ന്യായമായ വിലയിൽ കാര്യമായ സുരക്ഷ; ഇന്ത്യയിൽ ഫോർ & ഫൈവ് സ്റ്റാർ സേഫ്റ്റി റേറ്റിംഗുള്ള താങ്ങാനാവുന്ന കാറുകൾ
അടുത്ത കാലത്തായി രാജ്യത്തെ ഓട്ടോമൊബൈൽ വ്യവസായം ഒരു നവീകരണത്തിലൂടെയാണ് കടന്നുപോകുന്നത്. മുമ്പ് ആളുകൾ വാഹനത്തിന്റെ സുരക്ഷയെക്കാൾ മറ്റ് കാര്യങ്ങൾക്ക് മുൻഗണന നൽകിയിരുന്നിടത്ത്, ഇപ്പോൾ ഒരു പർച്ചേസ് നടത്തുമ്പോൾ ഗ്ലോബൽ NCAP -യുടെ റേറ്റിംഗും പരിഗണിക്കുന്ന ഒരു നിലയിൽ എത്തിയിരിക്കുകയാണ്.

കേന്ദ്ര സർക്കാർ പോലും റോഡുകൾ സുരക്ഷിതമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. ഇതിനോടകം ഗ്ലോബൽ NCAP ഇന്ത്യൻ വിപണിയിൽ വിറ്റഴിക്കുന്ന 50 -ലധികം കാറുകൾ പരീക്ഷിച്ചു. അതിനാൽ, നിങ്ങൾ ഒരു പുതിയ വാഹനം വാങ്ങാൻ നോക്കുകയാണെങ്കിൽ, നിങ്ങളുടെ സുരക്ഷിതമായ കാർ ഓപ്ഷനുകൾ എന്തൊക്കെയാണ്?

വിലയുടെ ക്രമത്തിൽ, ഗ്ലോബൽ NCAP -ൽ ഫോർ, ഫൈവ് സ്റ്റാർ റേറ്റിംഗുകൾ നേടുന്ന താങ്ങാനാവുന്ന 10 കാറുകൾ ഇതാ:

ടാറ്റ ടിഗോർ/ ടാറ്റ ടിയാഗോ
ഇപ്പോൾ, ടാറ്റ ടിയാഗോ അല്ലെങ്കിൽ ടിഗോർ അതിശയിപ്പിക്കുന്ന ഫോർ സ്റ്റാർ റേറ്റിംഗ് നേടിയ ഏറ്റവും താങ്ങാനാവുന്ന വാഹനമാണ്. ടാറ്റ ടിഗോർ എന്ന വാഹനമാണ് NCAP പരീക്ഷിച്ചത്. എന്നാൽ മുൻഭാഗത്തെ പല ഘടകങ്ങൾ ടിയാഗോയും പങ്കിടുന്നതിനാൽ സമാനമായ ഫോർ സ്റ്റാർ ക്രാഷ് ടെസ്റ്റ് റേറ്റിംഗ് ലഭിക്കാനിടയുണ്ട്.

മുതിർന്നവരുടെ ഒക്യുപൻസിയിൽ 12.52 റേറ്റിംഗ് നേടാൻ ടിഗോറിന് കഴിഞ്ഞു. ചൈൽഡ് സീറ്റ് അക്യുപന്റിലേക്ക് നോക്കുമ്പോൾ, ടിഗോർ/ടിയാഗോയ്ക്ക് ത്രീ സ്റ്റുകളും 49 -ൽ 34.15 റേറ്റിംഗും ലഭിച്ചു.

എന്നാൽ അവസാനം, ബോഡിഷെൽ ഇന്റഗ്രിറ്റി അൺസ്റ്റേബിൾ ആയതാണ് ഫോർ സ്റ്റാർ റേറ്റിംഗിലേക്ക് എത്തിച്ചത്. ടിഗോർ, ടിയാഗോ മോഡലുകൾക്ക് യഥാക്രമം 5.79 ലക്ഷം 5.19 ലക്ഷം എന്നിങ്ങനെയാണ് പ്രാരംഭ എക്സ്-ഷോറൂം വിലകൾ.

