ജംബോ ജെറ്റ് യുഗാന്ത്യം! മാനത്തെ 'തിമിംഗലം' ബോയിംഗ് 747 ഇനി ചരിത്രം

വ്യോമയാന മേഖലയിലെ രാജ്ഞി എന്ന നിലയിൽ ജനങ്ങളുടെ മനസ്സിൽ സ്ഥാനം പിടിച്ച ബോയിംഗ് 747 ഇനി മുതൽ ചരിത്രം. പതിറ്റാണ്ടുകൾക്ക് ശേഷം അവസാന ജംബോ ജെറ്റും ഇപ്പോൾ വാഷിംഗ്ടണ്ണിലെ കമ്പനിയുടെ അസംബ്ലിലൈനിൽ നിന്ന് പുറത്തിറങ്ങിയിരിക്കുകയാണ്. കൃത്യമായി പറഞ്ഞാൽ 53 വർഷം കൊണ്ട് 1,574 യൂണിറ്റ് 747 ജംബോ ജെറ്റുകൾ ബോയിംഗ് ഉത്പാദിപ്പിച്ചിട്ടുണ്ട്.

പാസഞ്ചർ, കാർഗോ, മിലിറ്ററി ആവശ്യങ്ങൾക്കും അതിലുപരി അമേരിക്കൻ പ്രസിഡന്റ് പോലും ഇവയുടെ പല വേർഷനുകളാണ് ഉപയോഗിക്കുന്നത്. 50,000 ജീവനക്കാർ ചേർന്ന് 16 മാസത്തോളം കഷ്ടപ്പെട്ടാണ് 1969 -ൽ ആദ്യ ജംബോ ജെറ്റ് പുറത്തിക്കുന്നത്. രണ്ട് കൊറിഡോറുകളുള്ള ലോകത്തിലെ ആദ്യ വിമാനമായിരുന്നു ഇത്, അതോടൊപ്പം ലോകത്തിലെ ഏറ്റവും വലിയ കൊമേർഷ്യൽ മോഡലും ഇത് തന്നെയായിരുന്നു. എയർക്രാഫ്റ്റിന്റെ രണ്ടാം ഡെക്ക് ഒരു വ്യത്യസ്ത രൂപത്തിലുള്ള ഹമ്പ് നൽകിയിരുന്നതിനാൽ "തിമിംഗലം" എന്ന ചെല്ലപ്പേരും വിമാനത്തിന് നേടിക്കൊടുത്തു.

മാനത്തെ തിമിംഗലം ബോയിംഗ് 747 ഇനി ചരിത്രം

അറ്റ്ലസ് എയർ വേൾഡ് വൈഡ് ഹോൾഡിംഗ്സ് (AAWW), എന്ന കാർഗോ എയർലൈൻ കമ്പനിയാണ് അവസാന ബോയിംഗ് 747 ജെറ്റ് സ്വന്തമാക്കിയത്. സ്വിസ് ലോജിസ്റ്റിക്സ് കമ്പനിയായ കുഹെൻ+നാഗലിന് വേണ്ടി AAWW വിമാനം ഓപ്പറേറ്റ് ചെയ്യും. AAWW ഓഡർ ചെയ്ത നാല് വിമാനങ്ങളിൽ അവസാനത്തേതാണിത്. ബോയിംഗ് 1969 ഡിസംബറിൽ ആദ്യത്തെ 747 പാസഞ്ചർ ജെറ്റുകൾ ഇപ്പോൾ നിലവിലില്ലാത്ത രണ്ട് എയർലൈനുകളായ ട്രാൻസ് വേൾഡ് എയർലൈൻസ് (TWA), പാൻ അമേരിക്കൻ വേൾഡ് എയർലൈൻസ് (Pan Am) എന്നിവയ്ക്കാണ് ഡെലിവർ ചെയ്തത്.

ഡെൽറ്റ എയർ ലൈൻസ് (DAL) ആണ് 2017 -ൽ വിമാനത്തിന്റെ പാസഞ്ചർ പതിപ്പ് ഓപ്പറേറ്റ് ചെയ്ത അവസാന യുഎസ് എയർലൈൻ. ഏവിയേഷൻ അനലിറ്റിക്‌സ് സ്ഥാപനമായ സിറിയം നൽകുന്ന റിപ്പോർട്ട് അനുസരിച്ച്, 747 -ന്റെ 44 പാസഞ്ചർ പതിപ്പുകൾ മാത്രമാണ് ഇപ്പോഴും സേവനത്തിലുള്ളത്. അതിൽ പകുതിയിലധികവും, അതായത് 25 എണ്ണവും ഉപയോഗിക്കുന്നത് ലുഫ്താൻസയാണ്.

