Datsun Go+ മുതൽ Kia Carens വരെ; ഇന്ത്യൻ വിപണിയിൽ ലഭ്യമായ ഏറ്റവും താങ്ങാനാവുന്ന 5 എംപിവികൾ

ഇന്ത്യൻ കാർ വിപണിയിൽ, ഈ ദിവസങ്ങളിൽ ആറ് / ഏഴ് സീറ്റർ വാഹനങ്ങളുടെ ഡിമാൻഡ് ക്രമാനുഗതമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. എം‌പി‌വികൾ ഇത് നിറവേറ്റാൻ അനുയോജ്യമാണ്.

Datsun Go+ മുതൽ Kia Carens വരെ; ഇന്ത്യൻ വിപണിയിൽ ലഭ്യമായ ഏറ്റവും താങ്ങാനാവുന്ന 5 എംപിവികൾ

മാത്രമല്ല ഈ നാളുകളിൽ ഉപഭോക്താക്കൾക്ക് ധാരാളം ഓപ്ഷനുകൾ ലഭ്യമാണ്. എന്നിരുന്നാലും, വർധിച്ച് വരുന്ന കാർ വിലകൾക്ക് കാരണം, അവയിൽ പലതും ഒരു ടയിറ്റ് ബജറ്റിന് അനുയോജ്യമല്ല!

Datsun Go+ മുതൽ Kia Carens വരെ; ഇന്ത്യൻ വിപണിയിൽ ലഭ്യമായ ഏറ്റവും താങ്ങാനാവുന്ന 5 എംപിവികൾ

മികച്ച ഫാമിലി കാറുകളായി പ്രവർത്തിക്കുന്ന ഇന്ത്യൻ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന അഞ്ച് എംപിവികളാണ് ഞങ്ങൾ ഇവിടെ പട്ടികപ്പെടുത്തിയിട്ടുള്ളത്.

Datsun Go+ മുതൽ Kia Carens വരെ; ഇന്ത്യൻ വിപണിയിൽ ലഭ്യമായ ഏറ്റവും താങ്ങാനാവുന്ന 5 എംപിവികൾ

1. ഡാറ്റ്സൻ ഗോ പ്ലസ്

ഡാറ്റ്സൻ ഗോ പ്ലസ് വളരെയധികം അണ്ടർറേറ്റ് ചെയ്യപ്പെടുന്ന ഒരു എംപിവിയാണ്. വരുന്ന വിലയ്ക്ക്, ഇത് ധാരാളം സ്പെയ്സും സൗകര്യവും പ്രദാനം ചെയ്യുന്നു, എന്നാൽ ഉപഭോക്താക്കൾക്കിടയിൽ ഈ മോഡൽ ജനപ്രിയമല്ല. ഹുഡിന് കീഴിൽ, ഇതിന് 1.2 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് (NA) പെട്രോൾ എഞ്ചിനാണ് വാഹനത്തിൽ വരുന്നത്.

Datsun Go+ മുതൽ Kia Carens വരെ; ഇന്ത്യൻ വിപണിയിൽ ലഭ്യമായ ഏറ്റവും താങ്ങാനാവുന്ന 5 എംപിവികൾ

ഇത് 68 PS (CVT പതിപ്പിൽ 77 PS) പരമാവധി പവറും 104 Nm പീക്ക് torque ഉം സൃഷ്ടിക്കുന്നു. ഇതിന്റെ ട്രാൻസ്മിഷൻ ചോയിസുകളിൽ അഞ്ച് സ്പീഡ് മാനുവൽ, ഒരു CVT എന്നിവ ഉൾപ്പെടുന്നു. 4.25 ലക്ഷം രൂപ മുതൽ 6.99 ലക്ഷം രൂപ വരെയാണ് എംപിവിയുടെ എക്സ്-ഷോറൂം വില.

