കീശ കീറാതെ കാടും മേടും താണ്ടാം; ഇന്ത്യയിലെ ബജറ്റ് ഓഫ് റോഡ് എസ്‌യുവികൾ

രാജ്യത്തെ ഓഫ്-റോഡ് പ്രേമികൾക്ക് സന്തോഷിക്കാവുന്ന ഒരു കാലഘട്ടമാണിത്. മുമ്പത്തെ പോലെ ഓഫ്റോഡ് എക്സ്പീരിയൻസ് ആസ്വദിക്കണമെങ്കിൽ വൻ ചെലവിൽ ഒരു ഫുൾ സൈസ് എസ്‌യുവി സ്വന്തമാക്കണമെന്നില്ല എന്നത് ഒരു വലിയ കാര്യം തന്നെയാണ്. നിലവിൽ ഇന്ത്യൻ വിപണിയിൽ നിരവധി ഓഫ്-റോഡ് ഫോക്കസ്ഡ് എസ്‌യുവികൾ കോംപാക്ട് സൈസിനൊപ്പം താങ്ങാനാവുന്ന വിലയുടെ ചോയിസും നൽകുന്നു. അതോടൊപ്പം പല കംഫർട്ട് ഫീച്ചറുകളും ഇവ വാഗ്ദാനം ചെയ്യുന്നു.

അതിനാൽ തന്നെ ഇക്കാലത്തെ സീരിയസ് ഓഫ്-റോഡിംഗ് കാറുകൾ പോലും ദൈനംദിന ഉപയോഗത്തിനും അനുയോജ്യമാണ്. ഒരു കോം‌പാക്റ്റ് അല്ലെങ്കിൽ മിഡ് സൈസ് എസ്‌യുവിയുടെ വിലയ്ക്ക് ഓഫ്-റോഡിൽ മാത്രമല്ല ഓൺ റോഡിലും മികവ് തെളിയിക്കുന്നു. നിലവിൽ ഇന്ത്യൻ വിപണിയിൽ സ്വന്തമാക്കാൻ കഴിയുന്ന ഏറ്റവും താങ്ങാനാവുന്ന അഞ്ച് ഓഫ്-റോഡ് എസ്‌യുവികളാണ് ഞങ്ങൾ ഇവിടെ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഇന്ത്യയിലെ ബജറ്റ് ഓഫ് റോഡ് എസ്‌യുവികൾ

1. മാരുതി സുസുക്കി ജിംനി: കുഞ്ഞൻ ജിംനി സ്വാഭാവിക ഓഫ് റോഡ് മോഡലാണ്. 4x4 ഹാർഡ്‌വെയർ, കരുത്തുറ്റ സസ്പെൻഷൻ സിസ്റ്റം, വളരെ ലൈറ്റായ കർബ് വെയിറ്റും നാരോ ട്രാക്കും വാഹനത്തിനെ അത്യന്തം കഴിവുള്ളതാക്കുന്നു. വാഹനത്തിന്റെ വലുപ്പവും കോംപാക്ട് സൈസും അതിശയകരമാംവിധം പ്രായോഗികമാണ്.

കൂടാതെ പെട്രോൾ എഞ്ചിന്റെ ലോ-എൻഡ് ഗ്രണ്ട് ഒട്ടുമിക്ക തടസ്സങ്ങളെയും എളുപ്പത്തിൽ തരണം ചെയ്യാൻ വാഹനത്തെ പ്രാപ്ത്തമാക്കുന്നു. ജിംനിയുടെ രൂപകല്പനയിലും സ്റ്റൈലിംഗിലും വശ്യമായ ഒരു ചാരുതയുണ്ട്. 12.74 ലക്ഷം രൂപ മുതൽ 15.05 ലക്ഷം രൂപ വരെയാണ് ഓഫ് റോഡറിന്റെ എക്സ്-ഷോറൂം വില.

ഇന്ത്യയിലെ ബജറ്റ് ഓഫ് റോഡ് എസ്‌യുവികൾ

2. മഹീന്ദ്ര ഥാർ: ജിംനിയിൽ നിന്ന് വ്യത്യസ്തമായി, ഥാറിന് വളരെ പ്രൗഡവും ഗംഭീരമായ റോഡ് സാന്നിധ്യമുണ്ട്. ഈ അടുത്ത കാലം വരെ ഇന്ത്യൻ ലൈഫ്‌സ്റ്റൈൽ ഓഫ് റോഡ് സെഗ്മെന്റിൽ നേരിട്ടുള്ള ഒരു എതിരാളിയില്ലാതെ ഥാർ വിലസുകയായിരുന്നു. ജിംനിയുടെ വരവ് ഥാറിന് ഒരല്പം കോംപറ്റീഷൻ നൽകുന്നുണ്ട് എന്നിരുന്നാലും ഥാറിന്റെ ജനപ്രീതി മറികടക്കാൻ മാരുതി മോഡലിന് കഴിയുമോ എന്നത് കാത്തിരുന്ന് കാണണം.

ഒരു മെക്കാനിക്കൽ ലോക്കിംഗ് ഡിഫറൻഷ്യലുമായി വരുന്ന മോഡൽ ഓഫ്-റോഡിലും ഓൺ റോഡിലും തുല്യ ശേഷിയുള്ളതാണ്. പെട്രോൾ, ഡീസൽ എഞ്ചിനുകൾക്ക് ഒപ്പം സോഫ്റ്റ് ടോപ്പ്, ഹാർഡ് ടോപ്പ് പതിപ്പുകളും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു. ഓഫ്-റോഡ് സ്പെക്ക് ഇൻസ്ട്രുമെന്റേഷൻ ഒരു ബോണസാണ്. മഹീന്ദ്ര ഥാറിന്റ എക്സ്-ഷോറൂം വില 13.87 ലക്ഷം മുതൽ 16.78 ലക്ഷം രൂപവരെയാണ്.

