ഇന്ത്യയിൽ മികച്ച മൈലേജിനൊപ്പം പെപ്പി, ഫാസ്റ്റ് & ഫൺ ഡ്രൈവ് വാഗ്ദാനം ചെയ്യുന്ന 5 കാറുകൾ

റോഡിലൂടെ സ്റ്റൈലായി നീങ്ങുമ്പോൾ ചുറ്റുപാടും ഒരു ആവേശം വർധിക്കുന്നതായി അനുഭവപ്പെടുന്നത്, ഡ്രൈവിംഗ് ശരിക്കും ആനന്ദദായകമായ ഒരു അനുഭവം തന്നെയാണ്.

ഇന്ത്യയിൽ മികച്ച മൈലേജിനൊപ്പം പെപ്പി, ഫാസ്റ്റ് & ഫൺ ഡ്രൈവ് വാഗ്ദാനം ചെയ്യുന്ന 5 കാറുകൾ

അതോടൊപ്പം ഒരു ഫാസ്റ്റ് & ഫൺ ടു ഡ്രൈവ് കാർ സ്വന്തമാക്കുമ്പോൾ പ്രത്യേകിച്ചും ഈ അനുഭൂതിയ്ക് ആക്കം കൂടും. എന്നാൽ മറുവശത്ത് ടർബോ പവർട്രെയിനുകൾ ഉയർന്ന അളവിലുള്ള ഇന്ധനം ഉപയോഗിക്കുന്നതിന് കുപ്രസിദ്ധമായതിനാൽ ഒരു ഫാസ്റ്റ് & ഫൺ ഡ്രൈവ് പരിപാലിക്കുന്നത് പ്രതീക്ഷിക്കുന്നതിലും ചെലവേറിയതാണെന്ന് മനസ്സിലാകും.

ഇന്ത്യയിൽ മികച്ച മൈലേജിനൊപ്പം പെപ്പി, ഫാസ്റ്റ് & ഫൺ ഡ്രൈവ് വാഗ്ദാനം ചെയ്യുന്ന 5 കാറുകൾ

പാഷനും ഗ്ലാമറിനുമായി പോക്കറ്റ് കീറുന്ന അവസ്ഥ കാരണം നമ്മിൽ പലരും ഇത്തരം സ്വപ്നങ്ങൾ വേണ്ടെന്ന് വെക്കുന്നവരാണ്. എന്നാൽ കൈ പൊള്ളാത്ത ചില ഓപ്ഷനുകൾ ഉണ്ടെങ്കിലോ?

ഇന്ത്യയിൽ മികച്ച മൈലേജിനൊപ്പം പെപ്പി, ഫാസ്റ്റ് & ഫൺ ഡ്രൈവ് വാഗ്ദാനം ചെയ്യുന്ന 5 കാറുകൾ

നിലവിലെ ഉയർന്ന ഇന്ധന വിലയിലും പോക്കറ്റിന് കാര്യമായ ക്ഷീണം വരുത്താതെ മികച്ച മൈലേജ് നൽകുന്ന അഞ്ച് ഫാസ്റ്റ് & ഫൺ കാറുകളാണ് ഈ ലേഖനത്തിൽ ഞങ്ങൾ പരിചയപ്പെടുത്തുന്നത്.

ഇന്ത്യയിൽ മികച്ച മൈലേജിനൊപ്പം പെപ്പി, ഫാസ്റ്റ് & ഫൺ ഡ്രൈവ് വാഗ്ദാനം ചെയ്യുന്ന 5 കാറുകൾ

ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്

ഒതുക്കമുള്ളതും, പെപ്പിയും, വേഗതയുള്ളതുമായ ഒരു ഹാച്ചാണ് ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്. കുട്ടി ഹാച്ച് 1.2 ലിറ്റർ പെട്രോൾ, 1.2 ലിറ്റർ ഡീസൽ, 1 ലിറ്റർ ടർബോ-പെട്രോൾ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുമായി വരുന്നു.

