'ലോക തോല്‍വികള്‍'; ഇന്ത്യന്‍ വാഹന ചരിത്രത്തിലെ ഏറ്റവും വലിയ 10 ഫ്ലോപ്പ് കാറുകള്‍
ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വിപണിയുടെ അനന്തസാധ്യതകള്‍ വരച്ച് കാണിക്കുന്നതാണ് പല കാര്‍ നിര്‍മ്മാതാക്കളുടെയും പുതിയതും വ്യത്യസ്തവുമായ നിരവധി ഉല്‍പ്പന്നങ്ങളുടെ പരീക്ഷണം. ഈ പുതിയ മോഡലുകളില്‍ പലതും ഹിറ്റായെങ്കിലും വില്‍പ്പനയുടെ കാര്യത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയാതെ ഇന്ത്യന്‍ വിപണിയില്‍ പരാജയമായി മാറിയ നിരവധി കാറുകളും ഉണ്ട്. ഇന്ത്യന്‍ ഓട്ടോമോട്ടീവ് ചരിത്രത്തിലെ ഏറ്റവും വലിയ 'ഫ്ലോപ്പ്' ആയി മാറിയ 10 കാറുകളെ കുറിച്ചാണ് നമ്മള്‍ ഇന്ന് പറയാന്‍ പോകുന്നത്.
ഒപെല്‍ വെക്ട്ര
വളരെ ചുരുങ്ങിയ കാലം ഇന്ത്യയില്‍ ഉണ്ടായിരുന്നു ഒരു ബ്രാന്‍ഡ് ആണ് ഓപെല്‍. ഇന്ത്യയില്‍ സാന്നിധ്യം അറിയിച്ചിരുന്ന കാലത്ത് ഈ ബ്രാന്‍ഡ് കോര്‍സ, ആസ്ട്ര സെഡാന്‍ തുടങ്ങിയ മോഡലുകള്‍ പുറത്തിറക്കിയിരുന്നു. ഡി-വിഭാഗം ഏറ്റെടുക്കാന്‍ ഒപെല്‍ 16.75 ലക്ഷം രൂപയ്ക്ക് വെക്ട്ര സെഡാനും പുറത്തിറക്കി. എന്നിരുന്നാലും അത് ഇന്ത്യന്‍ വിപണിയെ സംബന്ധിച്ച് അക്കാലത്ത് വളരെ ചെലവേറിയ കാറായിരുന്നു. 2.2 ലിറ്റര്‍ 146 bhp പെട്രോള്‍ എഞ്ചിനാണ് വെക്ട്രയ്ക്ക് കരുത്തേകിയിരുന്നത്. വിശ്വസനീയത കുറവായിരുന്നുവെന്നത് മാത്രമല്ല പരിപാലന ചെലവും കൂടുതലായിരുന്നുവെന്നതായിരുന്നു ഈ മോഡലിന് വിനയായത്.

ഫോര്‍ഡ് ഫ്യൂഷന്‍
ഇന്ത്യയില്‍ ക്രോസ്ഓവര്‍, കോംപാക്ട് എസ്‌യുവി വില്‍പ്പന കൂടുന്നതാണ് നാം ഇന്ന് കാണുന്നത്. ഇക്കോസ്പോര്‍ട്ട് അവതരിപ്പിക്കുന്നതിന് മുമ്പ് ഫോര്‍ഡ് ഫ്യൂഷന്‍ എന്ന മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. എന്നിരുന്നാലും, ഫ്യൂഷന്റെ ബോക്സി ഡിസൈനും നേരായ രൂപകല്‍പ്പനയും ഇന്ത്യയില്‍ പലര്‍ക്കും ഇഷ്ടപ്പെട്ടില്ല. അക്കാലത്ത് ഫോര്‍ഡിന്റെ മെയിന്റനന്‍സ് കോസ്റ്റും വളരെ കൂടുതലായിരുന്നു. ഇന്ധനക്ഷമത നന്നേ കുറവായതും ഫ്യൂഷനെ ബാധിച്ചു. 1.6 ലിറ്റര്‍ 105 bhp പെട്രോള്‍, 1.4 ലിറ്റര്‍ 68 bhp ഡീസല്‍ എഞ്ചിനുമാണ് ഇത് വാഗ്ദാനം ചെയ്തത്.
