Lane Traffic ആറുവരിയില്‍ എട്ടിന്റെ പണി കിട്ടാതിരിക്കാൻ ലെയ്ന്‍ അച്ചക്കം പാലിക്കാം സഹോ...

നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ മിഴിതുറന്നിരിക്കുകയാണ്. ഗതാഗത നിയമലംഘകര്‍ക്ക് പിഴ വീട്ടിലേക്ക് എത്തുന്നതിനാല്‍ എല്ലാവരും ഈ ക്യാമറകളെ കുറിച്ചുള്ള വാര്‍ത്തകള്‍ സാകൂതം നിരീക്ഷിക്കുകയാണ്. എഐ ക്യാമറകളെ കുറിച്ചല്ലെങ്കിലും അവയുമായി ബന്ധമുള്ള ചില കാര്യങ്ങളാണ് നമ്മള്‍ ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്.

ലെയ്ന്‍ ട്രാഫിക് (Lane Traffic) എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. മുകളില്‍ പറഞ്ഞ എഐ ക്യാമറകള്‍ (AI Camera) ഹൈവേകളില്‍ ലെയ്ന്‍ തെറ്റിക്കുന്നത് നിയമലംഘനമായി കണക്കാക്കുന്നു. അതിനാല്‍ ഹൈവേയില്‍ നാം പാലിക്കേണ്ട ലെയ്ന്‍ അച്ചടക്കത്തെ കുറിച്ചുള്ള ചില കാര്യങ്ങളാണ് നമ്മള്‍ വിശദീകരിക്കാന്‍ പോകുന്നത്. ഇതേ കുറിച്ച് കേരള മോട്ടോര്‍വാഹന വകുപ്പ് അവരുടെ സോഷ്യല്‍ മീഡിയ പേജില്‍ ഒരു കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

kerala mvd lane traffic discipline

ഇന്ന് കേരളത്തിന്റെ വടക്ക് നിന്ന് തെക്കോട്ട് യാത്ര ചെയ്താല്‍ ദേശീയപാത വികസന പ്രവര്‍ത്തികള്‍ തകൃതിയായ നടക്കുന്നത് കാണാം. നമ്മുടെ നാട്ടിലും നാലു-ആറുവരിപ്പാതകള്‍ യാഥാര്‍ത്ഥ്യമാവുകയാണ്. അതിനാല്‍തന്നെ നിലവിലെ ഒറ്റ-ഇരട്ടവരി പാതകളിലെ ശീലങ്ങള്‍ മാറ്റി പുതിയ പ്രതിരോധ ഡ്രൈവിംഗ് ശീലങ്ങള്‍ മനസ്സിലാക്കി പരിശീലിക്കേണ്ടതിനെ കുറിച്ച് നമ്മളെ ഓര്‍മിപ്പിക്കുകയാണ് അധികാരികള്‍.

ബഹുവരിപ്പാതകളുടെ ഒരു പ്രധാന മെച്ചമായി പറയുന്നത് എതിരെ വരുന്ന വാഹനങ്ങളും മറ്റു റോഡുപയോക്താക്കളും പൂര്‍ണമായി തടയപ്പെട്ടിരിക്കുന്നതിനാല്‍ ഇന്ന് നാം കാണുന്ന തരത്തിലുള്ള മാരകമ അപകടങ്ങള്‍ കുറയുന്നുവെന്നാണ്. ഗുരുതര പരിക്കുകള്‍ക്കും മരണത്തിനും കാരണമാകുന്ന കൂട്ടിയിടികള്‍ക്കുമുള്ള സാധ്യത പൂര്‍ണമായി തടയുന്നു. എന്നാല്‍ സമാന്തരമായി ഒരേ ദിശയില്‍ ഉയര്‍ന്ന വേഗതയില്‍ വാഹനങ്ങള്‍ സഞ്ചരിക്കുമ്പോള്‍ അപകടമുണ്ടാന്‍ സാധ്യതയുണ്ട്. ഒറ്റ ഇരട്ടവരിപ്പാതകളിലൂടെ വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധ എല്ലായ്‌പ്പോഴും മുന്നിലേക്കായിരിക്കണം.

മുകളില്‍ പറഞ്ഞ പോലെ ബഹുവരിപ്പാതകളില്‍ എതിര്‍ ദിശയില്‍ വാഹനങ്ങള്‍ വരുന്നത് നമ്മളെ വലിയ രീതിയില്‍ ബാധിക്കുന്നില്ല. അത്തരം സാഹചര്യങ്ങളില്‍ നമ്മള്‍ മുന്നില്‍ ശ്രദ്ധിക്കുന്നതിന്റെ കൂടെ തന്നെ വശങ്ങളിലേക്കും പിന്നിലേക്കും കൂടുതല്‍ ശ്രദ്ധകൊടുത്ത് വേണം വാഹനം ഓടിക്കാന്‍. പലര്‍ക്കും റിവര്‍വ്യൂ മിറര്‍ നോക്കി വാഹനം ഓടിക്കുന്ന ശീലം കാണില്ല. എന്നാല്‍ ബഹുവരിപ്പാതകളില്‍ ഇങ്ങനെ വാഹനം ഓടിക്കുന്നതാണ് സ്വന്തം തടിക്ക് നല്ലത്.

