'മഞ്ഞിൽ മുരളി'...! മഞ്ഞിൽ കുടുങ്ങിയ ലാൻഡ് ക്രൂയിസറിന് രക്ഷകനായി ഡിഫൻഡർ, വൈറൽ വീഡിയോ കാണാം

ടൊയോട്ട ലാൻഡ് ക്രൂയിസർ LC300, ലാൻഡ് റോവർ ഡിഫെൻഡർ എന്നിവ ലോകത്തിലെ ഏറ്റവും കഴിവുള്ള മികച്ച എസ്‌യുവികളാണ് എന്ന കാര്യത്തിൽ ആർക്കും ഒരു തർക്കമുണ്ടാവാൻ വഴിയില്ല. ഏത് ഭൂപ്രദേശത്തിലും സഞ്ചരിക്കാൻ കഴിയുന്ന തരത്തിലാണ് അവ രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നിരുന്നാലും, ഏറ്റവും മികച്ചതാണെങ്കിലും, അവ ശരിയായി ഉപയോഗിച്ചില്ലെങ്കിൽ അവ പലപ്പോഴും കുടുങ്ങാൻ സാധ്യതയുണ്ട്. ഒരു ലാൻഡ് ക്രൂയിസർ LC300 മഞ്ഞിൽ കുടുങ്ങിയപ്പോൾ ഒരു ലാൻഡ് റോവർ ഡിഫൻഡർ രക്ഷപ്പെടുത്തുന്ന വീഡിയോ വൈറലായിരിക്കുകയാണ്. കൂടുതൽ വിശേഷങ്ങൾ നോക്കിയാലോ.

എക്‌സ്‌പ്ലോർ ദി അൺസീൻ 2.0 ൻ്റെ വീഡിയോ യൂട്യൂബിൽ പങ്കുവച്ചിട്ടുണ്ട്. വ്ലോഗറും അവൻ്റെ സുഹൃത്തും ഹിമാചൽ പ്രദേശിലൂടെ അവരുടെ ആഡംബര എസ്‌യുവികൾ ഓടിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. ഇന്ത്യൻ ഓയിലിൻ്റെ ലോകത്തിലെ ഏറ്റവും ഉയർന്ന റീട്ടെയിൽ ഔട്ട്‌ലെറ്റിലാണ് അവർ ആദ്യം തങ്ങളുടെ എസ്‌യുവികൾ ഇന്ധനം നിറയ്ക്കുന്നത് ഒക്കെ വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 3,740 മീറ്റർ ഉയരത്തിലായിരുന്നു ഇത്.

അതിന്ശേഷം ഇരുവശവും മഞ്ഞുമൂടിയ ആളൊഴിഞ്ഞ റോഡിലേക്കാണ് ഇവർ എത്തുന്നത്. തുടർന്ന് അവതാരകൻ തൻ്റെ ലാൻഡ് ക്രൂയിസർ LC300 എടുത്ത് മഞ്ഞിലേക്ക് ഓടിക്കുന്നു. ഇതിനുശേഷം, അദ്ദേഹത്തിൻ്റെ എസ്‌യുവി കുടുങ്ങിയതായി തോന്നുകയും അടുത്ത നിമിഷത്തിൽ, അവൻ്റെ സുഹൃത്ത് വരികയും ഡിഫൻഡറും മഞ്ഞിലേക്ക് ഇറക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഡിഫൻഡറും കുടുങ്ങിയതോടെ മറ്റ് മോഡുകൾ പരീക്ഷിച്ച് ലാൻഡ് ക്രൂയിസറാണ് രക്ഷപ്പെടുത്തിയത്.

അതിന് ശേഷം ലാൻഡ് ക്രൂയിസർ വീണ്ടും കൂടുതൽ ആഴത്തിലേക്ക് മഞ്ഞിലേക്ക് അവതാരകൻ ഇറക്കിയപ്പോൾ ഇത്തവണ ശരിക്കും കുടുങ്ങുകയായിരുന്നു. ഇതിനെ തുടർന്ന് ലാൻഡ് റോവർ ഡിഫൻഡർ രക്ഷാപ്രവർത്തനത്തിനെത്തി അത് പുറത്തെടുത്തു. രണ്ട് എസ്‌യുവികളും അതിന് ശേഷം യാത്ര തുടർന്നു. ഓഫ്റോഡുകൾ ഓടിക്കുമ്പോൾ പലരും ശ്രദ്ധിക്കാത്ത ചില കാര്യങ്ങളുണ്ട്.

