ഇതൊക്കെ നിസാരമല്ലേ; ട്രക്ക് കെട്ടിവലിച്ച് ലാൻഡ്റോവർ ഡിഫൻഡർ, വീഡിയോ വൈറൽ
ഭാരമേറിയ വാഹനങ്ങൾ വഴിയിലോ കുഴിയിലോ അകപ്പെട്ടാൽ എസ്‌യുവികൾ വലിച്ചുകയറ്റുന്നത് സ്വഭാവികമാണ്. അത്തരത്തിലുളള വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഒരുപാട് ഉണ്ട്. അത്തരത്തിൽ പുതിയൊര വീഡിയോ വൈറലായിരിക്കുകയാണ്. ലാൻഡ്റോവർ ഏതൊരു വണ്ടി പ്രേമിയുടേയും ഇഷ്ടവാഹനമാണ്, പ്രത്യേകിച്ച് ഡിഫൻഡർ മോഡൽ. കയറ്റം കയറി വന്ന ഐഷർ ട്രക്ക് ക്രെയിൻ കയറാതെ വരികയും ഡിഫൻഡർ രക്ഷനാകുകയും ചെയ്യുകയായിരുന്നു.
പതിനഞ്ച് ടൺ ഭാരമുളള ക്രെയിനും അത് പോലെ തന്നെ പത്ത് ടണ്ണോളം ഭാരമുളള ലോറിയും ഒരുമിച്ച് കെട്ടിവലിക്കാനുളള ശക്തി ഡിഫൻഡറിന് 110 -ന് ഉണ്ട്. അതും ഒരു കയറ്റത്തിലേക്ക് വലിച്ചു കയറ്റുക എന്നത് വളരെ ദുഷ്കരമായ പ്രവൃത്തി തന്നെയാണ് എന്ന് എല്ലാവർക്കുമറിയാം. നിരപ്പായ റോഡിലാണെങ്കിൽ വാഹനത്തിന് അധികം ഭാരമാവില്ല, എന്തായാലും ഡിഫൻഡർ മികച്ച പ്രകടനം തന്നെയാണ് കാഴ്ച്ചവെച്ചത്.

സമയാസമയത്ത് ഡിഫെന്‍ഡറിന് ലാന്‍ഡ് റോവര്‍ അപ്‌ഡേറ്റുകള്‍ നല്‍കുന്നതിനാല്‍ ഇത് എന്നും പുതുമയോടെ നില്‍ക്കുന്നു. 3 ഡോര്‍ ഷോര്‍ട് വീല്‍ബേസ് (SWB), 5 ഡോര്‍ ലോംഗ് വീല്‍ബേസ് (LWB) പതിപ്പുകളിലാണ് ഡിഫെന്‍ഡര്‍ വില്‍ക്കുന്നത്. ചെറിയ 3-ഡോര്‍ പതിപ്പിനെ ഡിഫെന്‍ഡര്‍ 90 എന്നും 5-ഡോര്‍ പതിപ്പിനെ ഡിഫെന്‍ഡര്‍ 110 എന്നും വിളിക്കുന്നു.
മൂന്നുവരി സീറ്റിംഗ് ഓപ്ഷനിലും എസ്‌യുവി ചില വിദേശ വിപണികളില്‍ ലഭ്യമാണ്. ഡിഫെന്‍ഡര്‍ 130 എന്നാണ് അതിന്റെ പേര്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ വാങ്ങാന്‍ സാധിക്കും. ഇതില്‍ ഡീസല്‍ എഞ്ചിനാണ് രാഹുല്‍ തെരഞ്ഞെടുത്തതെന്നാണ് സൂചന. 3.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 296 bhp പവറില്‍ 650 Nm പീക്ക് ടോര്‍ക്ക് ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് . 8-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് വഴിയാണ് നാല് ചക്രങ്ങളിലേക്കും പവര്‍ അയക്കുന്നത്.

