ലിയനാഡോ ഡികാപ്രിയോ- നടനിലുപരി തികഞ്ഞൊരു പരിസരവാദി
ഇരുപത്തിരണ്ട് വർഷത്തെ സിനിമാ ജീവിതത്തിലെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഒരു ഓസ്കാർ പുരസ്കാരം ലിയനാഡോ ഡികാപ്രിയോയെ തേടിയെത്തിയത്. എൺപത്തെട്ടാമത് ഓസ്കാർ പുരസ്കാര നിശയിൽ വെച്ചാണ് ഡികാപ്രിയോയുടെ ഈ സ്വപ്നം സഫലമായത്. ആറ് നാമ നിർദേശങ്ങൾക്ക് ശേഷമാണ് ഇദ്ദേഹത്തെ ' ദ റവനന്റി'ലെ പ്രകടനത്തിന് മികച്ച നടനായി തിരഞ്ഞെടുത്തത്.
പ്രകൃതിയുമായി മനുഷ്യനുള്ള ബന്ധമാണ് ദ റവനന്റ് എന്ന് നീണ്ട കാത്തിരിപ്പിനൊടുവിൽ ലഭിച്ച ഓസ്കാറിൽ മുത്തമിട്ടു കൊണ്ട് അദ്ദേഹം പറഞ്ഞു. നന്ദി പ്രസംഗത്തിനായി തനിക്കു വീണുകിട്ടിയ ഏതാനും നിമിഷം പാഴാക്കാതെ ഏവർക്കും നന്ദി അറിയിച്ചതിനുശേഷം കൂടുതലായും അദ്ദേഹം സംസാരിച്ചത് പരിസ്ഥിതിയെ കുറിച്ചായിരുന്നു. ഓസ്കർ വേദിയിൽ വികാരാധീനനായി തീരേണ്ട നിമിഷത്തെ അതിജീവിച്ചു കൊണ്ട് ഭൂമിക്കു വേണ്ടി അദ്ദേഹം സംസാരിച്ചപ്പോൾ കോടിക്കണക്കിനാളുകളാണ് ഈ വാക്കുകൾ ഏറ്റുവാങ്ങിയത്. കൂടുതൽ വിവരങ്ങൾക്കായി താളുകളിലേക്ക് നീങ്ങൂ.

റവനന്റിന്റെ പകുതിയിലധികം ഭാഗങ്ങളും കാനഡയിലെ കൊടും തണുപ്പുള്ള കാലാവസ്ഥയിലാണ് ഷൂട്ട് ചെയ്തത്.

എട്ട് അടിയോളം ഉയർച്ചയിൽ മഞ്ഞ് കെട്ടിനിൽക്കുന്ന അവസരത്തിലാണ് ഷൂട്ടിംഗ് സംഘം എത്തിച്ചേരുന്നത്.

പെട്ടെന്നൊരു ദിവസം കാലാവസ്ഥയിലുള്ള മാറ്റം കാരണം മഞ്ഞെല്ലാം ഉരുകി പോയതിനാൽ ലോക്കേഷൻ മാറ്റേണ്ടതായും വന്നു.

കാലാവസ്ഥാവ്യതിയാനത്തെയും ആഗോളതാപനത്തെയും കുറിച്ചുള്ള ഒരു ഓർമിപ്പിക്കൽ കൂടിയായിരുന്നു എന്നു വേണം പറയാൻ.

തികഞ്ഞ പരിസ്ഥിതി പ്രവർത്തകനായ ലിയോ പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വിധമുള്ള കാറുകളും എന്തിന് വീട്ടിൽ തന്നെ സോളാർ പാനലുകളാണ് ഉപയോഗിക്കുന്നത്.

ഹൈബ്രിഡ്-മോട്ടോർ വാഹനങ്ങളായ ടൊയോട്ട പ്രിയസ്, ടെൽസ റോഡ്‌സ്റ്റർ, ഫിസ്കർ കർമ, ബിഎംഡബ്ല്യു ഹൈഡ്രോജൻ 7എന്നീ കാറുകളാണ് ഇദ്ദേഹത്തിന്റെ പക്കലുള്ളത്.

