 2021 -ലെ ഏറ്റവും പുതിയ "നോ ടൈം ടു ഡൈ" വരെ ഫ്രാഞ്ചൈസിയിൽ ഇടംപിടിച്ചിട്ടുണ്ട്.

ബോണ്ട് ഫ്രാഞ്ചൈസിയുമായി ലാൻഡ് റോവറിന്റെ ദീർഘകാല ബന്ധം ആഘോഷിക്കുന്നതിനായി, തങ്ങളുടെ സ്വന്തം സ്പെഷ്യൽ ഏജന്റ് ഡിഫൻഡർ ഈടുനിൽപ്പും ഓൾ ടെറൈൻ ശേഷിയും പ്രദർശിപ്പിക്കും എന്ന് ഈ പ്രത്യേക വാഹനത്തിന്റെ റിവീലിംഗിൽ ലാൻഡ് റോവർ ബ്രാൻഡ് ഡയറക്ടർ ഫിൻബാർ മക്ഫാൾ പറഞ്ഞു.


Click it and Unblock the Notifications








