ഡെയ്‌ലി ഉപയോഗത്തിന് നിങ്ങൾക്ക് കണ്ണുംപൂട്ടി വാങ്ങാൻ പറ്റുന്ന ബൈക്കുകൾ, മൈലേജും കിട്ടും കിടിലൻ ലുക്കും

ദിനംപ്രതി തിരക്ക് കൂടുന്ന നമ്മുടെ രാജ്യത്ത് എപ്പോഴും നല്ലത് ഇരുചക്രവാഹനം തന്നെയാണ്. എന്നാൽ നിങ്ങളുടെ ദിനംപ്രതിയുളള ഓട്ടത്തിന് നല്ല മൈലേജുളള വാഹനം ഇല്ലെങ്കിൽ പോക്കറ്റ് ചോർന്നു കൊണ്ടേയിരിക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ലുക്കും മൈലേജും ഒരു പോലെയുളള ബൈക്കുകൾ ഏതൊക്കെയൊണെന്ന് നോക്കിയാലോ. ചിലപ്പോൾ മൈലേജിന് പ്രധാന്യം കൊടുക്കുമ്പോൾ നിങ്ങൾ ആഗ്രഹിക്കുന്ന ലുക്ക് ഉണ്ടാകണമെന്നില്ല. ലുക്കും പെർഫോമൻസും നോക്കിയാൽ മൈലേജിൻ്റെ കാര്യത്തിൽ ശോകമായിരിക്കും. ഇനി നിങ്ങൾക്ക് ധൈര്യമായിട്ട് ഇനി പങ്കുവയ്ക്കുന്ന മോഡലുകൾ പരീക്ഷിക്കാവുന്നതാണ്. അത് ഏതൊക്കെയെന്ന് അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

ലിസ്റ്റിൽ ആദ്യത്തെ മോഡൽ എല്ലാവരുടേയും പ്രിയപ്പെട്ട നിർമാതാക്കളായ ബജാജിൻ്റെ N160 ആണ്. N250-നെ അനുസ്മരിപ്പിക്കുന്ന മസ്കുലർ ഡിസൈനും അതിൻ്റെ സ്‌പോർടി സിഗ്നേച്ചർ അണ്ടർബെല്ലി എക്‌സ്‌ഹോസ്റ്റും ലഭിക്കുന്നു. ബജാജ് ഓട്ടോ 2024 മോഡൽ ഇയറിലേക്ക് പൾസർ ശ്രേണിയെ മിനുക്കി വിപണനത്തിന് എത്തിച്ചിരുന്നു. 1.40 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ പൾസർ N160 എത്തിയതാണ് ഇതിലെ മെയിൻ ഹൈലൈറ്റ്.

8,750 ആർപിഎമ്മിൽ 15.6 bhp പവർ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 164.82 സിസി ഓയിൽ കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് 2024 ബജാജ് പൾസർ N160 മോഡലിന്റെ ഹൃദയം. ബ്രേക്കിംഗിനായി രണ്ടറ്റത്തും ഡിസ്ക് ബ്രേക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഡ്യുവൽ-ചാനൽ എബിഎസ് സ്റ്റാൻഡേർഡായി നൽകിയിട്ടുമുണ്ട്. 2024 പൾസർ N160 പതിപ്പിന് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോളും ടേൺ-ബൈ-ടേൺ നാവിഗേഷനോടുകൂടിയ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഉള്ള ഒരു പുതിയ വേരിയന്റ് ലഭിക്കുന്നുണ്ട്.

മറ്റൊരു മോഡലായി പറയാൻ സാധിക്കുന്നത് ടിവിഎസിൻ്റെ അപ്പാച്ചെ RTR 160 4V ആണ്. ഈയിടെ ഒരു സ്റ്റെൽത്തി ഓൾ-ബ്ലാക്ക് ഓപ്ഷൻ ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്‌തിരുന്നു, ഇത് മികച്ച സ്‌പോർട്ടി ലുക്കാണ് വാഹനത്തിന് നൽകുന്നത്. 159.7cc എയർ-/ഓയിൽ-കൂൾഡ് എഞ്ചിൻ സ്‌പോർട് മോഡിൽ 17.55PS പവറും 14.77 Nm ടോർക്കും നൽകുന്നു, ഇത് ഏറ്റവും ശക്തമായ 160cc ഓപ്ഷനുകളിലൊന്നായി മാറുന്നുണ്ട്.