ടാറ്റ പഞ്ച്
ഏറ്റവും പുതിയ ഓഫറുകളിൽ, ഈ മൈക്രോ എസ്‌യുവി ഇന്ന് നിങ്ങൾക്ക് വാങ്ങാൻ കഴിയുന്ന രാജ്യത്തെ 10 ലക്ഷത്തിൽ താഴെയുള്ള ഏറ്റവും സുരക്ഷിതമായ കാറായി മാറുന്നു. മുതിർന്നവർക്കുള്ള ക്രാഷ് ടെസ്റ്റ് റേറ്റിംഗിൽ ടാറ്റ പഞ്ച് 17 -ൽ 16.45 സ്കോർ ചെയ്തു.

ചൈൽഡ് ഒക്യുപെൻസിയിൽ ടാറ്റ പഞ്ച് 49 -ൽ 40.89 റേറ്റിംഗുമായി ഫോർ സ്റ്റാർ റേറ്റിംഗും കരസ്ഥമാക്കുന്നു. ഏറ്റവും പ്രധാനമായി, ക്രാഷ് ടെസ്റ്റിന് ശേഷം, ബോഡിഷെൽ ഇന്റഗ്രിറ്റി സ്റ്റെബിലിറ്റി കൈവരിക്കുന്നു. 5.65 ലക്ഷം രൂപയാണ് പഞ്ചിന്റെ പ്രാരംഭ എക്സ്-ഷോറൂം വില.

റെനോ ട്രൈബർ
ഗ്ലോബൽ NCAP -ൽ 6.0 ലക്ഷം രൂപയിൽ താഴെ വിലയുള്ള എംപിവി ഫോർ സ്റ്റാർ റേറ്റിംഗ് നേടി എന്നത് വളരെ അതിശയിപ്പിക്കുന്ന കാര്യമാണ്. ചില കാറുകൾക്ക് ഇതിവും നാല് മടങ്ങ് വിലയുണ്ടെങ്കിലും, മൂന്ന് സ്റ്റാർ സ്കോർ മാത്രമേ നേടാനായുള്ളൂ എന്നതും ശ്രദ്ധിക്കേണ്ടതാണ്. സുരക്ഷിതമായ റേറ്റിംഗ് ഇല്ലാത്ത ക്വിഡിന്റെ അതേ പ്ലാറ്റ്‌ഫോം റെനോ ട്രൈബറും പങ്കിടുന്നുണ്ടെങ്കിലും ട്രൈബർ സുരക്ഷിതമാണ്.

മുതിർന്നവരുടെ ഒക്യുപ്പൻസിയിൽ 17 -ൽ 11.62 സ്കോർ നേടാൻ ട്രൈബറിന് കഴിഞ്ഞു. ട്രൈബറിന് 49 -ൽ 27 എന്ന മാന്യമായ സ്‌കോറും ചൈൽഡ് ഒക്യുപ്പൻസിക്ക് ത്രീ സ്റ്റാർ റേറ്റിംഗും ലഭിച്ചു. എന്നാൽ ബോഡിഷെൽ ഇന്റഗ്രിറ്റി കാര്യത്തിൽ സ്റ്റെബിലിറ്റി ഇല്ല. 5.67 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ എക്സ്-ഷോറൂം വില.

നിസാൻ മാഗ്നൈറ്റ്
അടുത്തതായി സുരക്ഷിത വാഹനം എന്ന ടാഗ് ലഭിക്കുന്ന അടുത്ത സബ് കോംപാക്ട് എസ്‌യുവി നിസാൻ മാഗ്‌നൈറ്റാണ്. ഇന്ത്യൻ നിർമ്മിത മാഗ്‌നൈറ്റും മുമ്പ് ആസിയാൻ NCAP -ൽ പരീക്ഷിക്കപ്പെട്ടിരുന്നു, അവിടെയും കാറിന് മാന്യമായ ഫോർ സ്റ്റാർ റേറ്റിംഗ് നേടാൻ കഴിഞ്ഞു. ഇപ്പോൾ, ഇത് ഗ്ലോബൽ NCAP ടെസ്റ്റിലും പരീക്ഷിക്കപ്പെട്ടു.