Datsun Go+ മുതൽ Kia Carens വരെ; ഇന്ത്യൻ വിപണിയിൽ ലഭ്യമായ ഏറ്റവും താങ്ങാനാവുന്ന 5 എംപിവികൾ

2. റെനോ ട്രൈബർ

ഇന്ത്യൻ വിപണിയിൽ വളരെ ജനപ്രിയമാണ് റെനോ ട്രൈബർ, അതിന്റെ കുറഞ്ഞ വിലയും കുറഞ്ഞ പ്രവർത്തനച്ചെലവും, മാന്യമായ ക്യാബിൻ സ്പെയ്സും നല്ല സൗകര്യവുമായി ജോടിയാക്കി ഒരു മികച്ച പാക്കേജ് ആക്കിയിരിക്കുന്നു. 71 PS പവറും 96 Nm torque ഉം പുറപ്പെടുവിക്കുന്ന 1.0 -ലിറ്റർ NA പെട്രോൾ മോട്ടോറാണ് ഇതിന് കരുത്തേകുന്നത്.

Datsun Go+ മുതൽ Kia Carens വരെ; ഇന്ത്യൻ വിപണിയിൽ ലഭ്യമായ ഏറ്റവും താങ്ങാനാവുന്ന 5 എംപിവികൾ

എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ അഞ്ച് സ്പീഡ് AMT എന്നിവയ്‌ക്കൊപ്പം വാഗ്ദാനം ചെയ്യുന്നു. 5.76 ലക്ഷം രൂപ മുതൽ 8.32 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്കാണ് വാഹനം എത്തുന്നത്.

Datsun Go+ മുതൽ Kia Carens വരെ; ഇന്ത്യൻ വിപണിയിൽ ലഭ്യമായ ഏറ്റവും താങ്ങാനാവുന്ന 5 എംപിവികൾ

3. മാരുതി എർട്ടിഗ

നിലവിൽ ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എംപിവിയാണ് മാരുതി എർട്ടിഗ. ഇതിന് 1.5 ലിറ്റർ NA പെട്രോൾ എഞ്ചിൻ ലഭിക്കുന്നു. യൂണിറ്റ് 105 PS ഉം 138 Nm torque ഉം ഉത്പാദിപ്പിക്കുന്നു, ഒരു മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവും നിർമ്മാതാക്കൾ ഓഫർ ചെയ്യുന്നു.

Datsun Go+ മുതൽ Kia Carens വരെ; ഇന്ത്യൻ വിപണിയിൽ ലഭ്യമായ ഏറ്റവും താങ്ങാനാവുന്ന 5 എംപിവികൾ

ഇത് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയ്‌ക്കൊപ്പം ലഭ്യമാണ്. ഒരു CNG ഓപ്ഷനും എംപിവിയിൽ വരുന്നു (CNG-യിൽ പ്രവർത്തിക്കുമ്പോൾ എഞ്ചിൻ 92 PS പവറും 122 Nm torque ഉം പുറപ്പെടുവിക്കുന്നു).

Datsun Go+ മുതൽ Kia Carens വരെ; ഇന്ത്യൻ വിപണിയിൽ ലഭ്യമായ ഏറ്റവും താങ്ങാനാവുന്ന 5 എംപിവികൾ

ഇത് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി മാത്രമേ വരികയുള്ളൂ, പക്ഷേ മൈൽഡ്-ഹൈബ്രിഡ് സിസ്റ്റം ലഭിക്കുന്നില്ല. ബേസ് മോഡലിന് 8.12 ലക്ഷം രൂപയിൽ തുടങ്ങി ടോപ്പ് സ്പെക്ക് മോഡലിന് 10.85 ലക്ഷം രൂപ വരെയാണ് എർട്ടിഗയുടെ എക്സ്-ഷോറൂം വില.

