ഡബിൾ ലാഭം; സിഎൻജി ഓപ്ഷനിൽ മികച്ച മൈലേജ് നൽകുന്ന കാറുകൾ

പെട്രോളിന്റെയും ഡീസലിന്റെയും വില ആകാശം മുട്ടെ എത്തിയതോടെ കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സിഎൻജി) പോലുള്ള ബദൽ ഇന്ധനങ്ങൾ വീണ്ടും ശ്രദ്ധയാകർഷിക്കുന്നു.

ഡബിൾ ലാഭം; സിഎൻജി ഓപ്ഷനിൽ മികച്ച മൈലേജ് നൽകുന്ന കാറുകൾ

ക്ലീനർ, ഗ്രീനർ & ചീപ്പർ ഫ്യുവലായി അറിയപ്പെടുന്ന സിഎൻജി, പെട്രോളിന്റെയും ഡീസലിന്റെയും വർധിച്ചുവരുന്ന വില കാരണം അടുത്തിടെ വൻതോതിൽ വളർച്ച കൈവരിച്ചു.

ഡബിൾ ലാഭം; സിഎൻജി ഓപ്ഷനിൽ മികച്ച മൈലേജ് നൽകുന്ന കാറുകൾ

പെട്രോളിനും ഡീസലിനും ഏറ്റവും അനുയോജ്യമായ വിലകുറഞ്ഞ ഒരു ബദൽ ഓപ്ഷനാണ് സിഎൻജി. മാത്രമല്ല, ഓരോ ഡ്രൈവും പോക്കറ്റ്-ഫ്രണ്ട്‌ലി ആക്കുന്ന കുറ്റമറ്റ മൈലേജും ഇത് വാഗ്ദാനം ചെയ്യുന്നു. ഈ ലേഖനത്തിൽ ഇന്ത്യയിലെ ഏറ്റവും കാര്യക്ഷമമായ സിഎൻജി കാറുകളെയാണ് ഞങ്ങൾ പരിചയപ്പെടുത്തുന്നത്.

ഡബിൾ ലാഭം; സിഎൻജി ഓപ്ഷനിൽ മികച്ച മൈലേജ് നൽകുന്ന കാറുകൾ

മാരുതി സുസുക്കി വാഗൺആർ - കിലോഗ്രാമിന് 32.52 കിലോമീറ്റർ

ഇന്ത്യയിലെ സി‌എൻ‌ജി കാറുകളുടെ മൈലേജ് രാജാവായ വാഗൺആർ ബ്രാൻഡ് റിപ്പോർട്ട് ചെയ്യുന്ന പ്രകാരം അതിന്റെ അസാധാരണമായ മൈലേജുമായി വിപണിയിൽ ആധിപത്യം പുലർത്തുന്നു. കിലോഗ്രാമിന് 32.52 കിലോമീറ്റർ ആണ് വാഹനം വാഗ്ദാനം ചെയ്യുന്നത്.

ഡബിൾ ലാഭം; സിഎൻജി ഓപ്ഷനിൽ മികച്ച മൈലേജ് നൽകുന്ന കാറുകൾ

വാണിജ്യ വിഭാഗമായാലും സ്വകാര്യ ഗാരേജായാലും, ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സിഎൻജി കാറുകളിലൊന്നാണ് വാഗൺആർ. 1.0 ലിറ്റർ പെട്രോൾ ബർണർ എഞ്ചിനുമായി ജോടിയാക്കിയിരിക്കുന്ന, വാഗൺആർ തീർച്ചയായും പണത്തിന് മൂല്യം നൽകുന്ന മോഡലാണ്.

ഡബിൾ ലാഭം; സിഎൻജി ഓപ്ഷനിൽ മികച്ച മൈലേജ് നൽകുന്ന കാറുകൾ

മാരുതി സുസുക്കി ആൾട്ടോ 800 - കിലോഗ്രാമിന് 31.59 കിലോമീറ്റർ

ഒരു പതിറ്റാണ്ടായി ഇന്ത്യൻ വിപണിയിലുള്ള ജനപ്രിയ എൻട്രി ലെവൽ ഹാച്ചാണിത്. ദശലക്ഷക്കണക്കിന് സന്തുഷ്ട കുടുംബങ്ങളുടെ ആദ്യ കാറായ ആൾട്ടോ വളരെ മികച്ച പാക്കേജാണ്. മാരുതിയുടെ S-CNG കിറ്റ് കൂടി ചേരുമ്പോൾ ഇത് കൂടുതൽ ആഹ്ലാദകരമായി മാറുന്നു.

ഡബിൾ ലാഭം; സിഎൻജി ഓപ്ഷനിൽ മികച്ച മൈലേജ് നൽകുന്ന കാറുകൾ

ചെറിയ വലിപ്പമുള്ള ഹാച്ച്ബാക്കിന് കിലോഗ്രാമിന് 31.59 കിലോമീറ്റർ മൈലേജാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. ആൾട്ടോയുടെ 0.8 ലിറ്റർ മൂന്ന് സിലിണ്ടർ പെട്രോൾ എഞ്ചിൻ സിഎൻജിയുമായി ജോടിയാക്കുമ്പോൾ ഓരോ തവണയും ഒരു ഇക്കണോമിക്കൽ ഡ്രൈവ് നൽകുന്നു.

