2023 -ൽ വാഹനവിപണി കച്ചവടം പൊടിപൊടിച്ചോ; ബ്രാൻഡ് തലവൻമാർ പറയുന്നതിങ്ങനെ
കാർ വിൽപ്പനയിലും ഓട്ടോമോട്ടീവ് വ്യവസായത്തിന്റെ വളർച്ചയിലും 2023 വർഷം ഒരു അടിപൊളി വർഷം എന്ന് മാത്രമേ പറയാൻ സാധിക്കു.ഈ കലണ്ടർ വർഷാവസാനത്തോടെ 4.22 ദശലക്ഷം യൂണിറ്റ് വിൽപ്പനയാണ് ഈ മേഖലയിൽ പ്രതീക്ഷിക്കുന്നത്. മാരുതി സുസുക്കി, ഹ്യുണ്ടായി ഇന്ത്യ തുടങ്ങിയ മുൻനിര കാർ നിർമ്മാതാക്കൾക്കിടയിൽ വിപണി വിഹിതത്തിനായുള്ള പോരാട്ടം രൂക്ഷമായപ്പോൾ, ബിഎംഡബ്ല്യു ഇന്ത്യ, മെഴ്‌സിഡസ് ബെൻസ്, ഔഡി ഇന്ത്യ തുടങ്ങിയ ആഡംബര ബ്രാൻഡുകളുടെ കാറുകൾക്കും ഡിമാൻഡ് ഇരട്ടിയായിരിക്കുകയാണ്.
ഫ്യുവൽ എഞ്ചിൻ വാഹനങ്ങളുടെ കാര്യം ഇങ്ങനെയൊണെങ്കിൽ ഇവികളുടെ കാര്യം നോക്കിയാൽ ടാറ്റ ടിയാഗോ ഇവി, എംജി കോമറ്റ് മുതൽ ഔഡി ക്യു8 ഇ-ട്രോൺ, ബിഎംഡബ്ല്യു ഐ7, മെഴ്‌സിഡസ് ബെൻസ് ഇക്യുഎസ് എന്നിവ വരെ ഇവി സ്‌പെയ്‌സിൽ ഗ്രാഫ് മുകളിലേക്കാണ്, കൂടാതെ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ ഭൂരിഭാഗം വിഭാഗവും ഇതിൽ ഉൾപ്പെടുന്നുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും 2024 വർഷത്തിലേക്ക് കടക്കുമ്പോൾ ഈ വിജയഗാഥ തുടരുമോ എന്ന കാര്യത്തിലാണ് എല്ലാവരും കാത്തിരിക്കുന്നത്.

കഴിഞ്ഞ ഏഴ് വർഷത്തിനിടയിലെ എക്കാലത്തെയും മികച്ച ഉത്സവ വിൽപ്പന ബ്രാൻഡിന് ലഭിച്ചുവെന്നും പുതുതായി അവതരിപ്പിച്ച ഓഡി ക്യൂ3 സ്‌പോർട്ട്ബാക്ക്, ക്യു8 ഇ-ട്രോൺ, ക്യു8 സ്‌പോർട്ട്ബാക്ക് ഇ-ട്രോൺ എന്നിവയ്ക്ക് ശ്രദ്ധേയമായ പ്രതികരണം ലഭിച്ചതോടെ 2023 ആഡംബര കാർ സെഗ്‌മെന്റിൽ ശക്തമായ പ്രകടനമാണ് രേഖപ്പെടുത്തിയതെന്ന് ഔഡി ഇന്ത്യയുടെ മേധാവി ബൽബീർ സിംഗ് ധില്ലൺ അഭിപ്രായപ്പെട്ടു, 2024 ലെ ആഡംബര കാർ വിഭാഗത്തിന്റെ വളർച്ചാ സാധ്യതകളെക്കുറിച്ച് കമ്പനി തങ്ങളുടെ ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ്.
2024 -ലേക്ക് നോക്കിയാൽ ബാറ്ററി സ്വാപിങ്ങ് മേഖലയിൽ കൂടുതൽ മാറ്റങ്ങളുടെ വർഷമാകുമെന്നാണ് സൺ മൊബിലിറ്റി സിഇഒ അനന്ത് ബഡ്ജത്യ പറയുന്നത്. സർക്കാരുകൾ പിന്തുണയ്ക്കുന്ന നയ ചട്ടക്കൂടുകളും മാർഗ്ഗനിർദ്ദേശങ്ങളും നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, വ്യാപകമായ ബിസിനസിനും വളർച്ചയ്ക്കും സാധിക്കും. ഈ മേഖലയിൽ വിപ്ലവത്തിന്റെ മുൻനിരയിൽ നിൽക്കുന്ന സൺ മൊബിലിറ്റി, ഇലക്ട്രിക് മൊബിലിറ്റിയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കാൻ തയ്യാറാണ് എന്നാണ് അറിയിച്ചിരിക്കുന്നത്.

