ബോളിവുഡിന് ഇഷ്ടം എംജിയോടോ? മോറിസ് ഗാരേജസ് ഫാൻസായ താരങ്ങളിൽ കിംഗ് ഖാൻ മുതൽ സണ്ണി ലിയോൺ വരെ

ബോളിവുഡ് താരങ്ങളുടെ കാര്യം വരുമ്പോൾ, മെർസിഡീസ് ബെൻസ്, ബിഎംഡബ്ല്യു, ഔഡി, ജാഗ്വാർ-ലാൻഡ് റോവർ തുടങ്ങിയ കാർ ബ്രാൻഡുകളിൽ നിന്നുള്ള മോഡലുകൾ സാധാരണയായി ദൈനംദിന ഡ്രൈവിന് പലരും തങ്ങളുടെ ഇഷ്ട ചോയ്‌സായി എടുക്കുന്നത്. എന്നിരുന്നാലും, തങ്ങളുടെ ഡ്രൈവുകൾ ലോ പ്രൊഫൈലായി നിലനിർത്താൻ പലപ്പോഴും താരങ്ങൾ ശ്രമിക്കാറുണ്ട്.

ഇതിനായി മാസ് മാർക്കറ്റ് ബ്രാൻഡുകളിൽ നിന്നുള്ള താരതമ്യേന അഡംബരം കുറഞ്ഞ കാറുകളെയാണ് ഇവർ തെരഞ്ഞെടുക്കുന്നത്. സമീപകാലത്ത് സെലിബ്രിറ്റികൾക്കിടയിൽ പ്രചാരം നേടിയ അത്തരം ഒരു മാസ്-മാർക്കറ്റ് ബ്രാൻഡാണ് മോറിസ് ഗാരേജസ് അഥവാ എംജി മോട്ടോർ. എംജി എസ്‌യുവികൾ സ്വന്തമാക്കിയിട്ടുള്ള ബോളിവുഡ് സെലിബ്രിറ്റികൾ ആരെല്ലാം എന്ന് നമുക്ക് നോക്കാം:

ബോളിവുഡിന് ഇഷ്ടം എംജിയോടോ?

സണ്ണി ലിയോൺ: ബോളിവുഡ് സൂപ്പർസ്റ്റാർ സണ്ണി ലിയോൺ അടുത്തിടെ ഒരു അഭിമുഖത്തിൽ തന്റെ ഡെയ്‌ലി ഡ്രൈവറായ ബിഎംഡബ്ല്യു 7 സീരീസ് ഉൾപ്പടെ പല ആഡംബര കാറുകളും കഴിഞ്ഞ സീസണിൽ കനത്ത മഴയിൽ കേടായതായി പരാമർശിച്ചിരുന്നു. തൽഫലമായി, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും ഓഫ്-റോഡ് ഡ്രൈവബിലിറ്റിയുമുള്ള ഒരു വാഹനം സ്വന്തമാക്കാൻ താരം തീരുമാനിച്ചു. അങ്ങനെയാണ് ഒരു വൈറ്റ് എംജി ഗ്ലോസ്റ്റർ സണ്ണി ലിയോൺ വാങ്ങുന്നത്. ഇപ്പോൾ താരത്തിന്റെ ഇന്ത്യയിലെ യാത്രകളെല്ലാം ഇതിൽ തന്നെയാണ്.

സൊഹൈൽ ഖാൻ: ബോളിവുഡ് നടൻ സൽമാൻ ഖാൻ അടുത്തിടെ ഇറക്കുമതി ചെയ്ത നിസാൻ പട്രോൾ ബുള്ളറ്റ് പ്രൂഫ് ബിൽഡിലേക്ക് അപ്‌ഗ്രേഡ് ചെയ്‌തപ്പോൾ, അദ്ദേഹത്തിന്റെ സഹോദരൻ സൊഹൈൽ ഖാൻ തന്റെ ദൈനംദിന യാത്രകൾക്കായി വൈറ്റ് നിറമുള്ള എംജി ഗ്ലോസ്റ്ററാണ് തെരഞ്ഞെടുത്തത്. നടനും സംവിധായകനും നിർമ്മാതാവും കൂടിയായ സൊഹൈൽ ഖാൻ തന്റെ എംജി ഗ്ലോസ്റ്ററിൽ ജിമ്മിലും പൊതു പരിപാടികളിലും എത്തുന്നത് പലപ്പോഴും കണ്ടെത്തിയിട്ടുണ്ട്.