ടൊയോട്ട പ്രിയസ്
ജപ്പാൻ നിർമിത ഫുള്ളി ഹൈബ്രിഡ് ഇലക്ട്രിക് മിഡ്-സൈസ് ഹാച്ച് ബാക്കാണ് ടൊയോട്ട പ്രിയസ്. എമിഷൻ ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ യുഎസ് എൻവിയോൻമെന്റൽ പ്രൊടെക്ഷൻ ഏജൻസി പ്രിയസിനെ ക്ലീനസ്റ്റ് വെഹിക്കിളായി തിരഞ്ഞെടുത്തിട്ടുണ്ട്. യുഎസിലെ ഏറ്റവും കൂടുതൽ ഇന്ധന ക്ഷമത നൽകുന്ന ഒരേയൊരു ഹൈബ്രിഡ് വാഹനമാണ് പ്രിയസ്.

ടെൽസ റോഡ്‌സ്റ്റർ
കാലിഫോർണിയയിലെ ടെൽസ മോട്ടേഴ്സാണ് ഈ ബാറ്ററി ഇലക്ട്രിക് വെഹിക്കിളിന്റെ നിർമാതാവ്. ലിതിയം അയേൺ ബാറ്ററി ഉൾപ്പെടുത്തിയ ആദ്യത്തെ കാറാണിത്. ഒറ്റ തവണത്തെ ചാർജ് കൊണ്ട് 320കിലോമീറ്റർ സഞ്ചരിക്കാൻ ഈ വാഹനത്തിന് കഴിയും.

ഫിസ്കർ കർമ
ഫിസ്കർ ഓട്ടോമോട്ടീവിന്റെ ആഡംബര സ്പോർട്സ് കാറാണ് ഫിസ്കർ കര്‍മ. ഈ ഹൈബ്രിഡ് വാഹനത്തിൽ 2.0ലിറ്റർ ടർബോചാർജ്ഡ് എൻജിനും 72.4എംജെ ലിതിയം അയേൺ ബാറ്ററിയാണ് ഉള്ളത്. 161കുതിരശക്തിയും 479എൻഎം ടോർക്കുമാണ് ഇതിന്റെ എൻജിൻ ഉല്പാദിപ്പിക്കുന്നത്.

ബിഎംഡബ്ല്യു ഹൈഡ്രോജൻ 7
ജർമ്മൻ നിർമാതാവായ ബിഎംഡബ്ല്യു നിർമ്മിച്ചിട്ടുള്ള ഹൈഡ്രജൻ ഇന്റേണൽ കംബസ്റ്റൺ എൻജിൻ വെഹിക്കിളാണിത്. നിലവിലുള്ള ഹോണ്ട, ജനറൽ മോട്ടേഴ്സ്, ഡൈമലർ എജി വാഹനങ്ങലിലുള്ള ഫ്യുവൽ സെൽ ടെക്നോളജിയല്ല പകരം ഇന്റേണൽ കംബസ്റ്റൺ എൻജിനാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

എമിഷൻ വകുപ്പുദ്യോഗസ്ഥരെ കമ്പളിപ്പിക്കാൻ ഡീസൽ കാറുകളിൽ ഫോക്സ്‌വാഗൺ നടത്തിയ സോഫ്റ്റ്‌വെയർ തട്ടിപ്പ് ഇതിനകം വാർത്തകൾ സൃഷ്ടിച്ചതാണ്.

ഈ സംഭവത്തെ ലിയനാഡോ ഡിക്പ്രിയോ പുതിയ സിനിമയിലൂടെ ബിഗ് സ്ക്രീനിൽ എത്തിക്കാനുള്ള ഒരുക്കത്തിലാ

പരിസ്ഥിതി പ്രവർത്തനങ്ങൾക്കായിട്ട് ലിയനാഡോ ഡിക്പ്രിയോ ഫൗണ്ടേഷൻ സ്ഥാപിച്ചിട്ട് ഫണ്ട് രൂപീകരിക്കുകയും ചെയ്യുന്നുണ്ട്.

കൂടാതെ 2007ൽ ‘ഇലവൻത് അവർ' എന്ന പേരിൽ കാലാവസ്ഥാവ്യതിയാനത്തെപ്പറ്റിയുള്ള ഡോക്യുമെന്ററി തയ്യാറാക്കുകയും ചെയ്തു.

സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഒരു യഥാർത്ഥ ഹീറോ ആയ ഇദ്ദേഹം തികച്ചും ഓസ്കാർ അവാർഡിന് അർഹനാണ്.


Click it and Unblock the Notifications








