Tesla Model 3 മുതൽ പുതുതലമുറ Alto വരെ; 2022 -ൽ ഇന്ത്യൻ വിപണിയിൽ എത്താനൊരുങ്ങുന്ന മോഡലുകൾ

ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായം പതുക്കെ മഹാമാരിക്ക് മുമ്പുള്ള പ്രതാപത്തിലേക്ക് മടങ്ങി വരികയാണ്. ആഗോള സെമി കണ്ടക്ടർ ചിപ്പ് ക്ഷാമം പോലുള്ള പ്രശ്നങ്ങൾ ഇപ്പോഴും ഒരു തടസ്സമായി നിലനിൽക്കുന്നു.

Tesla Model 3 മുതൽ പുതുതലമുറ Alto വരെ 2022 -ൽ ഇന്ത്യൻ വിപണിയിൽ എത്താനൊരുങ്ങുന്ന മോഡലുകൾ

പക്ഷേ കാർ നിർമ്മാതാക്കൾ അവയെല്ലാം ധൈര്യത്തോടെ നേരിടുകയാണ്. കൂടാതെ 2022 -ൽ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തിക്കാൻ ഉദ്ദേശിക്കുന്ന നിരവധി പുതിയ കാറുകൾ വിവിധ നിർമ്മാതാക്കൾ അണിനിരക്കുന്നു.

Tesla Model 3 മുതൽ പുതുതലമുറ Alto വരെ 2022 -ൽ ഇന്ത്യൻ വിപണിയിൽ എത്താനൊരുങ്ങുന്ന മോഡലുകൾ

അടുത്ത വർഷം ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന മികച്ച ഏഴ് വാഹനങ്ങളെ ഞങ്ങൾ ഇവിടെ പട്ടികപ്പെടുത്തിയിട്ടുണ്ട്, വിപണി വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലുകളാണ് ഇവ.

Tesla Model 3 മുതൽ പുതുതലമുറ Alto വരെ 2022 -ൽ ഇന്ത്യൻ വിപണിയിൽ എത്താനൊരുങ്ങുന്ന മോഡലുകൾ

1. ന്യൂ-ജെൻ മാരുതി ആൾട്ടോ

പുതുതലമുറ ആൾട്ടോയെ അടുത്ത വർഷം മാരുതി സുസുക്കി അവതരിപ്പിക്കും. 'Y0M' എന്ന രഹസ്യനാമമുള്ള പുതിയ മോഡൽ, HEARTECT പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പ്രതീക്ഷിക്കുന്നു, ഇത് ബ്രാൻഡിന്റെ മറ്റ് കാറുകളായ വാഗൺ-ആർ, സ്വിഫ്റ്റ് മുതലായവയ്ക്ക് അടിവരയിടുന്നു, പുതിയ തലമുറ പതിപ്പ് നിലവിലുള്ളതിനേക്കാൾ വലുതായിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Tesla Model 3 മുതൽ പുതുതലമുറ Alto വരെ 2022 -ൽ ഇന്ത്യൻ വിപണിയിൽ എത്താനൊരുങ്ങുന്ന മോഡലുകൾ

നിലവിലെ മോഡലിന്റെ അതേ 796 സിസി പെട്രോൾ എഞ്ചിനായിരിക്കും ഇതിലും പ്രവർത്തിക്കുന്നത്, കൂടാതെ ഒരു സി‌എൻ‌ജി ഓപ്ഷനും കമ്പനി വാഗ്ദാനം ചെയ്യും. വാഹനത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല, പക്ഷേ വരും മാസങ്ങളിൽ കൂടുതൽ വിശദാംശങ്ങൾ ഓൺലൈനിൽ ദൃശ്യമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Tesla Model 3 മുതൽ പുതുതലമുറ Alto വരെ 2022 -ൽ ഇന്ത്യൻ വിപണിയിൽ എത്താനൊരുങ്ങുന്ന മോഡലുകൾ

