ബോളിവുഡ് സുന്ദരിമാരുടെ കിടിലൻ കാറുകൾ കണ്ടോ, നടൻമാരെ കടത്തിവെട്ടുമല്ലോ

ബോളിവുഡിൽ നടൻമാരെ പോലെ തന്നെ വാഹനങ്ങളോട് താൽപ്പര്യവും കമ്പവുമുളളവരാണ് നടിമാർ. നടൻമാരുടെ കൈയിൽ പോലും ചിലപ്പോൾ ഇല്ലാത്ത കാറുകൾ നടിമാരുടെ കളക്ഷനിൽ കാണും. ഫാൻസി കാറുകളിലും ആഡംബര ജീവിതശൈലി നയിക്കുകയും ചെയ്യുന്ന മുൻനിര ടിവി താരങ്ങളെ നമ്മൾ പലപ്പോഴും കാണാറുണ്ട്. ഇന്ത്യൻ ടെലിവിഷൻ നടിമാരുടെ കളക്ഷനുകളെ കുറിച്ച് ഒന്ന് അറിഞ്ഞാലോ. ശ്വേത തിവാരയുടെ Bmw 7 സീരീസിൽ നിന്ന് ആരംഭിക്കാം. 2009-ലാണ് അവർ ടെലിവിഷൻ സീരിയലുകളിൽ പ്രവർത്തിക്കാൻ തുടങ്ങിയത്.

നിലവിൽ പെട്രോൾ പതിപ്പായ 740i M സ്പോർട്ടിന് 1.81 കോടി രൂപയും 740d M സ്പോർട്ടിന് 1.84 കോടി രൂപയുമാണ് എക്സ്-ഷോറൂം വില വരുന്നത്. വളരെ വ്യത്യസ്തമായ ഒരു ഡിസൈൻ ശൈലിയാണ് ബിഎംഡബ്ല്യു 7 -സീരീസ് അവതരിപ്പിക്കുന്നത്. മുൻവശത്തുള്ള വമ്പൻ കിഡ്‌നി ഗ്രില്ല് കാറിന് വളരെ അഗ്രസീവ് & ബോൾഡ് ലുക്ക് നൽകുന്നു.

ഫ്രണ്ട് ഗ്രില്ലിന് ചുറ്റുമായി എൽഇഡി ലൈറ്റ് ബാറുകളും കമ്പനി ഇതിൽ നൽകിയിട്ടുണ്ട്. കൂടാതെ ആക്ടീവ് വെന്റിലേഷനും ഫ്രണ്ട് ഗ്രില്ലിന് ലഭിക്കുന്നു. സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണമാണ് കാറിൽ ജർമ്മൻ ബ്രാൻഡ് ഒരുക്കിയിരിക്കുന്നത്. എഞ്ചിൻ 375 bhp മാക്സ് പവറും 520 Nm പീക്ക് torque ഉം രണ്ട് വേഷനിലും സൃഷ്ടിക്കുന്നു.

അടുത്തതായി ലിസ്റ്റിൽ ഉർഫി ജാവേദും ഉണ്ട്. ഉർഫിയുടെ ഡ്രസ്സിംഗ് സെൻസിന് പ്രശസ്തമാണ്. താരത്തിന് ഇഷ്ടം ജീപ്പ് എസ്‌യുവികളെയാണ്.ജീപ്പ് കോമ്പസും മെറീഡിയനും താരത്തിൻ്റെ പക്കലുണ്ട്. പൊതുപരിപാടികളിൽ മെറിഡിയൻ ഉപയോഗിക്കുന്നതായി കൂടുതലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മൂന്ന് വേരിയൻ്റുളള മെറിഡിയൻ ഡീസൽ ലൈനപ്പിൽ, 2 ട്രിമ്മുകളിൽ മാത്രമാണ് വിൽക്കുന്നത്.

4x2 ലിമിറ്റഡ് പതിപ്പിന് 31.23 ലക്ഷം രൂപയിൽ തുടങ്ങി ഓവർലാൻഡ് 4x4 ന് 39.83 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. രണ്ടാമത്തേത് ഇപ്പോൾ 37.83 ലക്ഷം രൂപയ്ക്ക് എക്സ്-ഷോറൂം വിലയിൽ ലഭിക്കും. സ്‌പോർട്, ലോഞ്ചിറ്റ്യൂഡ്, നൈറ്റ് ഈഗിൾ, ലിമിറ്റഡ്, ബ്ലാക്ക് ഷാർക്ക്, മോഡൽ എസ് എന്നിങ്ങനെ ആറ് വേരിയൻ്റുകളിലാണ് ജീപ്പ് കോമ്പസ് വിപണിയിൽ എത്തുന്നത്.

ഇന്ത്യൻ വിപണിയിലെ പ്രീമിയം എസ്‌യുവി വിഭാഗത്തിൽ ഹ്യുണ്ടായി ട്യൂസോൺ, ഫോക്‌സ്‌വാഗൺ ടിഗുവാൻ, സിട്രൺ C5 എയർക്രോസ് പോലുള്ള വമ്പൻ സ്പോർട് യൂട്ടിലിറ്റി മോഡലുകളുമായാണ് ജീപ്പ് കോമ്പസ് മത്സരിക്കുന്നത്. ഓവര്‍ലാന്‍ഡ്, ലിമിറ്റഡ് (O) എന്നിങ്ങനെ രണ്ട് ട്രിമ്മുകളിലാണ് ജീപ്പ് മെറിഡിയന്‍ എസ്‌യുവി ഇന്ത്യയില്‍ വില്‍പ്പനക്കെത്തുന്നത്. ഇതുകൂടാതെ ജീപ്പ് മെറിഡിയന്‍ എക്‌സും അടുത്ത കാലത്ത് കമ്പനി തിരികെ കൊണ്ടുവന്നിരുന്നു.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് ജനശ്രദ്ധ ലഭിച്ച് ഉയർന്ന് വന്ന മറ്റൊരു പ്രമുഖ ടെലിവിഷൻ വ്യക്തിത്വമാണ് നർത്തകി മനീഷ റാണി.താരം ഒരു ഗംഭീര മെഴ്‌സിഡസ് ബെൻസ് CLA 200 സ്വന്തമാക്കിയിരുന്നു. ഇന്ത്യയിലെ ജർമ്മൻ കാർ നിർമ്മാതാവിൽ നിന്നുള്ള എൻട്രി ലെവൽ ഉൽപ്പന്നമായിരുന്ന മോഡലാണിത്. 2.1 ലിറ്റർ 4 സിലിണ്ടർ ടർബോ ഡീസൽ എഞ്ചിനിൽ നിന്നാണ് കരുത്ത് ലഭിക്കുന്നത്. 134 എച്ച്പി, 300 എൻഎം എന്നിങ്ങനെയായിരുന്നു പവർ, ടോർക്ക് ഔട്ട്പുട്ടുകൾ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, August 18, 2024, 18:00 [IST]
English summary
List of cars owned by bollywood tv actresses all things to know
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X