Tiago മുതൽ Carnival വരെ; ഇന്ത്യയിൽ ടൂറിംഗിനും റോഡ് ട്രിപ്പുകൾക്കും പറ്റിയ കാറുകൾ

കൊവിഡ്-19 മഹാമാരി നമ്മുടെ ട്രാവൽ ലൈഫ്‌സ്റ്റൈലിനെ പ്രതികൂലമായി ബാധിച്ചു. അത് നമ്മിൽ കൂടുതൽ ആളുകളെ കൂടുതൽ രസകരമായ റോഡ് ട്രിപ്പ് ഗതാഗത മാർഗ്ഗങ്ങളിലേക്ക് മാറാൻ പ്രേരിപ്പിച്ചു. അടിപൊളി റോഡ് ട്രിപ്പുകളെക്കുറിച്ചുള്ള ധാരാളം സിനിമകൾ നാമെല്ലാവരും കണ്ടിട്ടുണ്ട്, ഇത് യഥാർത്ഥ ജീവിതത്തിനും ടൂറിംഗിനും വളരെ രസകരമാണ്.

Tiago മുതൽ Carnival വരെ; ഇന്ത്യയിൽ ടൂറിംഗിനും റോഡ് ട്രിപ്പുകൾക്കും പറ്റിയ കാറുകൾ

റോഡിലൂടെയുള്ള യാത്ര ഒരു മികച്ച അനുഭവമാണ്, അവിടെ നമുക്ക് ഒന്നും നഷ്‌ടപ്പെടുന്നില്ല. മികച്ച കാറുകൾക്കൊപ്പം നല്ല റോഡുകളും നല്ല കമ്പനിയും ഈ യാത്രകളെ അവിസ്മരണീയമാക്കുന്നു. ടൂറിംഗിന് ഏറ്റവും അനുയോജ്യമായ ചില കാറുകളാണ് ഇവിടെ ഞങ്ങൾ പരിചയപ്പെടുത്തുന്നത്:

Tiago മുതൽ Carnival വരെ; ഇന്ത്യയിൽ ടൂറിംഗിനും റോഡ് ട്രിപ്പുകൾക്കും പറ്റിയ കാറുകൾ

ടാറ്റ ടിയാഗോ

5.19 ലക്ഷം മുതൽ 7.64 ലക്ഷം രൂപ വിലയുള്ള ടാറ്റയുടെ ലൈനപ്പിലെ എൻട്രി ലെവൽ ഹാച്ച്ബാക്കാണ് ടിയാഗോ. മികച്ച പ്രകടനവും ഇന്ധനക്ഷമതയും കൂടാതെ മികച്ച സാങ്കേതിക സവിശേഷതകളും മികച്ച ട്രിമ്മുകളുമുള്ള സുരക്ഷിത ഹാച്ച്ബാക്കാണ് ഇത്.

Tiago മുതൽ Carnival വരെ; ഇന്ത്യയിൽ ടൂറിംഗിനും റോഡ് ട്രിപ്പുകൾക്കും പറ്റിയ കാറുകൾ

കോസ്‌മെറ്റിക് അപ്‌ഗ്രേഡുകളും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസുമുള്ള ടിയാഗോ NRG എന്നറിയപ്പെടുന്ന കൂടുതൽ സ്‌പോർടി-ലുക്ക് പതിപ്പിനൊപ്പം ഇത് വൈവിധ്യമാർന്ന ട്രിമ്മുകളിൽ വാഗ്ദാനം ചെയ്യുന്നു. ഈ പ്രായോഗിക പാക്കേജ് ടിയാഗോയെ ദിവസേനയുള്ള ഡ്രൈവുകൾക്കും ടൂറിങ്ങിനുമുള്ള മികച്ച കാറാക്കി മാറ്റുന്നു.

Tiago മുതൽ Carnival വരെ; ഇന്ത്യയിൽ ടൂറിംഗിനും റോഡ് ട്രിപ്പുകൾക്കും പറ്റിയ കാറുകൾ

ഹ്യുണ്ടായി i20

ജനറേഷൻ അപ്‌ഡേറ്റുകൾ വരുന്നതിലൂടെ i20 വളരെക്കാലമായി ജനങ്ങളുടെ പ്രിയങ്കരമായ മോഡലുകളിൽ ഒന്നാണ്. ബലേനോയ്ക്ക് തൊട്ടുപിന്നാലെ സെഗ്‌മെന്റിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട രണ്ടാമത്തെ മോഡലായിരുന്നു ഇത്, എന്നാൽ കഴിഞ്ഞ വർഷം ആൾട്രോസ് i20 -യെ പരാജയപ്പെടുത്തിയിരുന്നു.