വളർച്ചാ ശതമാനത്തിന്റെ കാര്യത്തിൽ, ലക്ഷ്വറി, ഇവി, എസ്‌യുവി സെഗ്‌മെന്റുകൾ ഉയർന്ന നിലയിൽ ആണെന്ന് തോന്നുമെങ്കിലും, വ്യവസായത്തിന്റെ സുസ്ഥിര വളർച്ച ഉറപ്പാക്കാൻ ഒഇഎമ്മും നയപരമായ ശ്രദ്ധയും ആവശ്യമുള്ള ചില സെഗ്‌മെന്റുകൾ ഇപ്പോഴും ഉണ്ട്. അത്തരം ഒരു വിഭാഗത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ചെറിയ ഇക്കോണമി ഹാച്ച്ബാക്ക്, ഒരിക്കൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാർ സെഗ്‌മെന്റായിരുന്നു ഇത്, എമിഷൻ മാനദണ്ഡങ്ങളും നയങ്ങളും കാരണം വിലയിലെ വർദ്ധനവ് ആദ്യമായി കാർ വാങ്ങുന്നവരെ പിന്നിലേക്ക് വലിക്കുന്നു.
JK ടയർ ആൻഡ് ഇൻഡസ്ട്രീസ് പ്രസിഡന്റ് (ഇന്ത്യ) അനൂജ് കതൂരിയ പറയുന്നത് തങ്ങൾ വാഹന സുരക്ഷാ വിലയിരുത്തലിലും കർശനമായ എമിഷൻ മാനദണ്ഡങ്ങളിലുടേയും, ഇന്ത്യൻ ഓട്ടോമോട്ടീവ് വ്യവസായത്തിൻ്റെ ശ്രദ്ധേയമായ മുന്നേറ്റങ്ങളിലൂടെ നീങ്ങിക്കൊണ്ടിരിക്കുകയാണ്. സുരക്ഷാ ഫീച്ചറുകൾ വർധിപ്പിക്കുന്നത് വാഹന വിപണിയിൽ ബ്രാൻഡികൾക്ക് കച്ചവടം കൂട്ടാൻ സഹായിച്ചിട്ടുളള ഒരു പ്രധാന കാരണം കൂടിയാണ്.

ഹ്യുണ്ടായി ബ്രാൻഡ് തങ്ങളുടെ കാറുകൾ ആമസോണിലൂടെ വാങ്ങാനുളള സംവിധാനം ഒരുക്കുന്നത് അടുത്ത വർഷമാണ്.ഉപഭോക്താക്കൾക്ക് സൈറ്റിൽ കാറുകൾ ബ്രൗസ് ചെയ്യാനും അവരുടെ ഇഷ്ടപ്പെട്ട പേയ്‌മെന്റ് രീതികൾ ഉപയോഗിച്ച് വാങ്ങാനും കഴിയും. അവർക്ക് അടുത്തുള്ള ഡീലർഷിപ്പിൽ നിന്ന് കാർ എടുക്കാനോ അല്ലെങ്കിൽ അവരുടെ സൗകര്യത്തിനനുസരിച്ച് അത് അവരുടെ വീട്ടിൽ എത്തിക്കാനോ തിരഞ്ഞെടുക്കാനും സാധിക്കും. ഈ പുതിയ ഷോപ്പിംഗ് അനുഭവം ഡീലർമാർക്ക് അവരുടെ തിരഞ്ഞെടുപ്പിനെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഉപഭോക്താക്കൾക്ക് സൗകര്യങ്ങൾ നൽകുന്നതിനും മറ്റൊരു വഴി സൃഷ്ടിക്കുമെന്നാണ് ആമസോൺ പറയുന്നത്.
അടുത്ത വർഷം മുതൽ, നിങ്ങൾക്ക് ആമസോണിലൂടെ ഒരു കാർ വാങ്ങാൻ കഴിയും. ഡീലർഷിപ്പുകൾക്ക് സൈറ്റിലൂടെ കാറുകൾ വിൽക്കാൻ അനുവദിക്കുന്ന ഒരു കരാർ കമ്പനി ഹ്യുണ്ടായി പ്രഖ്യാപിച്ചിരിക്കുകയാണ്. മുൻപ്, ഉപഭോക്താക്കൾക്ക് കാർ ഷോറൂമുകൾ ബ്രൗസ് ചെയ്യാനും ആമസോണിൽ വില താരതമ്യം ചെയ്യാനും കഴിയും, എന്നാൽ യഥാർത്ഥത്തിൽ ഒരു കാർ വാങ്ങാൻ കഴിയില്ലായിരുന്നു. അടുത്ത വർഷം നിരവധി ഹ്യുണ്ടായി ഡീലർമാർ സൈറ്റിൽ വിൽപ്പനയ്ക്കുള്ള മോഡലുകൾ ലിസ്റ്റ് ചെയ്യാൻ തുടങ്ങുകയാണ്.
ഈ വര്‍ഷാവസാനം ഭാരത് NCAP സജീവമാക്കുന്നതിന് മുന്നോടിയായി ഗ്ലോബല്‍ NCAP-ന്റെ സേഫര്‍ കാര്‍സ് ഫോര്‍ ഇന്ത്യ കാമ്പെയ്നിലെ അന്തിമ ഫലങ്ങളിലൊന്ന് പുറത്ത് വന്നിരുന്നു. ഇടിക്കൂട്ടില്‍ കയറിയ ഹ്യുണ്ടായി വെര്‍ണ സെഡാന്‍ ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5-സ്റ്റാര്‍ റേറ്റിംഗ് നേടി. ഇതോടെ ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ നേടുന്ന ഹ്യുണ്ടായിയുടെ ആദ്യ ഇന്ത്യന്‍ നിര്‍മിത കാറായി വെര്‍ണ മാറി.


Click it and Unblock the Notifications