ലുക്കിനോടൊപ്പം തന്നെ ഡിഫെന്‍ഡറിന്റെ മറ്റൊരു പ്രത്യേകത ഇതിന്റെ ഓഫ്‌റോഡിംഗ് ശേഷിയാണ്. പരുക്കന്‍ ട്രാക്കുകളില്‍ പോലും മികച്ച നിയന്ത്രണത്തോടെ ഓടിക്കാന്‍ കഴിയുമെന്നതിനാല്‍ ഡിഫെന്‍ഡറിനെ വിശ്വസിച്ച് ഓഫ്‌റോഡിംഗിന് കൊണ്ടുപോകാം. ഇക്കാരണം കൊണ്ട് തന്നെ ഡിഫെന്‍ഡര്‍ തെരഞ്ഞെടുക്കുന്നവരും നിരവധിയാണ്.
ഈ കാറിന്റെ ഫീച്ചറുകള്‍ പരിശോധിക്കുമ്പോള്‍ 10 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഫുള്‍ ഡിജിറ്റല്‍ 12.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഹെഡ്-അപ്പ് ഡിസ്പ്ലേ, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍, 360 ഡിഗ്രി ക്യാമറ എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സേഫ്റ്റിയുടെ കാര്യത്തിലും ഡിഫെന്‍ഡര്‍ മികച്ചതാണ്.

6 എയര്‍ബാഗുകള്‍, എബിഎസ് (ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം), ട്രാക്ഷന്‍ കണ്‍ട്രോള്‍, ബ്ലൈന്‍ഡ് സ്‌പോട്ട് അസിസ്റ്റ്, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍, റബ്ബര്‍ ഫ്‌ലോറിംഗ് തുടങ്ങിയ വിവിധ സുരക്ഷാ ഫീച്ചറുകള്‍ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡറിൽ ഒരുക്കിയിട്ടുണ്ട്. ജീപ്പ് റാംഗ്ലര്‍ ആണ് ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡറിന്റെ പ്രധാന എതിരാളി.
ഡിഫൻഡർ 130 ഇന്ത്യയിൽ ലഭ്യമായ ഏറ്റവും നീളമുള്ള ലോംഗ് വീൽബേസ് പതിപ്പാണ് (LWB). കൂടാതെ എട്ട് പേർക്ക് വരെ ഒന്നിച്ച് യാത്ര ചെയ്യാനാവുന്ന തരത്തിൽ മൂന്ന്-വരി ലേഔട്ടും വാഹനം വാഗ്ദാനം ചെയ്യുന്നുണ്ട്. HSE, X എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളോടെയാണ് എസ്‌യുവി വിപണിയിൽ എത്തുന്നത്.

ആദ്യത്തെ പെട്രോൾ മോഡലുകൾക്ക് 3.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് (P400) തുടിപ്പേകുന്നത്. ഇത് പരമാവധി 394 bhp കരുത്തിൽ 550 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം, ഈ കൂറ്റൻ എസ്‌യുവിയുടെ 3.0 ലിറ്റർ ഡീസൽ എഞ്ചിൻ (D300) 296 bhp പവറിൽ 600 Nm torque വരെ നിർമിക്കാനും കഴിവുണ്ട്. രണ്ട് എഞ്ചിനുകളും മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയും ഫോർ-വീൽ-ഡ്രൈവ് സിസ്റ്റവുമായി ജോടിയാക്കിയാണ് ലാൻഡ് റോവർ നിരത്തിലെത്തിക്കുന്നത്.
ഡിസൈനിനെ കുറിച്ച് പറയുകയാണെങ്കിൽ ഐതിഹാസിക മോഡലിലെ ബോക്‌സി രൂപം നിലനിര്‍ത്തിയാണ് പുതുതലമുറ ഡിഫന്‍ഡറിനെയും ലാൻഡ് റോവർ ഒരുക്കിയിരിക്കുന്നത്. എസ്‌യുവിയുടെ ആദ്യമെത്തിയ മോഡിന്റെ പിന്‍ഗാമിയായാണ് ഡിഫന്‍ഡര്‍ 130 എത്തിയിട്ടുള്ളതെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ വ്യക്തവുമാവും. ലാന്‍ഡ് റോവറിന്റെ പുതുതലമുറ D7X ആര്‍ക്കിടെക്ച്ചറില്‍ മോണോകോക്ക് ഷാസിയും വാഹനത്തിന്റെ സേഫ്റ്റി വർധിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications








