അല്പം വെയിറ്റ് ചെയ്താലും പ്രശ്നമില്ല! 2022 കാത്തിരിക്കുന്ന അഞ്ച് മികച്ച എസ്‌യുവികൾ

ഒരു പുതിയ എസ്‌യുവി വാങ്ങാൻ പദ്ധതിയിടുകയാണോ? നിലവിൽ ലഭ്യമായതല്ലാതെ ഈ വർഷം നിരവധി പുതിയ മോഡലുകൾ പല നിർമ്മാതാക്കളും ആസൂത്രണം ചെയ്തിട്ടുണ്ട്. അതിനാൽ 2022 -ൽ കാത്തിരുന്നാലും നഷ്ടമില്ലാത്ത മികച്ച അഞ്ച് എസ്‌യുവി ഓപ്ഷനുകൾ ഇതാ.

അല്പം വെയിറ്റ് ചെയ്താലും പ്രശ്നമില്ല! 2022 കാത്തിരിക്കുന്ന അഞ്ച് മികച്ച എസ്‌യുവികൾ

പുതുതലമുറ മാരുതി ബ്രെസ

രണ്ടാം തലമുറ മാരുതി ബ്രെസ 2022 ഏപ്രിലിൽ വിപണിയിൽ എത്തും. പുതിയ ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് വാഗ്ദാനം ചെയ്യുന്നതിനൊപ്പം വാഹന നിർമ്മാതാക്കൾ അതിന്റെ ഡിസൈനിലും ഇന്റീരിയറിലും കാര്യമായ മാറ്റങ്ങൾ വരുത്തും.

അല്പം വെയിറ്റ് ചെയ്താലും പ്രശ്നമില്ല! 2022 കാത്തിരിക്കുന്ന അഞ്ച് മികച്ച എസ്‌യുവികൾ

360 ഡിഗ്രി ക്യാമറ, ഫാക്ടറിയിൽ ഫിറ്റഡ് ഇലക്ട്രിക് സൺറൂഫ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ആറ് എയർബാഗുകൾ എന്നിങ്ങനെ ചില ക്ലാസ്-ലീഡിംഗ് ഫീച്ചറുകൾ 2022 മാരുതി ബ്രെസയിൽ വരുമെന്ന് അഭ്യൂഹമുണ്ട്.

അല്പം വെയിറ്റ് ചെയ്താലും പ്രശ്നമില്ല! 2022 കാത്തിരിക്കുന്ന അഞ്ച് മികച്ച എസ്‌യുവികൾ

സബ്കോംപാക്ട് എസ്‌യുവിയിൽ അതേ 1.5 ലിറ്റർ K15B പെട്രോൾ എഞ്ചിൻ ഉപയോഗിക്കും, എന്നാൽ ശക്തമായ ഹൈബ്രിഡ് ടെക്‌നൊപ്പമാവും എത്തുക. അങ്ങനെ സംഭവിച്ചാൽ, പുതിയ ബ്രെസ നിലവിലെ തലമുറയെക്കാൾ കൂടുതൽ ഇന്ധനക്ഷമതയുള്ളതായിരിക്കും.

അല്പം വെയിറ്റ് ചെയ്താലും പ്രശ്നമില്ല! 2022 കാത്തിരിക്കുന്ന അഞ്ച് മികച്ച എസ്‌യുവികൾ

ജീപ്പ് മെറിഡിയൻ

2022 മെയ് മാസത്തിൽ ഷോറൂമുകളിൽ എത്താനിരിക്കുന്ന പുതിയ മെറിഡിയനുമായി ഏഴ് സീറ്റർ എസ്‌യുവി സെഗ്‌മെന്റിലേക്ക് പ്രവേശിക്കാൻ ജീപ്പ് ഇന്ത്യ തയ്യാറെടുക്കുകയാണ്.

അല്പം വെയിറ്റ് ചെയ്താലും പ്രശ്നമില്ല! 2022 കാത്തിരിക്കുന്ന അഞ്ച് മികച്ച എസ്‌യുവികൾ

കോമ്പസിൽ ഡ്യൂട്ടി ചെയ്യുന്ന 2.0 ലിറ്റർ മൾട്ടിജെറ്റ് II ഡീസൽ എഞ്ചിനാവും ഈ മോഡലിന് ആദ്യം ലഭിക്കുക. എന്നിരുന്നാലും, അധിക കരുത്ത് ഉൽപ്പാദിപ്പിക്കുന്നതിന് ഇത് റീട്യൂൺ ചെയ്യാവുന്നതാണ്. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകൾ ഓഫറിൽ ലഭിക്കും.

അല്പം വെയിറ്റ് ചെയ്താലും പ്രശ്നമില്ല! 2022 കാത്തിരിക്കുന്ന അഞ്ച് മികച്ച എസ്‌യുവികൾ

ജീപ്പ് മെറിഡിയൻ 187 bhp കരുത്ത് പുറപ്പെടുവിക്കുന്ന 1.3 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുമായും വരുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എസ്‌യുവി ആറ്, ഏഴ് സീറ്റുകൾ കോൺഫിഗറേഷനുകളോടെ ലഭ്യമാക്കും.

അല്പം വെയിറ്റ് ചെയ്താലും പ്രശ്നമില്ല! 2022 കാത്തിരിക്കുന്ന അഞ്ച് മികച്ച എസ്‌യുവികൾ

ന്യൂ-ജെൻ ഹ്യുണ്ടായി ടൂസോൺ

ഹ്യുണ്ടായി ട്യൂസൺ വരും മാസങ്ങളിൽ പുതിയ തലമുറയിലേക്ക് പ്രവേശിക്കാൻ തയ്യാറെടുക്കുകയാണ്. ഇതിന്റെ ഔദ്യോഗിക ലോഞ്ച് തീയതി ഇതുവരെ നിർമ്മാതാക്കൾ പ്രഖ്യാപിച്ചിട്ടില്ല.

അല്പം വെയിറ്റ് ചെയ്താലും പ്രശ്നമില്ല! 2022 കാത്തിരിക്കുന്ന അഞ്ച് മികച്ച എസ്‌യുവികൾ

2022 ഹ്യുണ്ടായി ട്യൂസോണിൽ പാരാമെട്രിക് ഫ്രണ്ട് ഗ്രില്ലും എൽഇഡി ഹെഡ്‌ലാമ്പുകളും സഹിതം ബ്രാൻഡിന്റെ പുതിയ സെൻസസ് സ്‌പോർട്ടിനസ് ഡിസൈൻ ശൈലിയും അവതരിപ്പിക്കും.

അല്പം വെയിറ്റ് ചെയ്താലും പ്രശ്നമില്ല! 2022 കാത്തിരിക്കുന്ന അഞ്ച് മികച്ച എസ്‌യുവികൾ

അകത്ത്, ഏറ്റവും പുതിയ സ്മാർട്ട്‌ഫോണും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുമുള്ള ഡ്യുവൽ സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എസ്‌യുവിക്ക് ഉണ്ടായിരിക്കും. ഇന്ത്യയിൽ, നിലവിലെ തലമുറയ്ക്ക് ഡ്യൂട്ടി ചെയ്യുന്ന അതേ 2.0 ലിറ്റർ ടർബോ പെട്രോൾ, ടർബോ ഡീസൽ എഞ്ചിനുകൾക്കൊപ്പം പുതിയ ട്യൂസോൺ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

അല്പം വെയിറ്റ് ചെയ്താലും പ്രശ്നമില്ല! 2022 കാത്തിരിക്കുന്ന അഞ്ച് മികച്ച എസ്‌യുവികൾ

പുതിയ തലമുറ മഹീന്ദ്ര സ്കോർപിയോ

പുതിയ തലമുറ മഹീന്ദ്ര സ്കോർപിയോ ജൂണിൽ അരങ്ങേറ്റം കുറിക്കുമെന്ന് റിപ്പോർട്ട് ചെയ്യുന്നു, അതേ തുടർന്ന് ഏകദേശം 2022 ദീപാവലി സീസണോടെ വാഹനം വിൽപ്പനയ്ക്ക് എത്തും.