Tiago മുതൽ Carnival വരെ; ഇന്ത്യയിൽ ടൂറിംഗിനും റോഡ് ട്രിപ്പുകൾക്കും പറ്റിയ കാറുകൾ

വാഹനത്തിന് ഷാർപ്പ് രൂപവും ഏറ്റവും അടുത്തിടെ പുറത്തിറക്കിയ N-ലൈൻ എന്ന പെർഫോമൻസ് വേരിയന്റുമുണ്ട്, ഇത് 120 bhp കരുത്ത് പുറപ്പെടുവിക്കുകയും വ്യത്യസ്തമായ സൗന്ദര്യവർധക നവീകരണങ്ങളുമായിട്ടാണ് വരുന്നത്. ദൈനംദിന റൈഡുകളും ലോംഗ് ഡ്രൈവുകളും നിറവേറ്റുന്ന ഒരു റിഫൈൻഡ് റൈഡ് ഇതിലുണ്ട്.

Tiago മുതൽ Carnival വരെ; ഇന്ത്യയിൽ ടൂറിംഗിനും റോഡ് ട്രിപ്പുകൾക്കും പറ്റിയ കാറുകൾ

ഹോണ്ട സിറ്റി

ഹോണ്ട സിറ്റിക്ക് നമ്മുടെ റോഡുകളിൽ ഒരു വലിയ പാരമ്പര്യം തന്നെയുണ്ട്, സെഡാൻ വിഭാഗത്തെ എക്കാലവും ഭരിച്ചിരുന്ന ഒരു മോഡലാണിത്. പ്രകടനവും വിശ്വാസ്യതയും സൗകര്യവുമുള്ള വിശാലമായ പാക്കേജാണിത്. ഹോണ്ടയുടെ 1.5 ലിറ്റർ V-TEC എഞ്ചിനാണ് ഇതിനെ ശക്തിപ്പെടുത്തുന്നത്.

Tiago മുതൽ Carnival വരെ; ഇന്ത്യയിൽ ടൂറിംഗിനും റോഡ് ട്രിപ്പുകൾക്കും പറ്റിയ കാറുകൾ

ഇതിന് ഒരു സ്ലീക്ക് അപ്പീലും ആകർഷകമായ സ്‌പോർട്ടി എലമെന്റുമുണ്ട്, ഇത് ഡെഡാനിനെ ഒരു ഫൺ ടു ഡ്രൈവിനൊപ്പം ലോംഗ് ഡ്രൈവുകൾക്ക് അനുയോജ്യവുമാക്കുന്നു. തുറന്ന റോഡുകളിൽ V-TEC കിക്ക് ഇൻ ചെയ്യുകയും മികച്ച കംഫർട്ടും ഫീലും നൽകുകയും ചെയ്യുന്നു. സിറ്റി കുറച്ചുകാലമായി സെഗ്മെന്റിന്റെ മുകളിൽ ഇരിക്കുന്നു. ഇനി പുതിയ സ്ലാവിയ എത്തുമ്പോഴുള്ള മത്സരം രസകരമായിരിക്കും.

Tiago മുതൽ Carnival വരെ; ഇന്ത്യയിൽ ടൂറിംഗിനും റോഡ് ട്രിപ്പുകൾക്കും പറ്റിയ കാറുകൾ

കിയ സെൽറ്റോസ്

എസ്‌യുവികൾ വളരെക്കാലമായി ട്രെൻഡിംഗിലാണ്, കൂടാതെ സെൽറ്റോസ് ഏറ്റവും ഡിമാൻഡുള്ള മിഡ്-സൈസ് എസ്‌യുവികളിൽ ഒന്നാണ്. കിയ സവിശേഷതകൾക്ക് പേരുകേട്ടവയായതിനാൽ, സെൽറ്റോസ് ഫീച്ചർ റിച്ച് ഡ്രൈവിംഗ് അനുഭവത്തോടൊപ്പം സുഖപ്രദമായ യാത്രയും വാഗ്ദാനം ചെയ്യുന്നു. സുരക്ഷയുടെ കാര്യത്തിൽ അല്പം പോരായ്മയുണ്ടെങ്കിലും ഇപ്പോഴും ആളുകൾ വാഹനത്തെ വിലമതിക്കുന്നു.