ഡബിൾ ലാഭം; സിഎൻജി ഓപ്ഷനിൽ മികച്ച മൈലേജ് നൽകുന്ന കാറുകൾ

മാരുതി സുസുക്കി എസ്-പ്രസ്സോ - കിലോഗ്രാമിന് 31.2 കിലോമീറ്റർ

മാരുതി സുസുക്കിയിൽ നിന്നുള്ള മൈക്രോ എസ്‌യുവി സിഎൻജി ഫോർമാറ്റിൽ കുറ്റമറ്റ മൈലേജ് വാഗ്ദാനം ചെയ്യുന്ന മറ്റൊരു മികച്ച കാറാണ്. 2019 -ൽ ആദ്യമായി ലോഞ്ച് ചെയ്ത ഈ വാഹനം 1.0-ലിറ്റർ പെട്രോൾ എഞ്ചിനുമായി ചേർന്ന് മാരുതിയുടെ S-CNG കിറ്റുമായി വരുന്നു.

ഡബിൾ ലാഭം; സിഎൻജി ഓപ്ഷനിൽ മികച്ച മൈലേജ് നൽകുന്ന കാറുകൾ

കിലോഗ്രാമിന് 31.2 കിലോമീറ്റർമീറ്റർ മൈലേജ് വാഹനം അവകാശപ്പെടുന്നു. ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ എസ്-പ്രസ്സോയെ വളരെ ജനപ്രിയമായ ഒരു ചോയിസാക്കി മാറ്റിയത് ഇതാണ്.

ഡബിൾ ലാഭം; സിഎൻജി ഓപ്ഷനിൽ മികച്ച മൈലേജ് നൽകുന്ന കാറുകൾ

ഹ്യുണ്ടായി സാൻട്രോ - കിലോഗ്രാമിന് 30.48 കിലോമീറ്റർ

മാരുതി സുസുക്കിയെപ്പോലെ, ഹ്യുണ്ടായി തങ്ങളുടെ തെരഞ്ഞെടുത്ത കുറച്ച് വാഹനങ്ങൾ സിഎൻജി അവതാറിൽ വാഗ്ദാനം ചെയ്യുന്നു. സിഎൻജി കാറുകളുടെ കാര്യത്തിൽ ഹ്യുണ്ടായി സാൻട്രോ കമ്പനിയുടെ മുൻനിരയിലാണ്.

ഡബിൾ ലാഭം; സിഎൻജി ഓപ്ഷനിൽ മികച്ച മൈലേജ് നൽകുന്ന കാറുകൾ

1.1 ലിറ്റർ പെട്രോൾ എഞ്ചിനുമായി ജോടിയാക്കിയ സിഎൻജി പതിപ്പ് കിലോഗ്രാമിന് 30.48 കിലോമീറ്റർ മൈലേജ് നൽകുകയും ചെയ്യുന്നു. ഇതുവരെ ദശലക്ഷക്കണക്കിന് യൂണിറ്റുകൾ വിറ്റഴിച്ച സാൻട്രോ രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ പ്രൊഡക്ഷനുള്ള ഹാച്ച്ബാക്കുകളിൽ ഒന്നാണ്.

ഡബിൾ ലാഭം; സിഎൻജി ഓപ്ഷനിൽ മികച്ച മൈലേജ് നൽകുന്ന കാറുകൾ

മാരുതി സുസുക്കി സെലേറിയോ - കിലോഗ്രാമിന് 30.47 കിലോമീറ്റർ

മാരുതിയുടെ വീട്ടിൽ നിന്നുള്ള മറ്റൊരു ഹാച്ച്ബാക്കാണ് സെലെരിയോ. 1.0 ലിറ്റർ മൂന്ന് സിലിണ്ടർ പെട്രോൾ എഞ്ചിനുമായി ജോടിയാക്കുന്ന സിഎൻജി കിറ്റ് കിലോഗ്രാമിന് 30.47 കിലോമീറ്റർ മൈലേജ് നൽകുന്നു. ഇന്ത്യയിലെ ഹാച്ച്ബാക്ക് സെഗ്‌മെന്റിലേക്ക് വരുമ്പോൾ സെലേറിയോ ഒരു ജനപ്രിയ ചോയിസാണ്, പ്രത്യേകിച്ചും സിഎൻജി പവർ വാഹനം തെരയുന്നവർക്ക്.