ഷെവര്‍ലെ SR-V
ഇത് പ്രധാനമായും ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തിയ ഒപ്ട്ര സെഡാന്റെ ഒരു ചെത്തിയെടുത്ത പതിപ്പായിരുന്നു. റിയര്‍ പ്രൊഫൈലിന് ചില ആളുകള്‍ക്ക് ഇഷ്ടപ്പെട്ടതും ചിലര്‍ക്ക് ഇഷ്ടപ്പെടാത്തതുമായ ഒരു പ്രത്യേക ഡിസൈന്‍ ലഭിച്ചു. ഒപ്ട്ര സെഡാനില്‍ നിന്നുള്ള അതേ 1.6 ലിറ്റര്‍ എഞ്ചിനാണ് ഇതിന് ഉപയോഗിച്ചത്. SR-V ഒരു വിലകൂടിയ കാറായിരുന്നതിനാലും ഇന്ത്യക്കാര്‍ ഒരു ഹാച്ച്ബാക്കിനായി ഇത്രയധികം രൂപ ചെലവഴിക്കാന്‍ തയ്യാറായിരുന്നില്ല. ഇതോടെ ഷെവര്‍ലെയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ SR-V-യുടെ അധികം യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ സാധിച്ചില്ല.
മഹീന്ദ്ര നുവോസ്‌പോര്‍ട്
മഹീന്ദ്രയ്ക്ക് അവരുടെ പോര്‍ട്ട്ഫോളിയോയില്‍ നിരവധി ഹിറ്റ് എസ്‌യുവി ഉല്‍പ്പന്നങ്ങളുണ്ട്. എന്നാല്‍ സബ്-4 മീറ്റര്‍ സെഗ്മെന്റിന്റെ കാര്യത്തില്‍ ഇത് പറയാനാവില്ല. ക്വാണ്ടോ എന്നറിയപ്പെടുന്ന സൈലോയുടെ സബ്-4 മീറ്റര്‍ പതിപ്പ് ഉപയോഗിച്ച് മഹീന്ദ്ര ഈ സെഗ്മെന്റില്‍ ഭാഗ്യം പരീക്ഷിച്ചു. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആകര്‍ഷകമാക്കാന്‍ അവര്‍ ഉല്‍പ്പന്നം അപ്ഡേറ്റ് ചെയ്യുകയും നുവോസ്‌പോര്‍ട് എന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തു. എന്നിരുന്നാലും, ഇത് വിജയിച്ചില്ല. ക്വാണ്ടോ പോലെ നുവോസ്പോര്‍ട്ടും ഒരു വലിയ പരാജയമായിരുന്നു.
ടാറ്റ ബോള്‍ട്ട്
ഇന്‍ഡിക്ക വിസ്റ്റയുടെ പിന്‍ഗാമിയായാണ് ബോള്‍ട്ടിനെ ടാറ്റ പുറത്തിറക്കിയത്. ഇത് ഒരു നല്ല ഉല്‍പ്പന്നമായിരുന്നുവെങ്കിലും വിസ്റ്റയുമായുള്ള ഡിസൈന്‍ സാമ്യം ഉപഭോക്താക്കള്‍ക്കിടയില്‍ ഈ മോഡലിനെ അപ്രസക്തമാക്കി. ഇതേ തുടര്‍ന്നാണ് ടാറ്റ പിന്നീട് അവരുടെ ശ്രദ്ധ ടിയാഗോയില്‍ പതിപ്പിച്ചത്. ടിയാഗോ വമ്പന്‍ ഹിറ്റായി മാറുകയും ചെയ്തു. ഇതോടെ ടാറ്റ ബോള്‍ട്ടിനെ വിപണിയില്‍ നിന്ന് പിന്‍വലിച്ചു. 1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്.
മിത്സുബിഷി സെഡിയ
ലാന്‍സറിന് സിഡിയ സെഡാനിലൂടെ വിപണിയില്‍ വിജയം ആവര്‍ത്തിക്കാന്‍ മിത്സുബിഷി ശ്രമം നടത്തി. ഹോണ്ട സിറ്റി പോലെയുള്ള ജനപ്രിയ കാറുകളോടായിരുന്നു അതിന്റെ മത്സരം. ഇന്നും സിറ്റി സെഗ്മെന്റിലെ വളരെ ജനപ്രിയമായ ഒരു സെഡാനാണ്. ലാന്‍സറിന് ഒരു പ്രീമിയം, സ്‌പോര്‍ട്ടിയര്‍ ബദല്‍ എന്ന നിലയിലാണ് ഇത് പുറത്തിറക്കിയതെങ്കിലും ക്ലിക്കായില്ല. ഇത് 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാണ് വാഗ്ദാനം ചെയ്തത്.