അഡൾട്ട് ഒക്യുപെൻസിക്ക് മാഗ്‌നൈറ്റിന് 17 -ൽ 11.85 സ്കോർ ലഭിച്ചു. ചൈൽഡ് സീറ്റ് ആങ്കർ പോയിന്റുകൾ ലഭിക്കാത്തതിനാൽ മാഗ്‌നൈറ്റിന് ഈ വിഭാഗത്തിൽ ടൂ സ്റ്റാർ റേറ്റിംഗ് ലഭിക്കുകയും 49 -ൽ 24.88 സ്കോർ നേടുകയും ചെയ്തു. സബ് കോംപാക്ട് എസ്‌യുവി 5.76 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്ക് ലഭ്യമാവും.

റെനോ കൈഗർ
ഒരേ പ്ലാറ്റ്‌ഫോം പങ്കിടുന്ന നിസാൻ മാഗ്‌നൈറ്റും റെനോ കൈഗറും ഗ്ലോബൽ NCAP -ൽ സമാനമായ ക്രാഷ് ടെസ്റ്റ് റേറ്റിംഗുകൾ നേടുന്നതിൽ അതിശയം ഒന്നുമില്ല. നിസാനെപ്പോലെ, മുതിർന്നവരുടെയും കുട്ടികളുടെയും ഒക്യുപ്പൻസിയിൽ യഥാക്രമം 19-ൽ 12.34 ഉം, 49 -ൽ 21.07 ഉം എന്നിങ്ങനെയാണ് റെനോ കൈഗർ സ്കോർ ചെയ്തത്. 5.79 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ എക്സ്-ഷോറൂം വില.

ടാറ്റ ആൾട്രോസ്
ടാറ്റയിലേക്ക് മടങ്ങുമ്പോൾ, പഞ്ച് കഴിഞ്ഞാൽ, കമ്പനിയുടെ നിരയിൽ ഏറ്റവും സുരക്ഷിതമായത് ആൾട്രോസാണ്. ടാറ്റ ആൾട്രോസിന് 17 -ൽ 16.13 സ്കോറുമായി അഡൾട്ട് ഒക്യുപ്പൻസിയിൽ ഫൈവ് സ്റ്റാർ റേറ്റിംഗും നേടാൻ കഴിഞ്ഞു.

ചൈൽഡ് ഒക്യുപ്പൻസിയെക്കുറിച്ച് സംസാരിക്കുമ്പോൾ, ആൾട്രോസ് 49 -ൽ 29 (ത്രീ സ്റ്റാർ) സ്കോറുമായി അല്പം പിന്നിലാണ്. എന്നാൽ ബോഡിഷെൽ ഇന്റഗ്രിറ്റി സ്റ്റേബിളാണ്. 5.99 ലക്ഷം രൂപയാണ് ടാറ്റ പ്രീമിയം ഹാച്ചിന്റെ പ്രാരംഭ എക്സ്-ഷോറൂം വില.

ടാറ്റ നെക്സോൺ
ഇന്ത്യൻ കാർ നിർമ്മാതാക്കളുടെ നിരയിൽ ഫൈവ് സ്റ്റാർ റേറ്റിംഗ് നേടിയ ആദ്യത്തെ വാഹനമാണ് ടാറ്റ നെക്‌സോൺ. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ടെസ്റ്റ് ചെയ്ത വാഹനം, മുഴുവൻ ഫൈവ് സ്റ്റാർട്ടുകളും സഹിതം, മുതിർന്നവരുടെ ഒക്യുപ്പൻസിയിൽ 17 -ൽ 16.06 സ്കോർ ചെയ്തു.