ഡബിൾ ലാഭം; സിഎൻജി ഓപ്ഷനിൽ മികച്ച മൈലേജ് നൽകുന്ന കാറുകൾ

ഹ്യുണ്ടായി ഓറ - കിലോഗ്രാമിന് 28 കിലോമീറ്റർ

മാരുതി ഡിസയറിൽ നിന്ന് എസ്-സിഎൻജി ട്രിം പിൻവലിച്ചത് മുതൽ, ഹ്യുണ്ടായി ഓറ സിഎൻജി വിപണിയിൽ ഈ വിടവ് നികത്തി. സി‌എൻ‌ജി ഓൺ‌ബോർഡിൽ വരുന്ന ചുരുക്കം കോം‌പാക്ട് സെഡാനുകളിൽ ഒന്നായ ഓറ അതിന്റെ 1.2 ലിറ്റർ പെട്രോൾ എഞ്ചിനുമായി വരുന്നു.

ഡബിൾ ലാഭം; സിഎൻജി ഓപ്ഷനിൽ മികച്ച മൈലേജ് നൽകുന്ന കാറുകൾ

ഏകദേശം കിലോഗ്രാമിന് 28 കിലോമീറ്റർ മൈലേജും വാഹനം നൽകുന്നു, ഇത് സി‌എൻ‌ജി പവർ കോം‌പാക്റ്റ് സെഡാൻ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ചോയിസായി മാറുന്നു.

ഡബിൾ ലാഭം; സിഎൻജി ഓപ്ഷനിൽ മികച്ച മൈലേജ് നൽകുന്ന കാറുകൾ

മാരുതി സുസുക്കി എർട്ടിഗ - കിലോഗ്രാമിന് 26.08 കിലോമീറ്റർ

ഫാക്ടറി ഫിറ്റഡ് സിഎൻജി ഓൺ-ബോർഡിൽ വരുന്ന ഇന്ത്യയിലെ ഒരേയൊരു എംപിവിയാണ് മാരുതി സുസുക്കി എർട്ടിഗ. ഇത് ഒരു പോക്കറ്റ്-ഫ്രണ്ട്ലി എംപിവി ആണ്, ഏഴ് പേരെ സുഖമായി ഉൾക്കൊള്ളാൻ വാഹനത്തിന് കഴിയും.

ഡബിൾ ലാഭം; സിഎൻജി ഓപ്ഷനിൽ മികച്ച മൈലേജ് നൽകുന്ന കാറുകൾ

ഇതിന്റെ 1.5-ലിറ്റർ പെട്രോൾ എഞ്ചിൻ മാരുതി എസ്-സിഎൻജിയുമായി ജോടിയാക്കുമ്പോൾ കിലോഗ്രാമിന് 26.08 കിലോമീറ്റർഗ്രാം മൈലേജ് നൽകുന്നു, ഇത് എർട്ടിഗയെ ഇന്ത്യയിലെ ഏറ്റവും ഡിമാൻഡുള്ള എംപിവികളിലൊന്നാക്കി മാറ്റുന്നു.

ഡബിൾ ലാഭം; സിഎൻജി ഓപ്ഷനിൽ മികച്ച മൈലേജ് നൽകുന്ന കാറുകൾ

മാരുതി സുസുക്കി ഇക്കോ - കിലോഗ്രാമിന് 20.88 കിലോമീറ്റർ

ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പീപ്പിൾ മൂവറുകളിൽ ഒന്നായ ഇക്കോ വാണിജ്യ മേഖലയിലും സ്വകാര്യ മേഖലയിലും വളരെ പ്രിയപ്പെട്ട വാഹനമാണ്. ഒരു വെറ്ററൻ ക്ലാസിക് എന്ന നിലയിൽ, ഈക്കോ അതിന്റെ S-CNG പതിപ്പിൽ കിലോഗ്രാമിന് 20.88 കിലോമീറ്റർ മൈലേജ് നൽകുന്നു.

ഡബിൾ ലാഭം; സിഎൻജി ഓപ്ഷനിൽ മികച്ച മൈലേജ് നൽകുന്ന കാറുകൾ

ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് - കിലോഗ്രാമിന് 20 കിലോമീറ്റർ

ക്ലാസിക് ഗ്രാൻഡ് i10 -ന്റെ പിൻഗാമിയായ ഗ്രാൻഡ് i10 നിയോസ് മികച്ച പ്രകടനവും പണത്തിന് മൂല്യവും വാഗ്ദാനം ചെയ്യുന്ന ഒരു നല്ല ഹാച്ച്ബാക്കാണ്. സിഎൻജിയുമായി ജോടിയാക്കുമ്പോൾ, അതിന്റെ 1.2-ലിറ്റർ പെട്രോൾ എഞ്ചിൻ ഉപയോക്താക്കളുടെ അഭിപ്രായത്തിൽ ഏകദേശം കിലോഗ്രാമിന് 20 കിലോമീറ്റർ മൈലേജ് നൽകുന്നു. ഗ്രാൻഡ് i10 നിയോസ്, അതിന്റെ സിഎൻജി അവതാറിൽ, മൈലേജ് നോക്കുന്നവർക്ക് പരിഗണിക്കാവുന്ന ഒരു മികച്ച ഓപ്ഷനാണ്.

Most Read Articles

Malayalam
English summary
List of cars offering great mileage in cng mode
Story first published: Tuesday, October 26, 2021, 22:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X