70-ാം വയസ്സിലും പയറുപോലെ നടക്കുന്ന ബോളിവുഡിലെ 'ലേഡി മമ്മൂട്ടി'! യൂത്തിന്റെ കാറിലാണ് സഞ്ചാരവും

ഇന്ന് ഒടിടി പ്ലാറ്റ്ഫോമുകളും വൈഡ് തീയറ്റര്‍ റിലീസുകളും ഉള്ളതിനാല്‍ മലയാളികള്‍ക്ക് മറ്റ് ഇന്ത്യന്‍ ഭാഷകളിലെ ചിത്രങ്ങള്‍ അല്ലാതെ വിദേശ സിനിമകളടക്കം എളുപ്പത്തില്‍ കാണാന്‍ സാധിക്കും. എന്നാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാള സിനിമകള്‍ കൂടാതെ കേരളീയര്‍ കാണുന്നത് ഹിന്ദി, തമിഴ്, ഇംഗ്ലീഷ് സിനിമകള്‍ മാത്രമായിരുന്നു. അതില്‍ തന്നെ ഹിന്ദി സിനിമകള്‍ കൂടുതലായി ദൂരദര്‍ശനിലും മറ്റും സംപ്രേഷണം ചെയ്യുന്നതിനാല്‍ ബോളിവുഡ് താരങ്ങളെ മലയാളികള്‍ക്കും സുപരിചിതമായിരുന്നു. ആദ്യകാലത്ത് ബോളിവുഡിനെ ഇളക്കിമറിച്ച ഒരു സുന്ദരിയായിരുന്നു രേഖ. ഇന്ന് മലയാളി നടിമാര്‍ കോളിവുഡിലും ടോളിവുഡിലും താരങ്ങളാകുന്ന കണക്കേയായിരുന്നു പത്ത് നാല്‍പത് വര്‍ഷം മുമ്പ് തമിഴ്നാട്ടില്‍ നിന്നുള്ള സുന്ദരികള്‍ ബോളിവുഡില്‍ താരസിംഹാസനം അലങ്കരിച്ചിരുന്നത്.

ശ്രീദേവി ഇതിന് ഒരു നല്ല ഉദാഹരണമാണ്. തമിഴ്‌നാട്ടില്‍ ജനിച്ച ശ്രീദേവി തമിഴ് കൂടാതെ കന്നഡ, മലയാളം, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലെ സിനിമകളിലും അഭിനയിച്ചു. അതുപോലെ ഹേമാ മാലിനിയും തമിഴ്‌നാട്ടില്‍ ജനിച്ച് ഇന്ത്യയില്‍ ഒട്ടാകെ അറിയപ്പെടുന്ന ഒരു നടിയായി വളര്‍ന്നു. ഹേമാ മാലിനി തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്.

rekha spotted in range rover

തമിഴ്‌നാട്ടില്‍ ജനിച്ച് ഇന്ത്യ ബോളിവുഡ് കീഴടക്കിയ നടിമാരില്‍ രേഖയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. തമിഴ് ഇതിഹാസ നടന്‍ ജെമിനി ഗണേശന്റെ മകളാണ് രേഖ. 70 വയസുള്ള രേഖ ഇപ്പോഴും യുവനടിമാരെ പോലെ അണിഞ്ഞെരുങ്ങി നടക്കുന്നത് കണ്ട് 'ഏജ് ഇന്‍ റിവേഴ്സ് ഗിയര്‍' എന്ന് നെറ്റിസണ്‍സ് വിശേഷിപ്പിക്കാറുണ്ട്. രേഖയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമകളില്‍ ഒന്നായിരുന്നു 1981-ല്‍ പുറത്തിറങ്ങിയ 'ഉംറാവോ ജാന്‍'. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച സിനിമകളുടെ കൂട്ടത്തില്‍ എണ്ണപ്പെടുന്ന ഇതിലെ അഭിനയത്തിന് രേഖയ്ക്ക് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു.