കൂടാതെ ചൈൽഡ് ഒക്യുപ്പൻസിയിൽ നെക്‌സോണിന് 49 -ൽ 25.0 സ്കോർ ലഭിക്കുന്നു. ബോഡിഷെൽ ഇന്റഗ്രിറ്റിയും സ്റ്റേബിളാണ്. 7.39 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്ക് വാഹനം വിൽപ്പനയ്ക്ക് എത്തുന്നു.

ഹോണ്ട ജാസ്
ഗ്ലോബൽ NCAP സൗകര്യത്തിൽ പരീക്ഷിച്ച ഹോണ്ടയുടെ ആദ്യ വാഹനങ്ങളിൽ ഒന്ന് തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്ക് ജാസ് ആണ്.

ഹോണ്ട ജാസ് സുരക്ഷിതമാണ്, മുതിർന്നവരുടെ ഒക്യുപ്പൻസിക്ക് ഫോർ സ്റ്റാർ റേറ്റിംഗും കുട്ടികളുടെ ഒക്യുപ്പൻസിക്ക് ത്രീ സ്റ്റാറും കൈവരിച്ചു. കൂടാതെ, ഇരു സ്‌കോറുകളും യഥാക്രമം 13.89, 31.54 എന്നിങ്ങനെയാണ്. ഹോണ്ട ജാസിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 7.81 ലക്ഷം രൂപയാണ്.

മഹീന്ദ്ര XUV300
ഇന്ത്യയിലെ മുൻകാല സേഫസ്റ്റ് കാറാണ് മഹീന്ദ്ര XUV300. സാങ്‌യോങ് ടിവോലിയ അടിസ്ഥാനമാക്കിയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ക്രാഷ് ടെസ്റ്റിൽ, XUV300 17 -ൽ 16.42 സ്കോർ ചെയ്തു, അഡൾട്ട് ഒക്യുപ്പൻസിയിൽ ഈ ക്രോസ്ഓവറിന് പൂർണ്ണമായ ഫൈവ് സ്റ്റാർ റേറ്റിംഗ് ലഭിച്ചു.

കൂടാതെ, മഹീന്ദ്ര XUV300 -ന് 49 -ൽ 37.44 -ഉം ലഭിച്ചു, ഇത് ഫോർ സ്റ്റാർ റേറ്റിംഗ് നൽകി. വാഹനത്തിന്റെ ബോഡിഷെൽ ഇന്റഗ്രിറ്റിയും സ്റ്റേബിളാണ്. 8.16 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില.

ഹോണ്ട സിറ്റി നാലാം തലമുറ
ഫോർ സ്റ്റാർ റേറ്റിംഗുള്ള ഗ്ലോബൽ NCAP സൗകര്യത്തിൽ പരീക്ഷിച്ച ഏക C സെഗ്മെന്റ് സെഡാൻ നാലാം തലമുറ ഹോണ്ട സിറ്റിയാണ്. ആസിയാൻ NCAP -ൽ മുഴുവൻ ഫൈവ് സ്റ്റാറുകളും നേടിയ അഞ്ചാം തലമുറ സിറ്റിയുമായി നിങ്ങൾ ആശയക്കുഴപ്പത്തിലാകരുത്.

മറ്റൊരു വസ്തുത എന്നത് ഈ സ്ഥാപനത്തിൽ പരീക്ഷിച്ച കാർ ഇന്ത്യയിൽ നിർമ്മിച്ചതല്ല. എന്നിട്ടും, നാലാം തലമുറ ഹോണ്ട സിറ്റിക്ക് മുതിർന്നവരുടെ ഒക്യുപ്പൻസിയിൽ 17 -ൽ 12.03 ഉം കുട്ടികളുടെ ഒക്യുപ്പൻസിയിൽ 49 -ൽ 38.27 സ്കോറോടെ ഫോർ സ്റ്റാറുകളും ലഭിച്ചു. എന്നാൽ ബോഡി അൺസ്റ്റേബിളാണ് എന്ന് പറയപ്പെടുന്നു. 9.33 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ എക്സ്-ഷോറൂം വില.


Click it and Unblock the Notifications