നിസ്സാന്‍ ഇവാലിയ
ഇത് വളരെ സ്‌പേഷ്യസായ മള്‍ട്ടിപര്‍പ്പസ് വെഹിക്കിള്‍ ആണ്. പക്ഷേ ചില കാരണങ്ങളാല്‍ ഇത് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ടില്ല. ഇത് വളരെ ബോക്സി ആയിരുന്നു. കൂടാതെ ഇന്റീരിയര്‍ ക്വാളിറ്റിയും അത്ര മികച്ചതായിരുന്നില്ല. മാരുതി എര്‍ട്ടിഗ, റെനോ ലോഡ്ജി എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിസ്സാന്‍ ഇവാലിയയുടെ വില കൂടുതലുമാണെന്നതും വില്‍പ്പന പിന്നോട്ടടിപ്പിച്ചു. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനായിരുന്നു ഇതിന് കരുത്തേകിയത്.
റെനോ ക്യാപ്ചര്‍
ഫ്രഞ്ച് കാര്‍ നിര്‍മ്മാതാവിന്റെ ഏറ്റവും വലിയ ഫേ്‌ലാപ്പ് മോഡല്‍ ആയിരുന്നു റെനോ ക്യാപ്ചര്‍. പ്രീമിയം ഡിസൈനില്‍ 1.6 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളുമായായിരുന്നു റെനോ ക്യാപ്ചര്‍ എത്തിയത്. എന്നിരുന്നാലും, പ്രധാനമായും ക്രോസ്ഓവര്‍ പോലുള്ള ഡിസൈന്‍ കാരണം ഇത് ഇന്ത്യന്‍ ഉപഭോക്താക്കളെ ആകര്‍ഷിച്ചില്ല. ഡസ്റ്ററിന്റെ വിജയം മുതലെടുക്കാന്‍ ശ്രമിച്ചെങ്കിലും നിര്‍ഭാഗ്യവശാല്‍ അതിന് കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല.
ഡാറ്റ്‌സണ്‍ ഗോ+
വില്‍പ്പന കുറവായതിനാല്‍ ഡാറ്റ്സണ്‍ ഇന്ത്യയില്‍ ഔദ്യോഗികമായി പ്രവര്‍ത്തനം അവസാനിപ്പിച്ചു. തുടക്കത്തില്‍ ഒരു GO ഹാച്ച്ബാക്കില്‍ തുടങ്ങിയ ബ്രാന്‍ഡ് പിന്നീട് ഹാച്ച്ബാക്കിന്റെ വിപുലീകൃത പതിപ്പ് അവതരിപ്പിക്കുകയും അതിനെ ഗോ പ്ലസ് എന്ന് വിളിക്കുകയും ചെയ്തു. 5+2 സീറ്റിംഗ് കോണ്‍ഫിഗറേഷനുമായാണ് ഗോ പ്ലസ് വന്നത്. സാധാരണ ഹാച്ച്ബാക്കിനെ അപേക്ഷിച്ച് ഇത് കൂടുതല്‍ പ്രായോഗികമായിരുന്നു. എന്നിരുന്നാലും ഡാറ്റ്സണിന്റെ ചെലവ് ചുരുക്കല്‍ നടപടികള്‍ കാറിന് വളരെ ചീപ്പ് ലുക്ക് നല്‍കി.അതായിരുന്നു ആളുകള്‍ മോഡല്‍ തിരഞ്ഞെടുക്കാതിരിക്കാനുള്ള ഒരു കാരണം.
ഫിയറ്റ് അര്‍ബന്‍ ക്രോസ്
അവെഞ്ചുറ പോലെയുള്ള പുതിയ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഫിയറ്റ് ശ്രമിച്ചു. അവെഞ്ചുറയുടെ ബൂട്ട് തുറക്കാന്‍ ഒരുപാട് വിയര്‍പ്പൊഴുക്കേണ്ടതായി പലരും പരാതി പറഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ ടെയില്‍ഗേറ്റില്‍ സ്‌പെയര്‍ വീല്‍ ഇല്ലാതെ ഒരു പുതിയ ഉല്‍പ്പന്നം പുറത്തിറക്കി പ്രശ്‌നം പരിഹരിക്കാന്‍ ഫിയറ്റ് തീരുമാനിച്ചു. അവര്‍ അതിനെ അര്‍ബന്‍ ക്രോസ് എന്ന് വിളിച്ചു. ഈ സമയത്ത് ഫിയറ്റിന്റെ ബ്രാന്‍ഡ് ഇമാജും അത്ര നല്ലതായിരുന്നില്ല. ഇതോടെ ഫിയറ്റ് അര്‍ബന്‍ ക്രോസിനും കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് ഈ മോഡല്‍ വാഗ്ദാനം ചെയ്തത്.


Click it and Unblock the Notifications








