ഇങ്ങേരുടെ പാട്ട് കേള്‍ക്കാത്ത 1 ദിവസം പോലും കാണില്ല! റേഞ്ച് റോവര്‍ സ്വന്തമാക്കി ഐതിഹാസിക ഗായകന്‍

ബോളിവുഡിലെ ഐതിഹാസിക ഗായകരില്‍ ഒരാളാണ് കുമാര്‍ സാനു. തൊണ്ണൂറുകളിലെ പ്രണയത്തിന് പുത്തന്‍ രുചിഭേദങ്ങളൊരുക്കിയ ഗായകനാണ് അദ്ദേഹം. മെലഡി കിംഗ് എന്നറിയപ്പെടുന്ന കുമാര്‍ സാനുവിന്റെ ശബ്ദമില്ലാതെ ഇന്ത്യന്‍ സിനിമയിലെ ഒരു പ്രണയ യുഗവും പൂര്‍ണമാകില്ല .ഒരുകാലത്ത് ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ പ്രണയത്തെ നിര്‍വചിച്ചത് ഇദ്ദേഹത്തിന്റെ ശബ്ദമായിരുന്നു. പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന കരിയറിലൂടെ അദ്ദേഹത്തിന്റെ റൊമാന്റിക് ട്രാക്കുകള്‍ ഇന്നും പ്രേക്ഷകരില്‍ നിറഞ്ഞ് നില്‍ക്കുന്ന അനശ്വരമായ നിധികളായാണ് കണക്കാക്കപ്പെടുന്നത്. ആദ്യ പ്രണയത്തിന്റെ നിഷ്‌കളങ്കതയായാലും, വേര്‍പിരിയലിന്റെ വിരഹമായാലും, പുനഃസമാഗമത്തിന്റെ സന്തോഷമായാലും അവയോരോന്നും അവിസ്മരണീയമാക്കാന്‍ കുമാര്‍ സാനുവിന്റെ മനോഹര ശബ്ദം മാത്രം മതിയായിരുന്നു.

അല്‍ക യാഗ്‌നിക്, ലതാ മങ്കേഷ്‌കര്‍, കവിത കൃഷ്ണമൂര്‍ത്തി തുടങ്ങിയ മുന്‍നിര പിന്നണി ഗായികമാരുമൊത്തുള്ള കുമാര്‍ സാനുവിന്റെ യുഗ്മഗാനങ്ങള്‍ ഇന്നും ശ്രോതാക്കളുടെ മനസ്സില്‍ മായാതെ നിലനില്‍ക്കുന്നു. 1990 കളില്‍ നദീം-ശ്രവണ്‍, ജതിന്‍-ലളിത്, അനു മാലിക് തുടങ്ങിയ സംഗീതസംവിധായകരുമായി ചേര്‍ന്ന് കുമാര്‍ സാനു ഹിന്ദിയിലെ എക്കാലത്തെയും മികച്ച ചില ഗാനങ്ങള്‍ സൃഷ്ടിച്ചു. ഒറ്റ ദിവസം കൊണ്ട് 28 പാട്ടുകള്‍ പാടിയതിന്റെ ഗിന്നസ് റെക്കോഡും കുമാര്‍ സാനുവിന് സ്വന്തം.

kumar sanu buys range rover velar

ഇപ്പോള്‍ ഐതിഹാസിക ഗായകന്‍ റേഞ്ച് റോവര്‍ വെലാര്‍ ആഡംബര എസ്‌യുവി സ്വന്തമാക്കിയിരിക്കുകയാണ്. ലാന്‍ഡ് റോവറിന്റെ മുംബൈയിലെ ഡീലര്‍ഷിപ്പായ നവ്‌നീത് മോട്ടോര്‍സ് ഗായകന്‍ പുത്തന്‍ കാര്‍ ഡെലിവറിയെടുത്തതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് പുത്തന്‍ കാര്‍ വാങ്ങിയ തങ്ങളുടെ പ്രിയ ഗായകന് കമന്റ് ബോക്‌സിലൂടെ ആശംസകള്‍ നേരുന്നത്.

