വിമാനയാത്രക്ക് മുമ്പ് ഉപ്പ് കഴിക്കരുത്! വലിയ വിലകൊടുക്കേണ്ടി വരും
വിമാനയാത്ര പലര്‍ക്കും ഇന്നും ഒരു സ്വപ്നമാണ്. എന്നെങ്കിലും ആ ആഗ്രഹം പൂര്‍ത്തികരിക്കണമെന്ന് കൊതിക്കുന്നവര്‍ നിരവധിയാണ്. സ്ഥിരമായി വിമാനത്തില്‍ യാത്ര ചെയ്യുന്ന ആളുകളെ കാണുമ്പോള്‍ ചിലപ്പോള്‍ അസൂയ തോന്നുന്നവരുണ്ടാകും. എന്നാല്‍ അവരോട് അലപ്പം സമയം ഈ വിഷയത്തെ കുറിച്ച് സംസാരിച്ചാല്‍ ഈ തെറ്റിദ്ധരണ മാറിക്കിട്ടും.
ഏറ്റവും വിരസമായ യാത്ര എന്നതിലുപരി വിമാന യാത്ര ചിലര്‍ക്ക് വളരെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാറുണ്ട്. പ്രത്യേകിച്ച് ആരോഗ്യപരമായി. നിങ്ങള്‍ ഒരു വിമാന യാത്രക്ക് ഒരുങ്ങുമ്പോള്‍ മതിയായ മുന്നൊരുക്കങ്ങള്‍ ആവശ്യമാണ്. ഫ്ലൈറ്റ് പുറപ്പെടുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് നിങ്ങള്‍ എയര്‍പോര്‍ട്ടില്‍ എത്തേണ്ടതായി ഉണ്ട്. തുടര്‍ന്ന് ചെക്ക്-ഇന്‍ സമയത്ത് തിരക്കുണ്ടെങ്കില്‍ വരി നില്‍ക്കുകയും വേണം. ഇപ്പോള്‍ വെബ് ചെക്കിംഗിലൂടെ ഇത് സാധ്യമാണെന്ന കാര്യം വിസ്മരിക്കുന്നില്ല.

ഏതായാലും ചെക്ക്-ഇന്‍ കഴിഞ്ഞ് സുരക്ഷ പരിശോധനകള്‍ക്ക് ശേഷമാണ് നമ്മള്‍ അകത്ത് കടക്കുന്നത്. ഇക്കാര്യങ്ങള്‍ എല്ലാ കഴിയുമ്പഴേക്കും ചില ആളുകള്‍ക്ക് മതിയായിട്ടുണ്ടാകും. നിങ്ങള്‍ക്ക് പോകേണ്ട ഫൈ്ലറ്റിനായി നിശ്ചയിച്ചിട്ടുള്ള ഗേറ്റ് കടന്ന് വിമാനത്തില്‍ കയറിക്കഴിഞ്ഞാലാണ് അല്‍പ്പം ആശ്വാസം തോന്നുക. എന്നാല്‍ ഇനിയാണ് കാര്യങ്ങള്‍ തുടങ്ങാന്‍ പോകുന്നത്. വിമാനം പറന്നുയര്‍ന്നതിന് ശേഷമാണ് മറ്റ് പല പ്രശ്നങ്ങളുടെയും തുടക്കം.
കാലുകള്‍ക്ക് നീരുവെക്കുന്നതാണ് അതില്‍ പ്രധാനപ്പെട്ടത്. വിമാനയാത്രയ്ക്കിടെ കാല്‍പാദങ്ങളില്‍ നീരുവരുന്നത് സാധാരണമാണ്. എന്നാല്‍ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് അറിയാമോ?. അതിനെ കുറിച്ചാണ് നമ്മള്‍ പറയാന്‍ പോകുന്നത്. ഇതിന്റെ പരിഹാര മാര്‍ഗവും നിങ്ങള്‍ക്ക് മനസ്സിലാക്കാം.
യഥാര്‍ഥത്തില്‍ ദീര്‍ഘദൂര യാത്രകള്‍ക്കാണ് നമ്മള്‍ വിമാനയാത്രയെ ആശ്രയിക്കുന്നത്. അതിനാല്‍ തന്നെ ചില യാത്രകള്‍ വളരെ സമയം നീണ്ടുനില്‍ക്കും.