അല്പം വെയിറ്റ് ചെയ്താലും പ്രശ്നമില്ല! 2022 കാത്തിരിക്കുന്ന അഞ്ച് മികച്ച എസ്‌യുവികൾ

എസ്‌യുവിയുടെ അണ്ടർപിന്നിംഗ്, എഞ്ചിനുകൾ, ഡിസൈൻ, ഇന്റീരിയർ എന്നിവയിൽ വലിയ മാറ്റങ്ങൾ കമ്പനി വരുത്തും. 2022 മഹീന്ദ്ര സ്കോർപിയോ 2.0 ലിറ്റർ ടർബോ പെട്രോൾ, 2.2 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാകും.

അല്പം വെയിറ്റ് ചെയ്താലും പ്രശ്നമില്ല! 2022 കാത്തിരിക്കുന്ന അഞ്ച് മികച്ച എസ്‌യുവികൾ

ആദ്യത്തേത് ലോവർ വേരിയന്റുകളിൽ 130 bhp -യും ഉയർന്ന വേരിയന്റുകളിൽ 160 bhp -യും സൃഷ്ടിക്കുമ്പോൾ ഡീസൽ യൂണിറ്റ് 155 bhp പവർ പുറപ്പെടുവിക്കും.

അല്പം വെയിറ്റ് ചെയ്താലും പ്രശ്നമില്ല! 2022 കാത്തിരിക്കുന്ന അഞ്ച് മികച്ച എസ്‌യുവികൾ

ഉയർന്ന ട്രിമ്മുകൾക്ക് 4X4 ഡ്രൈവ്ട്രെയിൻ സിസ്റ്റം, മൾട്ടിപ്പിൾ ഡ്രൈവ് മോഡുകൾ, ടെറൈൻ മോഡുകൾ എന്നിവ ലഭിക്കും. നിലവിലെ തലമുറയുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയത് വലുതും കൂടുതൽ ഫീച്ചറുകളുമുള്ളതായിരിക്കും.

അല്പം വെയിറ്റ് ചെയ്താലും പ്രശ്നമില്ല! 2022 കാത്തിരിക്കുന്ന അഞ്ച് മികച്ച എസ്‌യുവികൾ

പുതിയ മാരുതി-ടൊയോട്ട മിഡ് സൈസ് എസ്‌യുവികൾ

മാരുതിയും ടൊയോട്ടയും തങ്ങളുടെ പുതിയ മിഡ് സൈസ് എസ്‌യുവികൾ 2022 രണ്ടാം പകുതിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. രണ്ട് മോഡലുകളും പ്ലാറ്റ്‌ഫോമും എഞ്ചിനുകളും പല ഘടകങ്ങളും പങ്കിടും.

അല്പം വെയിറ്റ് ചെയ്താലും പ്രശ്നമില്ല! 2022 കാത്തിരിക്കുന്ന അഞ്ച് മികച്ച എസ്‌യുവികൾ

എന്നിരുന്നാലും, എസ്‌യുവികൾ വ്യത്യസ്തമായി കാണപ്പെടും. ടൊയോട്ട D22, മാരുതി YFG എന്നീ കോഡ് നേമുകളുള്ള എസ്‌യുവികൾക്ക് 1.5 ലിറ്റർ K 15 B നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് കരുത്ത് പകരുന്നത്.

അല്പം വെയിറ്റ് ചെയ്താലും പ്രശ്നമില്ല! 2022 കാത്തിരിക്കുന്ന അഞ്ച് മികച്ച എസ്‌യുവികൾ

ഗ്യാസോലിൻ മോട്ടോറിനൊപ്പം ശക്തമായ ഹൈബ്രിഡ് സാങ്കേതികവിദ്യയും വാഹന നിർമ്മാതാക്കൾ വാഗ്ദാനം ചെയ്തേക്കാം. DNGA (ഡയഹാസ്തു ന്യൂ ഗ്ലോബൽ ആർക്കിടെക്ച്ചർ) പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി, വരാനിരിക്കുന്ന മാരുതി, ടൊയോട്ട മിഡ്-സൈസ് എസ്‌യുവികൾ ഭാരം കുറഞ്ഞതും ശക്തവുമായ ബോഡി-ബിൽട്ട് ഉള്ളതുമായിരിക്കും.

More from DriveSpark

Article Published On: Thursday, March 17, 2022, 8:30 [IST]
English summary
List of 5 upcoming suvs that are worth waiting in 2022
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X