ഇന്ത്യയിൽ മികച്ച മൈലേജിനൊപ്പം പെപ്പി, ഫാസ്റ്റ് & ഫൺ ഡ്രൈവ് വാഗ്ദാനം ചെയ്യുന്ന 5 കാറുകൾ

ടർബോ പവർട്രെയിൻ ഉപയോഗിച്ച് വെറും 9.82 സെക്കൻഡിനുള്ളിൽ ഹാച്ച് 0 മുതൽ 100 ​കിലോമീറ്റർ ​വരെ കുതിക്കുന്നു. കാര്യമായ വേഗത ഉണ്ടായിരുന്നിട്ടും ലിറ്ററിന് 20.3 കിലോമീറ്റർ മൈലേജും വാഹനം നൽകുന്നു. ടർബോ പതിപ്പ് മാറ്റി നിർത്തിയാൽ, നിയോസ് ഡീസൽ മോഡലിന് ലിറ്ററിന് 26.2 കിലോമീറ്റർ മൈലേജ് നൽകാൻ കഴിയും.

ഇന്ത്യയിൽ മികച്ച മൈലേജിനൊപ്പം പെപ്പി, ഫാസ്റ്റ് & ഫൺ ഡ്രൈവ് വാഗ്ദാനം ചെയ്യുന്ന 5 കാറുകൾ

ഹ്യുണ്ടായി i20

OEM -ൽ നിന്നുള്ള ഏറ്റവും പുതിയ ഹാച്ച്, ഹ്യുണ്ടായി i20 -ക്ക് മികച്ച രൂപം മാത്രമല്ല, ഡ്രൈവ് ചെയ്യാനുള്ള രസകരമായ അനുഭവവും നൽകുന്നു. 1.2 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് (NA) പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ യൂണിറ്റ് എന്നിവയിൽ ലഭ്യമാണ്.

ഇന്ത്യയിൽ മികച്ച മൈലേജിനൊപ്പം പെപ്പി, ഫാസ്റ്റ് & ഫൺ ഡ്രൈവ് വാഗ്ദാനം ചെയ്യുന്ന 5 കാറുകൾ

ഹോട്ട് ഹാച്ച് ഏകദേശം 10.8 മുതൽ 11 സെക്കൻഡുകൾക്കുള്ളിൽ പൂജ്യത്തിൽ നിന്ന 100 ​​വരെ സ്പ്രിന്റ് ചെയ്യുന്നു. നോർമൽ പതിപ്പ് ലിറ്ററിന് 25 കിലോമീറ്റർ മൈലേജ് നൽകുമ്പോൾ ടർബോ വേർഷൻ ലിറ്ററിന് 20.28 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യയിൽ മികച്ച മൈലേജിനൊപ്പം പെപ്പി, ഫാസ്റ്റ് & ഫൺ ഡ്രൈവ് വാഗ്ദാനം ചെയ്യുന്ന 5 കാറുകൾ

ഹോണ്ട സിറ്റി

കാലങ്ങളായി ഇന്ത്യയുടെ പ്രിയപ്പെട്ട C -സെഗ്‌മെന്റ് സെഡാനുകളിൽ ഒന്നായ ഹോണ്ട സിറ്റി അതിന്റെ മൊത്തത്തിലുള്ള ഫീച്ചറുകൾ, സമ്പന്നമായ ഓഫറുകൾക്കും, നല്ല രൂപത്തിനും മാത്രമല്ല, അതിന്റെ പോയിന്റ് ഡ്രൈവിംഗ് ഡൈനാമിക്‌സിനും പേരുകേട്ടതാണ്.

ഇന്ത്യയിൽ മികച്ച മൈലേജിനൊപ്പം പെപ്പി, ഫാസ്റ്റ് & ഫൺ ഡ്രൈവ് വാഗ്ദാനം ചെയ്യുന്ന 5 കാറുകൾ

1.5 ലിറ്റർ പെട്രോൾ, ഡീസൽ മോട്ടോർ വാഗ്ദാനം ചെയ്യുന്ന സിറ്റിക്ക്, ഏകദേശം 10.20 സെക്കൻഡിനുള്ളിൽ 0 മുതൽ 100 ​​വരെ സൂം ചെയ്യുന്നു, 15 ലക്ഷത്തിൽ താഴെ വിലയുള്ള ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സെഡാനുകളിൽ ഒന്നായി ഇത് മാറുന്നു. ARAI കണക്കുകൾ അനുസരിച്ച് ലിറ്ററിന് 24.1 കിലോമീറ്റർ മൈലേജ് സിറ്റി വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യയിൽ മികച്ച മൈലേജിനൊപ്പം പെപ്പി, ഫാസ്റ്റ് & ഫൺ ഡ്രൈവ് വാഗ്ദാനം ചെയ്യുന്ന 5 കാറുകൾ