2. മാരുതി ബലേനോ ഫെയ്‌സ്‌ലിഫ്റ്റ്

ബലേനോ ഹാച്ച്ബാക്ക് അപ്‌ഡേറ്റ് ചെയ്യാൻ മാരുതി പദ്ധതിയിടുന്നു, വാഹനത്തിന്റെ ടെസ്റ്റ് മോഡലുകൾ അടുത്തിടെ ഇന്ത്യൻ റോഡുകളിൽ കണ്ടിരുന്നു. കനത്ത ക്യാമഫ്ലാഗുകൾ കാരണം, ബാഹ്യ രൂപകൽപ്പന വ്യക്തമായിരുന്നില്ല, പക്ഷേ മുൻ ഗ്രില്ലിലും ബമ്പറുകളിലും മാറ്റങ്ങൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Tesla Model 3 മുതൽ പുതുതലമുറ Alto വരെ 2022 -ൽ ഇന്ത്യൻ വിപണിയിൽ എത്താനൊരുങ്ങുന്ന മോഡലുകൾ

കൂടാതെ, നിലവിലെ പതിപ്പിന്റെ വളഞ്ഞ മുൻവശവുമായി താരതമ്യപ്പെടുത്തുമ്പോൾ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന്റെ നോസ് നേരായതായി തോന്നുന്നു. ടെയിൽലൈറ്റ് ഡിസൈൻ കമ്പനി പുതുക്കും, അലോയി വീലുകളും പുതിയതായിരിക്കും. ബലെനോ ഫെയ്‌സ്‌ലിഫ്റ്റിന്റെ മെക്കാനിക്കലുകളിൽ മാറ്റങ്ങൾ ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല.

Tesla Model 3 മുതൽ പുതുതലമുറ Alto വരെ 2022 -ൽ ഇന്ത്യൻ വിപണിയിൽ എത്താനൊരുങ്ങുന്ന മോഡലുകൾ

രണ്ട് 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ ഹാച്ചിൽ നൽകുന്നത് തുടരും. അവയിൽ ഒന്ന് 83 bhp കരുത്തും, മറ്റൊന്ന് 90 bhp കരുത്തും പുറപ്പെടുവിക്കും. നിലവിലെ മോഡൽ പോലെ കൂടുതൽ ശക്തമായ പതിപ്പിന് SHVS സ്മാർട്ട് ഹൈബ്രിഡ് ടെക് ലഭിക്കും.

Tesla Model 3 മുതൽ പുതുതലമുറ Alto വരെ 2022 -ൽ ഇന്ത്യൻ വിപണിയിൽ എത്താനൊരുങ്ങുന്ന മോഡലുകൾ

3. ന്യൂ-ജെൻ മാരുതി വിറ്റാര ബ്രെസ

വിറ്റാര ബ്രെസ അടുത്ത വർഷം ഒരു തലമുറ മാറ്റത്തിന് വിധേയമാകുന്നു. പുതിയ മോഡൽ മാരുതി സുസുകിയും ടൊയോട്ടയും സംയുക്തമായി വികസിപ്പിച്ചെടുക്കുകയാണ്. ഇതിന് പിന്നാലെ ടൊയോട്ട് അടുത്ത തലമുറ അർബൻ ക്രൂയിസറായി സ്വന്തം ബ്രാൻഡിൽ എസ്‌യുവി പുറത്തിറക്കും.

Tesla Model 3 മുതൽ പുതുതലമുറ Alto വരെ 2022 -ൽ ഇന്ത്യൻ വിപണിയിൽ എത്താനൊരുങ്ങുന്ന മോഡലുകൾ

വാഹനത്തെക്കുറിച്ച് കൂടുതൽ അറിവില്ലെങ്കിലും ഊഹാപോഹങ്ങൾ സൂചിപ്പിക്കുന്നത് ഇതിൽ 1.5 ലിറ്റർ പെട്രോൾ-ഇലക്ട്രിക് ഹൈബ്രിഡ് പവർട്രെയിൻ ഉണ്ടാകുമെന്നാണ്. മാരുതിയുടെ വരാനിരിക്കുന്ന 1.5 ലിറ്റർ ടർബോ-ഡീസൽ എഞ്ചിൻ ഇതിലും വാഗ്ദാനം ചെയ്യപ്പെടും.

