ഗഡ്ഗരി എന്നാ പറഞ്ഞാലും ഡീസൽ ഒരു വികാരം തന്നെ; ഇന്ത്യയിൽ ഇന്നുമുള്ള ബജറ്റ് ഡീസൽ കാറുകൾ ഇവയെല്ലാം

ആരൊക്കെ എന്തെലാം പറഞ്ഞാലും, പുതിയ നിർദ്ദേശങ്ങൾ മുമ്പോട്ടു വെച്ചാലും ഇന്ത്യയിൽ ഡീസൽ മോഡലുകൾക്ക് ഒരു വൻ ഫാൻബേസ് തന്നെയാണുള്ളത്. വൈവിധ്യമാർന്ന വാഹന വിപണിക്ക് പേരുകേട്ട നമ്മുടെ രാജ്യത്ത്, മികച്ച മൈലേജും torque പെർഫോമെൻസും കാരണം ഡീസൽ എഞ്ചിൻ കാറുകളുടെ ഡിമാൻഡ് കൂടുതലാണ്.

പരിസ്ഥിതി പ്രശ്നങ്ങളും മലിനീകരണവും കാരണം പല ബ്രാൻഡുകളും ഇന്ന് ഓയിൽ ബർണറുകൾ വാഗ്ദാനം ചെയ്യുന്നില്ല, എന്നിരുന്നാലും 2023 -ൽ, ഒരു പറ്റം വാഹന നിർമ്മാതാക്കൾ താങ്ങാനാവുന്ന വിലയുള്ള ഡീസൽ കാറുകൾ ഇപ്പോഴും വിൽപ്പനയ്ക്ക് എത്തിക്കുന്നുണ്ട്. അവ ജനങ്ങളുടെ വൈവിധ്യമാർന്ന മുൻഗണനകളും ബജറ്റുകളും നിറവേറ്റുന്നു.

ഗഡ്ഗരി എന്നാ പറഞ്ഞാലും ഡീസൽ ഒരു വികാരം തന്നെ; ഇന്ത്യയിൽ ഇന്നുമുള്ള ബജറ്റ് ഡീസൽ കാറുകൾ ഇവയെല്ലാം

ഒരു കോം‌പാക്ട് എസ്‌യുവി, ഹാച്ച്‌ബാക്ക് അല്ലെങ്കിൽ ഒരു പരുക്കൻ എസ്‌യുവി എന്നിങ്ങനെ ഉപഭോക്താക്കൾക്ക് ഏത് വേണമെങ്കിലും, ഈ ലിസ്റ്റിൽ എല്ലാ മുൻഗണനകൾക്കും ബജറ്റിനും അനുയോജ്യമായ എന്തെങ്കിലും ഒരു മോഡൽ ഉണ്ടാവും എന്നത് തീർച്ച. 2023 -ൽ നമുക്ക് വാങ്ങാനാകുന്ന ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഡീസൽ കാറുകളെ നമുക്ക് അടുത്തറിയാം:

1. ടാറ്റ ആൾട്രോസ്: ഞങ്ങളുടെ ലിസ്റ്റ് ആരംഭിക്കുന്നത് ഇന്ത്യൻ വിപണിയിലെ ഏറ്റവും സുരക്ഷിതമായ ഹാച്ച്ബാക്കായ ടാറ്റ ആൾട്രോസിൽ നിന്നാണ്. 8.79 ലക്ഷം മുതൽ 10.73 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്കാണ് പ്രീമിയം ഹാച്ച് എത്തുന്നത്. 1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിനുമായിട്ടാണ് ഇത് വരുന്നത്.

ഗഡ്ഗരി എന്നാ പറഞ്ഞാലും ഡീസൽ ഒരു വികാരം തന്നെ; ഇന്ത്യയിൽ ഇന്നുമുള്ള ബജറ്റ് ഡീസൽ കാറുകൾ ഇവയെല്ലാം

ഈ ഡീസൽ യൂണിറ്റിൽ നിന്ന് 88.7 bhp മാക്സ് പവറും 200 Nm പീക്ക് torque ഉം വികസിപ്പിച്ചുകൊണ്ട് കരുത്തുറ്റ പ്രകടനം വാഹനം നൽകുന്നു. ഇത് സുരക്ഷ, സ്റ്റൈലിംഗ്, കംഫർട്ട്, നൂതന ഫീച്ചറുകൾ എന്നിവയുടെ ഒരു മികച്ച പായ്ക്കേജ് തന്നെ വാഗ്ദാനം ചെയ്യുന്നു.

2. മഹീന്ദ്ര ബൊലേറോ നിയോ & ബൊലേറോ: മഹീന്ദ്ര ബൊലേറോ നിയോ, ബൊലേറോ എന്നിവ രണ്ടും കരുത്തുറ്റ 1.5 ലിറ്റർ ടർബോ ഡീസൽ എൻജിൻ വാഗ്ദാനം ചെയ്യുന്നു. ബൊലേറോ നിയോ 100 bhp മാക്സ് പവറും 260 Nm പീക്ക് torque ഉംപുറപ്പെടുവിക്കുന്നു, അതേസമയം ബൊലേറോ 74.9 bhp പരമാവധി കരുത്തും 210 Nm torque ഉം സൃഷ്ടിക്കുന്നു.

