രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കോച്ച് ഫാക്ടറി തെലങ്കാനയിൽ
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ റെയിൽ കോച്ച് ഫാക്ടറി തെലങ്കാനയിൽ ആരംഭിച്ചിരിക്കുകയാണ്. ഇലക്ട്രോണിക് റെയിൽവേ ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുന്ന തെലങ്കാന കമ്പനിയായ മേധ സെർവോ ഡ്രൈവ്സ് പ്രൈവറ്റ് ലിമിറ്റഡാണ് റെയിൽവേ കോച്ച് ഫാക്ടറി ആരംഭിച്ചിരിക്കുന്നത്.
ഒരു സ്വകാര്യ റെയിൽ കോച്ച് ഫാക്ടറി സ്ഥാപിക്കുന്നതിന് വേണ്ടി 2017-ൽ മേധ ഗ്രൂപ്പ് തെലങ്കാന സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ കോർപ്പറേഷനുമായി (ടിഎസ്ഐഐസി) ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ടായിരുന്നു. 2020 ഓഗസ്റ്റ് 13 നാണ് വ്യവസായ മന്ത്രിയായിരുന്ന കെ.ടി. രാമറാവു ഫാക്ടറിക്ക് തറക്കല്ലിട്ടത്. 1,000 കോടി രൂപ മുതൽമുടക്കിൽ ആരംഭിച്ചിരിക്കുന്ന സ്വകാര്യ റെയിൽ കോച്ച് ഫാക്ടറിക്ക് പ്രതിവർഷം 500 കോച്ചുകളും 50 ലോക്കോമോട്ടീവുകളും ഉൽപ്പാദിപ്പിക്കാനുള്ള ശേഷിയുണ്ടാകുമെന്നാണ് പറഞ്ഞിരുന്നത്.

100 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഫാക്ടറി കോച്ചുകൾ, ട്രെയിൻ സെറ്റുകൾ, ലോക്കോമോട്ടീവുകൾ, മെട്രോ ട്രെയിനുകൾ, മോണോറെയിലുകൾ തുടങ്ങി എല്ലാത്തരം റെയിൽവേ റോളിംഗ് സ്റ്റോക്കുകളും ഇവിടെ വികസിപ്പിക്കാനും നിർമിക്കുവാനും കഴിയും. ആഘട്ടമായി 400 കോടിയോളം രൂപ നിക്ഷേപിച്ചതായി മേധ മാനേജിങ് ഡയറക്ടർ കശ്യപ് അറിയിച്ചിരുന്നു. പദ്ധതിയുടെ മൊത്തം മുടക്ക് 800 കോടിയാണ്.558 പേർക്ക് ഇതിനകം ജോലി ലഭിച്ചിട്ടുണ്ടെന്നും 500 പേർക്ക് പ്രയോജനം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമീപഭാവിയിൽ 1000 പേർക്ക് കൂടി തൊഴിൽ ലഭിക്കാനുളള സാധ്യതകളും മുന്നിലുണ്ട്. ഈ വർഷം അവസാനത്തോടെ മോണോറെയിൽ പദ്ധതിയുടെ മൊത്തം കോച്ചുകളുടെ നിർമാണവും പൂർത്തിയാകുമെന്നാണ് കമ്പനി അധികൃതർ അറയിച്ചിരിക്കുന്നത്. ഇന്ത്യൻ റെയിൽവേയ്ക്ക് മാത്രമല്ല ലോകത്തിൻ്റെ പല ഭാഗത്തേക്കുളള ആവശ്യങ്ങൾ വിറവേറ്റുക എന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്ന് മേധാവി അറിയിച്ചത്.