കിയ സെൽറ്റോസ്

ക്രെറ്റയുടെ ഏറ്റവും കടുപ്പമേറിയ എതിരാളി, ഒരുപക്ഷേ സെഗ്‌മെന്റിനെ ഇളക്കിമറിക്കാൻ കഴിഞ്ഞ ചുരുക്കം ചില മോഡലുകളിൽ ഒന്നായ കിയ സെൽറ്റോസ് യഥാർത്ഥത്തിൽ ഒരു പെപ്പി ഡ്രൈവ് വാഗ്ദാനം ചെയ്യുന്ന ഒന്നാണ്. 1.5 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ, 1.4 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ മിൽ എന്നിവയിൽ വാഗ്ദാനം ചെയ്യുന്ന സെൽറ്റോസിന് ക്രെറ്റയ്ക്ക് സമാനമായ എഞ്ചിനുകൾ ലഭിക്കുന്നു.

ഇന്ത്യയിൽ മികച്ച മൈലേജിനൊപ്പം പെപ്പി, ഫാസ്റ്റ് & ഫൺ ഡ്രൈവ് വാഗ്ദാനം ചെയ്യുന്ന 5 കാറുകൾ

എന്നിരുന്നാലും, സെൽറ്റോസ് 9.97 സെക്കൻഡിൽ (1.4 ടർബോ) പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ ​​വരെ വേഗത്തിയിൽ കുതിക്കാം. ഈ പെർഫോമെൻസിന് എല്ലാം ഒപ്പം ലിറ്ററിന് 16.5 കിലോമീറ്റർ മൈലേജ് ഒരു വലിയ ടർബോ യൂണിറ്റിനെ സംബന്ധിച്ച് തീരെ മോശമല്ല.

ഇന്ത്യയിൽ മികച്ച മൈലേജിനൊപ്പം പെപ്പി, ഫാസ്റ്റ് & ഫൺ ഡ്രൈവ് വാഗ്ദാനം ചെയ്യുന്ന 5 കാറുകൾ

ഹ്യുണ്ടായി അൽകസാർ

ഞങ്ങളുടെ ലിസ്റ്റിലെ മറ്റൊരു ഹ്യുണ്ടായി വാഹനം, ദക്ഷഇമ കൊറിയൻ നിർമ്മാതാക്കളുടെ ഏറ്റവും പുതിയ ഓഫറായി ഹ്യുണ്ടായി അൽകസാർ ആണ്. നിലവിൽ വിപണിയിലുള്ള ഏറ്റവും വേഗതയേറിയ വാഹനങ്ങളിലൊന്നാണിത്, കുറഞ്ഞത് 20 ലക്ഷം വില ബ്രാക്കറ്റിൽ.

ഇന്ത്യയിൽ മികച്ച മൈലേജിനൊപ്പം പെപ്പി, ഫാസ്റ്റ് & ഫൺ ഡ്രൈവ് വാഗ്ദാനം ചെയ്യുന്ന 5 കാറുകൾ

2.0 ലിറ്റർ പെട്രോളിലും 1.5 ലിറ്റർ ഡീസലിലും വാഹനം ലഭ്യമാണ്. അൽകസാർ അതിന്റെ വേഗതയുടെ കാര്യത്തിൽ മതിപ്പുളവാക്കുന്നു, ഏകദേശം 9.5 സെക്കൻഡ് സമയത്തിനുള്ളിൽ 0 മുതൽ 100 ​​വരെ സ്പ്രിന്റ് ഓടിയെടുക്കുന്നു.

ഇന്ത്യയിൽ മികച്ച മൈലേജിനൊപ്പം പെപ്പി, ഫാസ്റ്റ് & ഫൺ ഡ്രൈവ് വാഗ്ദാനം ചെയ്യുന്ന 5 കാറുകൾ

അതും ഒരു വലിയ 2.0 ലിറ്റർ പെട്രോൾ യൂണിറ്റിൽ നിന്നാണ് ഈ പ്രകടനം എന്നതും ശ്രദ്ധേയമാണ്. ഉയർന്ന വേഗത ഉണ്ടായിരുന്നിട്ടും, ഓഫർ ചെയ്യുന്ന മൈലേജ് ലിറ്ററിന് 14.5 കിലോമീറ്റർ വരെയാണ്, ഇത് എഞ്ചിൻ വളരെ വലുതായതിനാൽ മികച്ചതാണ്.

Article Published On: Saturday, March 26, 2022, 16:46 [IST]
English summary
List of 5 cars in india offering fast and fun drive along with great mileage
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X