വെറും 4.8 സെക്കൻഡിനുള്ളിൽ 0-60 കിലോമീറ്റർ വേഗത കൈവരിക്കുന്ന മികച്ച പവർ. 12 ലിറ്റർ ഇന്ധന ടാങ്ക് ലഭിക്കുന്നുണ്ട്, നഗരത്തിൽ ഏകദേശം 47.61 kmpl ഉം ഹൈവേയിൽ 49.80 kmpl ഉം മൈലേജ് കമ്പനി അവകാശപ്പെടുന്നുണ്ട്. എൽഇഡി ഹെഡും ടെയിൽലൈറ്റുകളും, വിവിധ റീഡൗട്ടുകളുള്ള എൽസിഡി ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഉയർന്ന വേരിയൻ്റുകളിൽ ടേൺ-ബൈ-നാവിഗേഷൻ ഉള്ള സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി എന്നിവയുൾപ്പെടെയുള്ള സവിശേഷതകളാൽ അപ്പാച്ചെ RTR 160 4V വരുന്നു.

2024 അപ്പാച്ചെ 160 4V-യിലെ ഏറ്റവും വലിയ മെക്കാനിക്കല്‍ അപ്‌ഗ്രേഡ് വരുത്തിയിരിക്കുന്നത് ബ്രേക്കുകളിലാണ്. ബൈക്കില്‍ ഇപ്പോള്‍ ഡ്യുവല്‍-ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡായി സജ്ജീകരിച്ചിരിക്കുന്നുവെന്നതാണ് ഒരു പ്രത്യേകത. മുന്‍ഗാമിയെ അപേക്ഷിച്ച് പുതിയ ടിവിഎസ് അപ്പാച്ചെ RTR 160 4V-യുടെ പിന്നില്‍ 230 mm പെറ്റല്‍ ഡിസ്‌ക് ബ്രേക്കുകള്‍ ലഭിക്കുന്നു. ഫ്രണ്ട് ഡിസ്‌ക് അതേ 270 mm യൂണിറ്റാണ്. 1.35 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിൽ വാഹനം ലഭ്യമാകും.

അടുത്ത താരം ഹീറോയുടെ പുത്തൻ മോഡലാണ്. ഹീറോ എക്‌സ്ട്രീം 160R 4V പരിഷ്കരിച്ച് അവതരിപ്പിച്ചിരുന്നു. 150-160 സിസി സെഗ്‌മെന്റില്‍ കസ്റ്റമേഴ്‌സിന്റെ ആവശ്യപ്രകാരമാണ് പെര്‍ഫോമന്‍സ് അധിഷ്ഠിത ബൈക്ക് ഹീറോ കൊണ്ടുവന്നിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ്, കണക്ടഡ്, പ്രോ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ബൈക്ക് ലഭ്യമാകുക. സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് 1,27,300 രൂപയാണ് എക്‌സ്‌ഷോറൂം വില. കണക്ടഡ് വേരിയന്റിന് 1,32,800 രൂപയും പ്രോ വേരിയന്റിന് 1,36,500 രൂപയുമാണ് വില വരുന്നത്.

ഹീറോ എക്സ്ട്രീം 160R-ന്റെ എഞ്ചിനില്‍ ആണ് ഏറ്റവും വലിയ പരിഷ്‌കാരം വരുന്നത്. ഔട്ട്‌ഗോയിംഗ് മോഡല്‍ 2 വാള്‍വ് ആയിരുന്നെങ്കില്‍ പുതിയ മോഡലിന് 4 വാള്‍വ് ആണ് ലഭിക്കുന്നത്. അപ്ഗ്രേഡിന്റെ ഫലമായി ബൈക്കിന്റെ പേരിന്റെ കൂടെ 4V ചേര്‍ക്കപ്പെട്ടു. ഇത് ഓയില്‍-കൂള്‍ഡ് എഞ്ചിന്റെ പെര്‍ഫോമന്‍സ് വര്‍ധിപ്പിക്കാന്‍ സഹായിക്കും. പുതിയ 163 സിസി എഞ്ചിന്‍ 16.6 bhp പീക്ക് പവറും 14.6 Nm ടോർക്കും നൽകുന്നു

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, July 5, 2024, 16:12 [IST]
English summary
List of bikes with best fuel efficiency for daily commuting details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X