Tiago മുതൽ Carnival വരെ; ഇന്ത്യയിൽ ടൂറിംഗിനും റോഡ് ട്രിപ്പുകൾക്കും പറ്റിയ കാറുകൾ

ഏതാനും മാസങ്ങൾക്ക് മുമ്പ് കിയ ഇതിന്റെ GT ലൈനും അവതരിപ്പിച്ചു. GT എന്നാൽ 'ഗ്രാൻ ടൂറിസ്മോ' എന്നതിന്റെ ചുരുക്കെഴുത്താണ്, ലോംഗ് ഡ്രൈവുകൾക്കായി പ്രത്യേകം ഉദ്ദേശിച്ചിട്ടുള്ള കാറുകളെ ഇത് പരാമർശിക്കുന്നു. സെൽറ്റോസിന്റെ GT എഡിഷൻ ടൂറിംഗിന് ഏറ്റവും സാധ്യതയുള്ള കാറുകളിലൊന്നാണ്.

Tiago മുതൽ Carnival വരെ; ഇന്ത്യയിൽ ടൂറിംഗിനും റോഡ് ട്രിപ്പുകൾക്കും പറ്റിയ കാറുകൾ

മഹീന്ദ്ര XUV700

XUV700 എന്നത് പവറിന്റെയും പെർഫോമൻസിന്റെയും അവിശ്വസനീയമായ പാക്കേജുമായി അടുത്തിടെ പുറത്തിറങ്ങിയ ഏറ്റവും പ്രചാരമുള്ള കാറുകളിലൊന്നാണ്. എസ്‌യുവി എത്ര മികച്ചതാണെന്ന് കണക്കിലെടുത്ത് ഇതിന് ഏകദേശം പത്ത് മാസത്തെ കാത്തിരിപ്പ് കാലയളവ് ഉണ്ട്. പെട്രോൾ & ഡീസൽ എഞ്ചിൻ ഓഫറിലുണ്ട്. വാഹനത്തിന്റെ പെട്രോൾ യൂണിറ്റ് 200 bhp കരുത്ത് പുറപ്പെടുവിക്കുന്നു.

Tiago മുതൽ Carnival വരെ; ഇന്ത്യയിൽ ടൂറിംഗിനും റോഡ് ട്രിപ്പുകൾക്കും പറ്റിയ കാറുകൾ

മുൻനിര വകഭേദങ്ങൾക്കായി ഇത് ADAS സവിശേഷതകളും AWD സിസ്റ്റവും കൊണ്ട് നിറഞ്ഞിരിക്കുന്നു. നിങ്ങൾ മുന്നോട്ട് വെക്കുന്ന മിക്കവാറും എല്ലാത്തിനും ഇത് അനുയോജ്യമാണ്. വിശാലമായ ഹൂഡും C-ആകൃതിയിലുള്ള ഡിാർഎല്ലുകളുമുള്ള ഒരു ബോൾഡ് അപ്പീൽ ഇതിനുണ്ട് കൂടാതെ മികച്ച പെർഫോമെൻസും പ്രീമിയം ക്യാബിനുമുള്ള സുഖപ്രദമായ യാത്രയും വാഹനം വാഗ്ദാനം ചെയ്യുന്നു.

Tiago മുതൽ Carnival വരെ; ഇന്ത്യയിൽ ടൂറിംഗിനും റോഡ് ട്രിപ്പുകൾക്കും പറ്റിയ കാറുകൾ

ടൊയോട്ട ഇന്നോവ

ടൊയോട്ട ഇന്നോവയും ഇതിഹാസങ്ങളുടെ കൂട്ടത്തിലെ ഒന്നാണ്, കൂടാതെ ടൂറിംഗിനും വാഹനം മുൻനിരയിലാണ്. ലഡാക്കിലെ ഭൂപ്രദേശങ്ങളെ പോലും അതിന്റെ സുഖപ്രദമായ ക്യാബിനിലൂടെ കൈകാര്യം ചെയ്യുന്ന മികച്ച ഫാമിലി എംയുവിയാണിത്. കരുത്തുറ്റ എഞ്ചിനും നല്ല ഡിപ്പാർച്ചർ ആംഗിളുകളും ഉപയോഗിച്ച്, മറ്റ് എംയുവികൾക്ക് കഴിയാത്തത് ഇന്നോവ കൈകാര്യം ചെയ്യുന്നു.