ഇന്ത്യയിലെ ബജറ്റ് ഓഫ് റോഡ് എസ്‌യുവികൾ

3. ഫോഴ്സ് ഗൂർഖ: ഗൂർഖയാണ് ഈ ലിസ്റ്റിന്റെ ഏറ്റവും പ്രതിബദ്ധതയുള്ള ഓഫ്-റോഡർ, ഏറ്റവും മിനിമലിസ്റ്റിക്കായ ബെയർ ബോൺ സ്രക്ച്ചറും ഇതിന് തന്നെയാണ്. ഒരു സിംഗിൾ ഡീസൽ മാനുവൽ പവർട്രെയിനാണ് വാഹനത്തിൽ വരുന്നത്, എന്നിരുന്നാലും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാവുന്ന ഫ്രണ്ട്, റിയർ ഡിഫ് ലോക്കുകൾ ഫോഴ്സ് ഇതിൽ നൽകുന്നുണ്ട്.

ഗൂർഖയിൽ ഓഫ്-റോഡിംഗ് ചെയ്യുന്നത് ഒരു കഠിനാധ്വാനം തന്നെയാണ്, മാത്രമല്ല മറ്റുള്ള മോഡലുകൾ വാഗ്ദാനം ചെയ്യുന്ന ഇലക്ട്രോണിക് എക്യുപ്മെന്റുകൾ ഒന്നും തന്നെ ഇതിൽ വരുന്നില്ല എന്നതു ശ്രദ്ധിക്കണം, പക്ഷേ വിദഗ്ദ്ധനായ ഒരു ഓഫ്-റോഡ് ഡ്രൈവറുടെ കൈയിൽ കിട്ടിയാൽ ഗൂർഖയ്ക്ക് പലതും അനായിസം ചെയ്യാൻ കഴിയും. 14.75 ലക്ഷം രൂപയോളം ഇതിന് വില വരും.

ഇന്ത്യയിലെ ബജറ്റ് ഓഫ് റോഡ് എസ്‌യുവികൾ

4. മഹീന്ദ്ര സ്കോർപ്പിയോ N: സ്കോർപിയോ N -ലെ 4x4 സംവിധാനം ഡീസൽ എഞ്ചിനൊപ്പം മാത്രമേ ലഭ്യമാകൂ, എന്നിരുന്നാലും ഇത് ഒന്നിലധികം വേരിയന്റുകളിൽ വരുന്നുണ്ട്. ലിസ്റ്റിലെ ഏറ്റവും അർബനും ആഡംബരപരവുമായ മോഡലാണിത്. ഒട്ടനവധി ഫീച്ചറുകളും എക്യുപ്മെന്റുകളും എസ്‌യുവി നൽകുന്നുണ്ട്.

എന്നാൽ ബോഡി പാനലുകൾക്ക് കീഴിൽ, ലാഡർ-ഫ്രെയിം ഷാസി, ലോ-റേഞ്ച് ഗിയർബോക്‌സ്, മെക്കാനിക്കൽ-ലോക്കിംഗ് ഡിഫ് എന്നിവയുള്ള ശരിയായ ഓഫ്-റോഡറാണിത് എന്ന് നിസംശയം പറയാം. ഓഫ് റോഡ്, ഓൺ റോഡ് എന്നീ രണ്ട് തലങ്ങളിലും ഏറ്റവും മികച്ചത് സമന്വയിപ്പിച്ചുകൊണ്ട് വാഹനത്തിന്റെ ഓഫ്-റോഡ് കഴിവ് നമ്മെ അത്ഭുതപ്പെടുത്തും. 17.69 ലക്ഷം രൂപ മുതൽ 24.52 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്സ്-ഷോറൂം വില.

ഇന്ത്യയിലെ ബജറ്റ് ഓഫ് റോഡ് എസ്‌യുവികൾ

5. ഇസൂസു D-മാക്‌സ് V-ക്രോസ്: ലൈഫ്സ്റ്റൈൽ ഓഫ് റോഡറിൽ കിട്ടാവുന്ന ഏറ്റവും മികച്ച ഒരു കോമ്പോയാണ് 4x4 പിക്ക് അപ്പ് ട്രക്ക് എന്നത്. പിൻഭാഗത്തെ വലിയ ഓവർഹാംഗ് ഡിപ്പാർച്ചർ ആംഗിളിനെ തടസ്സപ്പെടുത്തുന്നതിനാലും,ബെഡ് അൺലോഡ് ചെയ്യുമ്പോൾ ഓഫ്-റോഡ് സാഹചര്യങ്ങളിൽ ട്രാക്ഷനായി റിയർ എൻഡ് പാടുപെടുന്നതിനാലും D-മാക്സ് V-ക്രോസ് മികച്ച ഓഫ്-റോഡറല്ല. എന്നിരുന്നാലും മികച്ച റോഡ് പ്രസൻസും പ്രാക്ടിക്കാലിറ്റിയും വാഹനം വാഗ്ദാനം ചെയ്യുന്നുണ്ട്. 23.50 ലക്ഷം-27 ലക്ഷം വരെയാണ് ഇതിന് ചെലവ് വരുന്നത്.

More from DriveSpark

Article Published On: Monday, July 17, 2023, 13:20 [IST]
English summary
List of budget off road suvs in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X