ലോംഗ് ട്രിപ്പ് പോകുന്നുണ്ടോ? കാറില്‍ ഉണ്ടായിരിക്കേണ്ട ഈ 10 ആക്‌സസറികള്‍ ഓണ്‍ലൈനില്‍ വാങ്ങാം

ഏതൊരു വാഹനപ്രേമിയുടെയും സ്വപ്‌നങ്ങളില്‍ ഒന്നാകും കാറില്‍ ഒരു ദൂരയാത്ര. കോവിഡ് മഹാമാരി കഴിഞ്ഞ് ലോകം വീണ്ടും പഴയ സ്പീഡില്‍ ഓടിത്തുടങ്ങിയതോടെ യാത്രകളും പുനരാരംഭിച്ചു.

ലോംഗ് ട്രിപ്പ് പോകുമ്പോള്‍ കാറില്‍ ഉണ്ടായിരിക്കേണ്ട ഈ 10 ആക്‌സസറികള്‍ ഓണ്‍ലൈനില്‍ വാങ്ങാം

കാറുകളിലെ ലോംഗ് ട്രിപ്പുകളില്‍ പലതും പ്ലാന്‍ ചെയ്ത് പോകുന്നവയാണ് എന്നാല്‍ ചിലത് അങ്ങനെയല്ല. നിങ്ങള്‍ കാറില്‍ ലോംഗ് ട്രിപ്പ് പോകാന്‍ ഒരുങ്ങുന്ന ആളാണെങ്കില്‍ വണ്ടിയില്‍ ഉണ്ടായിരിക്കേണ്ട 10 ആക്സസറികളുടെ പങ്കുവെക്കുകയാണ് ഞങ്ങള്‍ ഇവിടെ.

ലോംഗ് ട്രിപ്പ് പോകുമ്പോള്‍ കാറില്‍ ഉണ്ടായിരിക്കേണ്ട ഈ 10 ആക്‌സസറികള്‍ ഓണ്‍ലൈനില്‍ വാങ്ങാം

ടയര്‍ ഇന്‍ഫ്‌ലേറ്റര്‍

നിങ്ങളുടെ കാറില്‍ ആദ്യം ഉണ്ടായിരിക്കേണ്ട കാര്യങ്ങളില്‍ ഒന്നാണിത്. ടയര്‍ പ്രഷര്‍ ആവശ്യമായ പരിധിയേക്കാള്‍ കുറവാണെന്ന് കണ്ടാല്‍ ടയറില്‍ വായു നിറയ്ക്കാന്‍ ഇത് നിങ്ങളെ സഹായിക്കും. ടയര്‍ ഇന്‍ഫ്‌ലേറ്ററുകള്‍ വളരെ താങ്ങാവുന്ന വിലയില്‍ വില്‍ക്കുന്ന നിരവധി ബ്രാന്‍ഡുകള്‍ ഓണ്‍ലൈനില്‍ ഉണ്ട്.

ലോംഗ് ട്രിപ്പ് പോകുമ്പോള്‍ കാറില്‍ ഉണ്ടായിരിക്കേണ്ട ഈ 10 ആക്‌സസറികള്‍ ഓണ്‍ലൈനില്‍ വാങ്ങാം

പഞ്ചര്‍ റിപ്പയര്‍ കിറ്റ്

ഇപ്പോള്‍ മിക്ക കാറുകളും ട്യൂബ് ലെസ് ടയറുകളുമായിട്ടാണ് വരുന്നത്. യാത്രയ്ക്കിടെ നിങ്ങളുടെ കാറിന്റെ ടയര്‍ പഞ്ചറായാല്‍ ഹാന്‍ഡി പഞ്ചര്‍ റിപ്പയര്‍ കിറ്റ് ഉപയോഗിച്ച് നിങ്ങള്‍ക്ക് സ്വയം നന്നാക്കാന്‍ പറ്റും. ഈ കിറ്റുകള്‍ ഉപയോഗിക്കാന്‍ വളരെ എളുപ്പമാണ്. അതോടൊപ്പം വളരെ കുറഞ്ഞ വിലയ്ക്ക് നിങ്ങള്‍ക്ക് ഒരു പഞ്ചര്‍ റിപ്പയര്‍ കിറ്റ് ഓണ്‍ലൈനില്‍ വാങ്ങാനാകും.