ബോളിവുഡിന് ഇഷ്ടം എംജിയോടോ?

ഹേമ മാലിനി: എംജി മോഡൽ സ്വന്തമാക്കിയ ആദ്യ ബോളിവുഡ് താരങ്ങളിൽ ഒരാളാണ് ഹേമ മാലിനി. 2019 -ൽ എംജി ഹെക്ടർ ലോഞ്ച് ചെയ്തതിന് തൊട്ടുപിന്നാലെ, ഹേമ മാലിനി തന്റെ കാർ ശേഖരത്തിലേക്ക് പുതുതായി പുറത്തിറക്കിയ എസ്‌യുവി ചേർത്തിരുന്നു. മെർസിഡീസ് ബെൻസ്, ബിഎംഡബ്ല്യു തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള മറ്റ് ചില ആഡംബര കാറുകളും താരത്തിന്റെ ഗരാജിൽ ഉൾപ്പെടുന്നു.

ഷെർലിൻ ചോപ്ര: കുറച്ച് നാളുകൾക്ക് മുമ്പ്, നടി ഷെർലിൻ ചോപ്ര ഒരു റേഞ്ച്-ടോപ്പിംഗ് മെർസിഡീസ് ബെൻസ് GLS എസ്‌യുവി വാങ്ങിയതിന് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. എന്നിരുന്നാലും, നടിയെ ഇപ്പോൾ കൂടുതലും കാണുന്നത് പുതിയ സിൽവർ നിറമുള്ള എംജി ഗ്ലോസ്റ്ററിലാണ്. എയർപോർട്ടുകളിലും മറ്റും പലപ്പോഴും നടിയെ തന്റെ എംജി ഗ്ലോസ്റ്ററിൽ എത്തുന്നതായി കണ്ടിട്ടുണ്ട്.

ബോളിവുഡിന് ഇഷ്ടം എംജിയോടോ?

മസാബ ഗുപ്ത: പ്രശസ്ത ഫാഷൻ ഡിസൈനറും മുതിർന്ന നടി നീന ഗുപ്തയുടെ മകളുമായ മസാബ ഗുപ്തയ്ക്ക് ബ്ലാക്ക് ഷെയ്ഡിലുള്ള ഒരു എംജി ഗ്ലോസ്റ്ററാണ് സ്വന്തമായിട്ടുള്ളത്. കുറച്ച് മാസങ്ങൾക്ക് മുമ്പ് പിതാവ് വിവിയൻ റിച്ചാർഡ്‌സിനൊപ്പം ഒരു പൊതു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് നടിയെ തന്റെ പുതിയ എംജി ഗ്ലോസ്റ്ററിനൊപ്പം ആദ്യമായി കണ്ടെത്തിയത്.

ഓംകാർ കപൂർ: എംജിയുടെ ജനപ്രിയ മോഡലായ ഹെക്ടർ വാങ്ങിയ മറ്റൊരു ബോളിവുഡ് നടൻ ഓംകാർ കപൂറാണ്. റെഡ് ഷെയ്ഡാണ് താരം തന്റെ വാഹനത്തിനായി തെരഞ്ഞെടുത്തത്. മുമ്പ് ബാലതാരമായും അതിന് ശേഷം മറ്റ് നിരവധി ജനപ്രിയ ചിത്രങ്ങളിലും പ്രവർത്തിച്ചിട്ടുള്ള 'പ്യാർ കാ പഞ്ച്‌നാമ' ഫെയിം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലാണ് വാഹനത്തിന്റെ പർച്ചേസ് വിശേഷങ്ങൾ പങ്കിട്ടത്.

ബോളിവുഡിന് ഇഷ്ടം എംജിയോടോ?