ഒപ്പം തന്നെ ഇന്‍ഡിക്കേറ്റര്‍ കൃത്യമായി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ലെയ്ന്‍ മാറ്റസമയത്ത് പ്രത്യേകിച്ചും ഇന്‍ഡിക്കേറ്റര്‍ ഇടാന്‍ മറക്കരുത്. ലെയ്ന്‍ ഗതാഗതത്തെ കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ നമുക്ക് ആറുവരിപ്പാത തന്നെ ഉദാഹരണമായി എടുക്കാം. ആറുവരിപ്പാതയില്‍ ഒരു ദിശയില്‍ ചലിക്കുന്ന വാഹനങ്ങളുടെ യാത്രാ ദിശയും വേഗതയും കണക്കാക്കി മൂന്ന് ലെയിനുകളായാണ് തരംതിരിക്കുന്നത്. എല്ലാത്തരം വാഹനങ്ങള്‍ക്കും സുഗമവും സുരക്ഷിതവും സമയ-ഇന്ധനഷ്ടങ്ങള്‍ കുറഞ്ഞതുമായ യാത്ര ഉറപ്പാക്കുന്നതിനാണ് വേണ്ടി ഈ വേഗനിയന്ത്രണങ്ങളും ലെയിനുകളും നിശ്ചയിക്കപ്പെട്ടിട്ടുളളതെന്നാണ് എംവിഡി വിശദീകരിക്കുന്നത്.

ആറുവരിപ്പാതയില്‍ ഏറ്റവും വലതുവശത്തുള്ള ലെയ്ന്‍ ആണ് ഓവര്‍ടേക്കിംഗ് ലെയിന്‍ അഥവാ വര്‍ദ്ധിതവേഗ ഇടനാഴി. നാലുവരിപ്പാതയായാലും. ആറുവരിപ്പാതയായാലും ഏറ്റവും വലതു വശത്തെ വരി ഓവര്‍ ടേക്കിംഗിനു മാത്രമോ അല്ലെങ്കില്‍ ആംമ്പുലന്‍സ് പോലുള്ള എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വേണ്ടി മാത്രമോ എപ്പോഴും ഒഴിച്ചിട്ട് ഇടതുവശത്തെ ട്രാക്കിലൂടെ മാത്രം വാഹനം ഓടിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങള്‍ അതിവേഗ പാതയിലൂടെ വാഹനമോടിക്കുമ്പോള്‍ ഓവര്‍ടേക്ക് ചെയ്യുകയാണെങ്കില്‍ കൂടി നിയമപരമായി നിഷ്‌കര്‍ഷിച്ചിട്ടുള്ള വേഗപരിധി ലംഘിക്കപ്പെടാതെ ശ്രദ്ധിക്കണം.

ഒരു ആറുവരിപ്പാതയുടെ മധ്യത്തില്‍ കാണുന്നതാണ് നോര്‍മല്‍ ലെയിന്‍ അഥവാ സുരക്ഷിതവേഗ ഇടനാഴി. ആറുവരിപ്പാതകളില്‍ ഒരേ ദിശയിലേയ്ക്കുള്ള മൂന്ന് ലെയ്‌നുകളിലെ മദ്ധ്യഭാഗത്തെ ലെയ്‌നിലൂടെയാണ് ദീര്‍ഘ ദൂരം സുരക്ഷിതവേഗതയില്‍ പോകേണ്ട വാഹനങ്ങള്‍ ഡ്രൈവ് ചെയ്യേണ്ടത്. ഒരു ആറുവരിപ്പാതയുടെ ഏറ്റവും ഇടതുവശത്തെ ലെയ്ന്‍ ആണ് ഹെവി വെഹിക്കിള്‍ ലെയിന്‍ അഥവാ കുറഞ്ഞവേഗ ഇടനാഴി.