മാനത്തെ തിമിംഗലം ബോയിംഗ് 747 ഇനി ചരിത്രം

2019 -ന്റെ അവസാനത്തോടെ പാസഞ്ചർ ജെറ്റുകളായി സേവനത്തിലുള്ള 130 -ൽ അധികം യൂണിറ്റുകൾ, കൊവിഡ്-19 മഹാമാരി കാരണം വിമാന യാത്രയ്ക്കുള്ള ഡിമാൻഡ് കുറഞ്ഞത് കാരണം ആദ്യ മാസങ്ങളിൽ തന്നെ ഭൂരിഭാഗവും റദ്ദാക്കിയിരുന്നു, പിന്നീട് ഒരിക്കലും അവ സർവീസിലേക്ക് മടങ്ങിയില്ല. എന്നാൽ ഇപ്പോഴും 314 യൂണിറ്റ് 747 ഫ്രെയിറ്ററുകൾ (കാർഗോ) ഉപയോഗത്തിലുണ്ട്, സിറിയത്തിന്റെ അഭിപ്രായത്തിൽ, അവയിൽ പലതും ചരക്ക് വിമാനങ്ങളാക്കി നവീകരിക്കുന്നതിന് മുമ്പ് പാസഞ്ചർ ജെറ്റുകളായി ഉപയോഗിച്ചിരുന്നവയാണ്.

747 -ന്റെ നിലവിലെ പതിപ്പിന് 250 അടി 2.0 ഇഞ്ച് നീളമുണ്ട്, ഇപ്പോൾ സർവീസ് നടത്തുന്ന ഏറ്റവും ദൈർഘ്യമേറിയ കൊമേർഷ്യൽ വിമാനം അല്ലെങ്കിൽ റൈറ്റ് സഹോദരന്മാരുടെ ആദ്യ വിമാനത്തിന്റെ ഇരട്ടിയോളം ഇതിന് നീളമുണ്ട്. കൂടാതെ 224 അടി 5.0 ഇഞ്ച് വീതിയുള്ള ചിറകുകളാണ് ജംബോ ജെറ്റിൽ വരുന്നത്. നാല് എഞ്ചിനുകളുള്ള 747 വിമാനങ്ങളിൽ നിന്ന് എയർലൈനുകൾ മാറി ചിന്തിക്കാൻ തുടങ്ങിയിരിക്കുകയാണ്. ബൊയിംഗിന്റെ എതിരാളി എയർബസ് (EADSF) 2019 -ൽ സ്വന്തം ടു-ലെവൽ ജംബോ ജെറ്റ് A380 മോഡൽ നിർത്തലാക്കിയിരുന്നു.

മാനത്തെ തിമിംഗലം ബോയിംഗ് 747 ഇനി ചരിത്രം

ഉപഭോക്താക്കൾ കൂടുതൽ ഇന്ധനക്ഷമതയുള്ള 777 ഫ്രെയിറ്ററർ വാങ്ങുകയോ അല്ലെങ്കിൽ മുൻ 747 പാസഞ്ചർ ജെറ്റുകൾ ചരക്ക് വിമാനങ്ങളായി നവീകരിച്ച് പണം ലാഭിക്കുകയും ചെയ്യുന്നതിനാൽ, കാർഗോ രൂപത്തിൽ പോലും 747 നിർമ്മിക്കുന്നത് നിർത്തുമെന്ന് ബോയിംഗ് 2020 -ൽ സൂചന നൽകിയിരുന്നു. കൂറ്റൻ വിമാനം നിർമ്മിക്കുന്നതിനുള്ള ഫാക്ടറി ഫെസിലിറ്റി 200 ദശലക്ഷം ക്യുബിക് അടിയാണ്, ഇത് വോളിയം അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമാണെന്ന് ബോയിംഗ് പറയുന്നു.

വിമാനത്തിന്റെ പാസഞ്ചർ പതിപ്പുകൾക്ക് 400 മുതൽ 500 വരെ യാത്രക്കാരെ വഹിക്കാനാവും, അതായത് ബോയിംഗിന്റെ നിലവിലെ വൈഡ്ബോഡി ജെറ്റുകളിൽ ഒന്നായ 787-8 ഡ്രീംലൈനറിനേക്കാൾ ഏകദേശം ഇരട്ടി യാത്രക്കാർ. എന്നാൽ 2017 -ൽ കൊറിയൻ എയർലൈൻസിന് അവസാനത്തേത് ഡെലിവർ ചെയ്തതിന് ശേഷം ബോയിംഗ് 747 -ന്റെ ഒരു പാസഞ്ചർ പതിപ്പ് കമ്പനി നിർമ്മിച്ചിട്ടില്ല.

Most Read Articles

Malayalam
English summary
Last boeing 747 jumbo jet rolled out of production line
Story first published: Thursday, December 8, 2022, 16:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X