ഇപ്പോള്‍ പുറത്തിറങ്ങി 44 വര്‍ഷത്തിനു ശേഷം ഉംറാവോ ജാന്‍ റീ-റിലീസ് ചെയ്തിരിക്കുകയാണ്. ഇതിഹാസ ചിത്രത്തിന്റെ പ്രീമിയറില്‍ പങ്കെടുക്കാനായി ബോളിവുഡിലെ നിരവധി സെലിബ്രിറ്റികള്‍ എത്തിയിരുന്നു. എന്നാല്‍ ഈ ചടങ്ങിലെ താരം ശരിക്കും നായികയായ രേഖ തന്നെയായിരുന്നു. ഈ പരിപാടിയില്‍ പങ്കെടുത്ത ശേഷം രേഖ കാറില്‍ കയറിപ്പോകുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

rekha spotted in range rover

ഈ വീഡിയോയില്‍ കാണുന്നത് ലോകോത്തര എസ്‌യുവിയായ ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ ആണ്. ഇന്ത്യന്‍ വിപണിയില്‍ റേഞ്ച് റോവര്‍ കാറിന്റെ എന്‍ട്രി ലെവര്‍ വേരിയന്റിന്റെ വില 2.40 കോടി രൂപയാണ് വില. അതേസമയം ടോപ്പ് വേരിയന്റിന് 4.55 കോടി രൂപ മുടക്കണം. ഇത് എക്സ് ഷോറൂം വില മാത്രമാണ്. ടാക്സും ഇന്‍ഷൂറന്‍സുമെല്ലാം ചേര്‍ത്ത് എസ്യുവി നിരത്തിലെത്തിക്കാന്‍ ലക്ഷങ്ങള്‍ വീണ്ടും പൊടിക്കണം.

ഇപ്പോഴത്തെ യുവനടിമാരെ പോലെ ഫാഷനബിളായി വസ്ത്രം ധരിക്കാന്‍ ഇഷ്ടപ്പെടുന്ന രേഖ ലക്ഷ്വറി കാറുകളിലാണ് യാത്ര ചെയ്യാറുള്ളതും. രേഖയുടെ കാര്‍ ശേഖരം ഇതിന് തെളിവാണ്. ഏകദേശം 6 കോടി രൂപ വിലമതിക്കുന്ന റോള്‍സ് റോയ്സ് ഗോസ്റ്റ്, ഏകദേശം 2 കോടി രൂപ വിലമതിക്കുന്ന മെര്‍സിഡീസ് ബെന്‍സ് S-ക്ലാസ്, ബിഎംഡബ്ല്യു i7 ഇലക്ട്രിക്, ഏകദേശം 1.50 കോടി രൂപ വിലമതിക്കുന്ന ഔഡി A8, മെര്‍സിഡീസ് ബെന്‍സ് GLC 43 AMG തുടങ്ങിയ വിലകൂടിയ കാറുകളെല്ലാം രേഖയുടെ ഗരാജിലുണ്ട്.

രസകരമായ മറ്റൊരു കാര്യം എന്തെന്നാല്‍ കോടികളുടെ കാറുകള്‍ ഉണ്ടെങ്കിലും അതിന്റെയെല്ലാം കൂടെ വെറും 13 ലക്ഷം രൂപ വിലയുള്ള ഹോണ്ട സിറ്റി കാറും രേഖ കൊണ്ടുനടക്കുന്നു. ഇന്ത്യയില്‍ കള്‍ട്ട് ക്ലാസിക് പരിവേഷമുള്ള സെഡാന്‍ മോഡലാണ് ഹോണ്ട സിറ്റി. എസ്‌യുവി ജ്വരത്തിനിടയിലും സിറ്റി തട്ടിമുട്ടി ജീവിച്ച് പോകുന്നത് തന്നെ അതിന്റെ ജനപ്രീതിയുടെ തെളിവാണ്.

ഉംറാവോ ജാന്‍ റീ-റിലീസ് പരിപാടിക്ക് രേഖ ഉപയോഗിച്ചത് റേഞ്ച് റോവര്‍ കാര്‍ ഇന്ത്യയിലെ സിനിമാ താരങ്ങള്‍ക്കിടയില്‍ വളരെ പോപ്പുലറായ ഒന്നാണ്. സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്ക് ഈ കാറുണ്ട്. സിനിമയില്‍ അരങ്ങേറി 'റേഞ്ച്' മാറുന്നതോടെ താരങ്ങള്‍ ആദ്യം വാങ്ങുന്ന കാറുകളില്‍ ഒന്ന് കൂടിയാണ് റേഞ്ച് റോവര്‍. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജെഎല്‍ആര്‍ അടുത്ത വര്‍ഷം മുതല്‍ തമിഴ്നാട്ടിലെ പ്ലാന്റില്‍ പ്രാദേശിക നിര്‍മാണം ആരംഭിക്കാന്‍ പോകുകയാണ്. അങ്ങിനെ വന്നാല്‍ കാറിന്റെ വില കുറയുകയും വില്‍പ്പന കൂടുകയും ചെയ്യും.

More from DriveSpark

Article Published On: Saturday, June 28, 2025, 13:00 [IST]
English summary
Legendary actress rekha seen in range rover suv during umrao jaan movie re release event
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X