സെലിബ്രിറ്റികള്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ള ആഡംബര എസ്യുവികളില്‍ ഒന്നാണ് റേഞ്ച് റോവര്‍ വെലാര്‍. റേഞ്ച് റോവര്‍ നിരയിലെ ഏറ്റവും താങ്ങാനാവുന്ന മോഡലുകളില്‍ ഒന്ന് കൂടിയാണിത്. റേഞ്ച് റോവര്‍ വെലാര്‍ എസ്യുവിയുടെ നിലവിലെ വില 87.90 ലക്ഷം രൂപയാണ്. കാര്‍ നിരത്തിലെത്തിക്കാന്‍ ഏകദേശം 1.10 കോടി രൂപയാകും.

kumar sanu buys range rover velar

2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ അല്ലെങ്കില്‍ മൈല്‍ഡ് ഹൈബ്രിഡ് എഞ്ചിന്‍ ഉള്ള 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് എസ്യുവിയുടെ ഹൃദയം. കുമാര്‍ സാനു ഇതില്‍ ഏത് വേരിയന്റാണ് സ്വന്തമാക്കിയിരിക്കുന്നതെന്ന് വ്യക്തമല്ല. 2.0 ലിറ്റര്‍ പെട്രോള്‍ യൂണിറ്റ് 250 bhp പവറില്‍ 365 Nmടോര്‍ക്ക് വരെ ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഡീസല്‍ എഞ്ചിന് 204 bhp കരുത്തില്‍ പരമാവധി 430 Nm ടോര്‍ക്ക് നല്‍കും.

പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. പെര്‍ഫോമന്‍സ് കണക്കുകള്‍ നോക്കിയാല്‍ റേഞ്ച് റോവര്‍ വെലാര്‍ പെട്രോള്‍ പതിപ്പ് വെറും 8.3 സെക്കന്‍ഡില്‍ 0-100 kmph വേഗത കൈവരിക്കും. മണിക്കൂറില്‍ 210 കിലോമീറ്ററാണ് പരമാവധി വേഗത. അതേസമയം ഡീസല്‍ മോഡല്‍ 7.5 സെക്കന്‍ഡിനുള്ളില്‍ 0-100 kmph വേഗതയിലെത്തും. ഇതിന്റെ ടോപ് സ്പീഡ് 217 kmph ആണ്. ഈ എസ്‌യുവിക്ക് 530 മില്ലീമീറ്റര്‍ വാട്ടര്‍ വേഡിംഗ് കപ്പാസിറ്റിയും ഉണ്ട്.

kumar sanu buys range rover velar

ഡിസൈനിലേക്ക് നോക്കിയാല്‍ പുതിയ പിക്സല്‍ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ട്വീക്ക് ചെയ്ത ബമ്പറുകള്‍ ഫ്രണ്ട് ഗ്രില്‍, റാപ് എറൗണ്ട് ടെയില്‍ലാമ്പുകള്‍ എന്നിവ ആരെയും ആകര്‍ഷിക്കും. ആഡംബരപൂര്‍ണമായ അകത്തളമാണ് എസ്‌യുവിയില്‍ ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കള്‍ ഒരുക്കിയിരിക്കുന്നത്. പ്രീമിയം, ആഡംബര ട്രിമ്മുകളുടെയും മെറ്റീരിയലുകളുടെയും ഉദാരമായ ഉപയോഗമുള്ള ക്ലട്ടര്‍-ഫ്രീ ക്യാബിനാണ് കാണാനാകുക.

വയര്‍ലെസ് മൊബൈല്‍ കണക്റ്റിവിറ്റിയുള്ള പുതിയ 11.4 ഇഞ്ച് കര്‍വ്ഡ് ഡ്യുവല്‍ ടച്ച്സ്‌ക്രീന്‍ സിസ്റ്റം, സ്പെഷ്യല്‍ സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, ആക്റ്റീവ് റോഡ് നോയ്സ് ക്യാന്‍സലേഷന്‍, എയര്‍ പ്യൂരിഫയര്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ പോലുള്ളവയാണ് പ്രധാന ഫീച്ചര്‍ ഹൈലൈറ്റുകള്‍. 4G വൈ-ഫൈ ഹോട്ട്‌സ്‌പോര്‍ട്ടുള്ള കണക്റ്റഡ് കാര്‍ ടെക് നാവിഗേഷന്‍ പ്രോ, കോണ്‍ഫിഗര്‍ ചെയ്യാവുന്ന ആംബിയന്റ് ലൈറ്റിംഗ്, 360 പാര്‍ക്കിംഗ് എയ്ഡ് എന്നിവയും ലഭിക്കുന്നു.

ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്), 360-ഡിഗ്രി ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവയുള്‍പ്പെടെ വിവിധ സേഫ്റ്റി ഫീച്ചറുകളും റേഞ്ച് റോവര്‍ വെലാറില്‍ സജ്ജീകരിച്ചിരിക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ മെര്‍സിഡീസ് ബെന്‍സ് GLE, ഔഡി Q7, ബിഎംഡബ്ല്യു X5 തുടങ്ങിയ മോഡലുകളാണ് റേഞ്ച് റോവര്‍ വെലാറിന്റെ എതിരാളികള്‍.

More from DriveSpark

Article Published On: Wednesday, May 7, 2025, 8:30 [IST]
English summary
Legendary singer kumar sanu buys range rover velar luxury suv worth rs 1 10 crore
കൂടുതല്‍... #auto news #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X