ലോംഗ് ട്രിപ്പ് പോകുമ്പോള്‍ കാറില്‍ ഉണ്ടായിരിക്കേണ്ട ഈ 10 ആക്‌സസറികള്‍ ഓണ്‍ലൈനില്‍ വാങ്ങാം

ഡ്യുവല്‍ പോര്‍ട്ട് കാര്‍ ഫോണ്‍ ചാര്‍ജര്‍

സ്മാര്‍ട്ട് ഫോണുകള്‍ ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. ദീര്‍ഘദൂര യാത്രയില്‍ കാറില്‍ ഒന്നിലധികം ആളുകള്‍ ഉള്ളപ്പോള്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നത് ഒരു പ്രശ്‌നമാകും. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയ്ക്കുന്ന നിരവധി മള്‍ട്ടിപ്പ്ള്‍ പോര്‍ട്ട് ഫോണ്‍ ചാര്‍ജറുകള്‍ വിപണിയില്‍ ലഭ്യമാണ്.

ലോംഗ് ട്രിപ്പ് പോകുമ്പോള്‍ കാറില്‍ ഉണ്ടായിരിക്കേണ്ട ഈ 10 ആക്‌സസറികള്‍ ഓണ്‍ലൈനില്‍ വാങ്ങാം

ഡാഷ് കാമറ

ലോംഗ് ട്രിപ്പില്‍ നിങ്ങള്‍ ഇതുവരെ സന്ദര്‍ശിച്ചിട്ടില്ലാത്ത സ്ഥലങ്ങളിലൂടെയാണ് യാത്ര ചെയ്യുന്നത്. വാഹനമോടിക്കുമ്പോഴും പാര്‍ക്ക് ചെയ്യുമ്പോഴും മുന്‍വശത്തെ കാഴ്ച ഒപ്പിയെടുക്കാന്‍ വിന്‍ഡ്ഷീല്‍ഡില്‍ നല്ലൊരു ഡാഷ് ക്യാം സ്ഥാപിക്കുന്നത് എപ്പോഴും നല്ലതാണ്. വെറും 2000 രൂപ മുതല്‍ മുകളിലേക്ക് വളരെ വൈവിധ്യമാര്‍ന്ന ഡാഷ് ക്യാമറകള്‍ ഓണ്‍ലൈനില്‍ വാങ്ങാം.

ലോംഗ് ട്രിപ്പ് പോകുമ്പോള്‍ കാറില്‍ ഉണ്ടായിരിക്കേണ്ട ഈ 10 ആക്‌സസറികള്‍ ഓണ്‍ലൈനില്‍ വാങ്ങാം

മിനി ഡസ്റ്റ്ബിന്‍

റോഡ് ട്രിപ്പിനിടെ വണ്ടിയുടെ ഉള്ളിലിരുന്ന് ഭക്ഷണം കഴിക്കാന്‍ സാധ്യത വളരെ കൂടുതലാണ്. കാറിനുള്ളില്‍ മാലിന്യങ്ങള്‍ വീഴാനുള്ള സാധ്യത ഇതിലൂടെ നമ്മള്‍ കാണണം. ഇന്റീരിയര്‍ വൃത്തിയായി സൂക്ഷിക്കുന്നതിനായി ഡസ്റ്റ്ബിന്‍ കണ്ടെത്തുന്നതുവരെ എല്ലാ മാലിന്യങ്ങളും ഭക്ഷണ അവിശിഷ്ടങ്ങളും മറ്റും സൂക്ഷിക്കാന്‍ ഒരു മിനി കാര്‍ ഡസ്റ്റ്ബിന്‍ സൂക്ഷിക്കുന്നത് നല്ലതാണ്. വളരെ ഉപകാരപ്രദമായ ഈ ഉല്‍പ്പന്നം വലിയ ചിലവില്ലാതെ ഓണ്‍ലൈനില്‍ വാങ്ങാനാകും.

ലോംഗ് ട്രിപ്പ് പോകുമ്പോള്‍ കാറില്‍ ഉണ്ടായിരിക്കേണ്ട ഈ 10 ആക്‌സസറികള്‍ ഓണ്‍ലൈനില്‍ വാങ്ങാം

പോര്‍ട്ടബിള്‍ മിനി ഫ്രിഡ്ജ്

യാത്രക്കിടെ തണുത്ത പാനീയങ്ങള്‍ കുടിക്കാന്‍ ആഗ്രഹിക്കുന്നയാളാണോ നിങ്ങള്‍. എങ്കില്‍ ഇടക്കിടെ വണ്ടി സൈഡാക്കി മടുക്കേണ്ട. ഒരു പോര്‍ട്ടബിള്‍ മിനി ഫ്രിഡ്ജ് വാങ്ങി കാറില്‍ കരുതിയാല്‍ മതി. ശീതളപാനീയ കുപ്പികളോ ക്യാനുകളോ അതില്‍ സൂക്ഷിക്കാം. കാറിലെ 12V സോക്കറ്റില്‍ നിന്ന് ഫ്രിഡ്ജ് പ്രവര്‍ത്തിക്കുന്നതിനാവശ്യമായ വൈദ്യുതി എടുക്കും. 3,000 രൂപ മുതല്‍ ഇതിന്റെ വില ആരംഭിക്കുന്നു.