ഇന്ത്യൻ ഗതാഗത സംവിധാനത്തിന്റെ ജീവനാഢിയായ റെയിൽവേ കഴിഞ്ഞ 167 വർഷമായി ഉപയോഗിക്കുന്ന സിഗ്നലിംഗ് സംവിധാനമാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. പ്രധാനമായും ഈ സിഗ്‌നല്‍ പച്ച, മഞ്ഞ, ചുവപ്പ് എന്നിങ്ങനെ മൂന്ന് തരത്തിലാണുള്ളത്. എല്ലാവർക്കും അറിയാവുന്നപോലെ പച്ചയാണെങ്കില്‍ അനുവദിച്ച പരമാവധി വേഗത്തില്‍ ട്രെയിനിന് മുന്നോട്ടുപോകാം. മഞ്ഞ പൊതുവേ വാർണിംഗ് സിഗ്നലായാണ് ഉപയോഗിക്കുന്നത്. അത് പതുക്കെ മുന്നോട്ടുപോവാനുള്ളതിനെയാണ് സൂചിപ്പിക്കുന്നത്. ചുവപ്പാണെങ്കില്‍ മുന്നോട്ട് പോകാന്‍ പറ്റില്ല.
തീവണ്ടികള്‍ ഒരു നിശ്ചിതപാളത്തില്‍ക്കൂടി പോകുന്നതിനാണ് സിഗ്‌നലുകള്‍ നല്‍കുന്നത്. അതുകൊണ്ടുതന്നെ സിഗ്‌നല്‍ തയ്യാറാകുമ്പോള്‍ പോകേണ്ട ട്രാക്കും സജ്ജമായിരിക്കും. ഇന്ന് പൊതുവേ വൈദ്യുതിയിൽ പ്രവര്‍ത്തിക്കുന്ന എല്‍ഇഡി സിഗ്‌നലുകളാണ് ട്രാക്കിൽ ഉപയോഗിക്കുന്നത്. അതിന് മുമ്പേ വൈദ്യുതിയിൽ തന്നെ പ്രവര്‍ത്തിക്കുന്ന കളര്‍ലൈറ്റ് സിഗ്‌നലുകള്‍ ആയിരുന്നു ഉപയോഗിച്ചിരുന്നത്. അതായത് കാറുകൾക്കും ബൈക്കുകളിലേതും പോലെ തന്നെ ഇന്നത്തെ എൽഇഡി യൂണിറ്റുകൾ കൂടുതൽ പ്രായോഗികമാണ്.
പക്ഷേ എല്‍ഇഡി സിഗ്‌നലുകൾ എല്ലായിടത്തും പ്രാവർത്തികവുമായിട്ടില്ല. ട്രെയിനുകളുടെ അമിത വേഗത മൂലം ഉണ്ടാകുന്ന അപകടങ്ങൾ, സിഗ്നലുകളുടെ തകരാര്‍, എന്നിവ പരിഹരിക്കാന്‍ വേണ്ടി ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ (ATP) സംവിധാനങ്ങളിലേക്ക് നീങ്ങാനുള്ള പദ്ധതിയും റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്. യൂറോപ്യൻ ട്രെയിൻ കൺട്രോൾ സിസ്റ്റം, ട്രെയിൻ കൊളീഷൻ അവോയ്ഡൻസ് സിസ്റ്റം എന്നിവയിയുടെ പ്രവര്‍ത്തനങ്ങളാണ് ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷനിലേക്ക് മാറുന്നത്.
ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ സിസ്റ്റത്തിന്‍റെ സാങ്കേതികവിദ്യ പ്രധാനമായും ജിപിഎസ് ഡാറ്റയെ ആശ്രയിച്ചാണിരിക്കുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ റെയിൽവേയുടെ സിഗ്നലിംഗ് പൂര്‍ണമായും മാറുമെന്നായിരുന്നു 2020-ലുള്ള പ്രഖ്യാപനം. ഇന്ത്യയുടെ 50 ശതമാനത്തിലധികം റെയിൽവേ ട്രാക്കുകൾക്ക് 2025 ഓടെ നവീകരിച്ച സിഗ്നലിംഗ് സംവിധാനം ലഭിക്കാന്‍ ആണ് ലക്ഷ്യമിടുന്നത്. ഈ പുതിയ സാങ്കേതികവിദ്യ വരുന്നതോടെ ഒഡീഷയിലെ ബാലസോർ ജില്ലയിലെ ട്രെയിൻ ദുരന്തങ്ങൾ പോലുള്ളവ ഭാവിയിൽ തടയാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.


Click it and Unblock the Notifications