Tesla Model 3 മുതൽ പുതുതലമുറ Alto വരെ 2022 -ൽ ഇന്ത്യൻ വിപണിയിൽ എത്താനൊരുങ്ങുന്ന മോഡലുകൾ

ഇലക്ട്രിക് സൺറൂഫ്, ആറ് എയർബാഗുകൾ മുതലായവ പോലെ, വിറ്റാര ബ്രെസയുടെ പുതിയ പതിപ്പ് നിലവിലെ മോഡലിൽ ഉള്ളതിനേക്കാൾ കൂടുതൽ സൗകര്യങ്ങളും സുരക്ഷാ സവിശേഷതകളും വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

Tesla Model 3 മുതൽ പുതുതലമുറ Alto വരെ 2022 -ൽ ഇന്ത്യൻ വിപണിയിൽ എത്താനൊരുങ്ങുന്ന മോഡലുകൾ

4. ന്യൂ-ജെൻ മഹീന്ദ്ര സ്കോർപിയോ

മഹീന്ദ്ര & മഹീന്ദ്ര പുതുതലമുറ സ്കോർപിയോയിൽ വളരെക്കാലമായി പ്രവർത്തിക്കുന്നു, അടുത്ത വർഷം ആദ്യ പകുതിയിൽ പുതിയ എസ്‌യുവി വിപണിയിൽ എത്തിച്ചേരും. നിലവിലെ തലമുറ ഥാർ, ബൊലേറോ നിയോ എന്നിവയ്ക്ക് അടിവരയിടുന്ന ഒരു അപ്‌ഡേറ്റ് ചെയ്ത ലാഡർ-ഫ്രെയിം ചാസി ഇതിൽ ഫീച്ചർ ചെയ്യും.

Tesla Model 3 മുതൽ പുതുതലമുറ Alto വരെ 2022 -ൽ ഇന്ത്യൻ വിപണിയിൽ എത്താനൊരുങ്ങുന്ന മോഡലുകൾ

2.0 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റ് 2.2 ലിറ്റർ ടർബോ-ഡീസൽ യൂണിറ്റ് എന്നിങ്ങനെ 2022 സ്കോർപിയോയിൽ രണ്ട് എഞ്ചിൻ ഓപ്ഷനുകൾ ഉണ്ടാകും. XUV700 -ൽ ഡ്യൂട്ടി ചെയ്യുന്ന അതേ പവർപ്ലാന്റുകളാണിവ, പക്ഷേ അവ സ്കോർപിയോയിൽ വ്യത്യസ്തമായി ട്യൂൺ ചെയ്യപ്പെടും. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവലും ആറ് സ്പീഡ് ടോർക്ക്-കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സും ഉൾപ്പെടും.

Tesla Model 3 മുതൽ പുതുതലമുറ Alto വരെ 2022 -ൽ ഇന്ത്യൻ വിപണിയിൽ എത്താനൊരുങ്ങുന്ന മോഡലുകൾ

5. കിയ KY എംപിവി

'KY' എന്ന രഹസ്യനാമത്തിൽ അറിയപ്പെടുന്ന ഒരു പുതിയ ഇടത്തരം എംപിവി കിയ ഇന്ത്യൻ വിപണിയ്ക്കായി വികസിപ്പിക്കുന്നു. ഈ വരാനിരിക്കുന്ന പീപ്പിൾ-മൂവറിനെക്കുറിച്ച് അധികം വിശദാംശങ്ങൾ ലഭ്യമല്ല, പക്ഷേ ഇത് 2022 -ന്റെ തുടക്കത്തിൽ ലോഞ്ച് ചെയ്യപ്പെടുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Tesla Model 3 മുതൽ പുതുതലമുറ Alto വരെ 2022 -ൽ ഇന്ത്യൻ വിപണിയിൽ എത്താനൊരുങ്ങുന്ന മോഡലുകൾ