സുസ്മിത സെൻ: ഏതാനും മാസങ്ങൾക്ക് മുമ്പ് സുസ്മിത സെൻ ഒരു പുതിയ മെർസിഡീസ് AMG GLE കൂപ്പെ സ്വന്തമാക്കിയിരുന്നു. എന്നിരുന്നാലും, അതിനുമുമ്പ്, താരത്തെ കൂടുതലായും കാണപ്പെട്ടിരുന്നത് വൈറ്റ് എംജി ഗ്ലോസ്റ്ററിലായിരുന്നു, വാഹനം ഇപ്പോഴും താരത്തിന്റെ ഉടമസ്ഥതയിൽ തന്നെയുണ്ട്. പെൺമക്കൾക്ക് ഒപ്പം എസ്‌യുവിയിൽ നടിയെ പലപ്പോഴും കണ്ടെത്തിയിട്ടുണ്ട്.

പാലക് തിവാരി: ടെലിവിഷൻ താരം, നടി ശ്വേത തിവാരിയുടെ മകളും ഇൻഡസ്ട്രിയിലെ പുതിയ സ്റ്റാർ കിഡുമായ പാലക് തിവാരിയുടെ ദൈനംദിന യാത്രകൾ എംജി ഹോക്ടർ എസ്‌യുവിയിലാണ്. പൊതുസ്ഥലങ്ങളിലും പരിപാടികളിലും പലപ്പോഴും റെഡ് ഷെയ്ഡിൽ ഒരുക്കിയിരിക്കുന്ന എംജി ഹെക്ടറിലാണ് താരം എത്തുന്നത്. 2019 -ൽ എസ്‌യുവി അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ പാലക്കിന്റെ അമ്മ വാങ്ങിയതാണിത്.

ബോളിവുഡിന് ഇഷ്ടം എംജിയോടോ?

ഷാറൂഖ് ഖാൻ: മെർസിഡീസ് ബെൻസ്, ഔഡി, ബിഎംഡബ്ല്യു എന്നിവയുടെ മോഡലുകൾ ഉൾപ്പെടുന്ന ഏറ്റവും മഹത്തായ കാർ ശേഖരങ്ങളിലൊന്നാണ് കിംഗ് ഖാനുള്ളത്. അടുത്തിടെ അദ്ദേഹം ഒരു റോൾസ് റോയ്‌സ് കലിനൻ എസ്‌യുവിയും സ്വന്തമാക്കി, അതിലാണ് താരത്തെ ഇപ്പോൾ കൂടുതലും കാണപ്പെടുന്നത്. എന്നിരുന്നാലും, അദ്ദേഹത്തിന് ഒരു വൈറ്റ് നിറത്തിലുള്ള എംജി ഗ്ലോസ്റ്ററുമുണ്ട്. സൂപ്പർസ്റ്റാറിന്റെ സേഫ്റ്റി എസ്കോർട്ട് കാറായി ഇത് പ്രവർത്തിക്കുന്നു.

റുസ്ലാൻ മുംതാസ്: 21 -ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കൗമാരക്കാരുടെ ഹൃദയം കവർന്ന, ചലച്ചിത്ര-ടിവി നടൻ റുസ്ലാൻ മുംതാസും ഒരു എംജി ഓണറാണ്. വെള്ള നിറത്തിലുള്ള എംജി ഹെക്ടറാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. 2021 -ൽ പുറത്തിറങ്ങിയ എസ്‌യുവിയുടെ ആദ്യത്തെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണ് താരത്തിന്റെ ഉടമസ്ഥതയിലുള്ള പതിപ്പ്.

സതീഷ് കൗശിക്: ബോളിവുഡ് കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ചതും പ്രിയപ്പെട്ടതുമായ നടന്മാരിൽ ഒരാളായ അന്തരിച്ച സതീഷ് കൗശിക്കും എംജി എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ ഒരു കറുത്ത നിറമുള്ള ഹെക്ടറും വാങ്ങിയ വ്യക്തിയാണ്. എം‌ജി തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ എസ്‌യുവിയുടെ ഡെലിവറി സതീഷ് കൗശിക് എടുക്കുന്നതിന്റെ ഒരു ഔദ്യോഗിക വീഡിയോ പോലും പങ്കുവെച്ചിരുന്നു.

More from DriveSpark

Article Published On: Saturday, September 30, 2023, 11:50 [IST]
English summary
List of bollywood stars who owns mg suvs from king khan to sunny leone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X