മാർച്ചിൽ മാസ് എൻട്രിയ്ക്കായി പത്ത് പുത്തൻ കാറുകൾ

വരാനിരിക്കുന്ന മാർച്ച് മാസം ഇന്ത്യൻ വാഹന വ്യവസായത്തിന് വളരെ തിരക്കേറിയ ഒരു കാലയളവായിരിക്കും. ഒന്നല്ല അഞ്ചല്ല കുറഞ്ഞത് 10 പ്രധാന പുതിയ കാർ ലോഞ്ചുകളാണ് മാർച്ചിൽ നടക്കാനിരിക്കുന്നത്. ഹാരിയർ & സഫാരി എസ്‌യുവികളുടെ പുതുക്കിയ റെഡ് ഡാർക്ക് എഡിഷനുകളും ഇവയുടെയുൾപ്പടെ നെക്സോണിന്റെയും പുതുക്കിയ മോഡലുകളുടേയും വരവ് ടാറ്റ മോട്ടോർസ് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.

അതുപോലെ ഫ്രോങ്ക്സ് കോംപാക്ട് ക്രോസ്ഓവറിന്റെയും ബ്രെസ സിഎൻജിയുടെയും വില മാരുതി സുസുക്കി പ്രഖ്യാപിക്കും. പുതുക്കിയ ഹോണ്ട സിറ്റി മാർച്ച് രണ്ടിന് വിൽപ്പനയ്‌ക്കെത്തും, പുതിയ തലമുറ വെർണ 2023 മാർച്ച് 21 -ന് ഹ്യുണ്ടായി നിരത്തിലെത്തിക്കും എന്നാണ് റിപ്പോർട്ട്. സിട്രണിന്റെ ആദ്യത്തെ മാസ്-മാർക്കറ്റ് ഇലക്ട്രിക് ഓഫറും ഇതേ മാസം തന്നെ ഷോറൂമുകളിൽ എത്തും. ഇവയെക്കുറിച്ച് കൂടുതൽ അറിയാം.

മാർച്ചിൽ മാസ് എൻട്രിയ്ക്കായി പത്ത് പുത്തൻ കാറുകൾ

ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റ്

പുതുക്കിയ സിറ്റി പ്രീമിയം സെഡാൻ 1.5 ലിറ്റർ പെട്രോൾ, ഹോണ്ടയുടെ e:HEV ഹൈബ്രിഡ് ടെക് പവർട്രെയിൻ 1.5 ലിറ്റർ അറ്റ്കിൻസൺ സൈക്കിൾ എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പം വിൽപ്പനയ്ക്ക് എത്തും. പുത്തൻ RDE മാനദണ്ഡങ്ങൾക്കും, E20 കംപ്ലയൻസിനും അനുസൃതമായി ഇരു മോട്ടോറുകളും നിർമ്മാതാക്കൾ അപ്ഡേറ്റ് ചെയ്യും എന്നാണ് റിപ്പോർട്ട്.

മിഡ്-ലൈഫ് അപ്‌ഡേറ്റിനൊപ്പം, പുതിയ മിഡ് സ്പെക്ക് വേരിയന്റുകളിൽ കൂടെ പെട്രോൾ ഹൈബ്രിഡ് സജ്ജീകരണം ലഭ്യമാക്കും. വയർലെസ് ചാർജറും അപ്‌ഡേറ്റ് ചെയ്‌ത ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും വെന്റിലേറ്റഡ് സീറ്റുകളും സെഡാന് ലഭിക്കും. വാഹനത്തിന്റെ ഡിസൈനിലും ചില മാറ്റങ്ങൾ ഉണ്ടാവും എന്ന് പ്രതീക്ഷിക്കാം.

പുതുക്കിയ ടാറ്റ ഹാരിയർ/സഫാരി

2023 ഹാരിയർ, സഫാരി എസ്‌യുവികൾക്കുള്ള ബുക്കിംഗ് ടാറ്റ ഇന്ത്യയിലുടനീളം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. പുതിയ 10.5 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഒരു പുതിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 360 ഡിഗ്രി ക്യാമറ എന്നിവയ്‌ക്കൊപ്പം അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റവും (ADAS) നവീകരിച്ച മോഡലുകൾ വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും പുതിയ ഹാരിയറും സഫാരിയും 170 bhp മാക്സ് പവറും 350 Nm torque ഉം പുറപ്പെടുവിക്കുന്ന നിലവിലുള്ള 2.0 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ തുടർന്നും ഉപയോഗിക്കും.

