എൻ്റെ ചെക്ക് മുത്തപ്പാ ഇതൊക്കെ എങ്ങനെ! കമ്പനിക്ക് പോലും തോന്നാത്ത ഐഡിയയുമായി കാറുടമ

ചെക്ക് റിപബ്ലിക്കൻ ബ്രാൻഡ് ആയ സ്കോഡ രാജ്യത്ത് വിലസാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. ഓരോ പുതിയ ഫീച്ചറുകളും ഡിസൈനുകളുമായി എല്ലാ ആരാധകരേയും കമ്പനി ഞെട്ടിക്കാറുണ്ട്, എന്നാൽ ചില മോഡലുകളിൽ മാത്രം ഫീച്ചറുകളുടെ അഭാവം ഉണ്ട്. സാധാരണ ഒരു ഫീച്ചർ അല്ലെങ്കിൽ ടെക്നോളജി വാഹനത്തില്ലെങ്കിൽ എല്ലാവരും ആഫ്റ്റർ മാർക്കറ്റ് ആക്സസറികൾ ഘടിപ്പിക്കുന്നതാണല്ലോ പതിവ്. എന്നാൽ ഒരു അഡാസ് ഫീച്ചർ എങ്ങനെ ആഫ്റ്റർ മാർക്കറ്റിൽ സ്ഥാപിക്കുമെന്ന സംശയത്തിൻ്റെ ഉത്തരമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ എല്ലാവരും കാണുന്ന സ്കോഡ സ്ലാവിയ ഉടമ. അദ്ദേഹം തൻ്റെ കാറിൽ ആഫ്റ്റർ മാർക്കറ്റ് ആക്സസറിയായി ലെവൽ 2 അഡാസ് ഫീച്ചർ ചേർത്തിരിക്കുകയാണ്.

വീഡിയോയുടെ തുടക്കം തന്നെ ലെയ്ൻ കീപ്പ് അസിസ്റ്റ് ഉപയോഗിക്കുന്നത് കാണാം. ഒരു 'ആക്റ്റീവ് ലെയ്ൻ ഗൈഡൻസ്' പാക്കേജിന്റെ ഭാഗമാണ്. അതോടൊപ്പം തന്നെ 'ട്രാഫിക് സൈൻ റെക്കഗ്നിഷൻ', 'ഓട്ടോമാറ്റിക് ഹൈ ബീം അസിസ്റ്റ്' എന്നിവയും വാഹനത്തിൻ്റെ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററിൽ കാണാം. ഇനി ഇതിൻ്റെ മറ്റ് ചിലവുകളെ കുറിച്ചുള്ള വിശദാംശങ്ങളും അറിയാം.

level 2 adas installed in skoda slavia

കൊൽക്കത്തയിലുളള'കോഡ് മൈ വീൽസ്' ആണ് സ്കോഡ സ്ലാവിയിൽ ലെവൽ 2 അഡാസ് സംവിധാനം ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത്. ADAS വാഹനത്തിൽ അപ്‌ഗ്രേഡ് ചെയ്തതിന് 30,000 രൂപയിലധികം ഇൻസ്റ്റലേഷൻ ചാർജ് ആകുമെന്നാണ് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. കുഷാഖിനൊപ്പം മിന്നിത്തിളങ്ങുന്ന സ്ലാവിയ ഇന്ത്യയിലെ മിഡ്-സൈസ് സെഡാൻ സെഗ്മെന്റിലെ ഏറ്റവും സേഫ്റ്റിയുള്ള മോഡലുകളിൽ ഒന്ന് കൂടിയാണ്.

നിലവിൽ ക്ലാസിക്, സിഗ്നേച്ചർ, സ്പോർട്ട്ലൈൻ, മോണ്ടി കാർലോ, പ്രസ്റ്റീജ് എന്നിങ്ങനെ വ്യത്യസ്‌തമാർന്ന 5 വേരിയന്റുകളിലാണ് സെഡാൻ വാങ്ങാനാവുക. 10.34 ലക്ഷം മുതൽ ആരംഭിക്കുന്ന മോഡൽ മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായോ ബന്ധിപ്പിക്കാനാവും. 1.0 ലിറ്റർ പെട്രോൾ എഞ്ചിനിൽ മാത്രമേ ഈ വേരിയന്റ് ലഭ്യമാകൂ. എൽഇഡി ഡിആർഎല്ലുള്ള ഹാലൊജൻ ഹെഡ്‌ലൈറ്റുകളും ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന വിംഗ് മിററുകളും റിയർ പാർക്കിംഗ് സെൻസറുകളുമാണ് ഇതിലെ പ്രധാന ഫീച്ചറുകൾ.

level 2 adas installed in skoda slavia

ചെലവ് കുറയ്ക്കാനായി വീൽ കവറുകളുള്ള സ്റ്റീൽ വീലുകളിലാണ് സ്കോഡ സ്ലാവിയ ക്ലാസിക് വിപണനത്തിന് എത്തുന്നത്. ടിൽറ്റ്, ടെലിസ്കോപ്പിക് ക്രമീകരണത്തോടുകൂടിയ മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, വയർഡ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും ഉള്ള 7 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മാനുവൽ ക്രമീകരണങ്ങളുള്ള ഫാബ്രിക് സീറ്റുകൾ, 4 സ്പീക്കർ സജ്ജീകരണമുള്ള സൗണ്ട് സിസ്റ്റം എന്നിവയും ബേസ് വേരിയന്റിലുണ്ട്. മെച്ചപ്പെട്ട ഇന്ധനക്ഷമതയ്ക്കായി ഇതിന് ഓട്ടോ സ്റ്റാർട്ട്-സ്റ്റോപ്പും കമ്പനി ഒരുക്കിയിട്ടുണ്ട്.

സുരക്ഷയുടെ കാര്യത്തിൽ സ്ലാവിയ ക്ലാസിക് ബേസ് മോഡലിൽ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC) ഉള്ള ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), എമർജൻസി ബ്രേക്ക്-ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ (EBD), ട്രാക്ഷൻ കൺട്രോൾ, ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ, ടയർ പ്രഷർ മോണിറ്റർ സിസ്റ്റം, 6 എയർബാഗുകൾ, ISOFIX എന്നിവയാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ വാഗ്‌ദാനം ചെയ്യുന്നത്.

ഇന്റീരിയറിലേക്ക് കയറിയാൽ ആംബിയന്റ് ലൈറ്റിംഗ്, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, മെച്ചപ്പെട്ട സുഖസൗകര്യങ്ങൾക്കായി ഫ്രണ്ട്, റിയർ ആംറെസ്റ്റുകൾ എന്നിവ ഉപയോഗിച്ച് ക്യാബിൻ കൂടുതൽ പ്രീമിയം അനുഭവം നൽകാനായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. വയർലെസ് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള വലിയ 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 3.5 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കൂൾഡ് ഗ്ലൗബോക്‌സ് എന്നിവയും കിട്ടും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, June 3, 2025, 21:00 [IST]
English summary
Level 2 adas installed from aftermarket added to skoda slavia all you need to know
കൂടുതല്‍... #auto news #car modification #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X