Datsun Go+ മുതൽ Kia Carens വരെ; ഇന്ത്യൻ വിപണിയിൽ ലഭ്യമായ ഏറ്റവും താങ്ങാനാവുന്ന 5 എംപിവികൾ

4. കിയ കാരൻസ്

ഇന്ത്യൻ വിപണിയിൽ കിയയുടെ ഏറ്റവും പുതിയ മോഡലാണ് കാരെൻസ്. ഒരു മികച്ച വാല്യു ഫോർ മണി പ്രൊഡക്റ്റാണിത്. ധാരാളം സവിശേഷതകളും മികച്ച ഇന്റീരിയർ സ്പെയ്സും വാഹനം വാഗ്ദാനം ചെയ്യുന്നു, അതും വളരെ കോംപറ്റീറ്റീവ് വിലയ്ക്ക്! അടിസ്ഥാന മോഡലിന് 8.99 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിൽ തുടങ്ങി ടോപ്പ് എൻഡിന് 16.99 ലക്ഷം രൂപ വരെ ഉയരുന്നു.

Datsun Go+ മുതൽ Kia Carens വരെ; ഇന്ത്യൻ വിപണിയിൽ ലഭ്യമായ ഏറ്റവും താങ്ങാനാവുന്ന 5 എംപിവികൾ

1.5 ലിറ്റർ NA പെട്രോൾ യൂണിറ്റ് (115 PS/144 Nm), 1.4 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റ് (140 PS/242 Nm), 1.5 ലിറ്റർ ടർബോ-ഡീസൽ യൂണിറ്റ് (115 PS/250 Nm) എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ ഇവിടെ ലഭ്യമാണ്.

Datsun Go+ മുതൽ Kia Carens വരെ; ഇന്ത്യൻ വിപണിയിൽ ലഭ്യമായ ഏറ്റവും താങ്ങാനാവുന്ന 5 എംപിവികൾ

മൂന്ന് എഞ്ചിനുകളിലും ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ലഭ്യമാണ്, അതേസമയം ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ചോയിസുകളിൽ 1.4 ലിറ്റർ പെട്രോൾ എഞ്ചിനിൽ ഏഴ് സ്പീഡ് DCT ഉം 1.5 ലിറ്റർ ഡീസൽ എഞ്ചിനിൽ ആറ് സ്പീഡ് AT ഉം ഉൾപ്പെടുന്നു.

Datsun Go+ മുതൽ Kia Carens വരെ; ഇന്ത്യൻ വിപണിയിൽ ലഭ്യമായ ഏറ്റവും താങ്ങാനാവുന്ന 5 എംപിവികൾ

5. മാരുതി XL6

മാരുതി XL6 എന്നത് എർട്ടിഗയുടെ ആറ് സീറ്റർ, പ്രീമിയം പതിപ്പാണ്, കുറച്ച് സ്റ്റൈലിംഗ് മാറ്റങ്ങളും വാഹനത്തിലുണ്ട്. 105 PS പവറും 138 Nm torque ഉം സൃഷ്ടിക്കുന്ന എർട്ടിഗയുടെ അതേ 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്.

Datsun Go+ മുതൽ Kia Carens വരെ; ഇന്ത്യൻ വിപണിയിൽ ലഭ്യമായ ഏറ്റവും താങ്ങാനാവുന്ന 5 എംപിവികൾ

ഒരു മൈൽഡ്-ഹൈബ്രിഡ് സിസ്റ്റത്തിനൊപ്പം അഞ്ച് സ്പീഡ് MT, നാല്സ്പീഡ് AT എന്നിങ്ങനെ അതേ ട്രാൻസ്മിഷൻ ഓപ്ഷനുകളാണ് എംപിവിയിൽ വരുന്നത്. ഓഫറിൽ CNG ഓപ്ഷൻ ഇല്ല. 10.14 ലക്ഷം രൂപ മുതൽ 12.02 ലക്ഷം രൂപ വരെയാണ് പ്രീമിയം മോഡലിന്റെ എക്സ്-ഷോറൂം വില.

More from DriveSpark

Article Published On: Sunday, April 3, 2022, 9:00 [IST]
English summary
List of 5 most affordable mpvs in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X