ടാറ്റ റെഡ് ഡാർക്ക് എഡിഷനുകൾ

വരാനിരിക്കുന്ന ഹാരിയർ, സഫാരി റെഡ് ഡാർക്ക് എഡിഷനുകളുടെ ഫസ്റ്റ് ടീസർ ടാറ്റ മോട്ടോർസ് പങ്കുവെച്ചിട്ടുണ്ട്. എല്ലാ മോഡലുകളും ഒബ്‌റോൺ ബ്ലാക്ക് നിറത്തിൽ വരാൻ സാധ്യതയുണ്ട്. ഗ്രില്ലിലും ബ്രേക്ക് കാലിപ്പറുകളിലും റെഡ് ആക്‌സന്റുകളും ഇവയ്ക്ക് ലഭിക്കും. ഹാരിയർ, സഫാരി റെഡ് ഡാർക്ക് എഡിഷനുകൾക്ക് 18 ഇഞ്ച് അലോയി വീലുകളാവും വരുന്നത്. ഉള്ളിൽ, ക്വിൽറ്റഡ് പാറ്റേണുള്ള കാർനെലിയൻ റെഡ് സീറ്റ് അപ്ഹോൾസ്റ്ററി വാഹനങ്ങൾക്ക് ലഭിക്കും. രണ്ട് എസ്‌യുവികൾക്കും അവയുടെ അപ്‌ഡേറ്റ്ഡ് പതിപ്പുകളിൽ വാഗ്ദാനം ചെയ്യുന്ന നവീകരണങ്ങൾക്കൊപ്പം ADAS സ്യൂട്ടും ലഭിക്കും. എന്നിരുന്നാലും, എഞ്ചിൻ സജ്ജീകരണം മാറ്റമില്ലാതെ തുടരും.

മാർച്ചിൽ മാസ് എൻട്രിയ്ക്കായി പത്ത് പുത്തൻ കാറുകൾ

ന്യൂ-ജെൻ ഹ്യുണ്ടായി വെർണ

പുതുതലമുറ വെർണ 2023 മാർച്ച് 21 -ന് ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ് ഹ്യുണ്ടായി. ബ്രാൻഡിന്റെ 'സെൻസസ് സ്‌പോർട്ടിനെസ്' ഡിസൈൻ ശൈലി ഫീച്ചർ ചെയ്യുന്ന സെഡാൻ കാര്യമായ സൗന്ദര്യവർധക മാറ്റങ്ങളോടെയാണ് എത്തുന്നത്. വാഹനത്തിന്റെ ഡബിൾ ലെയർ ഹെഡ്‌ലാമ്പ് സെറ്റപ്പ് പുതിയ ഗ്രാൻഡിയർ സെഡാന് സമാനമാണ്.

പുതിയ പാരാമെട്രിക് ജുവൽ-പാറ്റേൺ ഗ്രില്ല്, ഇന്റഗ്രേറ്റഡ് ഫുൾ എൽഇഡി ഹെഡ്‌ലാമ്പുകൾ, ടേപ്പർഡ് റൂഫ്, മൾട്ടി-സ്‌പോക്ക് ഡയമണ്ട് കട്ട് അലോയികൾ, 'H' -ഷെയ്പ്പ്ഡ് ടെയിൽ ലാമ്പ് തുടങ്ങിയവ പുതുതലമുറ വെർണയുടെ സവിശേഷതകളാണ്. ഏഴ് സിംഗിൾ ടോൺ, രണ്ട് ഡ്യുവൽ ടോൺ കളർ ഓപ്ഷനുകൾ സെഡാനിൽ ഉണ്ടാകും. ഒരു പിടി പുതിയ ഫീച്ചറുകൾക്കൊപ്പം ഇതിന് ADAS സ്യൂട്ടും ലഭിക്കും. എഞ്ചിൻ സജ്ജീകരണത്തിൽ രണ്ട് 1.5 ലിറ്റർ NA, ടർബോ പെട്രോൾ എഞ്ചിനുകൾ ഉൾപ്പെടും.