ഏഴ് യാത്രക്കാരെ വരെ ഉൾക്കൊള്ളുന്ന പരുക്കൻ എസ്‌യുവി എക്സ്പീരിയൻസിനായി ഡിസൈൻ ചെയ്തതാണ് ഇരു മോഡലുകളും. 9.63 ലക്ഷം മുതൽ 12.14 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്ക് നിയോ എത്തുമ്പോൾ ബൊലേറോയുടെ എക്സ്-ഷോറൂം വില 9.79 ലക്ഷത്തിനും 10.80 ലക്ഷത്തിനും ഇടയിലാണ്.

ഗഡ്ഗരി എന്നാ പറഞ്ഞാലും ഡീസൽ ഒരു വികാരം തന്നെ; ഇന്ത്യയിൽ ഇന്നുമുള്ള ബജറ്റ് ഡീസൽ കാറുകൾ ഇവയെല്ലാം

3. കിയ സോനെറ്റ്: 9.95 ലക്ഷം മുതൽ 14.89 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്ക് എത്തുന്ന കിയ സോനെറ്റിന് 113.4 bhp പവറും 250 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിനാണ് ലഭിക്കുന്നത്. ഫീച്ചറുകളുടെ വളരെ വിപുലമായ ഒരു ലിസ്റ്റ്, പ്രീമിയം ഇന്റീരിയർ, ആകർഷകമായ എക്സ്റ്റീരിയർ എന്നിവയാൽ, ഇത് ഫീച്ചറുകളാൽ സമ്പന്നമായ കോംപാക്ട് എസ്‌യുവിയായി വേറിട്ടുനിൽക്കുന്നു.

4. മഹീന്ദ്ര XUV300: XUV300 കരുത്തുറ്റ 115 bhp കരുത്തും 300 Nm torque ഉം വാഗ്ദാനം ചെയ്യുന്ന 1.5 ലിറ്റർ ടർബോ-ഡീസൽ എഞ്ചിനാണ് മഹീന്ദ്ര നൽകുന്നത്. വിശാലവും സൗകര്യപ്രദവുമായ ഈ കാർ ലോംഗ് ഡ്രൈവുകൾക്ക് അനുയോജ്യമാണ്. അഗ്രസ്സീവായ എക്സ്റ്റീരിയർ രൂപകൽപ്പന വാഹനത്തിന്റെ സവിശേഷതയാണ്. 10.21 ലക്ഷം മുതൽ 14.75 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്സ്-ഷോറൂം വില.

5. ഹ്യുണ്ടായി വെന്യു വില: വെന്യുവിൽ 113.4 bhp കരുത്തും 250 Nm torque ഉം വികസിപ്പിക്കുന്ന 1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ ഹ്യുണ്ടായി സജ്ജീകരിച്ചിരിക്കുന്നു. 10.46 ലക്ഷം രൂപ മുതൽ 13.13 ലക്ഷം രൂപ വരെ ആകർഷകമായ ഫീച്ചറുകളും എക്യുപ്മെന്റ് ലിസ്റ്റും പ്രീമിയം ഇന്റീരിയറും അഗ്രസ്സീവ് എക്സ്റ്റീരിയർ രൂപകൽപ്പനയും വാഗ്ദാനം ചെയ്യുന്ന മോഡൽ സ്റ്റൈലിംഗിന്റെയും മികവിന്റെയും ഒരു മിക്ച്ചർ തേടുന്നവരെ തൃപ്തരാക്കുന്നു.

6. മഹീന്ദ്ര ഥാർ: 116.9 bhp പവറും, 300 Nm torque ഉം പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ, 130 bhp പവറും, 300 Nm torque ഉം സൃഷ്ടിക്കുന്ന 2.0 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ എന്നിവ ഉൾപ്പെടെ രണ്ട് എഞ്ചിൻ ഓപ്ഷനുകൾ ഥാർ വാഗ്ദാനം ചെയ്യുന്നു.

അസാധാരണമായ റോഡ് സാന്നിധ്യവും അഡ്വഞ്ചർ മനോഭാവവും കൊണ്ട് വേറിട്ടുനിൽക്കുന്ന ഒരു വാഹനമാണിത്. 10.98 ലക്ഷം മുതൽ 16.93 ലക്ഷം രൂപ വരെ ഇതിന് ചെലവ് വരും. രാജ്യത്തെ ഓഫ് റോഡ് പ്രേമികളുടെ ഇഷ്ട വാഹനം കൂടെയാണ് മഹീന്ദ്ര ഥാർ എന്ന് പറയാം.

7. ടാറ്റ നെക്‌സോൺ: അവസാനമായി ലിസ്റ്റിലുള്ളത് 113.3 bhp കരുത്തും 260 Nm torque ഉം വികസിപ്പിക്കുന്ന 1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ ഘടിപ്പിച്ച ടാറ്റ നെക്‌സൺ ആണ്. ഫെയ്‌സ്‌ലിഫ്റ്റഡ് മോഡൽ മികച്ച എക്സ്റ്റീരിയർ രൂപകൽപ്പനയും ഫീച്ചറുകളാൽ സമ്പന്നമായ ഇന്റീരിയറും സുഗമമായ ഡ്രൈവിംഗ് എക്സ്പീരിയൻസും വാഗ്ദാനം ചെയ്യുന്നു. 10.99 ലക്ഷം മുതൽ 15.49 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്കാണ് ഇത് വിപണിയിൽ എത്തുന്നത്.

More from DriveSpark

Article Published On: Thursday, September 21, 2023, 13:49 [IST]
English summary
List of budget friendly diesel cars still on sale in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X