അതോടെ സീറ്റില്‍ ചടഞ്ഞ്കൂടി ഇരിക്കേണ്ട അവസഥ വരും. മണിക്കൂറുകളോളം ഇത്തരത്തില്‍ സീറ്റില്‍ ഇരിക്കുന്നത് കാലിലേക്കുള്ള രക്തയോട്ടം കുറയുന്നതിന്കാരണമാകും. ഇത് കാരണം കാലില്‍ നീര് വെക്കുന്നു. വിമാനത്തിന്റെ ക്യാബിനില്‍ വായു മര്‍ദം വ്യത്യാസപ്പെടുന്ന കാര്യം നിങ്ങള്‍ക്ക് അറിയാമല്ലോ. കൂടാതെ വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ നിങ്ങളുടെ ശരീരത്തില്‍ നിര്‍ജ്ജലീകരണം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് കാലിലെ നീര്‍ക്കെട്ട് കൂടാന്‍ കാരണമാകുന്നു. ക്യാബിന്‍ പ്രഷര്‍ കുറയുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.
വിമാനത്തിനകത്ത് പൊതുവെ ഡ്രൈ എയര്‍ ആയിരിക്കും ഉണ്ടാകുക. ഇടുങ്ങിയ സ്ഥലത്ത് ഇരിക്കുന്നതോടൊപ്പം ക്യാബിന്‍ പ്രഷര്‍ കുറയുന്നതും നിര്‍ജലീകരണത്തിനുള്ള സുപ്രധാന കാരണമാണ്. ഇത് കാലില്‍ നീരുവെക്കുന്ന പ്രശ്നം മാത്രമല്ല പല യാത്രക്കാര്‍ക്കും തലവേദനയുമുണ്ടാക്കുന്നു. പേടിക്കേണ്ട, ഇതിന് പരിഹാരവുമുണ്ട് കേട്ടോ. സീറ്റില്‍ ചടഞ്ഞ് കൂടി ഇരിക്കാതെ ഇടക്ക് കുറച്ച് അങ്ങോട്ടും ഇങ്ങോട്ടും നടന്നാല്‍ ഈ പ്രശ്നം ഒഴിവാക്കാം.

ഒരു മണിക്കൂറിലധികം ദൈര്‍ഘ്യമുള്ള വിമാനയാത്രകളില്‍ ഇടക്കിടെ പറ്റുന്ന സമയങ്ങള്‍ നടക്കുക. എന്നാല്‍ വിമാനത്തില്‍ നമ്മള്‍ക്ക് തോന്നുമ്പോള്‍ നടക്കാന്‍ പറ്റില്ല. നിങ്ങള്‍ വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ സാധാരണയായി സീറ്റ് ബെല്‍റ്റ് ലൈറ്റ് പ്രകാശിക്കുന്നതായി കാണാം. ആ സമയത്തും സീറ്റ്ബെല്‍റ്റ് ധരിച്ച് സീറ്റില്‍ ഇരിക്കണം. മിക്കപ്പോഴും, ടേക്ക് ഓഫിന്റെയും ലാന്‍ഡിംഗിന്റെയും സമയത്ത് ഈ ലൈറ്റ് പ്രകാശിക്കും.
ഈ ലൈറ്റ് ഓണായിരിക്കുമ്പോള്‍ ഒരിക്കലും സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പാടില്ല. അപ്പോള്‍ പിന്നെ നടക്കരുതെന്ന് പറയേണ്ടതില്ലെല്ലോ. എന്നാല്‍ ഈ ലൈറ്റ് ഓഫായി കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് നടക്കാവുന്നതാണ്. ചിലര്‍ മറ്റുള്ളവര്‍ എന്ത് കരുതുമെന്ന് കരുതി സീറ്റില്‍ അടങ്ങി ഇരിക്കും. എന്നാല്‍ ഇത് നിങ്ങളുടെ കാലിന് പണി തരുമെന്നത് ഓര്‍ക്കണം. ഒപ്പം തന്നെ നിര്‍ജലീകരണം തടയാനായി നന്നായി വെള്ളം കുടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഇത് നിങ്ങളുടെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തും. വിമാനത്തിലും ശുചിമുറി ഉപയോഗിക്കാന്‍ സൗകര്യമുള്ളതിനാല്‍ ഇക്കാര്യത്തില്‍ യാതൊരു മടിയും കാണിക്കരുത്. ധാരാളം വെള്ളം കുടിക്കുന്നത് നിങ്ങള്‍ക്ക് ഏറെ പ്രയോജനകരമാണ്. വിമാന യാത്രക്ക് പുറപ്പെടുന്നതിന് മുമ്പുള്ള ഭക്ഷണകാര്യങ്ങളിലും പ്രത്യേക ശ്രദ്ധ വേണം. പറക്കുന്നതിന് മുമ്പ് നല്ല ഉപ്പുള്ള ഭക്ഷണം കഴിക്കുന്നത് പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക.
നിങ്ങളുടെ ശരീരത്തില്‍ സോഡിയം അധികമായാല്‍ കാലുകളിലും കൈകളിലും നീരുവെക്കുമെന്നതിനാലാണ് ഇങ്ങനെ പറയുന്നത്. നിങ്ങള്‍ ഇടക്കിടെ ഫൈ്ലറ്റ് യാത്ര ചെയ്യുന്നവരാണെങ്കില്‍ ഇനി വിമാനത്തില്‍ കയറുമ്പോള്‍ ഇടക്ക് ചുറ്റും നോക്കുക. ചിലര്‍ എഴുന്നേറ്റ് നിന്ന് ധാരാളം വെള്ളം കുടിക്കുന്നതും നടക്കുന്നതും കാണാം. കൈകാലുകളിലെ നീര്, തലവേദന, നിര്‍ജ്ജലീകരണം തുടങ്ങിയ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കുന്നു. ഇക്കാര്യങ്ങളെ കുറിച്ച് നിങ്ങള്‍ക്ക് ധാരണയുണ്ടായിരുന്നോ. അറിയില്ലെങ്കില്‍ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുമല്ലോ.


Click it and Unblock the Notifications