കിയ സെൽറ്റോസിന്റെ അതേ പ്ലാറ്റ്ഫോമിലാണ് ഇത് നിർമ്മിക്കുന്നത്, ചില പരിഷ്ക്കരണങ്ങളോടെയും കുറച്ച് ഇന്റീരിയറും എക്സ്റ്റീരിയർ ഡിസൈൻ ഘടകങ്ങൾ എന്നിവ ഇരു മോഡലുകളും തമ്മിൽ പങ്കിടാം.

Tesla Model 3 മുതൽ പുതുതലമുറ Alto വരെ 2022 -ൽ ഇന്ത്യൻ വിപണിയിൽ എത്താനൊരുങ്ങുന്ന മോഡലുകൾ

ഈ വരാനിരിക്കുന്ന കിയ എംപിവി ഇന്ത്യൻ വിപണിയിൽ 2.0 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ മോട്ടോറും 1.5 ലിറ്റർ ടർബോ-ഡീസൽ എഞ്ചിനും ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഈ വരാനിരിക്കുന്ന കിയ എംപിവി നിർമ്മാതാക്കളുടെ നിരയിൽ കാർണിവലിന് താഴെയായി സ്ഥാപിക്കും. രാജ്യത്ത് അതിന്റെ ഏറ്റവും അടുത്ത എതിരാളി മഹീന്ദ്ര മറാസോ ആയിരിക്കും, കൂടാതെ ഇത് വളരെ ജനപ്രിയമായ മാരുതി എർട്ടിഗയ്ക്ക് ബദലായി പ്രവർത്തിക്കുകയും ചെയ്യും.

Tesla Model 3 മുതൽ പുതുതലമുറ Alto വരെ 2022 -ൽ ഇന്ത്യൻ വിപണിയിൽ എത്താനൊരുങ്ങുന്ന മോഡലുകൾ

6. ജീപ്പ് മെറിഡിയൻ

'കമാൻഡർ' എന്ന പേരിൽ ഏഴ് സീറ്റുകളുള്ള ഒരു പുതിയ എസ്‌യുവിയെ ജീപ്പ് അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഈ പുതിയ മോഡൽ ഇന്ത്യൻ വിപണിയിലും ഇടംപിടിക്കും, പക്ഷേ മെറിഡിയൻ എന്ന ഒരു പുതിയ പേരിലാവും വാഹനം എത്തുക. വരാനിരിക്കുന്ന ജീപ്പ് മെറിഡിയൻ കോമ്പസിന്റെ അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്, എന്നാൽ അധിക നിര സീറ്റുകൾക്ക് അനുയോജ്യമായ മാറ്റങ്ങളോടെയാണ് ഇത് ഒരുക്കിയിരിക്കുന്നത്.

Tesla Model 3 മുതൽ പുതുതലമുറ Alto വരെ 2022 -ൽ ഇന്ത്യൻ വിപണിയിൽ എത്താനൊരുങ്ങുന്ന മോഡലുകൾ

കോമ്പസിനെ അപേക്ഷിച്ച് കമാൻഡർ/മെറിഡിയന്റെ ബാഹ്യ രൂപകൽപ്പനയിൽ ധാരാളം മാറ്റങ്ങളുണ്ട്, എന്നാൽ ഇന്റീരിയർ സ്റ്റൈലിംഗ് പരിചിതമാണ്. പുതിയ മോഡൽ ഇന്ത്യയിൽ 2.0 ലിറ്റർ ടർബോ-ഡീസൽ മോട്ടോറുമായി ലഭ്യമാകും, ഏകദേശം 200 bhp കരുത്ത് ജനറേറ്റ് ചെയ്യാൻ എഞ്ചിൽ ട്യൂൺ ചെയ്തിരിക്കുന്നു.

