ലെവൽ 2 അഡാസ് വേറെ ലെവൽ; ഇനി ബസിലും സേഫ്റ്റി

EKA മൊബിലിറ്റി, NuPort Robotics-മായി സഹകരിച്ച്, ലെവൽ 2 ADAS സാങ്കേതികവിദ്യയുള്ള ഒരു ഇലക്ട്രിക് ബസ് അവതരിപ്പിച്ചു. ഇന്ത്യയുടെ ഫസ്റ്റ് ലെവൽ 2 പ്രവർത്തനക്ഷമമാക്കിയ ADAS ഇലക്ട്രിക് ബസ് എന്ന് വിളിക്കപ്പെടുന്ന ഇതിന് ഫോർവേഡ് കൊളിഷൻ അസിസ്റ്റൻസ് (FCA), അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ (ACC) ഫീച്ചേഴ്സ് ഉണ്ട്.

കൂടാതെ ലെഫ്റ്റ് റൈറ്റ് ഇൻഡിക്കേറ്റർ വ്യൂസ് (LRV), റിവേഴ്സ് പാർക്കിംഗ് വ്യൂ (RPV), എമർജൻസി ബ്രേക്ക് അസിസ്റ്റ് (EBA) തുടങ്ങിയ സവിശേഷതകളും ലഭിക്കുന്നുണ്ട്. പങ്കാളിത്തത്തെക്കുറിച്ച് പറയുകയാണെങ്കിൽ, EKA & Pinnacle Industries Limited ചെയർമാൻ ഡോ. സുധീർ മേത്ത പറയുന്നത് എന്താണെന്ന് വച്ചാൽ, ഈ വർഷം ആദ്യം തങ്ങൾ NuPort-മായി പങ്കാളിത്തം പ്രഖ്യാപിച്ചത് കൊണ്ട്, ഇന്ന് ഞങ്ങളുടെ ബസുകളിൽ ലെവൽ 2 ADAS കഴിവ് കൈവരിക്കുകയും വിന്യസിക്കുകയും ചെയ്തു. ഒരു കമ്പനി എന്ന നിലയിൽ 'ആഗോളമായി ചിന്തിക്കുകയും പ്രാദേശികമായി പ്രവർത്തിക്കുകയും ചെയ്യുക' എന്നതിലാണ് ഞങ്ങൾ വിശ്വസിക്കുന്നത്.

ലെവൽ 2 അഡാസ് വേറെ ലെവൽ; ഇനി ബസിലും സേഫ്റ്റി

ഈ പങ്കാളിത്തം നമ്മുടെ രാജ്യത്തിന്റെ പൊതുഗതാഗതത്തെ സാങ്കേതികമായി വികസിതവും കാര്യക്ഷമവും സുരക്ഷിതവുമാക്കുന്നതിനുള്ള ഞങ്ങളുടെ കാഴ്ചപ്പാടിനെ ശക്തിപ്പെടുത്തുന്നു എന്നാണ് കമ്പനിയുടെ മേധാവി പറയുന്നത്. കനേഡിയൻ ഓട്ടോണമസ് ട്രക്കിംഗ് കമ്പനിയായ NuPort, വാണിജ്യ-റെഡി ലെവൽ 2 ADAS ഇലക്ട്രിക് ബസിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വിന്യസിച്ചു. ഈ വിന്യാസത്തിലൂടെ, സങ്കീർണ്ണമായ ട്രാഫിക് അവസ്ഥകൾ കണ്ടെത്തുന്നത് NuPort പരിഹരിച്ചു കൂടാതെ ഉയർന്ന കൃത്യതയോടെ ഇന്ത്യൻ ട്രാഫിക്കിന്റെ വേഗത കണ്ടെത്താനും പ്രവചിക്കാനും കഴിയും.

മിക്ക ഇന്ത്യൻ റോഡുകളിലും പതിവായി നടക്കുന്ന ബമ്പർ-ടു-ബമ്പർ ട്രാഫിക് പോലുള്ള അവസ്ഥകൾ NuPort-ന്റെ ഇൻ-ഹൗസ് പ്രൊപ്രൈറ്ററി AI സാങ്കേതികവിദ്യ വഴി തടസ്സമില്ലാതെ കണ്ടെത്തുന്നു. പങ്കാളിത്തത്തെക്കുറിച്ച് സംസാരിച്ച NuPort Robotics സിഇഒ പറയുന്നത്, EKA മൊബിലിറ്റിയുടെ പിന്തുണയോടെ, ഇന്ത്യൻ റോഡുകൾക്കായി വാണിജ്യ ഇലക്ട്രിക് ബസുകൾക്കായി ലെവൽ 2 സ്വയംഭരണ സവിശേഷതകളുടെ ശക്തവും സുരക്ഷിതവുമായ വിന്യാസം തങ്ങൾ നേടിയിട്ടുണ്ട്. അടുത്ത കുറച്ച് വർഷങ്ങളിൽ, തങ്ങളുടെ സാങ്കേതികവിദ്യ ഇന്ത്യയിലുടനീളം വിന്യസിക്കും, EKA ഞങ്ങളുടെ ആദ്യത്തെ ഇന്ത്യൻ ഉപഭോക്താവാണ്.