Tiago മുതൽ Carnival വരെ; ഇന്ത്യയിൽ ടൂറിംഗിനും റോഡ് ട്രിപ്പുകൾക്കും പറ്റിയ കാറുകൾ

ഇന്നോവ ക്രിസ്റ്റ കാര്യങ്ങൾ കൂടുതൽ പുനരുജ്ജീവിപ്പിക്കുകയും ലോംഗ് ടൈം ഇതിഹാസത്തിന് കൂടുതൽ ആകർഷണവും സാങ്കേതികവിദ്യയും ചേർക്കുകയും ചെയ്തു. ഫോർച്യൂണറിനൊപ്പം ഇന്നോവയും ഇന്ത്യയിലെ ടൊയോട്ടയുടെ ലൈനപ്പിലെ ഏറ്റവും വലിയ വിൽപ്പന നേടുന്ന ഒരു മോഡലാണ്.

Tiago മുതൽ Carnival വരെ; ഇന്ത്യയിൽ ടൂറിംഗിനും റോഡ് ട്രിപ്പുകൾക്കും പറ്റിയ കാറുകൾ

കിയ കാർണിവൽ

എട്ട് പേർക്ക് ഇരിക്കാവുന്ന ആഢംബര ക്യാബിനുള്ള പ്രീമിയം എംയുവികളിൽ ഒന്നാണ് കിയ കാർണിവൽ. ഉപയോക്താക്കൾക്ക് ആവശ്യാനുസരണം സീറ്റ് കോൺഫിഗറേഷൻ മാറ്റാൻ കഴിയും, കൂടാതെ ഇത് ഫീച്ചറുകളാൽ നിറഞ്ഞതും സുഖപ്രദമായ യാത്ര നൽകുന്നതുമാണ്.

Tiago മുതൽ Carnival വരെ; ഇന്ത്യയിൽ ടൂറിംഗിനും റോഡ് ട്രിപ്പുകൾക്കും പറ്റിയ കാറുകൾ

200 bhp കരുത്തേകുന്ന 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് ഇതിന്റെ ഹൃദയം. ഇത് അല്പം വിലയേറിയതാണെന്നും പരിപാലിക്കാൻ എളുപ്പമല്ലെന്നും ഞങ്ങൾ ഒന്ന് സൂചിപ്പിച്ചേക്കാം, എന്നാൽ യാത്രയിൽ വിശ്രമിക്കാനും ആസ്വദിക്കാനും വാരാന്ത്യ ടൂറിംഗിന് ഇത് അനുയോജ്യമാണ്.

Tiago മുതൽ Carnival വരെ; ഇന്ത്യയിൽ ടൂറിംഗിനും റോഡ് ട്രിപ്പുകൾക്കും പറ്റിയ കാറുകൾ

മഹീന്ദ്ര ഥാർ

നമ്മുടെ റോഡുകളിലെ ജീവിക്കുന്ന ഇതിഹാസമാണ് മഹീന്ദ്ര ഥാർ, നമ്മുടെ രാജ്യത്തെ ഏറ്റവും ജനപ്രിയമായ ഓഫ്‌റോഡറും ഇത് തന്നെ. ഒരു വർഷത്തോളം നീണ്ട കാത്തിരിപ്പ് കാലയളവുള്ള നമ്മിൽ പലരുടെയും സ്വപ്ന കാറാണിത്. ഥാറിന്റെ കഴിവുകളെക്കുറിച്ച് ഒരു ചോദ്യവുമില്ല; ഭൂപ്രകൃതി എളുപ്പമല്ലാത്ത പുതിയ സ്ഥലങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിൽ വാഹനം അറിയപ്പെടുന്നു.

Tiago മുതൽ Carnival വരെ; ഇന്ത്യയിൽ ടൂറിംഗിനും റോഡ് ട്രിപ്പുകൾക്കും പറ്റിയ കാറുകൾ

വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളുള്ള ടൂറുകൾക്കുള്ള മുൻനിര ചോയിസുകളിൽ ഒന്നാണ് ഥാർ, അത് കുന്നുകളായാലും മൺകൂനകൾക്കിടയിലുള്ളതായാലും, ഡ്രൈവ് ചെയ്യുന്നത് രസകരമാണ്, കൂടാതെ ഓഫറിലുള്ള എംഹോക്ക് & എംസ്റ്റാലിയൻ എഞ്ചിൻ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ഏറ്റവും പുതിയ തലമുറ അപ്‌ഡേറ്റ് നിരവധി പുതിയ ഫീച്ചറുകളും ദൈർഘ്യമേറിയ വീൽബേസും നൽകുന്നു. വാഹനത്തിന്റെ അഞ്ച് ഡോർ പതിപ്പ് വരും വർഷങ്ങളിൽ വിൽപ്പനയ്ക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
List of best long drive touring cars in india
Story first published: Tuesday, January 25, 2022, 20:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X