സാക്ഷാൽ റേഞ്ച്റോവറും അപരനും ഏറ്റുമുട്ടിയപ്പോൾ!!!
വാഹനങ്ങളുടെ ഡിസൈൻ കോപ്പിയടിക്കുന്നതിൽ വളരെ പ്രസിദ്ധി നേടിയവരാണ് ചൈന. കോപ്പിയടിക്കുന്നതിൽ മോശക്കാരല്ല എന്നു തെളിയിച്ചിരിക്കുകയാണ് ചൈനീസ് കമ്പനിയായ ലാന്റ്‌വിന്റ്. റേഞ്ച് റോവർ ഇവോക്കിന് രൂപസാമ്യമുള്ള എന്നാൽ അത്രയും വിലമതിക്കാത്ത ഒരു അപരനാണ് ഈ ലാന്റ്‌വിന്റ് എക്സ് 7.
ഓട്ടോണമസ് കാറുകൾ മദ്യപാനികൾക്കൊരു അനുഗ്രഹമായേക്കാം എങ്ങനെ
ചൈനയിലെ ചോങ്‌ക്വിഗലിൽ വച്ച് അപരനും യഥാർത്ഥ ഇവോക്കും തമ്മിൽ കൂട്ടിയിടിച്ചപ്പോഴാണ് ഈ ഇവോക്ക് അപരൻ വാർത്തകളിൽ ഇടംതേടിയത്. രൂപത്തിലും ഭാവത്തിലും സാമ്യമുള്ള പോരത്തതിന് ഒരേ നിറവും കണ്ടാൽ ഇരട്ടകളെന്ന് തോന്നിപ്പോകുന്ന ഈ വാഹനങ്ങൾ സംഗമിച്ച അത്യപൂർവ്വ കാഴ്ചകാണാൻ ആളുകളും തിങ്ങികൂടി.

റേഞ്ച് റോവർ ഇവോക്കിന് വളരെയധികം സാമ്യം തോന്നിക്കുന്ന അതെ ചുവപ്പ് നിറത്തിലുള്ളതാണ് എക്സ് 7 എന്ന അപരൻ.

നഗരമധ്യത്തിൽ വച്ച് ഇരുവാഹനങ്ങളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു കാണികൾക്കിതൊരു കൗതുകവുമായിരുന്നു.

ഇരു വാഹനങ്ങളുടേയും ബംബറിൽ നിസാരമായ ഉരസലുണ്ടായി എന്നതല്ലാതെ അപകടത്തിൽ ആളപായമൊന്നും സംഭവിച്ചില്ല.

ലാന്റ്‌വിന്റ് എക്സ്7 ഡ്രൈവറുടെ ഭാഗത്ത് തെറ്റുള്ളതായി പോലീസ് ചൂണ്ടികാണിച്ചതിനാൽ രണ്ട് വാഹനങ്ങളുടേയും റിപ്പയർ ചുമതല ലാന്റ്‌വിന്റ് ഡ്രൈവറിന് ഏറ്റെടുക്കേണ്ടി വന്നു.

എന്നാൽ ലാന്റ്‌വിന്റ് എക്സ് 7 റിപ്പയർ ചെയ്യാൻ വേണ്ടിവരുന്ന തുകയേക്കാളും എന്തുകൊണ്ടും അധികമായിരിക്കും ഇവോക്കിന്റേത് എന്നതിൽ ഒരു സംശയവുമില്ല.

പകർപ്പവകാശ നിയമം ലംഘിച്ചു എന്നു ചൂണ്ടികാട്ടി റേഞ്ച്റോവർ ബീജിംഗ് കോടതിയെ സമീപിച്ചെങ്കിലും ഇരു കമ്പനികളുടേയും പേറ്റന്റ് തള്ളികളയുകയാണുണ്ടായത്.

ചൈനയിൽ ലാന്റ്‌വിന്റിന് ഇന്ത്യൻ രൂപ 13.09 ലക്ഷവും റേഞ്ച്റോവർ ഇവോക്കിന് 45.44ലക്ഷവുമാണ് വില.

കാറിനകത്തിരുന്ന് ക്ഷമക്കെട്ട വളർത്തുപട്ടി ചെയ്തതെന്ത്?

ഈ പൗരുഷം തുളുമ്പുന്ന ബോലെറോ കോഴിക്കോട്ടുക്കാരനാ


Click it and Unblock the Notifications