ഒരു ആറുവരിപ്പാതയുടെ ഏറ്റവും ഇടതു വശത്തെ ലെയിനില്‍ വേഗത നിയന്ത്രണമുള്ള വലിയ ട്രക്കുകള്‍, ഇടതു വശത്തേയ്ക്ക് തിരിയേണ്ടുന്ന വാഹനങ്ങള്‍, ഇരുചക്ര മുച്ചക്രവാഹനങ്ങള്‍, ബസ് സ്റ്റോപ്പുകളില്‍ ഇടയ്ക്കിടെ നിര്‍ത്തേണ്ടിവരുന്ന ബസുകള്‍ എന്നിവയാണ് ഓടിക്കേണ്ടത്. നിങ്ങള്‍ ഹെവി വെഹിക്കിള്‍ ലെയ്‌നിലൂടെ യാത്ര ചെയ്യുമ്പോള്‍ മുന്നിലെ വാഹനത്തിന്റെ വേഗത വളരെ കുറഞ്ഞുവെന്ന് വെക്കുക. ഓവര്‍ടേക്ക് ചെയ്യേണ്ട സാഹചര്യങ്ങളില്‍ നോര്‍മല്‍ ലെയ്‌നിലോ ആവശ്യമെങ്കില്‍ ഓവര്‍ക്കിംഗ് ലെയിനിലും കയറി തിരികെ ഇടതു ലെയിനിലേയ്ക്ക് വന്ന് യാത്ര തുടരാവുന്നതാണ്.

സിഗ്‌നലുകള്‍ ഇട്ട് നിര്‍ദേശങ്ങള്‍ പാലിച്ച് സുരക്ഷ ഉറപ്പുവരുത്തി വേഗപരിധി ലംഘിക്കാതെയും വേണം ലെയിന്‍ മാറാന്‍. ലെയിന്‍ ഗതാഗതം സുഗമവും സുരക്ഷിതവുമാക്കാന്‍ ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങളും മോട്ടോര്‍ വാഹന വകുപ്പ് അധികാരികള്‍ ജനങ്ങളുടെ അറിവിലേക്കായി പങ്കുവെക്കുന്നുണ്ട്. വശങ്ങളിലേയ്ക്കും പിന്നിലേയ്ക്കും ഉള്ള കാഴ്ചമറക്കുന്ന രീതിയില്‍ വിന്‍ഡോകളില്‍ സ്റ്റിക്കറുകളോ ഫിലിമുകളോ കര്‍ട്ടനുകളോ കളിപ്പാട്ടങ്ങളോ ലഗ്ഗേജുകളോ വെയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
ഓവര്‍ ടേക്കിംഗ് ചെയ്യണമെന്ന കാര്യം മുന്നില്‍ പോകുന്ന വാഹനത്തെ അറിയിക്കാന്‍ പകല്‍ സമയത്ത് ഹോണ്‍ മുഴക്കാം.

എന്നാല്‍ രാത്രിയില്‍ ഹെഡ് ലൈറ്റ് ഫ്‌ലാഷ് സംവിധാനം വേണം ഉപയോഗിക്കാന്‍. രാത്രി ഇത്തരം അതിവേഗ പാതകളിലൂടെ സഞ്ചരിക്കുമ്പോള്‍ ഹൈബീം ലൈറ്റ് ഉപയോഗിക്കാതിരിക്കുക. പ്രത്യേകിച്ചും 50/100 മീറ്ററിനുള്ളില്‍ മറ്റൊരു വാഹനം മുന്നിലുള്ളപ്പോള്‍. വാഹനങ്ങളില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള OEM ലൈറ്റുകളും ഹോണുകളും മാത്രം ഉപയോഗിക്കുകണമെന്നും നീല, പച്ച തുടങ്ങിയ LED ലൈറ്റുകള്‍ ഫ്‌ലാഷര്‍/മിന്നുന്ന ഫാന്‍സി ലൈറ്റുകള്‍ വാഹനത്തിനുള്ളിലും പുറത്തും ഉപയോഗിക്കരുതെന്നും എംവിഡി പറയുന്നു.

വാഹനം ചലിക്കുന്ന ദിശയില്‍ വൈറ്റ് ലൈറ്റും പുറകില്‍ ചുവന്ന ലൈറ്റുകളും വശങ്ങളലേയ്ക്ക് തിരിയാന്‍ ആമ്പര്‍/ഓറഞ്ച് ലൈറ്റുകളും മാത്രമേ പാടുള്ളുവെന്ന് പറഞ്ഞാണ് എംവിഡി കുറിപ്പ് അവസാനിപ്പിക്കുന്നത്. ഏതായാലും ആറുവരിപ്പാതകളിലെ ലെയ്‌നുകള്‍ ഏതെന്നും അവയില്‍ പലിക്കേണ്ട അച്ചടക്കങ്ങള്‍ എന്തെല്ലാമാണെന്നുമുള്ള അറിവുകള്‍ ലഭിച്ചുവെന്ന് വിശ്വസിക്കുന്നു. ഇ്ത് നിങ്ങള്‍ക്ക് ഉപകാരപ്രദമായി തോന്നുന്നുണ്ടെങ്കില്‍ സുഹൃത്തുക്കളുമായി പങ്കുവെക്കുമല്ലോ.

കടപ്പാട്: കേരള മോട്ടോർ വാഹന വകുപ്പ്

More from DriveSpark

Article Published On: Tuesday, April 18, 2023, 18:15 [IST]
English summary
Lane discipline in indian roads explained by kerala mvd
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X