ലോംഗ് ട്രിപ്പ് പോകുമ്പോള്‍ കാറില്‍ ഉണ്ടായിരിക്കേണ്ട ഈ 10 ആക്‌സസറികള്‍ ഓണ്‍ലൈനില്‍ വാങ്ങാം

സീറ്റ് കുഷ്യന്‍

നിങ്ങള്‍ ദീര്‍ഘദൂര യാത്രകളിലാണെങ്കില്‍ നിങ്ങളുടെ കാറില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ഒരു ആക്‌സസറിയാണിത്. ഈ സീറ്റ് തലയണകള്‍ നിങ്ങളുടെ മുതുകിന് ആയാസം നല്‍കുകയും ക്ഷീണം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. വിവിധ മോഡലുകളില്‍ ഇവ ഓണ്‍ലൈനില്‍ ലഭ്യമാണ്.

ലോംഗ് ട്രിപ്പ് പോകുമ്പോള്‍ കാറില്‍ ഉണ്ടായിരിക്കേണ്ട ഈ 10 ആക്‌സസറികള്‍ ഓണ്‍ലൈനില്‍ വാങ്ങാം

കാര്‍ മെത്ത

ദൂരയാത്രയില്‍ കാര്‍ തന്നെ വിശ്രമമുറിയാക്കാനാണ് പ്ലാന്‍ എങ്കില്‍ വായു നിറച്ച കാര്‍ മെത്ത കണ്ണും പൂട്ടി വാങ്ങാം. ഇതിന്റെ സഹായത്തോടെ നിങ്ങളുടെ കാറിന്റെ പിന്‍സീറ്റ് എളുപ്പത്തില്‍ കിടക്കയാക്കി മാറ്റും. കുടുംബത്തോടൊപ്പമാണ് യാത്രയെങ്കില്‍ കുട്ടികള്‍ക്ക് ഉത്തമമാകും ഇത്.

ലോംഗ് ട്രിപ്പ് പോകുമ്പോള്‍ കാറില്‍ ഉണ്ടായിരിക്കേണ്ട ഈ 10 ആക്‌സസറികള്‍ ഓണ്‍ലൈനില്‍ വാങ്ങാം

ആന്റി ഗ്ലെയര്‍ സ്‌പ്രേ

ദീര്‍ഘദൂര യാത്ര പോകുമ്പോള്‍ പരമാവധി രാത്രി യാത്ര ഒഴിവാക്കണമെന്നാണ് ഞങ്ങള്‍ നിര്‍ദേശിക്കുക. രാത്രിയില്‍ വണ്ടി ഓടിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെങ്കില്‍ ഒരു ആന്റി ഗ്ലെയര്‍ സ്‌പ്രേ കൈയ്യില്‍ കരുതണം. അത് വിന്‍ഡ്ഷീല്‍ഡില്‍ അടിച്ചാല്‍ രാത്രിയില്‍ റോഡില്‍ മികച്ച കാഴ്ച ലഭിക്കാന്‍ നിങ്ങളെ ഹായിക്കും. നമ്മുടെ നിരത്തുകളില്‍ ഭൂരിഭാഗം ആളുകളും ഹൈ ബീം ലൈറ്റിടുന്നതിനാല്‍ പ്രത്യേകിച്ചും ആന്റി ഗ്ലെയര്‍ സ്‌പ്രേ ഉപകാരമാകും.

ലോംഗ് ട്രിപ്പ് പോകുമ്പോള്‍ കാറില്‍ ഉണ്ടായിരിക്കേണ്ട ഈ 10 ആക്‌സസറികള്‍ ഓണ്‍ലൈനില്‍ വാങ്ങാം

ഓക്‌സിലറി ലാമ്പ്

തെരുവ് വിളക്കുകള്‍ ഇല്ലാത്ത തിരക്ക് കുറഞ്ഞ റോഡിലൂടെയാണ് യാത്രയെങ്കില്‍ റോഡിന്റെ മികച്ച കാഴ്ച ലഭിക്കുന്നതിന് ഓക്‌സിലറി ലാമ്പുകള്‍ നിങ്ങളെ സഹായിക്കും. സാധാരണ ട്രാഫിക്കുള്ള റോഡില്‍ നിങ്ങള്‍ ഈ ലൈറ്റുകള്‍ ഉപയോഗിക്കാതിരിക്കുക. കാരണം അത് എതിര്‍വശത്ത് നിന്ന് വരുന്ന ഡ്രൈവറുടെ കാഴ്ച മറക്കും.

More from DriveSpark

Article Published On: Wednesday, November 16, 2022, 11:50 [IST]
English summary
List of 10 online accessories should be in the car if you are going for a long drive
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X