ബിൽഡ് ക്വാളിറ്റിയിൽ ടാറ്റയെ കടത്തി വെട്ടുമോ ഫ്രോങ്ക്സ്, അപകടത്തിൻ്റെ വീഡിയോ വൈറൽ
മാരുതി സുസുക്കിയുടെ ഏറ്റവും മികച്ച വിൽപ്പനയുളള മോഡലാണ് ബലേനൊ അടിസ്ഥാനമാക്കി അവതരിപ്പിച്ച ഫ്രോങ്ക്സ്. മാരുതി സുസുക്കിയെന്ന ബ്രാൻഡിനെതിരെ എപ്പോഴും ഉയർന്ന് വന്നിരുന്ന ആരോപണമാണ് വാഹനത്തിന് ബിൽഡ് ക്വാളിറ്റിയില്ല എന്നത്.എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഉയർന്ന വേഗതയിൽ മാരുതി ഫ്രോങ്ക്സിൻ്റെ പുതിയ അപകടത്തിൻ്റെ വീഡിയോ വൈറലായിരിക്കുകയാണ്. മാരുതിയുടെ ചീത്തപേര് മാറ്റിയ മോഡലാണ് ഫ്രോങ്ക്സ്. യൂട്യൂബിൽ നിഖിൽ റാണയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഹൈവേയിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിലാണ് ഫ്രോങ്ക്സ് സഞ്ചരിച്ചിരുന്നത്. ഭാഗ്യവശാൽ, ഈ അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ല. വാഹനത്തിൻ്റെ കേടുപാടുകൾ നോക്കിയാൽ ഫ്രോങ്ക്സിൻ്റെ മുൻഭാഗത്ത് സാരമായി നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
ബമ്പർ, ഗ്രിൽ, ബോണറ്റ്, ഫെൻഡർ, ഹെഡ്‌ലാമ്പ്, ടയറുകൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കാറിൻ്റെ എയർബാഗുകൾ പ്രതീക്ഷിച്ചതുപോലെ പുറത്ത് വരികയും ക്യാബിനുളളിലെ കേടുപാടുകൾ കുറച്ചിട്ടുണ്ട്. ഡിസൈനിലെ പുതുമയാണ് ഏവർക്കും ഇഷ്‌ടമായത്. ഗ്രാൻഡ് വിറ്റാരയെ അനുസ്‌മരിപ്പിക്കുന്ന ഫ്രണ്ട് ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി മൾട്ടി-റിഫ്ലക്ടർ ഹെഡ്‌ലാമ്പുകൾ, പരുക്കൻ ശൈലി സമ്മാനിക്കുന്ന ചങ്കി ബോഡി ക്ലാഡിംഗ് എന്നിവയൊക്കെയാണ് പ്രധാനമായും ശ്രദ്ധിക്കുന്നത്.

16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, കണക്‌റ്റഡ് എൽഇഡി ടെയിൽ ലാമ്പ്, കൂപ്പെ പോലെ പിന്നിലേക്ക് ചരിഞ്ഞിറങ്ങുന്ന റിയർ ഗ്ലാസ് ഏരിയ എന്നിവയെല്ലാമാണ് ഫ്രോങ്ക്സിനെ അഴകുറ്റതാക്കുന്നത്. പുതുതലമുറ മോഡലുകളിൽ കാണുന്ന അതേ ശൈലിയാണ് ഈ ക്രോസ്ഓവർ കൂപ്പെ സ്റ്റൈൽ എസ്‌യുവി ഇൻ്റീരിയറിൽ പിന്തുടർന്നിരിക്കുന്നത്.
9 ഇഞ്ച് സ്മാർട്ട്പ്ലേ പ്ലോ പ്ലസ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വയർലെസ് ചാർജർ, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, 360-ഡിഗ്രി ക്യാമറ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ്, കീലെസ് എൻട്രി, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, റിയർ ഡിഫോഗർ തുടങ്ങിയ ഫീച്ചറുകളെല്ലാം വാഹനത്തിലുണ്ട്.

1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോ-പെട്രോൾ ബൂസ്റ്റർജെറ്റ് എഞ്ചിൻ ഓപ്ഷനുകളിലാണ് മാരുതി ഫ്രോങ്ക്‌സ് വിപണിയിൽ എത്തുന്നത്. ആദ്യത്തേത് ബലേനോയിൽ നിന്ന് നേരിട്ട് കടമെടുത്തതാണ്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ട്രാൻസ്മിഷനുമായി ജോടിയാക്കിയ എഞ്ചിന് 88 bhp കരുത്തിൽ 113 Nm torque വരെ നിർമിക്കാനാവുമെന്നാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്.
ഫ്രോങ്ക്‌സിന്റെ ബൂസ്റ്റർജെറ്റ് എഞ്ചിനിലേക്ക് നോക്കിയാൽ ഇത് 99 bhp കരുത്തിൽ 147.6 Nm torque വരെ വികസിപ്പിക്കാനാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ടർബോ-പെട്രോളിൽ ഒരുക്കിയിരിക്കുന്നത്. ഹാച്ച്ബാക്കിന്റേയും എസ്‌യുവിയുടേയും ഗുണം ചെയ്യുന്ന വാഹനം ഇപ്പോൾ ടാറ്റ നെക്സോണിനേക്കാൾ കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറാണ്.
ഗ്രാന്‍ഡ് വിറ്റാരയേക്കാള്‍ 5 മാസം കുറച്ച് മാത്രമെടുത്താണ് ഫ്രോങ്ക്‌സ് 2 ലക്ഷം വില്‍പ്പന നേടിയത്. SIAM-ന്റെ മൊത്തവ്യാപാര കണക്കുകള്‍ പ്രകാരം മാരുതി ഫ്രോങ്ക്‌സ് 2024 സാമ്പത്തിക വര്‍ഷത്തില്‍ 1,34,735 യൂണിറ്റ് വിറ്റഴിച്ചു. ശരാശരി 11,228 യൂണിറ്റുകളായിരുന്നു പ്രതിമാസ വില്‍പ്പന. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍, 2024 ഏപ്രിലിനും ഓഗസ്റ്റിനുമിടയില്‍ എസ്‌യുവിയുടെ 59,967 യൂണിറ്റുകള്‍ വിതരണം ചെയ്തു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