Tesla Model 3 മുതൽ പുതുതലമുറ Alto വരെ 2022 -ൽ ഇന്ത്യൻ വിപണിയിൽ എത്താനൊരുങ്ങുന്ന മോഡലുകൾ

ഒമ്പ്ത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി യൂണിറ്റ് ബന്ധിപ്പിച്ചിരിക്കുന്നു. ഒരു മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ പെട്രോൾ എഞ്ചിൻ ഓപ്ഷൻ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുമോ എന്നത് വ്യക്തമല്ല.

Tesla Model 3 മുതൽ പുതുതലമുറ Alto വരെ 2022 -ൽ ഇന്ത്യൻ വിപണിയിൽ എത്താനൊരുങ്ങുന്ന മോഡലുകൾ

7. ടെസ്‌ല മോഡൽ 3/മോഡൽ Y

ടെസ്‌ല ഉടൻ ഇന്ത്യൻ കാർ വിപണിയിൽ പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ്. നിർമ്മാതാക്കൾക്ക് ഇതിനകം തന്നെ നാല് മോഡലുകൾക്കുള്ള അംഗീകാരവും ലഭിച്ചിട്ടുണ്ട്. ഈ നാല് മോഡലുകൾ മോഡൽ 3, ​​മോഡൽ Y എന്നിവയുടെ രണ്ട് വേരിയന്റുകളായിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Tesla Model 3 മുതൽ പുതുതലമുറ Alto വരെ 2022 -ൽ ഇന്ത്യൻ വിപണിയിൽ എത്താനൊരുങ്ങുന്ന മോഡലുകൾ

ഈ രണ്ട് ഇലക്ട്രിക് വാഹനങ്ങളും ഇന്ത്യയിൽ പരീക്ഷണയോട്ടം നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവ സ്റ്റാൻഡേർഡ്, ലോംഗ് റേഞ്ച് പതിപ്പുകളിൽ ലഭ്യമായേക്കാം.

Tesla Model 3 മുതൽ പുതുതലമുറ Alto വരെ 2022 -ൽ ഇന്ത്യൻ വിപണിയിൽ എത്താനൊരുങ്ങുന്ന മോഡലുകൾ

ഇപ്പോൾ, കാലിഫോർണിയ ആസ്ഥാനമായുള്ള ഇവി നിർമ്മാതാക്കൾ അതിന്റെ ഇന്ത്യൻ നിരയ്ക്കായി ഔദ്യോഗിക ലോഞ്ച് ടൈംലൈൻ വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ മോഡൽ 3, മോഡൽ Y എന്നിവ അടുത്ത വർഷം ആദ്യം എത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Tesla Model 3 മുതൽ പുതുതലമുറ Alto വരെ 2022 -ൽ ഇന്ത്യൻ വിപണിയിൽ എത്താനൊരുങ്ങുന്ന മോഡലുകൾ

CBU ഇറക്കുമതിയായി ഇവ ഇന്ത്യൻ തീരങ്ങളിൽ എത്തിക്കും. എന്നിരുന്നാലും, പ്രാരംഭ വിപണി പ്രതികരണം നല്ലതാണെങ്കിൽ, ഒരു പ്രാദേശിക ഉൽപാദന കേന്ദ്രം സ്ഥാപിക്കാൻ ടെസ്‌ല പദ്ധതിയിടുന്നു, ഇതോടെ വാഹനങ്ങൾ എത്തുന്നത് CKD റൂട്ടിലേക്ക് മാറാൻ സാധ്യതയുണ്ട്.

Most Read Articles

Malayalam
English summary
List of cars to be launched in indian market in 2022
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X