നിങ്ങളോടിക്കുമ്പോൾ നിങ്ങളൊരു കലാകാരനാകുന്നു!!

നിങ്ങളെ തീരുമാനിക്കുന്നത് ആരാണ് എന്ന ചോദ്യം ഒരു വന്‍ ഫിലോഫിയാണ്. നമ്മുടെയെല്ലാം വിചാരത്തില്‍ നമ്മളെ തീരുമാനിക്കുന്നത് നമ്മള്‍ തന്നെയാണ്. എന്നാല്‍ സംഗതി അങ്ങനെയല്ല എന്ന് ചില ഫിലോസഫര്‍മാര്‍ പറയും. നിങ്ങളുടെ ചുറ്റുപാടുകളും നിങ്ങളെ അറിയുന്നവരും അറിയാത്തവവരുമെല്ലാം ചേര്‍ന്നാണ് നിങ്ങളെ തീരുമാനിക്കുന്നത്. നിങ്ങളുടെ ചലനങ്ങള്‍ ലോകത്തിലുണ്ടാക്കുന്ന പ്രതികരണങ്ങളില്‍ നിന്നാണ് നിങ്ങള്‍ ഉണ്ടാകുന്നത്. അവരെല്ലാം മരിച്ചുപോയാല്‍, ആ ചുറ്റുപാടുകള്‍ നശിച്ചുപോയാല്‍, നിര്‍ഭാഗ്യകരമെന്നു പറയട്ടെ, നിങ്ങള്‍ സ്വാഭാവികമായി ഇല്ലാതാകുന്നു.

ഈ സിദ്ധാന്തത്തെ ഒരു ആഡംബര കാറിലേക്ക് കയറ്റിയിരിക്കുകയാണ് സെര്‍ജിയോ ആല്‍ബിയാക് എന്ന ആര്‍ട്ടിസ്റ്റ്. ഇദ്ദേഹം ജനറേറ്റീവ് ആര്‍ട്ടില്‍ ഒരു പുലിയാണ്.

സ്വയം പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങളും ഉപകരണങ്ങളും വഴി സൃഷ്ടിച്ചെടുക്കുന്ന കലാസൃഷ്ടികളെ ജനറേറ്റീവ് ആര്‍ട്ട് എന്നു വിളിക്കാം എന്ന് ലളിതമായി പറയാം. ഈ സംഗതി തന്നെയാണ് ലക്‌സസ് ഐഎസ്300എച്ച് കാറിലേക്ക് സെര്‍ജിയോ ആല്‍ബിയാക് കയറ്റിയത്. സെര്‍ജിയോ വികസിപ്പിച്ചെടുത്ത ഒരു സോഫ്റ്റ്‌വെയറിന്റെ സഹായത്താലാണ് ഡ്രൈവ് ചെയ്യുന്നയാളുടെ ചിത്രം വരയ്ക്കാന്‍ വാഹനത്തിന് കഴിയുന്നത്.

ആദ്യമേ ഡ്രൈവ് ചെയ്യുന്നയാളുടെ ചിത്രം ഈ സിസ്റ്റം പിടിച്ചെടുക്കുന്നു. ഈ ചിത്രത്തെ ആധാരമാക്കി നിറുത്തിയാണ് സ്‌ട്രോക്കുകള്‍ നല്‍കിത്തുടങ്ങുക. സ്‌ട്രോക്കുകളുടെ കനം, താളം, ഡെപ്ത് തുടങ്ങിയ സംഗതികളെല്ലാം നിങ്ങളുടെ ഡ്രൈവിംഗ് ശൈലിയില്‍ നിന്നാണ് സ്വീകരിക്കുക. സ്പീഡ്, ആക്‌സിലേറ്റര്‍, ബ്രേക്ക് തുടങ്ങിയവ ഉപയോഗിക്കുന്നതിന്റെ ഫ്രീക്വന്‍സി, താളം തുടങ്ങിയവയെ ആധാരമാക്കിയായിരിക്കും സ്‌ട്രോക്കുകള്‍ തീരുമാനിക്കപ്പെടുക. സംഗതി നേരില്‍ കാണാന്‍ വീഡിയോയിലേക്ക് നീങ്ങുക...
<center><center><iframe width="100%" height="450" src="//www.youtube.com/embed/e8cqJptwNVI" frameborder="0" allowfullscreen></iframe></center></center>

More from DriveSpark

Article Published On: Monday, November 4, 2013, 18:45 [IST]
English summary
The project centers around a Lexus IS300H which been given the ability to paint a portrait of the driver depending on how he or she is driving.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X