EKA-യും NuPort-ഉം അതിന്റെ ADAS പ്രവർത്തനത്തിന്റെ ഒരു വർക്കിംഗ് ഡെമോൺസ്‌ട്രേഷൻ ഉടൻ പുറത്തിറക്കും. ഈ സാങ്കേതികവിദ്യയുടെ വിന്യാസം വരും വർഷങ്ങളിൽ ഇന്ത്യൻ റോഡുകളിൽ പൊതുഗതാഗത വാഹനങ്ങൾ ഉൾപ്പെടുന്ന അപകട നിരക്ക് ഗണ്യമായി കുറയ്ക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ, വിവിധ ഇന്ത്യൻ സംസ്ഥാന റോഡുകളിൽ സർവീസ് നടത്തുന്ന 5,000 EKA മൊബിലിറ്റിയുടെ ഇലക്ട്രിക് ബസുകളിൽ ഈ സാങ്കേതികവിദ്യ വിന്യസിക്കും.

ഇന്ത്യയിലെ ഏറ്റവും സ്‌മാർട്ടായ ഇലക്ട്രിക് ബസ് കൊണ്ടുവന്നതിൽ കമ്പനിക്ക് വലിയ രീതിയിൽ അഭിമാനമുണ്ട്. ആഗോള സിവി ഇലക്ട്രിക് മൊബിലിറ്റിയിൽ വൻതോതിലുള്ള ദത്തെടുക്കലിനുള്ള ശക്തമായ സാങ്കേതികവിദ്യ സജ്ജീകരിച്ചിരിക്കുന്ന ഒരു പുതിയ കമ്മ്യൂണിറ്റി സൃഷ്ടിക്കുന്നതിനുള്ള പ്രതിബദ്ധത തുടരാനാണ് രണ്ട് കമ്പനികളും ശ്രമിക്കുന്നത്. കേരളത്തിലേക്ക് നോക്കിയാൽ കെഎസ്ആർടിസിയും തങ്ങളുടെ പുതിയ ഇലക്ട്രിക് ബസ് അവതരിപ്പിച്ചിട്ടുണ്ട്. സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡിന്റെയും (SCTL) കെഎസ്ആർടിസിയുടെയും സംയുക്ത സംരംഭമായിരിക്കും ഇത്.

രണ്ട് ഇലക്ട്രിക് ബസാണ് കോര്‍പ്പറേഷന്‍ വാങ്ങിയിരിക്കുന്നത്. ഗതാഗതത്തിനു പുറമേ വിനോദസഞ്ചാരവും കൂടെ ലക്ഷ്യമിട്ടാണ് പുതിയ ബസുകള്‍ എത്തിച്ചിരിക്കുന്നത്. എന്നാൽ കെഎസ്ആര്‍ടിസിയുടെ ടെക്‌നിക്കല്‍ കമ്പനിയുടെ വിലയിരുത്തലിന് ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂവെന്നാണ് പുറത്തുവരുന്ന വിവരം. പൂർണമായും നിർമിച്ച നോൺ എസി ഓപ്പൺ റൂഫ്, ഡബിൾ ഡെക്കർ ഇലക്ട്രിക് ബസുകൾ വാങ്ങാനാണ് കെഎസ്ആർടിസി ടെൻഡർ നൽകിയിരിക്കുന്നത്. ഇലക്ട്രിക് സഹായത്തോടെ പ്രവർത്തിപ്പിക്കാവുന്ന പിൻവലിക്കാവുന്ന മേൽക്കൂരയും ചാർജറും ഇതിലുണ്ടാകുമെന്നതും ശ്രദ്ധേയമാണ്.

അശോക് ലെയ്‌ലാന്‍ഡിന്റെ സ്വിച്ച് എന്ന കമ്പനിയില്‍നിന്നാണ് ബസുകൾ വാങ്ങുന്നത്. ബസിന്റെ നിറം, ലോഗോ തുടങ്ങിയവയും കെ.എസ്.ആര്‍.ടി.സി. കമ്പനിയെ അറിയിക്കും. ഓര്‍ഡര്‍ നല്‍കിയാല്‍ 90 ദിവസത്തിനുള്ളില്‍ ബസ് എത്തിക്കണം. അഞ്ചു വര്‍ഷത്തെ മെയിന്റനെൻസ് ചെലവും കമ്പനിക്കാണെന്നതും കോർപ്പറേഷന് തലവേദയില്ലാത്ത കാര്യമാണ്. ഗതാഗതത്തിനു പുറമേ വിനോദ സഞ്ചാരം കൂടി ലക്ഷ്യമിട്ടാണ് പുതിയ ബസുകള്‍ എത്തിക്കുന്നതിനാൽ ഇതൊരു മികച്ച തീരുമാനം തന്നെയായിരിക്കും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.രണ്ട് ലക്ഷം കിലോമീറ്ററിൻ്റെ രണ്ട് വർഷത്തെ വാറണ്ടി കമ്പനി തന്നെ നൽകും. വാറണ്ടി കാലഹരണപ്പെടുമ്പോൾ അഞ്ച് വർഷത്തേക്ക് വാർഷിക മെയിന്റനൻസ് കരാറും നൽകണം എന്നതാണ് ഇപ്പോഴുളള വ്യവസ്ഥ.

More from DriveSpark

Article Published On: Friday, December 23, 2022, 18:30 [IST]
English summary
Level 2 adas installed bus eka mobility
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X