മാരുതി ഫ്രോങ്ക്സ്

നിസാൻ മാഗ്‌നൈറ്റിനും റെനോ കിഗറിനും മാരുതിയുടെ ഉത്തരമായിരിക്കും പുതിയ ഫ്രോങ്ക്സ്. 1.0 ലീറ്റർ, ത്രീ സിലിണ്ടർ ടർബോ ബൂസ്റ്റർജെറ്റ് പെട്രോൾ, 1.2 ലിറ്റർ, ഫോർ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് (NA) പെട്രോൾ എഞ്ചിൻ എന്നിവയ്‌ക്കൊപ്പം കോം‌പാക്ട് ക്രോസ്ഓവർ വിപണിയിൽ ലഭ്യമാക്കും.

ടർബോ പെട്രോൾ യൂണിറ്റ് 100 bhp മാക്സ് പവറും 147.6 Nm പീക്ക് torque ഉം നൽകുന്നു, NA യൂണിറ്റ് 90 bhp പവറും 113 Nm torque ഉം സൃഷ്ടിക്കുന്നു. സ്മാർട്ട്പ്ലേ പ്രോ 7.0 -ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ലെതർ റാപ്പ്ഡ് സ്റ്റിയറിംഗ്, ക്രൂയിസ് കൺട്രോൾ, 360 ഡിഗ്രി ക്യാമറ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ തുടങ്ങിയ ഫീച്ചറുകൾ ടോപ്പ് എൻഡ് ട്രിമ്മുകളിൽ മാത്രമേ ലഭ്യമാകൂ.

മാരുതി ബ്രെസ സിഎൻജി

അടുത്തിടെ നടന്ന 2023 ഓട്ടോ എക്‌സ്‌പോയിലാണ് മാരുതി തങ്ങളുടെ ബ്രെസ സിഎൻജി മോഡലിനെ പൊതുവേദിയിൽ അവതരിപ്പിച്ചത്. ഫാക്ടറി ഫിറ്റഡ് സിഎൻജി കിറ്റ് എസ്‌യുവി മോഡൽ ലൈനപ്പിലുടനീളം വാഗ്ദാനം ചെയ്യുമെന്ന് റിപ്പോർട്ടുണ്ട്. 1.5 ലിറ്റർ K15C പെട്രോൾ എഞ്ചിനൊപ്പം സിഎൻജി കിറ്റും ചേർന്നാണ് ഈ മോഡൽ വരുന്നത്. പവർട്രെയിൻ 88 PS മാക്സ് പവറും 121.5 Nm പീക്ക് torque ഉം വാഗ്ദാനം ചെയ്യുന്നു. ബ്രെസ സിഎൻജി കിലോഗ്രാമിന് 27 കിലോമീറ്റർ എന്ന മികച്ച മൈലേജും വാഗ്ദാനം ചെയ്യും എന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.

സിട്രൺ eC3

eC3 ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ വിലകൾ സിട്രൺ 2023 മാർച്ചിൽ പ്രഖ്യാപിക്കും. മോഡൽ ലൈനപ്പ് ലൈവ് ആൻഡ് ഫീൽ എന്നിങ്ങനെ രണ്ട് വകഭേദങ്ങളിൽ വരും. ഇരു വേരിയന്റുകളിലും 29.2 kWh ബാറ്ററി പാക്കും 57 bhp പവറും 143 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറും ഉണ്ടാകും.

മാർച്ചിൽ മാസ് എൻട്രിയ്ക്കായി പത്ത് പുത്തൻ കാറുകൾ

ഇവിയ്ക്ക് 6.8 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 60 കിലോമീറ്റർ വേഗത കൈവരിക്കാനും. മണിക്കൂറിൽ 107 കിലോമീറ്ററാണ് വാഹനത്തിന്റെ ടോപ്പ് സ്പീഡ്. eC3 ഇക്കോ, സ്റ്റാൻഡേർഡ് എന്നിങ്ങനെ രണ്ട് ഡ്രൈവിംഗ് മോഡുകൾ വാഗ്ദാനം ചെയ്യുന്നു. റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം വാഹനത്തിന്റെ ഇന്ധനക്ഷമത വർധിപ്പിക്കും. പുതിയ സിട്രൺ ഇലക്ട്രിക് കാർ സിംഗിൾ ചാർജിൽ 320 കിലോമീറ്റർ റേഞ്ച് നൽകുമെന്ന് ARAI സാക്ഷ്യപ്പെടുത്തുന്നു.

More from DriveSpark

Article Published On: Tuesday, February 21, 2023, 8:30 [IST]
English summary
List of 10 major cars to be launched in 2023 march
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X