ഓഫ്റോഡർ ആണ് എന്ന് കരുതി ഏത് കുഴിയിലും ചെന്ന് ഇറങ്ങിയാൽ കയറി പോരാൻ ബുദ്ധിമുട്ടായിരിക്കും. അത് കൂടുതൽ അഭ്യാസം കാണിക്കാതിരിക്കുക എന്നതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം. അത് പോലെ തന്നെ വീഡിയോയിൽ കാണുന്ന വാഹനങ്ങളിൽ ഓൾ ടെറൈൻ ടയറുകൾ സജ്ജീകരിച്ചിരുന്നില്ല എന്നതാണ് പ്രധാന കാരണം. പകരം ഇവ രണ്ടിനും സാധാരണ ഹൈവേ ടയറുകൾ ഘടിപ്പിച്ചു. അതിനാൽ വഴുക്കലുള്ള മഞ്ഞിൽ ഗ്രിപ്പ് കുറവായത് കൊണ്ടാണ് എസ്‌യുവികൾ കുടുങ്ങിയത്.

സമയാസമയത്ത് ഡിഫെന്‍ഡറിന് ലാന്‍ഡ് റോവര്‍ അപ്‌ഡേറ്റുകള്‍ നല്‍കുന്നതിനാല്‍ ഇത് എന്നും പുതുമയോടെ നില്‍ക്കുന്നു. 3 ഡോര്‍ ഷോര്‍ട് വീല്‍ബേസ് (SWB), 5 ഡോര്‍ ലോംഗ് വീല്‍ബേസ് (LWB) പതിപ്പുകളിലാണ് ഡിഫെന്‍ഡര്‍ വില്‍ക്കുന്നത്. ചെറിയ 3-ഡോര്‍ പതിപ്പിനെ ഡിഫെന്‍ഡര്‍ 90 എന്നും 5-ഡോര്‍ പതിപ്പിനെ ഡിഫെന്‍ഡര്‍ 110 എന്നും വിളിക്കുന്നു.

3.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 296 bhp പവറില്‍ 650 Nm പീക്ക് ടോര്‍ക്ക് ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് . 8-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് വഴിയാണ് നാല് ചക്രങ്ങളിലേക്കും പവര്‍ അയക്കുന്നത്. ലാന്‍ഡ് റോവറിന്റെ ആഡംബര എസ്യുവിയായ ഡിഫെന്‍ഡറിന് 1.5 കോടി രൂപയാണ് എക്സ്ഷോറൂം വില.

അന്താരാഷ്ട്ര തലത്തിൽ ടൊയോട്ട ലാൻഡ് ക്രൂയിസറിന് പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളോട് കൂടിയാണ് വിൽപ്പനയ്ക്ക് എത്തിക്കുന്നതെങ്കിലും. ഇന്ത്യയിൽ ഡീസൽ എഞ്ചിൻ ഓപ്ഷൻ മാത്രമേ ലഭിക്കൂ. 3.3 ലിറ്റർ V6 ടർബോ ഡീസലിന് 309 bhp കരുത്തിൽ പരമാവധി 700 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്റ്റാൻഡേർഡായി തന്നെ 10-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് വാഹനം വരുന്നത്.

TNGA അടിസ്ഥാനമാക്കിയുള്ള GA-F പ്ലാറ്റ്‌ഫോമിലാണ് ലാൻഡ് ക്രൂയിസർ പണികഴിപ്പിച്ചിരിക്കുന്നത്. ടൊയോട്ടയിൽ നിന്നുള്ള ഫ്ലാഗ്ഷിപ്പ് മോഡലായാണ് എസ്‌യുവി വിപണിയിലെത്തുന്നത് എന്നതിനാൽ ആഡംബര ഫീച്ചറുകൾക്കൊന്നും യാതൊരു കുറവും സംഭവിച്ചിട്ടില്ല. ഓൾ-എൽഇഡി ഹെഡ്‌ലാമ്പുകൾ, 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ലെതർ അപ്‌ഹോൾസ്റ്ററി, 14-സ്പീക്കർ ജെബിഎൽ ഓഡിയോ സിസ്റ്റം എന്നിവയും അതിലേറെയും ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു.

More from DriveSpark

Article Published On: Tuesday, April 9, 2024, 15:57 [IST]
English summary
Lc300 gets rescued by a land rover defender stuck in snow viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X